കാരന്തൂരിസം; ഛിദ്രതയുടെ പേക്കോലങ്ങള്‍

ഇന്നത്തെയുവ തലമുറക്ക് രണ്ട്പതിറ്റാണ്ട് മുമ്പ് നടന്ന ഈ സംഭവങ്ങളുടെ തുടക്കം അിറയാത്തതിനാല്‍ സമസ്തയുടെ രണ്ടുവിഭാഗം എന്നാണ് ചിലര്‍ മനസ്സിലാക്കിയിട്ടുളളത്. യഥാര്‍ത്ഥത്തില്‍ സമസ്ത രണ്ടാവുകയോ പിളരുകയോ ചെയ്തിട്ടില്ല . 40 അംഗ മുശാവറയോഗം 6 പേരെ അച്ചടക്കനടപടിക്ക് വിധേയമാക്കിയപ്പോള്‍ അവര്‍ ഇത്ര പേരില്‍ മറ്റൊരു സംഘടന ഉണ്ടാക്കുകയായിരുന്നു.സമ്‌സതയുടെ സ്ഥാപനങ്ങള്‍ക്ക് മേല്‍ അവകാശവാദമുന്നയിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് അഭിഭാഷക ഉപദേശപ്രകാരം അവര്‍ ഇതേ പേര്‍ സ്വീകരിച്ചത്. സമസ്തയുടെ നിയമവലിപ്രകാരം മുശാവറയോഗം ചേരാനുളള മിനിമം ക്വാറം 10 മെമ്പര്‍ മാര്‍ ഉണ്ടായിരിക്കണമെന്നാണ് 6 പേരെ വെച്ച് ഒരുയോഗം ചേരാന്‍ പോലും നിയമപരമായി അവകാശമില്ലാത്തവര്‍ സമസ്തഎന്നപേര്‍സ്വീകരിച്ചത് ദുരുദ്ദേശ്യത്തോടെ മാത്രമാണ്. ഈ കുരുട്ടുബുദ്ധിയാണ് സമുദായത്തെ മാനം കെടുത്തുന്ന പ്രവര്‍ത്തനങ്ങളിലേക്ക് നയിച്ചത്. 

കണ്ണിയത്ത് ഉസ്താദ് സമസ്തയുടെ മുശാവറയില്‍ അംഗമാകുന്നത് 1926-ലാണ്. വരക്കല്‍ തങ്ങള്‍ മുശാവറയുടെ നേതൃത്യം എറ്റെടുക്കുമ്പോള്‍ അദ്ദേഹത്തേടൊന്നിച്ചിരുന്ന ഈ മഹാനാണ് പ്രശ്‌നകാലത്ത് സമസ്തയുടെ തലപ്പത്തുളളത്. 1967 മുതല്‍ സമസ്തയുടെ പ്രസിഡന്റായ കണ്ണിയത്തിന്റെ സ്ഥാനത്തേക്ക് 1989 ല്‍ ഒരാളെ 'ആറുപേര്‍ സമസ്ത' തെരഞ്ഞടുക്കുന്നു. ഈ പ്രസിഡന്റ് ശംസുല്‍ ഉലമയുടെ 4 വര്‍ഷത്തെ ശിഷ്യനും കണ്ണിയത്ത് മുശാവറയില്‍ വന്ന് 30 വര്‍ഷത്തിനുശേഷം 1956 ല്‍ മുശാവറയില്‍ വന്ന വ്യക്തിയുമാണ്. സെക്രട്ടറിയായി അവരോധിക്കപ്പെട്ടയാള്‍ 1974 ലാണ് മുശാവറ അംഗമാകുന്നത്.(കണ്ണിയത്ത് മുശാവറയില്‍ വന്ന് 48 വര്‍ഷവും ശംസുല്‍ ഉലമ മുശാവറയില്‍ വന്ന് 23 വര്‍ഷവും കഴിഞ്ഞശേഷം) ഇദ്ദേഹമാകട്ടെ ശംസുല്‍ ഉലമയുടെ ശിഷ്യന്‍ കെ. കെ അബൂക്കര്‍ ഹസ്രത്തിന്റെ ശിഷ്യനാണുതാനും. 1951 ല്‍ മുശാമറയിലെത്തി 1957 മുതല്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ശംസുല്‍ ഉലമക്കെതിരായ സ്ഥാപിതകാല നേതാവ് കണ്ണിയത്തിനെതിരെയുമാണ് ഇവര്‍ പടനയിച്ചത്.

ഗുരു ശിഷ്യബന്ധം, പ്രവര്‍ത്തന പാരമ്പര്യം, മുശാവറയിലെ ഭൂരിപക്ഷം, ഉയര്‍ത്തിപ്പിടിച്ച വാദമുഖങ്ങള്‍ ഇവ മുഴുക്കെ  പരിശോധിച്ചാലും ഇവരുടെ നീക്കത്തെ ന്യായീകരിക്കാന്‍ നിഷ്പക്ഷമതികള്‍ക്ക്‌പോലും കഴിയില്ല. അതിന്റെ വ്യക്തമായ തെളിവാണ് ഒരു നിഷ്പക്ഷമുസ്‌ലിം ചരിത്രകാരന്‍ രേഖപ്പെടുത്തിയത്.
കാന്തപുരത്തിന്റെ വാഗ്മിത്തവും സംഘടനാശേഷിയും, നയതന്ത്രജ്ഞതയും സമ്പത്തും ഒരു പുതിയ സംഘടന കെട്ടിപ്പടര്‍ത്തുവാനുളള സൗകര്യം അദ്ദേഹത്തിനുണ്ടാക്കി'(ഡോക്ടര്‍ സി. കെ കരീം കേരള മുസ്‌ലിം ചരിത്രം വാള്യം ഒന്ന് പേജ് 630.)ആദര്‍ശമല്ല മിറച്ച് പണവും തന്ത്രവും തന്റെ വാഗ് വിലാസത്തില്‍ ജനം തനിക്ക് പിന്നിലുണ്ടെന്നതോന്നലുമാണ് വേറിട്ടുനില്‍ക്കാന്‍ ഇയാളെ പ്രേരിപിച്ചതെന്നാണ് ഈ ചരിത്രാന്വേഷിയുടെ കണ്ടെത്തല്‍. മാത്രമല്ല ആദര്‍ശവാദം പൊളളയാണെന്നും സി.കെ കരീം സമര്‍ത്ഥിച്ചിട്ടുണ്ട്.'കാന്തപുരത്തിന്റെ അഭിപ്രായത്തില്‍ സമസ്തയിലെ പണ്ഡിതന്‍മാര്‍ മുജാഹിദുകളോടും ജമാഅത്തെ ഇസ്ലമിയോടും വളരെ മൃദുലമായരീതിയിലാണ് പെരുമാറുന്നതെന്നും അത് സുന്നികളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നു എന്നുമാണ്. സൈദ്ധാന്തികമായ ഒരു പരിവേഷം ഭിന്നിപ്പിന്റെ കാരണമായി അണിഞ്ഞിരിക്കുന്നുവെന്നു മാത്രമേ ഇതു കൊണ്ടര്‍ത്ഥമാക്കേണ്ടതുളളൂ (അതേ പുസ്തകം പേജ് 630)ആദര്‍ശത്തിന്റെ പേരില്‍ ഇവര്‍ നടത്തിയത് തന്നെയാണ് അദ്ദേഹം രേഖപ്പടുത്തിവെച്ചിട്ടുളളത്. ഇവരുടെ പ്രവര്‍ത്തനങ്ങളുടെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ ഇക്കാര്യം സുതരാം വ്യക്തം.

സമസ്തയില്‍ നിന്നുമാറ്റിനിര്‍ത്തപ്പെട്ടവര്‍ സമസ്തക്കും അതിന്റെ സാത്വികരായ നേതാക്കള്‍ക്കും എതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്നു തുടങ്ങാം:
1. സമസ്ത മുസ്‌ലിം ലീഗായി മാറിയിരിക്കുന്നു.
2. പൊതുപ്രശനത്തിന്റെ പേരുപറഞ്ഞ് നവീന ചിന്താഗതിക്കാരുമായി വേദിപങ്കിട്ടിരിക്കുന്നു.
ഇതില്‍ രണ്ടാമത്തെ ആരോപണം സുന്നി അണികളില്‍  തീവ്രത കുത്തിച്ചൊലുത്താന്‍ വേണ്ടി മാത്രമായിരുന്നു. കാന്തപുരം എ. പി . അബൂബക്ര്‍ മുസ്‌ലിയാരാണ് സമസ്തയിലെ ഈ ചേരിതിരിവിനു മുഖ്യകാരണക്കാരന്‍. അദ്ദേഹത്തിന് മൂജാഹിദ്-ജമാഅത്ത് നേതാക്കളുമായി സഹവസിക്കുന്നതില്‍ യാതൊരു വൈമനസ്യവുമില്ലെന്ന് അടുത്തറിയുന്നവര്‍ക്ക് ബോധ്യമുണ്ട്. അണികളോട് തീവ്ര സുന്നിസം പറയുന്നതോടൊപ്പം കാര്യലാഭത്തിന് ഏത് പ്രസ്ഥാനക്കാരനെയും കൂട്ടൂപിടിക്കുന്ന് കാന്തപുരത്തിന്റെ രീതിശാസ്ത്രം പരക്കെ അിറയപ്പോട്ടതായതിനാല്‍ വിശദീകരണം അനാവശ്യമാണ്. ബിദഈ സ്ഥാപനങ്ങളായ തിരൂരങ്ങാടി യതീഖാനയിലും തലശ്ശേരി ദാറുസ്സലാമിലും അറബികള്‍ക്കൊപ്പം സംബന്ധിച്ചത് ഇന്നും നിഷേധിച്ചിട്ടില്ലാത്ത യാഥാര്‍ത്ഥ്യമാണ്.

മര്‍മ്മം ഒന്നാമത്തെ ആരോപണത്തിലാണെന്നു സാരം. മുസ്‌ലിം ലീഗിനു ബദലായി ഒരു രാഷ്ട്രീയ സംഘടന വേണമെന്ന മോഹം1979 മുതല്‍ ഇദ്ദേഹം പ്രകടമാക്കി വരുന്നുണ്ടായിരുന്നു. 1974 ഏപ്രില്‍ 21-ന് പാലക്കാട് ജന്നത്തുല്‍ ഉലൂം അറബിക്കോളേജില്‍ ചേര്‍ന്ന മുശാവറ യോഗമാണ് എ. പി അബൂബക്ര്‍ മുസ്‌ലിയാരെ സമസ്ത മുശാവറയില്‍ അംഗമാക്കാന്‍ തീരുമാനിച്ചത്. 1966 ല്‍ അഖില കേരള ജംഇയ്യത്തജന്റ ഉലമ എന്ന ബദല്‍ സംഘടന രൂപൂകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചവരുടെ കൂടെയായിരുന്നു ഇദ്ദേഹം. പത്രം പ്രസിദ്ധീകരിച്ച് സമസ്തക്കെതിരെ നീങ്ങിയ ഈ സംഘടന പിന്നീട് നാമാവശേഷമായി. തുടര്‍ന്ന് സമസ്തയില്‍ കടന്നുകൂടാനായിരുന്നു ഇദ്ദേഹത്തിന്റെ തീരുമാനം . കോഴിക്കോട് ജില്ലയിലെ അയനിക്കാട് അബൂബക്ര്‍ മുസ്‌ലിയാരെ സമീപിച്ച് 'എനിക്ക് സമസ്തയുടെ പ്രവര്‍ത്തനരംഗത്തുവരാന്‍ താങ്കള്‍ വഴിയൊരുക്കിത്തരണ'മെന്ന് കാന്തപുരം അപേക്ഷിച്ചത് പരസ്യമായ രഹസ്യമാണ്. ഇതിനെ തുടര്‍ന്നാണ് ഈ മാന്യദേഹം സമസ്തയിലേക്കു കടന്നുവരുന്നത്. ഇതോടെ സമസ്തയില്‍ ഭിന്നതക്ക് തുടക്കം കുറിക്കുകയും ചെയ്തു. സംഘടനയുടെ ജോയന്റ് സെക്രട്ടറി, ഓഫീസ് സെക്രട്ടറി , സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചുകൊണ്ടുതന്നെ സമസ്തയുടെ ആദര്‍ശത്തിനു നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ ഇയാളില്‍ നിന്നും പ്രകടമായി. ഇന്ന് കടുത്ത സുന്നി ആദര്‍ശം പ്രസംഗിക്കുന്ന എ. പി വിഭാഗം തങ്ങളുടെ നേതാവിന്റെ ചെയ്തികള്‍ അറിഞ്ഞിരിക്കല്‍ അനിവാര്യമാണ്.ഖത്തറില്‍ പണപ്പിരിവിനെത്തിയ എ. പി അബൂബക്ര്‍ മുസ്‌ലിയാര്‍ ജമാഅത്തെ ഇസ്‌ലാമി നേതാവ് എം. വി മുഹമ്മദ് സലീം മൗലവിയുമായി വേദിപങ്കിട്ട് ശാഖാപരമായ ഭിന്നതകള്‍ മാറ്റിവെക്കണം എന്നു പ്രസംഗിച്ചു! 1979 നവംബര്‍ 16 നു ചന്ദ്രികയും നവംബര്‍ 10ന്  'ലീഗ് ടൈസും' ഈ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തു.പൊതുപ്രശ്‌നത്തില്‍ പോലും ഇത്തരം വിഭാഗവുമായി ഒന്നിച്ചിരിക്കാന്‍ പാടില്ലന്ന് വാശിപിടിച്ച് സമസ്തക്കെതിരെ തീവ്രത പ്രചരിപ്പിച്ച നേതാവിന്റെ ഈ ചരിത്രം പുതിയ അനുയായികള്‍ക്ക് അവിശ്വസനീയമായിരിക്കാം . എന്നാല്‍ ഈ പ്രസംഗത്തേക്കാള്‍ ഗൗരവമേറിയ കാര്യം അന്നുതന്നെ ഇയാള്‍ ചെയ്തിട്ടുണ്ട് . 'ഞാന്‍ ഖത്തറില്‍ നിന്നും വരുന്നതുവരെ ജമാഅത്തെ ഇസ്‌ലാമിയെ ആക്ഷേപിച്ച് സുന്നിവോയ്‌സില്‍ ഒന്നും എഴുതരുത്'. എന്ന് നിര്‍ദ്ദേശിച്ചു കൊണ്ട് ഇയാള്‍ സുന്നിവോയ്‌സ് ഓഫീസിലേക്ക് കത്തെഴുതി!. സുന്നി നേതാവായിരുന്ന ഇ. കെ ഹസ്സന്‍ മുസ്‌ലിയാര്‍ ഇത് ഗൗരവത്തിലെടുത്ത് സമസ്ത നേതാക്കളെ കണ്ട് മുശാവറ വിളിപ്പിച്ചു. ഇയാള്‍ക്കെതിരെ നടപടി എടുക്കണമെന്ന് വാണിയമ്പലം അബ്ദുറഹ്‌മാന്‍  മുസ്‌ലിയാരും ശക്തിയായി വാദിച്ചു. തല്‍ഫലമായി ഓഫീസ് സെക്രട്ടറി സ്ഥാനത്തുനിന്ന് എ. പി. യെ നീക്കി കെ. വി. മുഹമ്മദ് മുസ്‌ലിയാരെ ആ സ്ഥാനം ഏല്‍പ്പിച്ചു.

സുന്നി യുവജന സംഘത്തെ മുസ്‌ലിം രാഷ്ട്രീയ സംഘടനക്ക് ബദലാക്കാനായിരുന്നു പിന്നീട് ഇദ്ദേഹത്തിന്റെ മുഴുവന്‍ ശ്രമവും. 1979ല്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം സമ്‌സത നേതാക്കളെ  കണ്ട് മുശാവറയില്‍ ചര്‍ച്ച ചെയ്യുന്നതിനായി ഒരു നിവേദനം നല്‍കി. 'ബഹുമാനപ്പെട്ട സമസ്ത മുശാവറ മുന്‍കയ്യെടുത്ത് സുന്നികള്‍ക്ക് പ്രത്യേകം ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കുകയോ, അല്ലെങ്കില്‍ സുന്നി യുവജന സംഘത്തിന് സമസ്തയുടെ രാഷ്ട്രീയ ഘടകമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയോ ചെയ്യുക'ഇതായിരുന്നു നിവേദനത്തിന്റെ ഉളളടക്കം!സമസ്തയുടെ സ്ഥാപിത താല്‍പര്യത്തിന് ഒട്ടും നിരക്കാത്തതും കേരളീയ സാഹചര്യത്തില്‍ അനാവശ്യവുമായ ഈ മോഹം സമസ്ത നേതാക്കള്‍ മുളയില്‍തന്നെ നുളളിയെറിഞ്ഞു. ഈ ആവശ്യമുന്നയിച്ചവരെ സമസ്ത നേതാക്കള്‍ ശാസിക്കുകയും ഇതിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തു.  എന്നാല്‍ 'വിവാദ പുരുഷന്‍ തന്റെ മനസ്സില്‍നിന്നും ഈ മോഹം മാറ്റിവെക്കാന്‍ തയ്യാറായിരുന്നില്ല. ചില മുസ്‌ലിം ലീഗ് വിരോധികള്‍ രഹസ്യമായി ഇദ്ദേഹത്തെ സ്വാധീനിച്ചു കഴിഞ്ഞിരുന്നു. ഇതിന്റെ ഫലമായിരുന്നു ഫാറൂഖ് മൗലവിയുടെ നേതൃത്വത്തില്‍ പിറവിയെടുത്ത് അകാല ചരമമടഞ്ഞ മുസ്‌ലിം ഡമോക്രാറ്റിക് പാര്‍ട്ടി(എം.ഡി.പി)പാര്‍ട്ടിയുണ്ടാക്കാനുളള നീക്കം പരാജയമടഞ്ഞെങ്കിലും ഒളിഞ്ഞും തെളിഞ്ഞും മുസ്‌ലിം ലീഗ് വിരോധം തുടര്‍ന്നുകൊണ്ടിരുന്നു. സുന്നി യുവജന സംഘത്തിന്റെ ജനറല്‍ സെക്രട്ടറി പദവിയും സുന്നിവോയ്‌സും ഇതിനുവേണ്ടി ദുരുപയോഗം ചെയ്യാന്‍ തുടങ്ങി. സാധാരണ പണ്ഡിതമാരില്‍നിന്ന് വ്യത്യസ്തമായി ഷൈന്‍ ചെയ്യുവാന്‍ തല്‍പരനായ ഇദ്ദേഹം രാഷ്ട്രീയ നേതാക്കള്‍ക്ക് അണികള്‍ നല്‍കുന്ന സ്വീകരണത്തില്‍ ആകൃഷ്ടനായതും പാണക്കാട് കുടുംബത്തിന് സമുദായം നല്കുന്ന അംഗീകാരത്തില്‍ അസൂയ പൂണ്ടതുമാണ് ലീഗിനു ബദലുണ്ടാക്കാന്‍ ഇയാളെ പ്രേരിപ്പിച്ചതെന്ന് പില്‍ക്കാല അനുഭവങ്ങള്‍.

ഇയാളെ ലീഗിനെതിരെ ആയുധമാക്കാമെന്നു മനസ്സിലാക്കിയ ചില ഭൗതിക രാഷ്ട്രീയ കക്ഷികള്‍ പ്രോത്സാഹനങ്ങളുമായി എത്തിയതോടെ കാന്തപുരം മതിമറന്നു. സമസ്തക്കകത്തുനിന്നുകൊണ്ടു തന്നെ മുസ്‌ലിം ലീഗിനെ പരസ്യമായി ആക്രമിക്കുവാനായിരുന്നു ഇയാളുടെ തീരുമാനം വ്യക്തിപരമായി അദ്ദേഹത്തിന് ആര്‍ക്കെതിരെയും നീങ്ങാന്‍ സ്വാതന്ത്യമുണ്ട്. എന്നാല്‍ സമസ്തയുടെ സ്റ്റേജും പേജും ഇതിനായി ഉപയോഗിക്കുന്നത് ശരിയല്ലെന്ന് തലമുതിര്‍ന്ന നേതാക്കള്‍ ഉപദേശിച്ചു. ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല തെരഞ്ഞെടുപ്പ് വേളയില്‍ പരസ്യമായി രംഗത്തിറങ്ങി സുന്നികളില്‍ രാഷ്ട്രീയ ധ്രുവീകരണത്തിന് കളമൊരുക്കുകയും ചെയ്തു.മുസ്‌ലിം രാഷ്ട്രീയത്തോട് താത്ത്വികമായി വിയോജിപ്പുളള രാഷ്ട്രീയ സംഘടനകളുടെ പരിപൂര്‍ണ പിന്തുണയോടെ സുന്നിയുവജന സംഘത്തിന്റെ സംസ്ഥാന സമ്മേളനം 1989 ജനവരി 19 മുതല്‍ 22 വരെ എറണാകുളത്ത് നടത്താന്‍ കാന്തപുരം വിഭാഗം തീരുമാനിച്ചു. കീഴ്ഘടകങ്ങള്‍ സമ്മേളനം നിശ്ചയിക്കുമ്പോള്‍ മേല്‍ഘടകത്തെ അിറയിക്കണമെന്നത്  സമസ്ത മുശാവറയുടെ തീരുമാനവും സാമാന്യ മാര്യാദയുമാണ്. എറണാകുളം സമ്മേളനം തീരുമാനിച്ചപ്പോള്‍ അതുണ്ടായില്ല എന്നത് അച്ചടക്കലംഘനമാണ്. മര്യാദകേട് കാണിച്ചുവെന്നു മാത്രമല്ല 'സ്വാഗത സംഘത്തില്‍ താങ്കളെ അംഗമാക്കിയിരിക്കുന്നു'എന്ന് കാണിച്ച് സമസ്ത ജനറല്‍ സെക്രട്ടറിക്ക് കത്തയച്ച് അവഹേളിക്കുകയും ചെയ്തു!.

സ്വാഗത സംഘ രൂപീകരണ കണ്‍വെന്‍ഷന്‍ എറണാകുളത്ത് ചേര്‍ന്നപ്പോള്‍ സദസ്യര്‍ക്ക് അഭിപ്രായ പ്രകടനത്തിന് അവസരമുണ്ടായിരുന്നില്ല. മുന്‍കൂട്ടി തയ്യാര്‍ ചെയ്ത പാനല്‍ അടിച്ചേല്‍പ്പിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലുള്ള സുന്നിപ്രവര്‍ത്തകരില്‍ പ്രധാനികളെ ബോധപൂര്‍വ്വം സ്വാഗത സംഘത്തില്‍ നിന്ന് ഒഴിച്ചുനിര്‍ത്തി. എറണാകുളം ജില്ലാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ക്ലാപ്പന മുഹമ്മദ് മുസലിയാര്‍ എറണാകുളം ജില്ല എസ്. വൈ.എസ്. സെക്രട്ടറി എ. എം പരീത്, തൃശൂര്‍ ജില്ല ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ഹാമിദ് കോയമ്മ തങ്ങള്‍, ജനറല്‍ സെക്രട്ടറി എം. കെ. കുഞ്ഞിമുഹമ്മദ് മുസലിയാര്‍, ജില്ല എസ്. വൈ.എസ്. പ്രസിഡന്റ് പി.പി യൂസഫ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി വി.കെ കുഞ്ഞിമുഹമ്മദ് എന്നിവരെ മാറ്റിനിര്‍ത്തി. ആതിഥേയ ജില്ല ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പാണവളളി മുഹമ്മദ് മുസ്‌ലിയാര്‍ പോലും ഉള്‍പ്പെടാതെയുളള സ്വാഗത സംഘത്തില്‍ , അന്നേവരെ സുന്നി രംഗത്ത് അറിയപ്പെടാത്ത പലരെയും മുസ്‌ലിം ലീഗ് വിരോധികളായതിനാല്‍ മാത്രം കടത്തിക്കൂട്ടി!.ഈ നീക്കം അപകടമാണെന്നു മനസ്സിലാക്കിയ സമ്‌സത നേതാക്കള്‍ എറണാകുളത്തുതന്നെ ഒരു സുന്നി പ്രവര്‍ത്തക യോഗം വിളിച്ചു ചേര്‍ത്തു. എറണാകുളത്ത് വെച്ച് 'മധ്യ കേരള സുന്നി സമ്മേളനം'നടത്തുവാനും ഇതിന്റെ മുന്നോടിയായി വിവിധ ജില്ലകളിലെ പ്രധാന പ്രവര്‍ത്തകരുടെ യോഗം വിളിച്ച് സ്വാഗത സംഘം രൂപീകരിക്കുവാനും തീരുമാനിച്ചു. ഇതനുസരിച്ച് ദേശമംഗലം മാലിക്ബിന്‍ ദീനാര്‍ കോംപ്ലക്‌സില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ എം. എം മുഹ്‌യുദ്ദീന്‍ മൗലവി ചെയര്‍മാനും, നാട്ടിക വി. മൂസ മൗലവി കണ്‍വീനറുമായി സ്വാഗത സംഘം രൂപൂകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു.

മധ്യ മേഖലാ സുന്നി സമ്മേളന നീക്കം കാന്തപുരത്തിന് കടുത്ത തലവേദന സൃഷ്ടിച്ചു. സുന്നി അണികളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ നടത്തുന്ന നീക്കത്തിനെതിരെ നാട്ടിക മൂസ മൗലവി അവസരത്തിനൊത്തുയര്‍ന്ന് പടയൊരുക്കം തുടങ്ങി. അസ്വാരസ്യങ്ങള്‍ രമ്യതയിലെത്തിക്കാന്‍ നേരത്തെ മുതല്‍ ശ്രമിച്ചുവരുന്ന നിഷ്‌കളങ്കരായ നേതാക്കള്‍ ഈ രണ്ടു സമ്മേളനങ്ങള്‍ ഗുണകരമാവില്ലെന്നു കണ്ടെത്തി അനുരഞ്ജന ശ്രമങ്ങള്‍ക്ക്ആക്കം കൂട്ടി.ഒരു കാരണവശാലും എറണാകുളം സമ്മേളനം മാറ്റിവെക്കാന്‍ കാന്തപുരം തയ്യാറായിരുന്നില്ല. സ്വാഗത സംഘത്തില്‍ വേണ്ടപ്പെട്ടവരെ ഉള്‍പ്പെടുത്തി സമസ്തയുടെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ സമ്മേളനം നടത്തുക എന്ന തീരുമാനവും ഇയാള്‍ക്ക് സ്വീകാര്യമായില്ല. സമസ്തയില്‍ നടന്ന മസ്‌ലഹത്ത് ശ്രമങ്ങള്‍ക്കൊന്നും ഇദ്ദേഹം അനുകൂലവുമായിരുന്നില്ല.ഈ സമ്മേളനത്തിനുമുമ്പ് ഡോക്ടര്‍ യു. ബാപ്പുട്ടി ഹാജിയുടെ നേതൃത്വത്തില്‍ ശംസുല്‍ ഉലമായുടെ അനുവാദത്തോടെ തയ്യാറാക്കിയ അനുരഞ്ജന രേഖയുടെ നിര്‍ദ്ദേശങ്ങള്‍ ഇവര്‍ അംഗീകരിച്ചിരുന്നുവെങ്കില്‍ പിന്നീട് ഈ സമ്മേളന പ്രശ്‌നം തന്നെ ഉദിക്കുമായിരുന്നില്ല.

കാന്തപുരത്തിനു വായിച്ചു കേള്‍പ്പിച്ച നിബന്ധന ഇപ്രകാരമായിരുന്നു:
താങ്കളോട് ബന്ധപ്പെട്ട ചിലരുടെ പ്രവര്‍ത്തനം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മറ്റും രാഷ്ട്രീയ പ്രേരിതമാണെന്നു വന്നിട്ടുണ്ട്. അവരുടെ പേരില്‍ തക്കതായ നടപടി എടുക്കേണ്ടതാണ്.സമസ്തയെയും സുന്നത്ത് ജമാഅത്തിനെയും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി ദുരുപയോഗപ്പെടുത്തരുത്.സുന്നി യുവജന സംഘം സ്റ്റേറ്റ് കമ്മിറ്റിയെ മുശാവറ പുനഃസംഘടിപ്പിക്കുകയും സ്റ്റേറ്റ് കമ്മിറ്റിയുടെയും കീഴ്ഘടകങ്ങളുടെയും എല്ലാ പ്രവര്‍ത്തനങ്ങളും സമസ്തയുടെ പൂര്‍ണ നിയന്ത്രത്തില്‍ വരുത്തുകയും ചെയ്യുക.സമസ്തയെയോ അതിന്റെ നേതാക്കളെയോ സ്ഥാപനങ്ങളെയോ തെറ്റായ രീതിയില്‍ പരാമര്‍ശിക്കുന്ന സുന്നികളുടേതെന്ന് അവകാശപ്പെടുന്ന പത്രമാസികകളെ മേല്‍പറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തടഞ്ഞുനിര്‍ത്തുകയും സുന്നത്ത് ജമാഅത്തിന്റെ എല്ലാ പ്രവര്‍ത്തകരെയും ഒരേ നിലക്ക് കാണുവാനുളള രംഗം സൃഷ്ടിക്കുകയും ചെയ്യുക.മതസ്ഥാപനങ്ങളിലുളള ദീനീവിദ്യാര്‍ത്ഥികളെ അലങ്കോലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിട്ടുളള എസ്. എസ് എഫിന്റെ പ്രവര്‍ത്തനങ്ങളില്‍ സമസ്ത നേതാക്കള്‍ ബന്ധപ്പെടാതിരിക്കുക.മതേതര ഭൗതിക രാഷ്ട്രമായ ഇന്ത്യയില്‍ മുസ്‌ലിംകളെ പൊതുവെ ബാധിക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് അനിവാര്യമായി വരുമ്പോള്‍ മറ്റുളളവരുമായി കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനെ ഒരു വിധത്തിലും ആക്ഷേപിക്കാതിരിക്കുക.ഇത്തരം പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സമസ്ത മുശാവറ എടുക്കുന്ന എല്ലാ തീരുമാനങ്ങളും അംഗീകരിക്കുമെന്ന് രേഖാമൂലം സമ്മതിക്കുക.(കോഴിക്കോട് 1988 സപ്തംബര്‍ 10)

സമസ്തയില്‍ ഉണ്ടായിരുന്ന പ്രശനങ്ങള്‍ എന്തെല്ലാമായിരുന്നു എന്ന് ഈ നിബന്ധനകളില്‍ വ്യക്തമാണ്. മുജാഹിദുകളെ എതിര്‍ക്കുക എന്ന പേരില്‍ രംഗത്തിറങ്ങിയവര്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് വോട്ട് ബാങ്കുണ്ടാക്കുന്ന അവസ്ഥയാണ് തെരഞ്ഞെടുപ്പില്‍ പ്രകടമാക്കിയത്. 'വഹാബി പരാജയപ്പെടുകതന്നെ വേണം. ഇനി അഥവാ മാര്‍ക്‌സിസ്റ്റ് ജയിച്ചാല്‍ത്തന്നെ എന്താണ് വരാന്‍ പോകുന്നത്? നമുക്ക് കുറച്ച് ദുനിയാവ് നഷ്ടപ്പെട്ടേക്കും. വഹാബി ജയിച്ചാലോ നമുക്ക് ദീനാണ് നഷ്ടപ്പെടുക'ഇതായിരുന്നു കാന്തപുരത്തിന്റെയും അദ്ദേഹത്തിന്റെ റാന്‍മൂളികളുടെയും പ്രസംഗം.ഇന്ന് ജമാഅത്തെ ഇസ്‌ലാമിക്കാര്‍ തെരഞ്ഞെടുപ്പില്‍ പിന്തുണക്കുന്ന സ്ഥാനാര്‍ത്ഥികളുടെ മുല്യാധിഷ്ഠിത ലിസ്റ്റ് ഇറക്കുന്നതു പോലെ അന്ന് സുന്നിവോയ്‌സിലൂടെ തോല്‍പിക്കേണ്ട സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തുവന്നുകൊണ്ടിരുന്നു.സമസ്തയുടെ പാര്യമ്പര്യത്തിന് ഒട്ടും നിരക്കാത്ത ഈ നീക്കം മേല്‍ കരാറിലൂടെ ഇല്ലാതാക്കാനാണ് ബാപ്പുട്ടിഹാജിയെ പോലുളള കളങ്കമറ്റ പ്രവര്‍ത്തകര്‍ ശ്രമിച്ചത്. ഇതിന് പിടികൊടുക്കാതെ വഴുതിമാറിയ കാന്തപുരം മസ്‌ലഹത്ത് തകര്‍ത്ത് എറണാകുളം സമ്മേളനത്തില്‍ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചു.

സൂന്നി ഐക്യത്തെക്കുറിച്ച് പര്യസ്യമായി പ്രസ്താവന നടത്തി മാന്യത ചമയലും ഐക്യ ശ്രമങ്ങള്‍ക്ക് പാരവെപ്പ് നടത്തലുമായിരുന്നു കാന്തപുരത്തുന്റെ കുതന്ത്രം. 1979ലെ രാഷ്ട്രീയ വാദത്തോടെ ആരംഭിച്ച ഭിന്നതക്ക് വളം നല്‍കാന്‍ മുസ്‌ലിം ലീഗിലെ ഭിന്നത ഒരളവോളം കാരണമായിരുന്നു. എന്നാല്‍ ഷാബാനുകേസിനെ തുടര്‍ന്ന് അഖിലേന്ത്യാ മുസ്‌ലിം ലീഗ്, ഇന്ത്യന്‍ യൂണിയന്‍ ലീഗില്‍ ലയിച്ചതോടെ ആ സാഹചര്യത്തിന് അറുതി വന്നു. തദവസരത്തില്‍ സയ്യിദ് ഉമര്‍ ബാഫലി തങ്ങള്‍ മുന്‍കയ്യെടുത്ത് പാണക്കാട് സയ്യിദ് ഉമര്‍ അലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചേര്‍ന്ന ഒന്നാമത്തെ അനുരഞ്ജന ശ്രമം എ. പി വിഭാഗത്തിന്റെ പിടിവാശിയില്‍ പരാജയപ്പെട്ടു. ഇരുലീഗുകളും ഒന്നായാലും ലീഗിന്റെ പ്രസക്തി അംഗീകരിക്കാന്‍ കാന്തപുരവും അദ്ധേഹത്തിന്റെ അനുയായികളും തയ്യാറായിരുന്നില്ല. സമസ്തക്ക് വേറിട്ടൊരു രാഷ്ട്രീയ ഘടകം വേണമെന്ന് തന്നെയായിരുന്നു ഇവരുടെ ഉള്ളിലിരിപ്പ്. 

1987 സെപ്തംബറില്‍ ചേര്‍ന്ന സമസ്ത കേരള ഇസ്‌ലാമത വിദ്യാഭ്യാസ ബോര്‍ഡിന്റെ ജനറല്‍ ബോഡിയോഗത്തില്‍  നേതാക്കള്‍ തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നത ഉടന്‍ തീര്‍ക്കണമെന്ന് ടി.കെ പരീകുട്ടി ഹാജി ആവശ്യമുന്നയിച്ചതനുസരിച്ച് ശംസുല്‍ ഉലമ ഇ.കെ.അബൂബക്കര്‍ മുസ്‌ലിയാര്‍, ഉള്ളാള്‍ കുഞ്ഞിക്കോയ തങ്ങള്‍, കെ.വി.മുഹമ്മദ് മുസ്‌ലിയാര്‍, കെ.കെ.അബുബക്കര്‍ ഹസ്രത്ത്, എ.പി അബുബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അംഗങ്ങളായി ഒരു സമിതിയെ ഇതിനായി തിരഞ്ഞെടുത്തു. ആദര്‍ശപരമായി ഒരുഭിന്നതയുമില്ലാത്ത ഇവര്‍ തമ്മില്‍ അടുക്കാനുണ്ടായിരുന്ന പ്രതിബന്ധം രാഷ്ട്രീയ കാഴ്ചപാടിലുള്ള വ്യത്യാസം മാത്രമായിരുന്നു.ഈശ്രമം പരാചയപ്പെട്ടതോടെ ഗള്‍ഫ് മലയാളികളായ സുന്നികള്‍ പ്രശ്‌നം ഏറ്റെടുത്തു. 1988 ല്‍ അബുദാബി സുന്നി സ്റ്റുഡന്റ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ യു.എ.ഇ യിലെ മുഴുവന്‍ സുന്നി സംഘടനകളും യോഗം ചേര്‍ന്ന് സമസത ജന:സെക്രട്ടറിയുമായി ബന്ധപ്പെട്ട് അനുരഞ്ജന ശ്രമത്തിന് അംഗീകാരം വാങ്ങി ഇവരുടെ ശ്രമം തുടരവെ കെ.ആലിക്കുട്ടി മുസ്‌ലിയാരും കോട്ടുമല ബാപ്പു മുസ്ല്യാരും ഗള്‍ഫിലെത്തി. ഇവര്‍  യു.എ.ഇ ലുള്ളപ്പോള്‍ എ.പിയും അവിടെ എത്തിയത് കാര്യങ്ങള്‍ക്ക് വേഗത കൂട്ടി.  എല്ലാവരും ഒന്നിച്ച് എ.പിയെ കണ്ട് സംസാരിച്ചു. 'നാം ഇവിടെ വച്ച് എന്ത് ചര്‍ച്ച ചെയ്തിട്ടും കാര്യമില്ല. ഇ.കെ ഇല്ലാതെ ഇതൊന്നും ഫലപ്പെടുകയില്ല'. ഇതായിരുന്നു പ്രതികരണം.  ഉടനെആലിക്കുട്ടി മുസ്‌ലിയാര്‍ ഇടപ്പെട്ടു 'ശരിഅത്ത് പ്രശ്‌നത്തില്‍ ശംസുല്‍ ഉലമ സ്വികരിച്ച നിലപാട് നിങ്ങള്‍ അംഗീകരിക്കുകയാണങ്കില്‍ ഈ അനുരഞ്ജന ശ്രമത്തില്‍ ശൈഖുനയെ പൂര്‍ണ്ണമായും സഹകരിപ്പുന്നകാര്യം ഞങ്ങള്‍ ഏറ്റെടുക്കാം.' ഈ നിര്‍ദ്ദശം   കാന്തപുരത്തിന് സ്വീകാര്യമായിരുന്നില്ല!. 

ഷഹബാനു കേസിനെ തുടര്‍ന്നുണ്ടായ വിധിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വൈ.ബി ചന്ദ്രചുഡ് ഇസ്‌ലാമിക ശരീഅത്തിന് എതിരായി പരാമര്‍ശം നടത്തിയിരുന്നു. നിലവിലുള്ള മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ലോ (ശരീഅത്ത് അപ്ലിക്കേഷന്‍ ആക്റ്റ്-1987) മിറകടന്ന് ഖുര്‍ആന്‍ സൂക്തം വ്യാഖ്യാനിക്കാനാണ് ജസ്റ്റിസ് മുതിര്‍ന്നത്. ഇതിനെതിരെ മുഴുവന്‍ മുസ്‌ലിം സംഘടനകളും രംഗത്തിറങ്ങി. ബ്രിട്ടീഷ് കാലഘട്ടമുതല്‍ മുസ്‌ലിംകള്‍ അനുഭവിച്ച് പോരുന്ന മതകാര്യങ്ങളിലുള്ള പ്രത്യേക നിയമ വ്യവസ്ഥകള്‍ മാറ്റി പൊതുസിവില്‍ കോഡ് കൊണ്ട് വരണമെന്ന് കോടതിയില്‍ സര്‍ക്കാറിനോട് നിര്‍ദ്ദേഷിക്കുക ചെയ്തത് പ്രശ്‌നത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചു. മുസ്‌ലിം ലീഗടക്കമുള്ള മുസ്‌ലിം സംഘടനകള്‍ ശരീഅത്ത് സംരക്ഷണത്തിനായി ഗോദയിലിറങ്ങി. മുസ്‌ലിം വിരുരാഷ്ട്രീയ കക്ഷികളുടെ തനി നിറം പുറത്ത് വരാന്‍ തുടങ്ങി. ഇ.എം.എസ് നമ്പുതിരിപ്പാട് പരസ്യമായി പ്രസംഗിച്ചു 'നാലു പെണ്ണ് കെട്ടുന്ന ഏര്‍പ്പാട് തെമ്മാടിത്തമ്മാണ് അത് നിലനിര്‍ത്താനാണ് സേട്ടു പറയുന്നതെങ്കില്‍ അതു നടക്കില്ല. ലോക സഭയില്‍ ഇബ്രാഹീം സുലൈമാന്‍ സേട്ട് നടത്തിയ പരാമര്‍ശത്തെ നമ്പൂതിരിപ്പാട് കളിയാക്കി. ഏത് സാഹചര്യത്തിലാണ് ഇസ്‌ലാം ബഹു ഭാര്യത്വം അനുവദിച്ചെതന്ന് പഠിക്കാന്‍ നമ്പൂതിരിപ്പാടിന്ന് സാവകാശം ഉണ്ടായിരുന്നില്ല. ഇതിനെതിരെ മുസ്‌ലിം സമുദായം ശക്തിയായി രംഗത്ത് വന്നു. നമ്പൂതിരിപ്പാട് തുറന്നടിക്കാന്‍ തുടങ്ങി: 'ഏത് തങ്ങള്‍ പറഞ്ഞലും മുസ്‌ലിയാര്‍ പറഞ്ഞാലും ഏഴാം നൂറ്റാണ്ടിലെ ആ പ്രാകൃത ശരീഅത്ത് ഇപ്പോഴും നില നില്‍ക്കണമെന്നാണ് വാദമെങ്കില്‍  അത് അംഗീകരിക്കാന്‍ സാധ്യമല്ല'. ഇ.എം.എസ്സി ന്റെ ഈവാക്കുകള്‍ സി.പി.എമ്മിന്റെ നയമാണ് എന്ന വസ്തുത പാര്‍ട്ടി മുഖ പത്രം അംഗീകരിച്ചു. 'ഇസ്‌ലാമിക മത നിയമങ്ങള്‍ ആചന്ദ്രതാരം മാറ്റങ്ങള്‍ക്ക് വിധേയമാകാതെ നില നില്‍ക്കണമെന്ന് ശഠിക്കാന്‍ ലോക കാര്യങ്ങളെ കുറിച്ച അജ്ഞത കുറച്ചൊന്നും പോരാ.(ദേശാഭിമാനി.29.ഫെബ്രു)സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തങ്ങളുടേതായ ഭാഗധേയം നിര്‍വ്വഹിക്കാന്‍ മുന്നോട്ട് വന്ന് ഡല്‍ഹിയില്‍ വന്ന് നേതാക്കളെ കണ്ട് പ്രശ്‌നത്തിന്റെ ഗൗരവം ധരിപ്പിക്കാന്‍ സമിതിയെ രൂപീകരിച്ചു. ഈ സമിതി ഡല്‍ഹിയാത്രക്കൊരുങ്ങുമ്പോഴേക്ക് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ശക്തമായി രംഗത്ത് വരുകയും നാടുനീളെ പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. മുസ്‌ലിംകളുടെ അഭപ്രായം എന്തെന്നറിയാന്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി നടത്തിയ ഒരുപ്രസ്ഥാവന ഇത്തരം ഒരു നീക്കത്തിന്റെ അനിവാര്യത വിളിച്ചോതി'.

'ഇന്ത്യയിലെ ഭൂരിപക്ഷ ഇംഗിതം അനുസരിച്ച് വേണ്ടത് ചെയ്യും. ഏക സിവില്‍ നിയമമാണോ വേണ്ടത് ശരീഅത്ത് നിയമമാണോ വേണ്ടത് എന്ന് മുസ്‌ലിംകള്‍ തീരുമാനിക്കട്ടെ' ഇതായിരുന്നു രാജീവിന്റെ പ്രഖ്യാപനം. കക്ഷിബേധമന്യേ മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി ശരീഅത്ത് നിയമം നിലനിര്‍ത്താന്‍ സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെടലായിരുന്നു ആ സാഹചര്യത്തിന്റെ അനിവാര്യത ഇക്കാര്യത്തിന് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് നേതൃത്ത്വം നല്‍കിയപ്പോള്‍ ശംസുല്‍ ഉലമ ഇതിന് പരിപൂര്‍ണ്ണ പിന്തുണപ്രഖ്യാപിച്ചു.മുജാഹിദ് ജമാഅത്ത് വിഭാഗങ്ങള്‍ക്കൊപ്പം ലോ ബോര്‍ഡുമായി സഹകരിക്കുന്നത് ആദര്‍ശ വ്യതിയാനമാണന്നും സമസ്ത നേതാക്കള്‍ നേരിട്ട് ഡല്‍ഹിയില്‍ പോവണമെന്നും കാന്തപുരം വിഭാഗം ശഠുച്ചു.  ശരീഅത്ത് പ്രശ്‌നത്തില്‍ മുസ്‌ലിംകളുടെ അഭിപ്രായം വിളിച്ചറിയിക്കുന്ന ഒരു സമ്മേളനം കോഴിക്കോട്ട് നടത്തുന്നതില്‍ ലോ ബോര്‍ഡുമായി സഹകരിക്കുന്നതി ശരിയല്ലന്നും നാം വേറിട്ടു നില്‍ക്കണമെന്ന പറയുന്നതില്‍ യാതൊരും ന്യായവും ഉണ്ടായിരുന്നില്ല. അന്തമായ ലീഗ് വിരോധത്താല്‍  മാര്‍കിസ്റ്റു പാര്‍ട്ടിയെ ന്യായീകരിക്കുന്നിടത്തെക്കാണ് കാന്തപുരം നീങ്ങിയത്. 'ശരീഅത്ത് സംരക്ഷിക്കാന്‍ ഒരു രാഷ്ട്രീയക്കാരനും രംഗത്ത് വരരുതെന്ന് കാന്തപുരം ഓര്‍മ്മിപ്പിച്ചു, മാര്‍ക്കിസ്റ്റ് പാര്‍ട്ടി സമുദായത്തിന് ഗുണം ചെയ്ത പാര്‍ട്ടിയാണന്നും അവര്‍ചെയ്ത ഗുണം സുന്നത്ത് ജമാഅത്ത് മറക്കുകയില്ലന്നും തക്ബീറുകള്‍ക്കിടയില്‍ അദ്ധേഹം പ്രഖ്യാപിച്ചു.(കാലിക്കറ്റ് ടൈംസ് 1989 ജനു:18).

മുസ്‌ലിംകള്‍ ഒന്നിച്ച് നിക്കേണ്ട സുപ്രധാന ഘട്ടത്തില്‍ ഭിന്നതക്ക് ആക്കം കൂട്ടി മുസ്‌ലിം വിരുദ്ധരുടെ പ്രീതി നേടാനായിരുന്നു കാന്തപുരത്തിന്റെ ശ്രമം. 1937ലെ ശരീഅത്ത് ആക്ട് മദ്ഹബിന്റ അടിസ്ഥാത്തിലുള്ള നിയമമാണ് ഈ നിയമം സംരക്ഷിക്കപ്പെടേണ്ടത് സുന്നികളുടെ ആവശ്യമാണന്ന തിരിച്ചറിവ്‌പോലും മാര്‍കിസ്റ്റുകളെ ന്യായീകരിക്കുമ്പോള്‍ അയാള്‍ വിസ്മരിച്ചു.കേഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന ശരീഅത്ത് സംരക്ഷണ സമ്മേളനത്തില്‍ ശംസുല്‍ ഉലമ പങ്കെടുത്തത് കടുത്ത സുന്നീ വിരുദ്ധ പ്രവര്‍ത്തനമാണന്ന് ഈവിഭാഗം പ്രചരിപ്പിച്ചു.അബുല്‍ ഹസന്‍ അലി നദ്‌വിയെ മംഗലാപുരത്ത് കാന്തപുര പക്ഷക്കാരനായ ഉളളാള്‍ കുഞ്ഞിക്കോയ തങ്ങള്‍ സ്വീകരിക്കുകയും കോഴിക്കോട് യോഗത്തില്‍ നദ്‌വിക്കൊപ്പം അതേ പക്ഷക്കാരനായ ഫസല്‍ പൂക്കോയ തങ്ങള്‍ സംബന്ധിക്കുകയും ചെയ്തത് ബോധപൂര്‍വം മറവെച്ച് ഇ. കെ അബൂബക്ര്‍ മുസ്‌ലിയാരെ കുരിശിലേറ്റാനായിരുന്നു ശ്രമം. കോഴിക്കോട് വലിയ ഖാസി അധ്യക്ഷനായിരുന്ന പ്രസതുത യോഗത്തില്‍ ശംസുല്‍ ഉലമാ ചെയ്ത പ്രസംഗം സുന്നികള്‍ക്ക് അഭിമാനകരവും സമുദായ ഭദ്രതയ്ക്ക് പ്രചോദനവുമായിരുന്നു. മദ്ഹബില്‍ അധിഷ്ഠിതമായ ശരീഅത്ത് നിയമ സംരക്ഷണത്തിന് മദ്ഹബ് അംഗീകരിക്കാത്തവര്‍ പോലും ഒന്നിച്ചിരിക്കുന്ന ഈ ഒത്തുചേരല്‍ ശരീഅത്തിന്‍മേല്‍ തൊട്ടുകളിക്കുന്നവര്‍ക്കുളള കനത്ത താക്കീതാണ്.
ഇതു പ്രസംഗിച്ച ശംസുല്‍ ഉലമായുടെ ആദര്‍ശം ചോര്‍ന്നുവെന്നായി പ്രചാരണം! പ്രസ്തുത യോഗത്തില്‍ കണ്‍വീനറായിരുന്നു താനെന്ന് അഭിമാനത്തോടെ എഴുതിയ സയ്യദ് ഫസല്‍ തങ്ങള്‍ ആദര്‍ശധീരനും! ഇതെഴുതിയതാകട്ടെ ജമാഅത്തെ ഇസ്‌ലാമി നേതാവ് കെ. സി അബ്ദുല്ല മൗലവിയുമായുളള ഉറ്റ സൗഹൃദം വ്യക്തമാക്കുന്നതിന് വേണ്ടിയായിരുന്നുതാനും.(കെ.സി എന്റെ സുഹൃത്ത്- സയ്യിദ് ഫസല്‍ തങ്ങള്‍, പ്രബോധനം കെ.സി അനുസ്മരണ പതിപ്പ് 1995 ഡിസംബര്‍ 30)
'ശംസുല്‍ ഉലമാ പങ്കെടുത്തതിനെ വിമര്‍ശിക്കുന്നില്ല; ഒരു പ്രഭാഷകന്‍ പ്രസ്തുത വേദിയില്‍ സുന്നിവിരുദ്ധ പരാമര്‍ശം നടത്തിയിട്ട് എന്തുകൊണ്ട് ഇ. കെ തിരുത്തിയില്ല?' പാവം മത വിദ്യാര്‍ത്ഥികളെ വഞ്ചിക്കാന്‍ വ്യാജ പ്രചരണവുമായി ഇവര്‍ രംഗം കയ്യടക്കി. തന്റെ പ്രസംഗം കഴിഞ്ഞ് വെളളിമാടുകുന്നിലെ വസതിയിലേക്ക് തിരിച്ച ശംസുല്‍ ഉലമാ മുതലക്കുളത്ത് അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ നടന്ന പരാമര്‍ശം തിരുത്തണമെന്ന വാദം വിരോധം തീര്‍ക്കാനുളള കുതന്ത്രം മാത്രമായിരുന്നു. അധ്യക്ഷനെന്ന നിലയില്‍ കോഴിക്കോട് ഖാളി തന്റെ കടമ നിര്‍വ്വഹിക്കുകയും ചെയ്തിരുന്നു. ഈയിടെ പേഴ്‌സണ്‍ ലോ ബോര്‍ഡ് ചര്‍ച്ചക്കെടുക്കാതെ മാറ്റിവെച്ച 'മുത്തലാഖു'മായി ബന്ധപ്പെട്ടതായിരുന്നു മേല്‍ സൂചിപ്പിച്ച പരാമര്‍ശം.

പൊതു പ്രശ്‌നത്തില്‍ പോലും സമുദായത്തിലെ വിവിധ സംഘടനാ പ്രതിനിധികള്‍ ഒന്നുച്ചിരിക്കുന്നത് സമസ്തയുടെ നയത്തിനെതിമാണെന്ന് തന്നെ ഇവര്‍ വീണ്ടും പ്രചാരണം തുടങ്ങി. പണമുണ്ടെങ്കില്‍ ഏതു വിഭാഗക്കാരനെയും സ്വീകരിക്കാന്‍ കാന്തപുരം മടിക്കാറില്ലങ്കിലും അണികളെ പിടിച്ചുനിര്‍ത്താന്‍ നിസ്സഹകരണവാദം ശക്തിയായി പ്രയോഗിച്ചുകൊണ്ടിരുന്നു. ബാബരി മസ്ജിദല്ല പാലപ്പറ്റപ്പളളിയാണ് പ്രശ്‌നമെന്ന പ്രസംഗം ഇതിന്റെ ഭാഗമായിരുന്നു. എസ്. എസ് എഫിനെക്കൊണ്ട് സുന്നി പാര്‍ലമെന്ററി രംഗത്തിറങ്ങാന്‍ അവസരമുണ്ടാക്കി. മാര്‍കിസ്റ്റുകാരെയും സഹയാത്രകരെയും കൂടെ നിര്‍ത്തല്‍ മാത്രമായിരുന്നു ഇതിന്റെ ലക്ഷ്യം.
ബാബരിമസ്ജിദ് വിഷയത്തില്‍ ലീഗിന്റെ നിലപാടിനെ 1986-ല്‍ ചോദ്യം ചെയ്ത കാന്തപുരം, മുസ്‌ലിം വിരുദ്ധരുടെ കയ്യടി വാങ്ങുകയായിരുന്നു.(സിറാജ് 1986 ഫെബ്രുവരി 18) നാദാപുരത്തു നടന്ന മാര്‍കിസ്റ്റ് ആക്രമണത്തെ 1988-ല്‍ കാന്തുപരം ന്യായീകരിക്കാന്‍ ശ്രമിച്ചു. സംഭവത്തിനു കാരണക്കാര്‍ മുജാഹിദുകളാണെന്നായിരുന്നു ഇയാളുടെ കൊടുവളളി പ്രസംഗം (മാധ്യമം 14-10-88, കേരള കൗമുദി 26-10-88) നാദാപുരത്ത് നേരിട്ടു സന്ദര്‍ശിച്ച ഇയാള്‍ പത്രങ്ങള്‍ക്ക് സമസ്തക്കെതിരെ തന്നെ സഹായിക്കുന്ന യജമാനന്‍മാരോടുളള ഭക്തി മറച്ചുവെക്കാന്‍ മറ്റു വഴികള്‍ ഇല്ലായിരുന്നു.

1988 ജൂലൈ 18 ന് ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ട, മതസ്ഥാപന ദുരുപയോഗ ബില്ല് മതപ്രബോധനരംഗത്ത് പ്രതിസന്ധിസൃഷ്ടിക്കുന്ന വകുപ്പുകള്‍ ഉള്‍ക്കൊളളുന്നതായിരുന്നു. ഈ വസ്തുത മനസ്സിലാക്കിയ മുസ്‌ലിം ലീഗിന്റെ എം.പി മാര്‍ ബില്ലിനെതിരായതിനാല്‍ കാന്തപുരം ബില്ലിനെ അനുകൂലിക്കാന്‍ തന്നെ തീരുമാനിച്ചു. മാര്‍കിസിസ്റ്റുകളും ദേശിയ മുസ്‌ലിംകളും ബില്ലിനൊപ്പംതന്നെ നിന്നുവെന്നതില്‍ അത്ഭുതമില്ലല്ലോ. അപകടകരമായ വകുപ്പുകള്‍ പതിയിരിക്കുന്ന ബില്ലിനെക്കുറിച്ച് പഠിക്കാന്‍ പോലും തയ്യാറാകാതെ സുന്നിവോയ്‌സ് ഒന്നാംപോജില്‍ അച്ചുനിരത്തി. ശുദ്ധമായ മതപ്രവര്‍ത്തനം ലക്ഷ്യം വെക്കുന്ന സംഘടനകള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ മതസ്ഥാപന ദുരുപയോഗ ബില്ലില്‍  ആശങ്കപ്പെടേണ്ടതില്ല. മതത്തിന്റെ മൂഖംമുടിയണിഞ്ഞ രാഷ്ട്രീയക്കാര്‍ക്ക് ബില്ല് പേടിസ്വപ്നവുമാണ്(സുന്നിവോയ്‌സ് 1988 സെപ്തംബര്‍ 16-22). അവരുടെ അല്‍ഇര്‍ഫാദ്(1988 ഒശക്‌ടോബര്‍)രിസാല (1988 ഒക്‌ടോബര്‍)എന്നീ പ്രസിദ്ധീകരണങ്ങളും ബില്ലിനെ അനുകുലിച്ചു!.
ഈ ബില്ല് നിലവില്‍ വന്നാല്‍ പളളിക്ക് മതില്‍ പണിയാനും മിനാരം കെട്ടാനും പ്രത്യേക അനുമതി വാങ്ങണം. പളളിയില്‍ ഇമാം നടത്തുന്ന പ്രസംഗത്തില്‍ ശരീഅത്ത്, ബാബരി മസ്ജിദ് പോലുളള വിഷയങ്ങളുണ്ടായാല്‍ രാഷ്ട്രീയത്തിന് മതസ്ഥാപനം ദുരുപയോഗപ്പെടുത്തിയെന്നാരോപിച്ച് വാറണ്ടില്ലാതെ ഇമാമിനെ അറസ്റ്റുചെയ്യാനും 3 വര്‍ഷമംവരെ ജയില്‍ ശിക്ഷ നല്‍കാനും ഈ നിയമത്തില്‍ വകുപ്പുണ്ടായിരുന്നു.ഇതൊന്നും പഠിക്കാതെ മുസ്‌ലിം  വിരോധികളുടെ പിന്തുണ ഉറപ്പാക്കാന്‍ സ്വന്തം പ്രസിദ്ധീകരണങ്ങള്‍ ഉപയോഗപ്പെടുത്തിയത് സമുദായത്തോട് ചെയ്ത കടുത്ത വഞ്ചനായാണെന്നു തന്നെയല്ലേ പറയേണ്ടത്!.നാദാപുരം സംഭവത്തിലും മതസ്ഥാപന ദുരുപയോഗ ബില്ലിന്റെ പ്രശ്‌നത്തിലും അന്നത്തെ ഭരണകക്ഷിയായ മാര്‍കിസ്റ്റ് പാര്‍ ട്ടിക്കൊപ്പം നിലകൊണ്ടതിന്റെ പിന്നില്‍ ചില താല്‍പര്യങ്ങളുമുണ്ടായിരുന്നു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സയ്യിദ് ഉമര്‍ ബാഫഖിതങ്ങള്‍ ക്കുശേഷം ആരുവരും? പത്രങ്ങള്‍ ഇക്കാര്യം സ്വതന്ത്രമായി ചര്‍ച്ചയ്തുവരുന്ന സന്ദര്‍ഭമായിരുന്നു അന്നുണ്ടായിരുന്നത്. 1988 ഒക്‌ടോബര്‍ 26 ന് കേരള കൗമുദി തുറന്നെഴുതി 'മതസ്ഥാപനങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നതിനെതിരെ  കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഐ ഗവണ്‍മെന്റ് ബില്‍ കൊണ്ടുവരുന്നതിനെതിരെ ലീഗ് നേതൃത്വം ആഞ്ഞടിച്ചുവെങ്കിലും കാന്തപുരം അനുകൂലഭാവം പ്രകടിപ്പിക്കുകയാണുണ്ടായത്. ബില്ലിനെ അനുകൂലിച്ച് പരസ്യപ്രസ്താവന ഇറക്കി ഇസ്‌ലാം മതനേതാവാണ് കാന്തപുരം അബൂബക്ര്‍ മുസ്‌ലിയാര്‍ 'ഏറ്റവും ഒടുവില്‍ നാദാപുരം സംഭവത്തി ലും സ്വതന്ത്രപരമായിരുന്നുവെന്നത് ഏറെ ശ്രദ്ധിക്കപ്പട്ടിട്ടുണ്ട്. മുസ്‌ലിംലീഗും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ആരോപണ പ്രത്യാരോപണങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ കുഴപ്പത്തിനുത്തരവാദികള്‍ മുജാഹിദുകളാണെന്നാന് കാന്തപുരം പ്രഖ്യാപിച്ചത്.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുളളില്‍ നിന്നോ പഴയ വിമത ലീഗില്‍ നിന്നോ ആരും സര്‍ക്കാരിന്റെ പരിഗണനയിലില്ലെങ്കില്‍ ചെയര്‍മാന്‍ പദവിയുടെ നറുക്ക് കാന്തപുരത്തിന് വീഴുമെന്നുറപ്പിക്കാം. ഇതായിരുന്നു കാന്തപുരത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്.നിര്‍ണ്ണായക ഘട്ടത്തില്‍ സമുദായത്തിനുവേണ്ടി ശബ്ദിക്കുന്നതിനു പകരം മുസ്‌ലിം വിരോധികളെ തൃപ്തരാക്കാന്‍ സ്വതന്ത്ര വേഷം കെട്ടിയത് സ്ഥാനമാനം മോഹിച്ചായിരുന്നുവെന്ന് മാധ്യമങ്ങള്‍ തന്നെ വിലയിരുത്തി. എന്നാല്‍ കാന്തപുരത്തെ ഇടതര്‍ കയ്യൊഴിക്കുകയും ചെയ്തു.എറണാകുളം സമ്മേളനത്തിന് വേണ്ട എല്ലാ സഹായങ്ങളും മാര്‍കിസിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുണ്ടായത് ഇത്തരമൊരു സാഹചര്യത്തിലാണ്. അതുകൊണ്ടുതന്നെ കാന്തപുരം വിചാരിച്ചാല്‍ പോലും സമ്മേളനം നിര്‍ത്തിവെക്കാന്‍ കഴിയാത്തവിധം അണികള്‍  ലീഗ് വിരോധികളായി മാറിക്കഴിഞ്ഞിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി കാന്തപുരം കേരള ശബ്ദത്തിന് നല്‍കിയ അഭിമുഖത്തില്‍ കമ്മ്യൂണിസ്റ്റ് നിലപാട് ശരിവെക്കും വിധം പ്രസ്താവനയിറക്കി. 'സീസര്‍ക്കുളളത് സീസര്‍ക്കും ദൈവത്തിനുളളത് ദൈവത്തിനും എന്നതാണ് ഞങ്ങളുടെ നയം.'

സിറാജ് ദിനപ്പത്രം ഈ ആശയം ഒന്നുകൂടി വ്യക്തമാക്കി: 'ദൈവത്തിനുള്ളത് ദൈവത്തിനും സീസര്‍ക്കുള്ളത് സീസര്‍ക്കും എന്ന തത്വം അംഗീകരിക്കാത്തത് ഇസ്‌ലാമിനെകുറിച്ചുള്ള അജ്ഞതമൂല മല്ലെങ്കില്‍ മറ്റെന്തോ തകരാറുണ്ടന്ന് അദ്ധേഹം വിശദീകരിച്ചു' കാന്തപുരത്തെ ന്യായീകരിച്ച് കൊണ്ട് അണ്ടോണ മുഹ് യുദ്ധീന്‍ മുസ്‌ലിയാര്‍ നത്തിയ പ്രസ്താവനയുടെ ഭാഗമാണിത്.(സിറാജ്: 12.10.89)മതത്തെ രാഷ്ട്രീയത്തില്‍ നിന്ന് വേര്‍പ്പെടുത്തണമെന്നത് കമ്യൂണിസ്റ്റ് വാദമാണ്. കാന്തപുരത്തിന്റെ ചില അണികള്‍ തന്നെ ഇതിലെ അപകടം തുറന്നെഴുതി: ദൈവത്തിനുളളത് ദൈവത്തിനും സീസര്‍ക്കുളളത് സീസര്‍ക്കും എന്ന നിലപാട് യഥാര്‍ത്ഥ മതവിശ്വാസികള്‍ക്ക് സ്വീകാര്യമല്ല. അതുകൊണ്ടുതന്നെ മതത്തില്‍ നിന്ന് രാഷ്ട്രീയത്തെ മാറ്റണമെന്ന് ആരും പറയരുത്. (അല്‍ഇര്‍ഫാദ് 1988 ഒക്‌ടോബര്‍) പക്ഷേ അന്ധമായ ലീഗ് വിരോധത്താല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് അടിമയായ കാന്തപുരത്തിന് തിരുത്താന്‍ കഴിഞ്ഞില്ല.

എസ്. വൈ എസിന്റെ എറണാകുളം സമ്മേളന തീരുമാനത്തെ സ്വാഗതം ചെയ്തുകോണ്ട് ദേശാഭിമാനി ലേഖകന്‍ സി. പി അച്യുതന്റെ എഴുത്ത് മതത്തെ രാഷ്ട്രീയത്തില്‍നിന്ന് വേര്‍പ്പടുത്തണമെന്നാണ് സമ്മേളനം ആവശ്യപ്പെടുന്നത്. മതം മനുഷ്യരുടെ വ്യക്തിപരമായ വിശ്വാസമാണ്(ദേശാഭിമാനി 1989 ഫോബ്രുവരി 5)
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പതിമൂന്നാം പാര്‍ട്ടികോണ്‍ഗ്രസിനെകുറിച്ച് 1989 ഡിസംബര്‍ 3 ന് സിറാജ് ദിനപത്രം മുഖപ്രസംഗം എഴരുതി പ്രോത്സാഹനം ചൊരിഞ്ഞു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുണ്ടായ വളര്‍ച്ചയും പ്രസ്ഥാനത്തിന്റെ പ്രസക്തിയും സുന്നിപത്രം അംഗീകരിച്ചു. പതിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് എന്നായിരുന്നു തലക്കെട്ട്. തിരിച്ചും മറിച്ചുമുളള ഈ സഹായം മുസ്‌ലിം സമുദായത്തിന് ഗുണകരമാകില്ലന്നു ചിന്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല.എറണാകുളത്ത് സുന്നികള്‍ ചേരിതിരിഞ്ഞ് രണ്ടു സമ്മേളനങ്ങള്‍ നടത്തുന്ന സാഹചര്യം രൂപപ്പെട്ടതോടെ സമസ്ത നേതാക്കള്‍ അനുരഞ്ജനത്തിന് ആവുന്നതെല്ലാം ചെയ്തുകൊണ്ടിരുന്നു. സമസ്തയുടെ കീഴ്ഘടകമെന്ന രീതിയില്‍ മുശാവറ ആവശ്യപ്പെടുന്നത്  എസ്. വൈ. എസ് അംഗീകരിച്ചിരിക്കണം . ഇല്ലങ്കില്‍ ഭരണഘടനാപരമായിത്തന്നെ പ്രസ്ഥാനത്തിന് പുറത്താകും. ഇതാണ് സംഘടനാചട്ടം.എ. പി വിഭാഗത്തെ പ്രസ്ഥാനത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനുപകരം പ്രശ്‌നം രമ്യതയിലെത്തിക്കാന്‍ ശ്രമിക്കും തോറും പിടികൊടുക്കാതിരിക്കാനാണ് ഇയാള്‍ ശ്രമിച്ചത്. 15-6-1988ന് ജാമിഅ നൂരിയയില്‍ ചേര്‍ന്ന സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തില്‍ ഒരു അനുരഞ്ജന സമിതി രൂപികരിച്ചിരുന്നു. കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ നേതൃത്വത്തില്‍ കാരന്തൂര്‍ മാര്‍ക്കസില്‍ ചെന്ന് എ. പി. യെ കണ്ടു. പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതില്‍നിന്നും ഒഴുഞ്ഞുമാറിയ ഇയാളുടെ നിര്‍ദ്ദേശം ഇതായിരുന്നു. 'നാം ഒന്നിച്ച് ഒരു വേദിയില്‍ പ്രസംഗിക്കുക കൂട്ടത്തിലേക്ക് ശിഹാബ് തങ്ങളെയും വിളിക്കാം. എന്നാല്‍ പ്രശ്‌നം തീരും. അതിന് മര്‍ക്കസില്‍ ഞാന്‍ വേദിയൊരുക്കാം'

വിദേശത്ത് പണപ്പിരിവിന് കാരന്തൂര്‍ മാര്‍ക്കസിന് ഗുണം കിട്ടുന്ന ഒരു പ്രവര്‍ത്തനം എന്നതിലുപരി സമസ്തയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇയാള്‍ ഒരുക്കമായിരുന്നില്ല. അതിന്റെ സൂചനയാണ് ഈ ഒത്തുചേരല്‍ നിരുപാധികമായിരിക്കണം എന്ന ഉപാധി അയാളുടെ പക്കല്‍ നിന്നുണ്ടായത്.ഈ ചര്‍ച്ചയ്ക്കുശേഷം നിഷ്‌കളങ്കനായ സി. എച്ച്. ഹൈദ്രോസ് മുസ്‌ലിയാര്‍ എ. പി യോട് പറഞ്ഞു. ഞങ്ങള്‍ ഖിയാമം വരെ നടന്നാലും മസ്‌ലഹത്താകുമെന്നു തോന്നുന്നില്ല. നിങ്ങളും ശംസുല്‍ ഉലമായും നേരില്‍ സംസാരിച്ച് പ്രശ്‌നം തീര്‍ക്കുക. നിങ്ങള്‍ക്കായി ഞങ്ങള്‍ വേദിയുണ്ടാക്കാം.ഇതനുസരിച്ച് കോഴിക്കോട് മുഗള്‍ ലോഡ്ജില്‍ ഇരുവരും സന്ധിച്ചു. ഉസ്താദും ശിഷ്യനും സംസാരിക്കട്ടെ എന്ന ഭാവത്തില്‍ മറ്റുളളവര്‍ മാറിനിന്നു(ശംസുല്‍ ഉലമായുടെ ശിഷ്യനായ കെ. കെ. അബൂബക്കര്‍ ഹസ്രത്തിന്റെ ശിഷ്യനാണ് എ. പി അബൂബക്ര്‍ മുസ്‌ലിയാര്‍ ) ഇരുവരും ചര്‍ച്ച ചെയ്ത ശേഷം മസ്‌ലഹത്ത് സമിതിക്കാരെ  വിളിച്ച് ശംസുല്‍ ഉലമാ പറഞ്ഞു . ഇയാളുടെ കുടെയുളള ചിലര്‍ മര്‍ക്‌സിസ്റ്റ് പ്രസംഗം നടത്തുന്നവരാണ്. അവരാണ് ഈ കുഴപ്പമൊക്കെ ഉണ്ടാക്കുന്നത്. അതുകൊണ്ട് അവരെ മര്‍ക്കസില്‍നിന്നും സുന്നിയുവജന സംഘത്തില്‍നിന്നും ഒഴിവാക്കണം. എ. പി ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. എന്നാല്‍ മര്‍ക്കസ് കമ്മിറ്റി വിളിച്ചുചേര്‍ത്ത് ഇ.കെ. യെ ആ കമ്മറ്റിയില്‍ നിന്നു പുറത്താക്കുന്നതാണ് പിന്നീട് കണ്ടത്!                 

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് വോട്ട്പിടിക്കിന്ന തന്റെ അനുയായികള്‍ക്കെതിരെ ശബ്ദിക്കാന്‍ എ. പി തയ്യാറായിരുന്നില്ല. മിറച്ച് എസ്.എസ് എഫ് നേതൃത്വത്തെ കൂടി ഈ ചിന്തയിലേക്ക് കൊണ്ടുവരാനാണ് ശ്രമിച്ചത്. 1973 ലാണ് എസ്. എസ്. എഫ് രൂപംകൊണ്ടത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ , ബഹാഉദ്ദീന്‍ കൂരിയാട് എന്നിവരായിരുന്നു യഥാക്രമം പ്രഥമ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും . മുസ്‌ലിം ലീഗ് യോഗത്തില്‍ സയ്യിദ് ഹൈദരലിശിഹാബ് തങ്ങള്‍ സംബന്ധിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടായിരിന്നു തുടക്കം. ഈ വിദ്യാര്‍ത്ഥി സംഘടനയുടെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഒരു പ്രവര്‍ത്തകന്‍ തങ്ങള്‍ക്കെതിരെ ഒട്ടേറെ കത്തുകള്‍ സംസ്ഥാന കമ്മിറ്റിക്കു ലഭിച്ചിട്ടുണ്ടെന്ന് സദസ്സിനെ ധരിപ്പിക്കുകയും തങ്ങളെ ഇരുത്തിക്കൊണ്ട് അപമാനിക്കും വിധം ഏതാനും കത്തുകള്‍ വായിക്കുകയും ചെയ്തു. 1979 നവംബര്‍ 6ന് ചേര്‍ന്ന ഈ സംസ്ഥാന കമ്മിറ്റി  യോഗത്തില്‍ നിന്ന് രാജി എഴുതിക്കൊടുത്ത് വിഷമത്തോടെ തങ്ങള്‍ ഇറങ്ങിപ്പോന്നു. സമസ്ത രാഷ്ട്രീയ പാര്‍ട്ടിരൂപീകരിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ട അതേ വര്‍ഷമാണ്  മുസ്‌ലിം ലീഗിനുവേണ്ടി പ്രസംഗിച്ചതിന്റെ പേരില്‍ തങ്ങള്‍ വിമര്‍ശനം നേരിട്ടതെന്നത് ശ്രദ്ധയമാണ്.

തങ്ങള്‍ രാജിവെച്ച് ഇറങ്ങിയ ഉടന്‍ സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തു. സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് അംഗങ്ങള്‍  പ്രത്യക്ഷമായോ പരോക്ഷമായോ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുത്. തങ്ങള്‍ ഒരിക്കലും തിരിച്ചുവരരുതെന്നായിരുന്നു ഈ തീരുമാനമെടുത്തവരുടെ ദുരാഗ്രഹം . ഇവരാണ് കൊണ്ടോട്ടിയിലും മേപ്പയൂരും പെരിങ്ങളത്തും ഇടതുമുന്നണിക്ക്  വോട്ടുതേടി ഊരുചുറ്റിയത്! എസ്. എസ് എഫിന്റെ ഈ വഴിമാറലാണ് പിന്‍ക്കാലത്ത് എസ്. കെ. എസ് എഫിന്റെ പിറവിക്ക് കാരണമായത്.
1988 ഒശ്‌ടോബര്‍ 19 ന് ചേര്‍ന്ന സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് യോഗം നാദാപുരം സംഭവത്തെ തുടര്‍ന്നുണ്ടായ പശ്ചാത്തലം വിലയിരുത്തി. എന്തുവിലകൊടുത്തും പണ്ഡിതന്മാര്‍ ഒരുമിച്ച് നില്‍ക്കണമെന്നും കമ്യൂണിസത്തെ വെളളപൂശാന്‍ ശ്രമിക്കരുതെന്നും യോഗത്തില്‍ അഭിപ്രയമുയര്‍ന്നു. ശംസുല്‍ ഉലമായുടെ നേതൃത്വത്തില്‍ 11 അംഗ മസ്‌ലഹത്ത് സമിതി അന്നാണ് രൂപീകരിച്ചത്. കെ.വി മുഹമ്മദ് മുസ്‌ലിയാര്‍,ഉള്ളാള്‍ തങ്ങള്‍ കെ.ടി മാനു മുസ്‌ലിയാര്‍,  കെ.പി ഉസ്മാന്‍ സാഹിബ്, എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍,  എ പി അബുബക്കര്‍ മുസ്‌ലിയാര്‍,  സയ്യിദ് അലി ബാഫഖി, സ്.എച്ച് ഹൈദ്രൂസ് മുസ്‌ലിയാര്‍ യു.ബാപ്പുട്ടി,  ഹാജി. വി.മോയിന്‍ ഹാജി എന്നിവരായിരുന്നു  അംഗങ്ങള്‍.

1988 ഒക്‌ടോബര്‍ 22നും 26നും ഇവര്‍ ചര്‍ച്ച ചെയ്ത് അനുരജ്ഞനത്തിലെത്താന്‍ ശ്രമിച്ചു. നവംബര്‍12ന് നടന്ന വിദ്യാഭ്യാസ ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചയുടെ വിഷദാംഷങ്ങള്‍ അവതരിക്കപ്പെട്ടു. എറണാംകുളം സമ്മേളനം ഐക്യത്തിന് വിഖാധമാകുന്നതാണന്ന അഭിപ്രായം ശക്തിപ്പെട്ടു. തുടര്‍ന്ന് എ.പി തന്നെ ഇ.കെ ഉസ്താദിന്നോട് പറഞ്ഞു ഇവിടുന്ന് തീരുമാനം പറയുക അതനുസരിച്ച് ശംസുല്‍ ഉലമ വ്യക്തമാക്കി 'രണ്ട് സമ്മേളനങ്ങളും നിറുത്തിവെക്കുക പകരം ജനുവരി 29ന് എറണാംകുളത്ത് വെച്ച് തന്നെ എല്ലാവരും ചേര്‍ന്ന് മറ്റൊരു സുന്നി സമ്മേളനം നടത്തുക. എല്ലാരും ഇക്കാര്യം അംഗീകരിച്ചു. കാരണം എസ്.വൈ.എസ് സംസ്ഥാന കമ്മറ്റിയുടെ സമ്മേളനവും മധ്യ കേരള സുന്നി സമ്മേളനവും ചേരിതിതിഞ്ഞ് നടത്തിയാല്‍ സമസ്തയില്‍ ഭിന്നത ഉറപ്പാണെന്ന് അംഗങ്ങള്‍ക്കറിയാമായിരുന്നു. നവംബര്‍ 19ന് സമസ്ത ഓഫീസില്‍ യോഗം ചേര്‍ന്ന് ഒരുമിച്ചുള്ള  സമ്മേളനത്തിന്റെ രൂപ രേഖ തയ്യാറാക്കാമെന്ന് തീരുമാനിച്ച് പിരിഞ്ഞ്. പിറ്റെ ദിവസം ചന്ദ്രിക റിപ്പോര്‍ട്ട ചെയ്തത് വസ്തുതാപരമായിരുന്നു. എറണാംകുളത്ത് അടുത്ത ജനുവരിയില്‍ ചേരാന്‍ നിശ്ചയിച്ച സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന സമ്മേളനവും മധ്യകേരള സുന്നി സമ്മേളനവും നടത്തരുതെ  ന്ന് സമസ്ത ജനറല്‍ സെക്രട്ടറി ശംസുല്‍ ഉലമ ഇ.കെ അബുബക്കര്‍ മുസ്‌ലിയാര്‍ നിര്‍ദ്ദ ദ്ദേശിച്ചു. ജനുവരി 29 ന് വിപുലമായ തോതില്‍ എറണാംകുളത്ത് മറ്റൊരു സുന്നി സമ്മേളനം ചേരാനും ഇ.കെ നിര്‍ദ്ദ ദ്ദേശിച്ചിട്ടുണ്ട്. (ചന്ദ്രിക ദിനപത്രം 13.11.88) ഈ റിപ്പോര്‍ട്ട സിറാജ് 19-ാം തിയ്യതി വരെ നിഷേധിച്ചില്ല.

ഇരു സമ്മേളനങ്ങളും സംസ്ഥാനത്ത് ഒന്നിച്ച് നടത്താന്‍ തീരുമാനിച്ചു. സമ്മേളനത്തിന്റെ വിശദമായ രുപരേഖ തയ്യാറാക്കുന്നതിന് 1988 നവംബര്‍ 19ന് സമസ്തയുടെ ഫ്രാന്‍സിസ് റോഡിലുള്‌ള ഓഫീസില്‍ നോാക്കളെല്ലാം എത്തിച്ചേര്‍ന്നു. പതിവിനു വിപരീതമായി ചില സഖാക്കളും യുവാക്കളും യോഗസ്ഥലത്തെത്തിക്കൊണ്ടിരുന്നു. ഉള്ളാളും എം.എ.യും എ.പിയും യോഗത്തിലേക്ക് വിളിച്ചു. ശംസുല്‍ ഉലമാ മുന്‍യോഗ തീരുമാനം വിവരിച്ചതോടെ എസ്.വൈ.എസ് പ്രതിനിധികള്‍ പറഞ്ഞു. സമ്മേളനത്തിന്റെ പേര് മാറുന്ന പ്രശ്‌നമില്ല. ഞങ്ങളുടെ നേതാക്കള്‍ അത്തരമൊരു തീരുമാനം ഞങ്ങളെ അിറയിച്ചുട്ടുമില്ല.1988ന് നവംബര്‍ 12ന് ചേര്‍ന്ന യോഗത്തിന്‍ ഉള്ളാള്‍ തങ്ങളുടെ അധ്യക്ഷതയിലാണ് രണ്ട് സമ്മേളനങ്ങളും മാറ്റി ഒന്നിച്ച് ഒരു സുന്നി സമ്മെളനം എറണാംകുളത്ത് നട്ത്താന്‍ നിശ്ചയിച്ചത്. എറണാംകുളം സമ്മേളനത്തിന്റെ തിയ്യതി മാറ്റാം, സമ്മേളനം എസ്.വൈ.എസിന്റേതു തന്നെയാകണം എന്ന പിടിവാശിയിലായിരുന്നു 19 ന്റെ യോഗത്തിലേക്ക് എ.പി അയച്ച പ്രതിനിധിതള്‍ പ്രകടമാക്കിയത്. സ്വാഗതസംഘത്തില്‍ മാറ്റം വരുത്തി സമ്മേളനം എല്ലാവരെയും ഉള്‍പ്പെടുത്തി എസ്.വൈ.എസിന്റെ പേരില്‍ നടത്താനും ഇവര്‍ തയ്യാറായിരുന്നില്ല.

ശംസുല്‍ ഉലമാ തുറന്നു പറഞ്ഞു. കഴിഞ്ഞ യോഗത്തില്‍വെച്ച് ഏകകണ്ഠമായി എടുത്ത തീരൂമാനം നിങ്ങള്‍ക്ക് സമ്മതമല്ല; പുതിയ ഒരുതീരുമാനം എടുക്കണമെങ്കില്‍ നിങ്ങളുടെ നേതാക്കളോട് അന്വേഷിക്കണം; അതിന് അവരാരും സ്ഥലത്തില്ല! അതിനാല്‍ നിങ്ങള്‍ പോയ്‌ക്കൊള്ളു. ഇഷ്ടംപോലെ പ്രവര്‍ത്തിച്ച് കൊള്ളുക.
എസ്.വൈ.എസ് നേതാക്കള്‍ താഴെ ഇറങ്ങി സമുന്നരായ സമസ്ത നേതാക്കളെ തരം താണശൈലിയില്‍ ചീത്തവിളിക്കാന്‍ തുടങ്ങി! ശംസുല്‍ ഉലമാ, കെ.ടി മാനുമുസ്ലിയാര്‍, നാട്ടിക മൂസ മുസ്‌ലിയാര്‍ എന്നിവരെ പേരെടുത്ത് തെറിവിളിക്കാന്‍ സുന്നി മൂത്തവര്‍ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. സമസ്തയുടെ ബുക്ഡിപ്പോയിലെ ചന്ദ്രിക കലണ്ടര്‍ ചൂണ്ടി ചിലര്‍ അലറി. ഇതു തന്നെയാണ് ഞങ്ങള്‍ മുശാവറയെ ലീഗാവറ എന്ന് പറഞ്ഞത്. ലീഗ് വിരോധത്തിന്റെ തിമിരം ബാധിച്ചവര്‍ സ്വന്തം നേതാക്കളെ സമസ്ത ഓഫീസില്‍ ഘരാവോ ചെയ്തു! സമസ്ത യുടെ ചരിത്രത്തില്‍ ആ നവംബര്‍ 19 ഒരു കറുത്ത അധ്യായം കുറിച്ചിട്ടു.ആദരവും ബഹുമാനവും സമൂഹത്തെ നന്നായി പഠിപ്പിച്ച നേതാക്കള്‍ക്ക് സ്വന്തം അനുയായികള്‍ക്കിടയിലൂടെ നടന്ന് നീങ്ങാന്‍ കോഴിക്കോട്ടെ പോലീസിനെ വിളിക്കേണ്ടി വന്നു!. മാര്‍ക്‌സിസത്തില്‍ നിന്ന് പഠിച്ച ഈസ്വഭാവമാണ് പള്ളി, മദ്രസകളിലും മഹല്ലുകളിലും ഭിന്നതക്ക് വഴിമരുന്നിട്ടത്. നവം.20ന് പുറത്തിറങ്ങിയ പത്രങ്ങളെല്ലാം ദൗര്‍ഭാഗ്യകരമായ ഈ സംഭവം റിപ്പേര്‍ട്ട് ചെയ്തപ്പോള്‍ സിറാജ് ഈകാര്യം അിറഞ്ഞില്ല! 21ന് സിറാജില്‍ വന്ന പാരവെച്ച നുണ ശംസുല്‍ ഉലമയെ അത്ഭുത സ്തബധനാക്കി. 'ആ വാര്‍ത്ത ഖേദകരം-ഇകെ ഇതായിരുന്നു തലവാചകം. 19ാം തിയ്യതി നടന്നതായി പത്രങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല എന്ന ശംസുല്‍ ഉലമ പറഞ്ഞതായി സിറാജ് തട്ടിവിട്ടു!

ശംസുല്‍ ഉലമയുടെയും സമസ്തയുടെയും പേരില്‍ ഇത്തരം നുണകള്‍ സിറാജിലൂടെ പുറത്ത് വരാന്‍ തുടങ്ങിയപ്പോള്‍ ശംസുല്‍ ഉലമ ചന്ദ്രികയിലൂടെ അിറയിച്ചു. സമസ്തയുടെയും തന്റെയും തീരുമാനങ്ങള്‍ ചില പത്രങ്ങള്‍ തെറ്റായും വളച്ചൊടിച്ചും റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഹചര്യത്തില്‍ കോഴിക്കോട്ടനിന്ന് പ്രസിദ്ദീകരിക്കുന്ന ശിഹാബ് തങ്ങളുടെ പത്രത്തില്‍(ചന്ദ്രിക) വരുന്നത് മാത്രമെ സമസ്തയുടെ ഔദ്യോഗിക പ്രസ്താവനകളായി സ്വികരിക്കാന്‍ പാടുള്ളു. സമസ്തയെ ശംസുല്‍ ഉലമ ലീഗ് വത്കരിച്ചു എന്ന പ്രചാരണം ഇതോടെ കാന്തപുരം ഏറ്റുപിടിച്ചു.എതിരാളികള്‍ പോലും സമസ്ത നേതാക്കളോട് കാണിക്കാന്‍ മടിക്കുന്ന ക്രൂരത പ്രകടമാക്കിയവര്‍ക്കതിരെ പ്രതിഷേധം അലയടിച്ചു. ശംസുല്‍ ഉലമ, കെ.കെ അബൂബക്കര്‍ ഹസ്രത്ത്, കെ.സി.ജമാലുദ്ധീന്‍ മുസ്‌ലിയാര്‍, കെ.ടി മാനു മുസ്‌ലിയാര്‍, ടി.കെ.എം ബാവ മുസ്‌ലിയാര്‍ എം.മുഹുദ്ദീന്‍ മൗലവി തുടങ്ങിയ സമുന്നത നേതാക്കള്‍ക്ക് സ്വന്തം ഓഫീസില്‍ നിന്ന് പുറത്ത് പോകാന്‍ പോലീസിനെ വിളിക്കേണ്ടിവന്നത് സമുദായത്തിന് സഹിക്കാനാവില്ലല്ലോ.പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ 1988 ഡിസംബര്‍ ഒന്നിന് സമസ്ത മുശാവറ വിളിച്ചു. ദൂരെയുള്ള നേതാക്കള്‍ തലെ ദിവസം തന്നെ യോഗത്തിനായി കോഴിക്കോട്ടക്ക് യാത്രതിരിച്ചു. 11മണിക്ക് ചേരുന്ന യോഗത്തിലേക്ക് അംഗങ്ങള്‍ എത്തിക്കൊണ്ടിരിക്കെ മുശാവറ യോഗം സ്റ്റേചെയ്ത് ഉത്തരവുമായി ബന്ധപ്പെട്ടവര്‍ സമസ്ത ഓഫീസില്‍ വന്നു.സമസ്തയുടെ സമാദരണീയ നേതാവ് കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാരെ ഒന്നാം പ്രതിയായും ശംസുല്‍ ഉലമയെ രണ്ടാം പ്രതിയായും ചേര്‍ത്ത് കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ടി.സി.മുഹമ്മദ് മുസ്‌ലിയാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവിറക്കിയത്. ഇയാളായിരുന്നു എറണാംകുളം സമ്മേളന പ്രചാരണ സമിതി കണ്‍വീനര്‍.

ഒരു സമ്മേളനം നടത്താനുള്ള വാശിയില്‍ ഗുരുവര്യന്മാരെ കോടതികയറ്റുകയും ആത്മീയ സംഘടനയെ അതിന്റെ തണലില്‍ വളര്‍ന്നവര്‍ തന്നെ ഭൗതിക കോടതിയിലേക്ക് വലിച്ചിഴക്കുകയും ചെയ്തത് ഇവര്‍ക്ക് പിന്നീട് നേരിട്ട് ഗുരുത്തക്കേടിന്റെ മുഖ്യകാരണമായി മാറി. കോടതിയില്‍ ഇവര്‍ ഉന്നയിച്ച വാദം വിചിത്രവും മതസംഘടനാ പ്രവര്‍ത്തകര്‍ക്ക് നിരക്കാത്തതുമായിരുന്നു സമസ്ത മുശാവറ  യഥാവിധി പ്രവര്‍ത്തിക്കുന്നില്ല; അതിനാല്‍ മുശാവറ നിര്‍ത്തിവെച്ച് പകരം സമസ്തയുടെ പ്രവര്‍ത്തനം റസീവറെ ഏല്‍പ്പിക്കണം!ഇതുവരെ നടന്ന അനുരഞ്ജന ശ്രമങ്ങള്‍ മുഴുവന്‍ ഈ കേസോടുകുടി  നിഷ്ഫലമായി. സമസ്ത മുശാവറക്ക എസ്.വൈ.എസിനുമേല്‍ പൂര്‍ണ്ണ നിയന്ത്രണമുണ്ട്. എറണാംകുളം സമ്മേളനം നടത്തരുത് എന്ന് മുശാവറ പറഞ്ഞാല്‍ മിറകടക്കാന്‍ കഴിയില്ല അതിനാല്‍ മുശാവറയുടെ വായമൂടികെട്ടിയിട്ടാണങ്കിലും സമ്മേളനം നടത്തുമെന്ന വാശിതന്നെയായിരുന്നു എ.പി വിഭാഗത്തെ നയിച്ചിരുന്നത്. മുശാവറചേരാന്‍ കഴിഞ്ഞില്ലങ്കിലും നേതാക്കള്‍ അന്നു തന്നെ കോഴിക്കോട് മുഗള്‍ ഓഡിറ്റോറിയത്തില്‍ പത്രസമ്മേളനം നടത്തി. കാര്യങ്ങള്‍ വിശദമായി പത്രങ്ങള്‍ക്ക് വിവരിച്ച് നല്‍കി. എറണാംകുളത്തെ ഇരുസമ്മേളനങ്ങളും നിര്‍ത്തി വെക്കണമെന്ന് നേതാക്കള്‍ ബന്ധപ്പെട്ടവരെ അിറയിക്കുന്നതായി വാര്‍ത്തനല്‍കി. മധ്യമേഖല സുന്നി സമ്മേളനം നേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് നിര്‍ത്തി വെക്കുന്നു എന്ന് അന്ന് തന്നെ അതിന്റെ സംഘാടകര്‍ പത്രക്കാരെ അിറയിച്ചു. എന്നാല്‍ എ.പി പക്ഷക്കാര്‍ സുന്നി യുവജന സംഘം സമ്മേളനം മാറ്റിവെക്കാനും സമസ്ത നേതാക്കള്‍ക്ക വഴങ്ങാനും തയ്യാറായില്ല. 1988 ഡിസംബര്‍ രണ്ടിന് നേതാക്കളുടെ പത്രസമ്മേളനം ചന്ദ്രിക വിശദമായി റിപ്പോര്‍ട്ട ചെയ്തു.
 ഡിസംബര്‍ മൂന്നിന് കണ്ണിയത്ത് ഉസ്താദ് പ്രസ്താവന ഇറക്കി. എറണാംകുളത്ത് നടത്തുമെന്ന് പ്രഖ്യാപിച്ച സമ്മേളനത്തിന് സമസ്തയുമായി യാതൊരു ബന്ധവുമില്ല. (ചന്ദ്രിക. 4.12.88). ഇല്ലാത്ത വാര്‍ത്തകള്‍ പടച്ച് സുന്നി അണികളില്‍ ഛിദ്രതയുണ്ടാക്കാന്‍ അവര്‍ ആവതും ശ്രമിച്ചു. 

മുശാവറ നേതാക്കളെ ധിക്കരിക്കുകയും ഘരോവോ ചെയ്യുകയും മുശാവറയെ കോടതി കേറ്റുകയും ചെയ്തവര്‍ക്കെതിരെ ജില്ലകള്‍ തോറും വിശദീകരണ മഹാസമ്മേളനങ്ങള്‍ നടത്താന്‍ സമസ്ത നേതാക്കള്‍ തീരുമാനിച്ചു. 1988 ഡിസംബര്‍ 23ന് പ്രഥമ ജില്ലാ വിശദീകരണസമ്മേളനം കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടന്നു. മുതലക്കുളം മൈതാനിയും പരിസരങ്ങളും നിറഞ്ഞുകവിഞ്ഞ യേഗത്തില്‍ ശൈഖുനാ കണ്ണിയത്ത് പ്രാത്ഥനാനന്തരം പ്രഖ്യാപിച്ചു: സമസ്തയ്‌ക്കെതിരെ കേസ്‌കൊടുത്തവര്‍ക്ക് ആരും ഒത്താശ ചെയ്തു കൊടുക്കരുത്. അവരുടെ യോഗത്തില്‍ പങ്കെടുക്കരുത്. സമസ്തയ്‌ക്കെതിരെ കേസ് കൊടുത്തവരെ അല്ലാഹു മുഖം കെടുത്തട്ടെ. കണ്ണിയത്തിന്റെ ആഹ്വാനം ജനം തക്ബ#ീര്‍ ധ്വനികളോടെ നെഞ്ചേറ്റി.സ്വന്തം അണകളെ പുടിച്ചുനിര്‍ത്താന്‍ എ.പി വിഭാഗം പുത്തന്‍ അടന് പ്രയോഗിച്ചു. കണ്ണിയത്തിന് പ്രായമായതിനാല്‍ വേണ്ടത്ര ബുദ്ധിയില്ല. അത്തും പിത്തുംമാണ്. ആരോ ചൊല്ലിക്കൊടുത്തത് ഏറ്റുപറഞ്ഞതില്‍ നിങ്ങളാരും വഞ്ചിതരാവരുത്!
1989 ജനുവരി 6ന് മലപ്പുറം ജില്ലാ വിശദീകരണ സമ്മേളനം ഇന്നത്തെ സുന്നിമഹല്‍ നില്‍ക്കുന്ന വയലില്‍ സംഘടിപ്പിച്ചു. കൂലം കുത്തി ഒഴുകി വന്ന സുന്നിപ്പടയണി കണ്ണിയത്തിന്റെ പ്രാത്ഥനക്ക് നിശബ്ദം കാതോര്‍ത്തു. പ്രാത്ഥനാനന്തരം ശൈഖുനാ ഉണര്‍ത്തി: കോഴിക്കോട് നടന്ന സുന്നി സമ്മേളനത്തില്‍ ഞാന്‍ പരഞ്ഞകാര്യങ്ങള്‍ എന്നെക്കൊണ്ട് പറയിച്ചതാണെ ന്നും എനിക്ക് അത്തും പിത്തുമാണന്നും ചിലര്‍ പറയുന്നു. ആരും പറഞ്ഞുതന്നതല്ല ഞാന്‍ പറയുന്നത്. സമസ്‌കത്തെതിരെ കേസ് കൊടുത്തവരെ ആരും സഹായിക്കരുത്. അവരുടെ സമ്മേളനത്തിന് ആരും പോകരുത്. അവരെ അല്ലാഹു മുഖം കെടുത്തട്ടെ! പിന്നീട് നടന്ന സമ്മേളനങ്ങളിലെല്ലാം ഈപ്രാത്ഥന കണ്ണിയത്ത് ആവര്‍ത്തിച്ചു. ഇതൊക്കെ നടക്കുമ്പോഴും എറണാംകുളം സമ്മേളനത്തിന് സമസ്ത പ്രസിഡന്റിന്റെ ആശീര്‍വാദം വാങ്ങിയിട്ടുണ്ട് എന്നായിരുന്നു കാന്തപുരത്തിന്റെ കള്ളപ്രചാരണം! (മലയാള മനോരമ 1989 ജനു.9).

പിടിച്ച് നില്‍ക്കാന്‍ സിറാജ് മതിയാകില്ലന്ന് കാന്തപുരത്തിന് ബോധ്യം വന്നതിനാല്‍ മറ്റുപത്രങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കാന്‍ ഉപയുക്തമായ വാര്‍ത്തകള്‍ വരുത്തി കൊണ്ടിരുന്നു.സമസ്ത യുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട ടി.സി മുഹമ്മദ് മുസ്‌ലിയാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 1988 ജനു. 3ന് വാദം പൂര്‍ത്തയാക്കി. 10ന് വിധി പ്രക്യാപനമുണ്ടായി. ഇന്‍ജക്ഷന്‍ പെറ്റീഷന്‍ മുന്‍സിഫ് എ.സുകുമാര്‍ ചെലവ് സഹിതം തള്ളി! അന്നു തന്നെ അയാള്‍ വീണ്ടും കോടതിയില്‍ ഹരജി നല്‍കി. എറണാംകുളം സുന്നി സമ്മേളനം നടത്തുന്നവര്‍ക്കെതിരെ മുശാവറ യോഗം ചേര്‍ന്ന് നടപടി എടുക്കാന്‍ സാധ്യത കാണുന്നതിനാല്‍ യോഗം ചേരാന്‍ അനുമതി നര്‍കരുത് എന്നായിരുന്നു വാദം. ജനു.11-ന് വാദം കേട്ടു. 12-ന് വിധിവന്നു. പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ഒരു സമിതി എന്ന പരിഗണന വെച്ച് മുശാവറയോഗം തടയാന്‍ ഉദ്ധേശിക്കുന്നില്ലന്ന് കോടതി വ്യക്തമാക്കി. കോടതി സമസ്തക്ക് കല്‍പ്പിച്ച മാന്യത പോലും സമസ്തയുടെ ചിലവില്‍ വളര്‍ന്നവര്‍ പ്രകടിപ്പിച്ചില്ല.
ടി.സി പരാജയമടയുന്നത് കണ്ട് പാറന്നൂര്‍ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ രംഗത്തെത്തി. മുശാവറയോഗം ചേര്‍ന്നാല്‍ എറണാംകുളം സമ്മേളനം തടയും. ആയതിനാല്‍ മുശാവറയോഗത്തില്‍ അത്തരമൊരു നീക്കത്തെ ഇന്‍ജക്ഷന്‍ മുലം തടയണം. ഇതായിരുന്നു എസ്.വൈ.എസ് പ്രതിനിധി എന്ന നിലയില്‍ അയാള്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടത്. 13ന് വാദം കേട്ട കോടതി 16ന് വിധിപറഞ്ഞു. എടുക്കാത്ത തീരുമാനം എടുക്കുമെന്ന് സമീപിച്ച് സ്റ്റേ നല്‍കാന്‍ സാദ്യമല്ലെന്നകോടതിയുടെ പരാമര്‍ശത്തോടെ പ്രസ്തുത സ്റ്റേ മോഹവും ചിലവ് സഹിതം തള്ളപ്പെട്ടു!

കോടതിയുടെ ഈ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നുണ്ടന്നും അപ്പീല്‍ ഫയല്‍ സ്വീകരിക്കും വരെയെങ്കിലും ഈവിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പട്ട് കൊണ്ട് സമര്‍പ്പിച്ച ഹരജി കോടതി ഫയലില്‍ സ്വീകരിക്കുകപോലും ചെയ്തില്ല!അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ എല്ലാവിലക്കുകളും നീങ്ങിയ സാഹചര്യത്തില്‍ 1989 ജനു.16ന് തിങ്കളാഴ്ച മുശാവറ യോഗം ചേര്‍ന്നു. ജനു.19 മുതല്‍ 22 വരെ എറണാംകുളത്ത് നടത്താന്‍ പോകുന്ന സമ്മേളനം നിര്‍ത്തി വെക്കണമെന്ന് കാര്യ കാരണസഹിതം എസ്.വൈ.എസ് നേത്രത്വത്തോട മുശാവറ ആവശ്യപ്പെട്ടു. ഉള്ളാള്‍ തങ്ങളും എ.പിയും പ്രസ്തുത യോഗത്തില്‍ സംബന്ധിച്ചിരുന്നു. ഇവര്‍ ഈ തീരുമാനത്തിനെതിരെ ഒരക്ഷരം ഉരിയാടിയില്ല എന്ന് മാത്രമല്ല യാത്രാബത്ത കൈപ്പറ്റി പരിയുകയും ചെയ്തു. തീരുമാനത്തില്‍ ഇരുപ്രതിഷേധവും പ്രകടമാക്കാത്തതിന്റെ തെളിവായി ഇതിനെ ഗണിക്കാവുന്നതാണല്ലോ.മുശാവറ തീരുമാനം വന്ന തോടെ മദ്രസ മുഅല്ലിംകളും സ്ഥാപന ഭാരവാഹികളും പ്രസ്തുത സമ്മേളനത്തിനോട് സഹകരിക്കരുതെന ന്ന് ഉള്ളാള്‍ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത കേരള ഇസ്‌ലാമത വിദ്യാഭ്യാസ ബോര്‍ഡ് യോഗവും ആഹ്വാനം ചെയ്തു.
കേരളത്തിലെ ഏറ്റവും പ്രബലമായ ഒരു മുസ്‌ലിം സംഘടനയില്‍ ഭിന്നത വരുത്തുന്നതിന് എറണാംകുളം സമ്മളനം കാരണമാവുകായാണന്ന് സമ്മേളനക്കാര്‍ നയിക്കപ്പെടുന്ന മുസ്‌ലിം വിരുദ്ധ ശക്തികളുടേ പിന്‍ബലത്തിലാണന്നും സമുദായം തിരിച്ചറിയാതെ പോയാല്‍ ഉണ്ടായേക്കാവുന്ന പരിണിതി സമുദായ നേതാക്കളെ ആകുലപ്പെടുത്തി.

മുസ്‌ലിംലീഗ് നേതൃത്വത്തിന് ഇത് കണ്ടില്ലന്ന് നടിക്കാന്‍ കഴിയുമായിരുന്നില്ല. പ്രസിഡന്റ് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളുടെ നേതൃത്വത്തില്‍ കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് യോഗം അവസരേചിതമായിട്ട് തന്നെ തീരുമാനം എടുത്തു.ബാബരി മസ്ജിദ് പ്രശ്‌നം ഗൗരവം കുറച്ച്കാണുന്ന ഈ വിഭാഗം സുന്നികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ അംഗത്വം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് നിലപാട് സ്വീകരിച്ചുട്ടുള്ളത്. മുസ്‌ലിംകളുടെ ആധികാരിക രാഷ്ട്രീയ സംഘടനയായ ലീഗിനെയും അതിന്റെ മുഖപത്രമായ ചന്ദ്രികയെയും തള്ളിപ്പറഞ്ഞവരാണിവര്‍. നിരീശ്വര നിര്‍മ്മിത  പ്രസ്താനങ്ങളുടെ കയ്യില്‍ കളിപ്പാവയായി മാറിയ ഈ ഗ്രൂപ്പ് സുന്നികള്‍ ബഹുമാനപ്പെട്ട സമസ്തയുടെ പ്രമുഖ നേതക്കളെ കയ്യേറ്റം ചെയ്യാന്‍ മുതിരുക  മാത്രമല്ല, അവരെ കോടതി കയറ്റി മുശാവറയെ അഭമാനിക്കുകയും ധിക്കരിക്കുകയും ചെയ്തു.ഈരിതിയില്‍ പ്രവര്‍ത്തിച്ച് വരുന്നവരുടെ യാതൊരു പരിപാടികളും മുസ്‌ലിം ലീഗ്പ്രവര് ത്തകര്‍ സഹകരിക്കരിതെന്ന് നേതാക്കള്‍ ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തു. (18.01.1989) ഇതെ റിപ്പോര്‍ട്ടില്‍ തന്നെ ആദ്യഭാഗത്ത് വളച്ച്‌കെട്ടാതെ ലീഗ് നേതൃത്വം അണികളോട് ആഹ്വാനം ചെയ്തത് ഇപ്രകാരമായിരുന്നു: കാന്തപുരം എ.പി അബുബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള വിഘടിത വിഭാഗം സുന്നികള്‍ നടത്തുന്ന യാതൊരു പരിപാടികളും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരോ അനുഭാവികളോ സഹകരിക്കരു തെന്ന് മുസ്‌ലിം ലീഗ് നേതൃത്വയോഗം അണി കളോട് ആഹ്വാനം ചെയ്തു. (ചന്ദ്രിക)

തലമുതിര്‍ന്ന മുസ്‌ലിം ലീഗ് നോതാവായിരുന്ന ബി.വി. അബ്ദുള്ളക്കോയ വളരെ ചിന്തിച്ചു മാത്രമേ പ്രസ്താവന ഇറക്കാറുണ്ടായിരുന്നുള്ളു. ഇത്തരമൊരു തീരുമാനം മുസ്‌ലിം ലീഗ് നേതൃത്ത്വം കൈകൊണ്ടത് കാര്യങ്ങളെ കുറിച്ച് പഠിച്ചും വിലയിരിത്തിയും തന്നെയായിരുന്നു. ബാഫഖി തങ്ങളും പൂക്കോയ തങ്ങളും ലീഗിനെയും സമസ്തയെയും നയിച്ചിരുന്ന കാലഘട്ടം മുസ്‌ലിം ലീഗ് നേതൃത്ത്വത്തിന് മറക്കാന്‍ കഴിയില്ല. കാന്തപുരം, മുസ്‌ലിം വിരുദ്ധരുടെ താളത്തിനൊത്താണ് തുള്ളുന്നതെന്ന് ബോധ്യം വന്നപ്പോഴാണ് മുസ്‌ലിം ലീഗ് ഇത്തരമൊര പക്ഷം ചേരല്‍ നടത്തിയത് മുസ്‌ലിം ലിഗിന്റെ ലക്ഷ്യമറിയാത്തവരുടെ ആരോപണം മാത്രമണ്. ഒന്നാമതായി മുസ്‌ലിം ലീഗ് മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് തികച്ചും ഭിന്നമാണ്. മതേതരത്വം നിലനിത്താനും മതസൗഹാര്‍ദ്ദം കാത്ത്‌സൂക്ഷിക്കാനും മുസ്‌ലിം ലീഗ് ഐക്യവും സാമുദായികതാല്‍പര്യവും മുസ്‌ലിം ലീഗിന് പ്രധാനമാണ്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സമസ്തയെ ലീഗ് വിരോധത്തിന് വേദിയാക്കുന്നതും സമസ്ത ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്ന് വാദിക്കുന്നതും മുസ്‌ലിം ലീഗിന് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നേതൃതീരുമാനം വ്യക്തമാക്കുന്നത്.
സുന്നി സംഘടനയില്‍ ഉണ്ടായ തര്‍ക്കത്തിന്റെ ആകെത്തുക മുസ്‌ലിം രാഷ്ട്രീയ സംഘടനയായി മുസ്‌ലിം ലീഗ് ഉള്ളപ്പോള്‍ സമസ്തക്ക് രാഷ്ട്രീയ സംഘടന വേണ്ട എന്ന നേതാക്കളുടെ തീരുമാനം അംഗീകരിക്കാത്ത കാന്തപുരം വിഭാഗത്തിന്റെ പിടിവാശിയായിരുന്നു. ഈ ആശയം പ്രചരിപ്പിക്കാന്‍ എറണാകുളം സമ്മേളനം ഒരു നിമിത്തമായെന്നു മാത്രം. സമസ്തയുടെ പോഷക ഘടകം നടത്തുമെന്നു പ്രഖ്യാപിച്ച സമ്മേളനം സമസ്ത മുശാവറെപറഞ്ഞാല്‍ മാറ്റിവെക്കുന്നതില്‍ തടസ്സമായത് ആ രാഷ്ട്രീയ വാശി മാത്രമായിരുന്നു.

ധിക്കാരപൂര്‍വ്വം എറണാകുളത്ത് സമ്മേളനം നടത്തിയവര്‍ക്കേതിരെ 1989 ഫെബ്രുവരി 18ന് മുശാവറ ചേര്‍ന്ന് നടപടി സ്വീകരിച്ചു. ഉള്ളാള്‍ തങ്ങള്‍, എ.പി. അബുബക്കര്‍ മുസ്‌ലിയാര്‍, എം.എ. അബ്ദുള്‍ ഖാദര്‍ മുസ്‌ലിയാര്‍, പി.കെ. മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, എ.വി മാനുപ്പ മുസ്‌ലിയാര്‍, കെ.പി. ഹംസ മുസ്‌ലിയാര്‍ എന്നിവരെ ഔദ്യോഗിക പദവികളില്‍ നിന്നും മുശാവറ അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചു. കെ.ടി. മാനു മുസ്‌ല്യാരും, സി.എച്ച. ഹൈദ്രോസ് മുസ്‌ല്യാരും ഇവര്‍ക്കെതിരെ അവതരിപ്പിച്ച അവിശ്വാസ പ്രമേയം യോഗം അംഗീകരിക്കുകയാണുണ്ടായത്. മുശാവറയെ ധിക്കരിച്ച്  സമ്മേളനം നടത്തിയ സുന്നി യുവജന സംഘത്തോട് രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും മുശാവറ ആവശ്യപ്പെട്ടു. റഈസുല്‍ മുഹഖ്ഖിഖീന്‍ കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാരാണ് ഈ യോഗത്തില്‍ അധ്യക്ഷം വഹിച്ചത്.നടപടിക്ക് വിധേയരായവര്‍ പുതിയ സംഘടന രൂപികരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചത്. സമസ്തയുടെ പോക്ക് രാഷ്ട്രീയത്തിലേക്കാണെന്നും അത്‌കൊണ്ട് ഞങ്ങള്‍ മുശാവറയില്‍ നിന്ന് ഇറങ്ങിപ്പോവുന്നുവെന്നും അവകാശപ്പെട്ട് ആറുപേര്‍ ചേര്‍ന്ന് 34 പേരെ പുറത്താക്കി. സമസ്ത രൂപീകരിച്ച കൗതുക വാര്‍ത്തയാണ് പിന്നീടു കേട്ടത്!മേല്‍ 6 പേര്‍ കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകന്‍ ടി.പി. അരവിന്ദാക്ഷമേനോനെ സമീപിച്ച് പ്രശ്‌നത്തിന്റെ നിയമവശം തേടി. മേനോന്റെ ഉപദേശം ഇപ്രകാരമായിരുന്നു. സമസ്ത മുശാവറ 40 അംഗങ്ങളുള്ള പണ്ഡിത സമിതിയാണ്. സമസ്തയുടെ കീഴ്ഘടകങ്ങള്‍ക്ക് മേല്‍ ഈ സമിതിക്ക് പരമാധികാരമുണ്ട്. നിങ്ങല്‍ 6 പേര്‍ മാത്രമായതിനാല്‍ കേസില്‍ പിടിച്ചുനില്‍ക്കാനാവില്ല. എത്രയും പെട്ടെന്ന് 40 അംഗം മുശാവറ രൂപീകരിക്കണം.വരക്കല്‍ മുല്ലക്കോയ തങ്ങള്‍ മണിക്കൂറുകള്‍  നീണ്ട പ്രാര്‍ത്ഥനക്കു ശേഷം അസ്ഥിവാരമിട്ട സമസ്തക്കെതിരെ കേസില്‍ പിടിച്ചു നില്‍ക്കാന്‍ മേനോന്റെ ലോ പോയിന്റുപയോഗിച്ച് രൂപീകരിച്ച സമസ്തയുമായി കാന്തപുരം ലീഗ് വിരോധം സ്വതന്ത്രമായി നടപ്പാക്കി തുടങ്ങി. വരക്കല്‍ മുല്ലക്കോയ തങ്ങള്‍ മുതല്‍ ശംസുല്‍ ഉലമായിലെത്തിയ സമസ്തക്കെതിരെ മേനോന്‍ മുതല്‍ അച്യുതാന്ദനിലെത്തി നില്‍ക്കുന്ന സമാന്തര സമസ്തയുടെ പ്രവര്‍ത്തനം സമുദായത്തില്‍ നിന്ന് ഒരാളെയെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ത്ത് കൊടുക്കാനേ ഉപകരിച്ചിട്ടുള്ളൂ.പണത്തിന്റെ പേരിലാണ് ഇത്രയും കാലം പിടിച്ചു നിന്നത്. ഗുരുത്തക്കേടിന്റെ ധാരാളം അനുഭവങ്ങള്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടക്ക് നാം കണ്ടു. ശംസുല്‍ ഉലമ ബിദ്അത്തുകാരുമായി വേദി പങ്കിട്ടുവെന്ന് പറഞ്ഞു സമസ്തയില്‍ പ്രശ്‌നം സൃഷ്ടിച്ചയാള്‍ കുവൈത്തില്‍ പോയി മുജ-ജമകളുമായി സഹകരണക്കാര്‍ ഒപ്പിടുന്നത് നാം കാണുന്നത്.

കാണാത്ത മാസം കണ്ടുവെന്നു പറഞ്ഞു ജനങ്ങളുടെ നോമ്പും പെരുന്നാളും ഫസാദാക്കി. റസ്മുല്‍ ഉസ്മാനിയുടെ പേരില്‍ വേണ്ടാത്ത വിവാദം സൃഷ്ടിച്ച് ഖുര്‍ആന്‍ പ്രതികളെ നിസ്സാരവത്കരിച്ചു. രാഷ്ട്രീയക്കാരുമായി വിലപേശാന്‍ നടന്നു മാനം കെട്ടു. ത്വലാഖ് വിവാദത്തില്‍ കര്‍മശാസ്ത്രമറിയാതെ പണ്ഡിതര്‍ക്കും സാധാരണക്കാര്‍ക്കുമിടയില്‍ ജാള്യരായി. ഉസ്താദുമാര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു. സ്വലാത്തും ദിക്‌റും കച്ചവട വത്കരിച്ചു. യതീമുകളുടെ പേരില്‍ സ്ഥാപിച്ച സമ്പത്തുകള്‍ ബാങ്കില്‍ പണയപ്പെടുത്തി. നേതൃത്വത്തിനുനേരെ ഗുരുതരമായ ആരോപണങ്ങള്‍ സ്വന്തം കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നു.
മുസ്‌ലിം സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്നതില്‍ ഇവര്‍ക്ക് ഒരു തരത്തിലും മനഃസാക്ഷിക്കുത്ത് അനുഭവപ്പെടുന്നില്ല എന്നതാണ് അത്ഭുതം. നൂറുകണക്കായ മഹല്ലുകളില്‍ ശിഹാബ് തങ്ങള്‍ ഖാളിയായിരിക്കെ അവര്‍ക്കു മീതെ ഒരു ജില്ലാ ഖാളിയെ അവരോധിക്കാന്‍ ചില്ലറ മനക്കരുത്ത് പോരാ. ഒരു ജില്ലാ ഖാളിയുടെ എന്ത് അനിവാര്യതയാണ് ഈ സമുദായത്തില്‍ ഉണ്ടായിരുന്നത്? പാണക്കാട് തങ്ങളെക്കാള്‍ ഒരു വലിയ ജില്ലാ ഖാളിയെ പ്രഖ്യാപിക്കുന്ന സമ്മേളനം, നാളുകളായി സമുദായം കാത്തു സൂക്ഷിക്കുന്ന ഐക്യത്തെ കൊഞ്ഞനം കുത്തലായിപ്പോയി.സമ്പത്ത് ശേഖരിക്കാന്‍ ഏതു മാര്‍ഗ്ഗവും സ്വീകരിക്കുമെന്നതിന്റെ ഭാഗമായിരുന്നു കേശവിവാദം. നബി(സ) യുടെ പേരില്‍ പോലും വ്യാജം പ്രചരിപ്പിക്കാന്‍ ഇവര്‍ക്ക് മടിയുണ്ടായില്ല. സമസ്തക്കെതിരെ യുള്ള കേസുകളിലെന്ന പോലെ കുവൈത്ത് കരാര്‍ റസ്മുല്‍ ഉസ്മാനി, ത്വലാഖ്, കേശ വിവാദങ്ങളിലും ഇവര്‍ തോറ്റ് മുഖം കെട്ടുകഴിഞ്ഞ കഥ സമൂഹത്തിനു പാഠമാണ്.വലിയുള്ളാഹി തൃപ്പനച്ചി ഉസ്താദ് (ന:മ)പങ്കെടുത്തിരുന്ന ഏക സമ്മേളനം ജാമിഅയുടെതായിരുന്നു. മമ്പുറം മഖാം പരിപാലിക്കുന്നത് സമസ്ത സെക്രട്ടറി ചെറുശ്ശേരി ഉസ്താദ് സേവനം ചെയ്യുന്ന ദാറുല്‍ ഹുദാ കമ്മിറ്റിയാണ്. മടവൂര്‍ മഖാംപരിപാലനം സമസ്ത് ട്രഷറര്‍ പാറന്നൂര്‍ ഇബ്രാഹിം മുസ്ല്യാരുടെ നേതൃത്വത്തിലും, ശംസുല്‍ ഉലമ അന്ത്യവിശ്രമം കൊള്ളുന്നത് വരക്കല്‍ തങ്ങളുടെ കാല്‍ക്കീഴില്‍ ആ മഖാമിന്റെ (സമസ്തയുടെ ബാനീ ഹസ്രത്തിന്റെ മഖാം) പരിപാലന അധികാരം സമസ്തക്കു തന്നെ. മറുവശത്തുള്ളവര്‍ ഇക്കാര്യം ഉറക്കെ ചിന്തിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter