ജപ്പാൻ
പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട് കിടക്കുന്നത് കൊണ്ട് തന്നെ ജപ്പാനിൽ ഇസ്ലാം പ്രചാരണം എത്താൻ താമസമെടുത്തു. എന്നാൽ ജപ്പാൻ ഇതര രാജ്യങ്ങളുമായി ബന്ധപ്പെടാൻ തുടങ്ങിയപ്പോൾ തന്നെ ഇസ്ലാം അവിടെ പ്രവേശിച്ചു. തുർക്കിയുടെ യുദ്ധക്കപ്പൻ ജപ്പാൻ തീരത്തിനടുത്ത് തകർന്നപ്പോൾ രക്ഷാപ്രവർത്തനത്തിന് എത്തി പരിക്കേറ്റവരെ ഇസ്താൻബൂളിൽ എത്തിച്ചതോടെയാണ് ജപ്പാൻ ആദ്യമായി ഇസ്ലാമിക രാജ്യവുമായി ബന്ധപ്പെടുന്നത്. ഈ സംഭവം ഹിജറ 1308 ലാണ്.
രണ്ടാമഹായുദ്ധകാലത്ത് ജപ്പാൻ കോൺസ്റ്റാന്റിനോപ്പിളിൽ എംബസി തുടങ്ങുകയും മുസ്ലിം ലോകവുമായി ബന്ധമുണ്ടാക്കാൻ ജിദ്ദയിലേക്ക് ഒരു പ്രതിനിധിയെ അയക്കുകയും ചെയ്തു.ഹിജറ 1326 ൽ ടോക്കിയോവിൽ നടന്ന ലോക മത സമ്മേളനത്തിൽ മുസ്ലിം രാഷ്ട്രങ്ങളെ പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു.
യുദ്ധങ്ങളിൽ നിന്ന് അഭയം തേടാൻ റഷ്യയിൽ നിന്നും കമ്മ്യുണിസ്റ്റ് ആധിപത്യത്തിൽ നിന്ന് രക്ഷനേടാൻ ചൈനയിൽ നിന്നും ധാരാളം മുസ്ലിംകൾ ജപ്പാനിലേക്ക് കുടിയേറിയിരുന്നു. റഷ്യ പുറത്താക്കിയ അബ്ദുറഷീദ് ഇബ്രാഹിമിന് അഭയം നൽകിയത് ജപ്പാൻ സൈന്യത്തിലെ ജനറൽ അക്കാശിയായിരുന്നു. മികച്ച പ്രബോധകൻ കൂടിയായിരുന്നു ഇബ്രാഹിം. നിരവധി പേർ അദ്ദേഹം മുഖേന ഇസ്ലാമിലേക്കെത്തി. ഹിജ്റ 1326 ൽ തുർക്കിസ്ഥാനിൽ നിന്നും കമ്മ്യൂണിസ്റ്റുകൾ പുറത്താക്കിയ മുഹമ്മദ് അബ്ദുൽ ഹഖ് ബുർബനാണ് ഹിജ്റ 1357 ൽ ആദ്യമായി ജപ്പാനിൽ പള്ളിയും മദ്രസയും നിർമിക്കുന്നത്. തുർക്കിസ്ഥാനിൽ നിന്ന് നിരവധി മുസ്ലിംകൾ അവിടെയെത്തിയിരുന്നു.
രണ്ടലോകമഹായുദ്ധത്തിന് ശേഷം ജപ്പാൻ സൈന്യം കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് മടങ്ങുമ്പോൾ ഇസ്ലാമിൽ ആകൃഷ്ടരായിരുന്നു. പുതിയ ഘട്ടമായിരുന്നു അത്. ഇസ്ലാമിലെത്തിയ ഉമർ മീതാൻ യുദ്ധം കഴിഞ്ഞ മടങ്ങുമ്പോൾ മക്കയും പാകിസ്ഥാനും സന്ദർശിച്ചു. പിന്നീട് അദ്ദേഹം ഇസ്ലാം പ്രചാരണത്തിന് മുഴുങ്ങുകയായിരുന്നു. ഷൗഖീ വോതകി എന്ന പേരുള്ള ഡോക്ടർ ആശുപത്രി സ്ഥാപിച്ച് പ്രബോധനത്തിൽ ഏർപ്പെട്ടു. അദ്ദേഹം മുഖേനെ ആയിരങ്ങൾ ഇസ്ലാം പാതയിലെത്തി.
Also Read:തായ്ലൻഡിലെ ഇസ്ലാമിക ചരിത്രം
ആണവവിരുദ്ധ പ്രവര്‍ത്തകനുമായിരുന്ന ശൗഖിയാണ് ജപ്പാനിലെ ആദ്യ ഇസ്ലാമിക സംഘടനയായ ജംഇയ്യതുല്‍ ഇഖ്വതുല്‍ ഇസ്ലാമിയ്യഃയുടെ സ്ഥാപകന്‍. ആണവവര്ഷമുണ്ടായ ഹിരോഷിമയിലെയും നാഗസാക്കിയിലെയും പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. അദ്ദേഹം ഇസ്ലാമിനെക്കുറിച്ച് പഠിക്കാനാരംഭിക്കുന്നത് ജയില്‍വാസകാലത്താണ്. വൂത്താഖി ഇസ്ലാമിന്റെ ദൈവശാസ്ത്രപരമായ വശങ്ങളെക്കുറിച്ച് പഠിച്ചത് ജപ്പാനിലെ ഇസ്ലാമിക പ്രബോധകനായ അബൂബക്കര്‍ മോറി മോത്തറെ പരിചയപ്പെട്ടതിലുടെയാണ്. ബുദ്ധമതവിശ്വാസിയായിരുന്ന അദ്ദേഹം ആദ്യം പഠിച്ചത് രാഷ്ട്രീയപരവും ആത്മീയപരവും തത്ത്വശാസ്ത്രപരവുമായ സങ്കല്പങ്ങളെക്കുറിച്ചാണ്. പിന്നീട് ഏകദൈവ സങ്കല്പത്തില് ആകൃഷ്ടനായ അദ്ദേഹം ഇസ്ലാമിനെക്കുറിച്ച് ആഴങ്ങളിലേക്കിറങ്ങി. അദ്ദേഹത്തിന്റെ ഇസ്ലാംസ്വീകരണത്തിനു ശേഷം ആദ്യ അഞ്ചുവര്‍ഷത്തിനകം തന്നെ 25000 ജപ്പാന്‍കാര്‍ ഇസ്ലാമിലേക്ക് കടന്നുവന്നു എന്ന് പറയപ്പെടുന്നു. അവരില്‍ ജപ്പാന്മന്ത്രിസഭയിലെ തപാല്‍ ടെലികമ്യൂണിക്കേഷന്‍ മന്ത്രിയായിരുന്ന ജോശിറോ കോമിയാമ(മുഹമ്മദ് കോമിയാമ)യും ഉള്‍പ്പെടുന്നു.
ഹിജ്റ 1394 ൽ ജപ്പാനിലെ മുസ്ലിം ജനസംഖ്യ നാലായിരമായിരുന്നു. 2016 ലെ കണക്ക് പ്രകാരം 120,000ലധികം മുസ്ലിംകൾ ഇപ്പോൾ ജപ്പാനിലുണ്ട്. ജപ്പാനിലെ മുസ്ലിംകളുടെ എണ്ണം അതിവേഗം വളരുകയാണെന്ന് ദി എക്കണോമിസ്റ് പഠനം പറയുന്നുണ്ട്. കൂടുതൽ വിദേശ തൊഴിലാളികളെയും വിദ്യാർത്ഥികളെയും രാജ്യത്തേക്ക് എത്തിക്കാൻ സർക്കാർ ശ്രമിച്ചതോടെ മുസ്ലിംകളുടെ എണ്ണം വളർന്നു. ജപ്പാനിൽ താമസിക്കുന്ന മുസ്ലീങ്ങളുടെ എണ്ണം കഴിഞ്ഞ ദശകത്തിൽ ഇരട്ടിയിലധികമായി വർദ്ധിച്ചു, 2010 ൽ 110,000 ൽ നിന്ന് 2019 അവസാനത്തോടെ 230,000 ആയി (മതപരിവർത്തനം ചെയ്ത 50,000 ജപ്പാൻകാരും ഇതിൽ ഉൾപ്പെടുന്നു).
Leave A Comment