സമസ്ത കേന്ദ്രമുശവാറ അംഗം എന്‍.അബ്ദുല്ല മുസ്‌ലിയാര്‍ അന്തരിച്ചു

പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്രമുശാവറ അംഗവുമായ എന്‍.അബ്ദുല്ല മുസ്‌ലിയാര്‍ അന്തരിച്ചു. 68 വയസ്സായിരുന്നു.വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1955ലാണ് ജനനം.പുതിയോത്ത് ദര്‍സില്‍ പ്രാഥമിക പഠനം നടത്തി. 1978 ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം കരസ്ഥമാക്കി. ശേഷം അണ്ടോണ അബ്ദുല്ല മുസ്‌ലിയാരുടെ രണ്ടാംമുദരിസായി 15 വര്‍ഷം കോഴിക്കാട് വാവാട് സേവനമനുഷ്ഠിച്ചു. ചാലിയം സിദ്ധീഖ് പള്ളി,അണ്ടോണ,കുടുക്കിലുമ്മാരം,മങ്ങാട്,പുത്തൂര്‍ വെള്ളാരം ചാല്‍ എന്നിവിടങ്ങളിലും അധ്യാപനം നടത്തി. കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍,കെ.കെ ഹസ്‌റത്ത്, പ്രൊഫ.ആലിക്കുട്ടി മുസ്‌ലിയാര്‍,എം.ടി അബ്ദുല്ല മുസ്‌ലിയാര്‍,പിസി കുഞ്ഞാലന്‍കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ പ്രധാന ഗുരുനാഥന്മാരാണ്. 

സമസ്ത കോഴിക്കോട് ജില്ല ട്രഷറര്‍,കോഴിക്കോട് ജില്ല ജംഇയ്യത്തുല്‍ മുദരിസീന്‍ പ്രസിഡണ്ട്,കൊടുവള്ളി മണ്ഡലം സമസ്ത പ്രസിഡണ്ട്, ശിആറുല്‍ ഇസ്‌ലാം മദ്രസ കൊടിയത്തൂര്‍ പ്രസിഡണ്ട്,നടമ്മല്‍പൊയില്‍ ടൗണ്‍ ജുമാമസ്ജിദ് പ്രസിഡണ്ട്, ഓമശ്ശേരി പഞ്ചായത്ത് എസ്.എം.എഫ് പ്രസിഡണ്ട്,ഓമശ്ശേരി ചോലക്കല്‍ റഹ്മാനിയ്യ ജുമാമസ്ജിദ് മഹല്ല് നായിബ് ഖാസി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

സമസ്ത മുശാവറ അംഗമായിരുന്ന പി.സി കുഞ്ഞാലന്‍ കുട്ടി മുസ്‌ലിയാരുടെ മകള്‍ ആയിശയാണ് സഹധര്‍മ്മിണി. മുഹമ്മദലി ഫൈസി,കുഞ്ഞാലന്‍കുട്ടി ഫൈസി,ഹാഫിള് സിദ്ധീഖ് ഫൈസി,മുഹമ്മദ് അശ്‌റഫ്,ഫാത്തിമത്ത് സഹ്‌റ, ഖദീജത്തുല്‍ കുബ്‌റ എന്നിവര്‍ മക്കളാണ്.സുലൈമാന്‍ മുസ് ലിയാര്‍ അമ്പലക്കണ്ടി,സമദ് ഫൈസി പാലോളി,സൈനബ നരുക്കില്‍,സാജിദ കൊയിലാട്,ഹഫ്‌സ മുണ്ടോട്,ഹസ്‌ന നസ്‌റിന്‍ മടവൂര്‍ എന്നിവര്‍ മരുമക്കളാണ്.വെള്ളിയാഴ്ച ജുമുഅക്ക് മുമ്പ് നടമ്മല്‍ പൊയില്‍ ജുമാമസ്ജിദിലും പുതിയോത്ത് ജുമാമസ്ജിദിലും മയ്യിത്ത് നിസ്‌കാരങ്ങള്‍ നടക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter