ഖാദിയാനിസം; മിഹ്‌റാബ് കെട്ടിയ കുഫ്ര്‍

ഇമാം അബൂഹനീഫ (റ) ന്റെ കാലത്ത് ഒരാള്‍ പ്രവാചകത്വം വാദിക്കുകയുണ്ടായി. അവന്‍ ജനങ്ങളെ വിളിച്ചുകൊണ്ട് ഞാന്‍ പ്രവാചകനാണെന്നതിന് തെളിവുകള്‍ നല്‍കാമെന്ന് പറഞ്ഞപ്പോള്‍ ഇമാം അബൂ ഹനീഫ (റ) പറഞ്ഞു. “ അവനോട് തെളിവ് ആവശ്യപ്പെടുന്നവന്‍ തന്നെ കാഫിറാണ്’’. കാരണം അവന്‍ ദീനില്‍ പരസ്യമായി അറിയപ്പെട്ട കാര്യത്തെ നിഷേധിച്ചവനാണ്. മുഹമ്മദ് നബി(സ) അന്ത്യപ്രവാചകനാണെന്നും ശേഷം ഒരു പ്രവാചകന്‍ ജനിച്ചു വരികയില്ലെന്നും ദീനില്‍ പരസ്യമായി അറിയപ്പെട്ട കാര്യമാണ്.
ഖാദിയാനിസം ഇസ്‌ലാമിക വൃത്തത്തിനു പുറത്താണ് എന്ന് മുസ്‌ലിം ലോകം ഒന്നടങ്കം അംഗീകരിച്ച വസ്തുതയാണ്. ഖാദിയാനികള്‍ തന്നെ അവരെ അഹമ്മദികള്‍ എന്നാണ് പരിചയപ്പെടുത്താറുള്ളത്.


മിര്‍സാ ഗുലാം അഹമ്മദിനെ നബിയാണെന്ന് വിശ്വസിക്കാത്തതുകൊണ്ട് മുസ്‌ലിംകള്‍ കാഫിറുകളാണെന്നാണ് ഖാദിയാനികള്‍ വിശ്വസിക്കുന്നത്.
1922ല്‍ ഗുരുദാസ് പൂര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഖാദിയാനി ഖലീഫ വിശദീകരിച്ചത് ഇങ്ങനെയാണ്.
ഞങ്ങള്‍ മിര്‍സാ സാഹിബിനെ നബിയായി വിശ്വസിക്കുന്നു. അഹ്‌മദികള്‍ അങ്ങനെ വിശ്വസിക്കുന്നില്ല. ഖുര്‍ആന്റെ അധ്യാപനമനുസരിച്ച് ഒറു പ്രവാചകനെ നിഷേധിക്കുന്നത് പോലും കുഫ്‌റാണ്. അപ്രകാരം അനഹ്‌മദികള്‍ കാഫിറാകുന്നു.(തശ്ഹീദുല്‍ അദ്‌യാന്‍ ജൂണ്‍ 1922) 
മിര്‍സയുടെ മകനും രണ്ടാം ഖലീഫയുമായ ബഷീറുദ്ദീന്‍ മഹ്‌മൂദ് അഹമദ് പറയുന്നു.
“മസീഹ് മൗഊദിനെ ബൈഅത്ത് ചെയ്യാത്ത മുസ്‌ലിംകള്‍  അവര്‍ അദ്ദേഹത്തിന്റെ പേര് കേട്ടിട്ടില്ലെങ്കില്‍ പോലും കാഫിറുകളാണ്. ഇസ്‌ലാമിക വൃത്തത്തിനും പുറത്തുമാണ്.(ആയിനയേ സദാഖത്ത് പേജ് 35).


“മിര്‍സ തന്നെ പറയുന്നു ഞാന്‍ അല്ലാഹുവിന്റെ തന്നെ അവതാരവും നിഴല്‍ നബിയുമാണ്. എന്നെ മസീഹായി വിശ്വസിക്കലും മതകാര്യങ്ങളില്‍ എന്നെ അനുസരിക്കലും മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധമാണ്. എന്റെ സന്ദേശമെത്തിയ ഒരു മുസ്‌ലിം എന്നെ വാഗ്ദത്ത മസീഹും വിധികര്‍ത്താവുമായി അംഗീകരിക്കാതിരിക്കുകയും എന്റെ വഹ്‌യുകള്‍ അല്ലാഹുവില്‍ നിന്നുള്ളതാണെന്ന് വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍ അവന്‍ ചോദിക്കപ്പെടും. കാരണം കാലഘട്ടത്തില്‍ സ്വീകരിക്കപ്പെടേണ്ടേവനെ അവന്‍ കണ്ടെത്തിയില്ല. (തുഹ്ഫത്തുന്നദ്‌വ പേജ് 4)
മിഅ്‌യാറുല്‍ അഖ്‌യാര്‍ എന്ന പരസ്യത്തില്‍ തനിക്കവതരിച്ച ഒരു ഇല്‍ഹാം മിര്‍സാ ഖാദിയാനി രേഖപ്പെടുത്തുന്നു. “അല്ലയോ മിര്‍സാ നിന്നെ പിന്‍പറ്റുകയും ബൈഅത്ത് ചെയ്യുകയും ചെയ്യാത്തവന്‍ അഥവാ , നിന്നെ അവിശ്വസിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവന്‍- അല്ലാഹുവിനെയും റസൂലിനെയും ധിക്കരിക്കുന്ന നരകാവകാശിയാകുന്നു. (തബ്‌ലീഗെ രിസാലത്ത് ഭാഗം -9 പേജ് 47).മസീഹ് വാദം
വാഗ്ദത്ത മസീഹ് മിര്‍സയാണ് എന്ന് ഖാദിയാനികളും മസീഹ് ഈസ നബി (അ) ആണെന്ന് മുസ്‌ലിംകളും വിശ്വസിക്കുന്നു. ഈ വാദത്തെ വിശകലനം ചെയ്യുമ്പോള്‍ ഈസയും മിര്‍സായും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ഇങ്ങനെ കാണാം.
(1) മസീഹ് ഈസ (അ) ശാമിലെ ഡമസ്‌കസിന്റെ കിഴക്കു ഭാഗത്തുള്ള വെള്ള മിനാരത്തില്‍ രണ്ട് മഞ്ഞപുതപ്പുകള്‍ ധരിച്ച് രണ്ട് മലക്കിന്റെ ചിറകില്‍ കൈവെച്ച് കൊണ്ട് ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ഇറങ്ങും (മുസ്‌ലിം, അഹ്‌മദ്)
എന്നാല്‍ മിര്‍സ് പഞ്ചാബിലെ ഖാദിയാന്‍ ഗ്രാമത്തില്‍ തന്റെ മാതാവിന്റെ വയറ്റില്‍ നിന്നാണ് ഇറങ്ങിയത്. ഈസ നബിയുടെ രണ്ട് മഞ്ഞ വസ്ത്രത്തിന്റെ സ്ഥാനത്ത് മിര്‍സക്കുള്ളത് രണ്ട് രോഗമാണ് എന്ന് അയാള്‍തന്നെ പറയുന്നു. മൂത്രാധിക്യവും ഹിസ്റ്റീരിയയും.(ഹഖീഖത്തുല്‍ വഹ്‌യ് പേജ് 307)
(2) ഈസ നബി (അ) രണ്ട് ഹറം സിയാറത്ത് ചെയ്യുകയും റസുല്‍ (സ) യുടെ റൗള ശരീഫില്‍ ചെന്ന് സലാം പറയുകയും നബി(സ) അത് മടക്കുകയും ചെയ്തു. (ഹാകിം)
മിര്‍സാ രണ്ട് ഹറമും കണ്ടിട്ടേയില്ല. ഹറമുകള്‍ അവന് തടയപ്പെട്ടു.
3) ഈസ നബി(അ) മദീനത്ത് നബി(സ) യുടെ റൗളാ ശരീഫില്‍ മറവു ചെയ്യപ്പെടും (തിര്‍മുദി)
മിര്‍സയെ പഞ്ചാബിലെ ഒരു ഗ്രാമത്തിലാണ് മറവ് ചെയ്യപ്പെട്ടത്.
4) ദജ്ജാലിനെ ലുദ്ദ് എന്ന പ്രദേശത്തിന്റെ കവാടത്തില്‍ വെച്ച് ഈസ നബി(അ) കുന്തം കൊണ്ട് കുത്തി കൊലപ്പെടുത്തും. (മുസ്‌ലിം)
മിര്‍സ അങ്ങനെ ചെയ്തിട്ടില്ല.
5) ഈസനബി ഖുര്‍ആന്‍ സുന്നത്തിന്റെ വെളിച്ചത്തില്‍ നബി(സ)യുടെ ശരീഅത്തനുസരിച്ച് ജീവിക്കും.
മിര്‍സ സ്വന്തം ഇഷ്ടപ്രകാരം ഖുര്‍ആന്‍ ഹദീസുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തു.
6) ഈസ നബിയുടെ നീതി നിറഞ്ഞ ഭരണത്തില്‍ സമ്പത്ത് വര്‍ദ്ധിക്കും. ജനങ്ങള്‍ ആരില്‍ നിന്നും സമ്പത്ത് സ്വീകരിക്കുകയില്ല. (ബുഖാരി-മുസ്‌ലിം)
മിര്‍സയുടെ കാലം മുസ്‌ലിംകള്‍ ശക്തമായ ദാരിദ്ര്യത്തിലായിരുന്നു.
7) ഈസ നബി യുടെ കാലത്ത് ജനങ്ങളില്‍ അന്യോന്യം അസൂയ, ശത്രുത, വിദ്വേഷം തുടങ്ങിയ ദുര്‍ഗുണങ്ങളൊന്നും ഉണ്ടാവുകയില്ല. (മുസ്‌ലിം)
മിര്‍സയുടെ കാലം ജനങ്ങളില്‍ ശത്രുതയും സംഘട്ടനവും കൂടുതലായിരുന്നു.
8) ഈസ നബി യുടെ കാലത്ത് യഅ്ജൂജ് മഅ്ജൂജ് രംഗപ്രവേശനം ചെയ്യും. അല്ലാഹു ഈസ നബിയോട് മുസ്‌ലിംകളെ തൂര്‍ പര്‍വ്വതത്തില്‍ കയറ്റി സംരക്ഷിക്കാന്‍ പറയും. (മുസ്‌ലിം)
മിര്‍സയുടെ കാലത്ത് അതൊന്നുമുണ്ടായിട്ടില്ല.
9) ഈസ നബി ആകാശത്ത് നിന്നിറങ്ങിയ ശേഷം വിവാഹം കഴിക്കുകയും സന്താനങ്ങള്‍ ജനിക്കുകയും ചെയ്യും. (മിശ്കാത്ത്)
മിര്‍സ മസീഹ് വാദത്തിനു ശേഷം വിവാഹം ചെയ്തിട്ടില്ല. മുഹമ്മദീബീഗമെന്ന തന്റെ കുടുംബത്തിലെ ഒരു സ്ത്രീയെ കൈവശപ്പെടുത്താന്‍ പല തന്ത്രങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല.
10. ഈസ നബി(അ) ഇറങ്ങിയ ശേഷം 45 കൊല്ലം ജീവിക്കും. (ഹദീസ്)
മിര്‍സ് അങ്ങനെ ജീവിച്ചില്ല. 40 വയസ്സ് ഇനിയും ജീവിക്കുമെന്ന് ഇല്‍ഹാം ഉണ്ടായിയെന്ന് പറഞ്ഞെങ്കിലും അതു സംഭവിച്ചില്ല.

മറ്റു ചില വാദങ്ങള്‍
1) മസീഹ് ഈസ
മിര്‍സയുടെ മറ്റൊരു പദമാണ് താന്‍ മസീഹ് ഈസ (ഈസനബിയുടെ സദൃശ്യന്‍) എന്നത്. താന്‍ ഇങ്ങനെ വാദിക്കാന്‍ കാരണം വഹ്‌യാണത്രെ. മിര്‍സ പറയുന്നു. പ്രത്യേകം ദിവ്യവെളിപാട് മുഖേന ഈസബ്‌നു മര്‍യം മരിച്ചു പോയിരിക്കുന്നുവെന്നും അദ്ദേഹത്തിന് സദൃശ്യനായി എന്നെ വാഗ്ദത്ത പുരുഷനായി നിയോഗിച്ചിരിക്കുന്നുവെന്നും അല്ലാഹു എന്നെ അറിയിച്ചിരിക്കുകയാണ്.(ഇസാല ഔഹാം പേജ് 23)
2) മറ്റു നബിമാരും താനാണെന്ന്
കേരളത്തിലെ ഖാദിയാനികളുടെ മാസികയായ സത്യദൂതന്‍ പറയുന്നു.
“ഹദ്‌റത്ത് അഹ്‌മദുല്‍ ഖാദിയാനി, താന്‍ നൂഹ് ആണെന്നും യഅ്ഖൂബ് ആണെന്നും ഇബ്‌റാഹിം ആണെന്നും പറഞ്ഞിട്ടുണ്ട്. തന്‍മൂലം നൂഹ് നബിയുടെയും യഅ്ഖൂബ് നബിയുടെയും ഇബ്‌റാഹിം നബിയുടെയും സാദൃശ്യങ്ങള്‍ ആദിവ്യാത്മാവില്‍ നമുക്ക് കണ്ടെത്താന്‍ കഴിയും.(സത്യദൂതന്‍ 2007 ആഗസ്റ്റ് പേജ് 29)
3. മഹ്ദീ വാദം
അല്ലാഹു തന്നെ വാഗ്ദത്ത മഹ്ദീ മസീഹായി നിയോഗിച്ചിരിക്കുന്നുവെന്നാണ് മിര്‍സയുടെ പ്രധാന വാദം.
“സ്വഹീഹ് ബുഖാരിയിലും സ്വഹീഹ് മുസ്‌ലിമിലും ഇതര സ്വഹീനായ ഹദീസുകളിലും രേഖപ്പെട്ടു കിടക്കുന്നതനുസരിച്ച് വാഗ്ദത്ത മഹ്ദീ മസീഹാണ് ഞാനെന്ന് ഏതൊരുവന്റെ സുശക്ത കൈയിലാണോ എന്റെ ജീവനിരിക്കുന്നത് അവന്റെ പേരില്‍ ആണയിട്ടു പറയുന്നു. അല്ലാഹു മതിയായ സാക്ഷിയാകുന്നു.(മല്‍ഫൂളാത്ത് 1-313 സത്യദൂതന്‍ 2006 ഏപ്രില്‍)
“എനിക്ക് അല്ലാഹുവിന്റെ പരിശുദ്ധവും പവിത്രവുമായ ദിവ്യ വെളിപാടുകള്‍ മൂലം അവന്റെ ഭാഗത്ത് നിന്നുള്ള വാഗ്ദത്ത മഹ്ദിയും മസീഹും ആന്തരികവും ബാഹ്യവുമായ ഭിന്നിപ്പുകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്ന ആളുമാണ് ഞാന്‍ എന്ന് അറിയിക്കപ്പെട്ടിരിക്കുന്നു.(അര്‍ബഈന്‍ 1-4, സത്യദൂതന്‍ 2006 ഏപ്രില്‍)
4. മഹ്ദിയും മസീഹും ഒന്നാണ്.
മഹ്ദിയും മസീഹും വ്യത്യസ്ത വ്യക്തികളല്ലെന്നും ഒരു വ്യക്തിയുടെ രണ്ട് വിഭിന്ന നിലയെ ആസ്പദിച്ചുള്ള രണ്ട് നാമങ്ങളാണെന്നും ഖാദിയാനികള്‍ പറയുന്നു. (സന്‍മാര്‍ഗദര്‍ശിനി പി, 73,74)
മസീഹ് ഈസ (അ) ആകാശത്ത് നിന്ന് ഇറങ്ങിവരുമ്പോള്‍ ഇമാം മഹ്ദി ബൈത്തുല്‍ മുഖദ്ദിസില്‍ സുബഹിക്ക് ഇമാമത്ത് നില്‍ക്കാന്‍ ഒരുങ്ങുകയായിരിക്കുമെന്നും ഈസാ നബിയോട് ജമാഅക്ക് നില്‍ക്കാന്‍ ആവശ്യപ്പെടുമെന്നും ഹദീസുകളില്‍ സ്പഷ്ടമാണ്.
5. ചരിത്രത്തെ വളച്ചൊടിക്കുന്നു.
ഹസ്‌റത്ത് മൂസ നബിയുടെ സമുദായമായ യഹൂദര്‍ വഴിപിഴച്ചപ്പോള്‍ അവരെ നേര്‍വഴിയിലാക്കാന്‍ അദ്ദേഹത്തിന് 1300 കൊല്ലശേഷം  ഈസാ മസീഹ് അവതരിക്കുകയുണ്ടായി. അതേപ്രകാരം മുഹമ്മദീയ ഉമ്മത്ത് വഴി പഴിച്ചപ്പോള്‍ നബി മുഹമ്മദ് മുസ്തഫ(സ) ക്ക് 1300 വര്‍ഷത്തിനു ശേഷം വാഗ്ദത്ത മസീഹ് ആവിര്‍ഭവിച്ചു.(സന്മാര്‍ഗ ദര്‍ശിനി പേജ്. 28)
മൂസ നബിയുടെയും ഈസാനബിയുടെയും ഇടയില്‍ 1900 ല്‍പരം വര്‍ഷങ്ങളുണ്ട്.(ഫതാവല്‍ ഹദീസിയ പേജ് 128)
ഈസാ നബി മൂസാനബിയുടെ അനുയായിയാണെന്നും ഈസാനബിക്ക് പുതിയ ശരീഅത്ത് ഉണ്ടായിരുന്നില്ലെന്നും ഖാദിയാനികള്‍ പറയുന്നു.(ഈസ നബിയുടെ മരണം പേജ്. 68)
ഇഞ്ചീല്‍ നല്‍കപ്പെട്ട സ്വതന്ത്ര നബിയും ശരീഅത്തുമുള്ളയാളാണ് ഈസാനബി (അ) എന്ന ചരിത്രത്തിനും ഖുര്‍ആനിനുമെതിരാണ് ഈ ജല്‍പനങ്ങള്‍.
ആദ്യം വലിയ്യാണെന്നും (തബ്ലീഗ് രിസാല) പിന്നീട് മുജദ്ദിദാണെന്നും (ഇസാലെ ഔഹാം) വാദിച്ച മിര്‍സ പല വികലവാദങ്ങളിലൂടെ അവസാനം പരിപൂര്‍ണ്ണ പ്രവാചകത്വവും വാദിച്ചു.

മതാനുഷ്ഠാനങ്ങളിലെ വക്രീകരണം
നമസ്‌കാരം
“ഖാദിയാനിലെ മുബാറക് മസ്ജിദില്‍ മഗ്‌രിബ് നിസ്‌കാരത്തിന് നേതൃത്വം നല്‍കവേ മൗലവി സിറാജുല്‍ ഹഖ് മൂന്നാമത്തെ റക്അത്തിന്റെ ഇഅ്തിദാലില്‍ മിര്‍സഖാദിയാനിയുടെ ഒരു പേര്‍ഷ്യന്‍ കവിതാശകലം ഉരുവിട്ടു. മിര്‍സാ സാഹിബ് അതു കേട്ട് പുഞ്ചിരി തൂകി.(സീറത്തുല്‍ മഹ്ദി 3-138)
നിസ്‌കാരത്തില്‍ അനറബി ഭാഷകള്‍ ഉപയോഗിച്ചാല്‍ നിസ്‌കാരം ബാത്വിലാകുമെന്ന ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണിത്.
മിര്‍സ ഖാദിയാനി പലപ്പോഴും നിസ്‌കാരം നിര്‍വ്വഹിച്ചിരുന്നത് മുറുക്കാന്‍ വായിലിട്ടുകൊണ്ടായിരുന്നു (സീറത്തുല്‍ മഹ്ദി 3-103)
ഒരിക്കല്‍ ഹക്കീം ഫസലുദ്ദീന്‍ സാഹിബിനോട് ഇമാമായി നില്‍ക്കാന്‍ മിര്‍സാ, സാഹിബ് ആവശ്യപ്പെട്ടു. എപ്പോഴും ആന്ദ്രവായു പുറത്തു പോകുന്ന അസുഖമുള്ളതുകൊണ്ട് അദ്ദേഹം മടി കാണിച്ചു. അപ്പോള്‍ മിര്‍സ പറഞ്ഞു.  അതുകൊണ്ട് കുഴപ്പമില്ല. താങ്കള്‍ ഇമാമത്ത് നില്‍ക്കുക. (സീറത്തുല്‍ മഹ്ദി 3-11)
ഇങ്ങനെ നമസ്‌കാരത്തിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
നോമ്പ്
നോമ്പിന്റെ കാര്യത്തില്‍ ഇസ്‌ലാം പറയുന്ന പ്രാധാന്യവും പവിത്രതയും അഹമ്മദികള്‍ അംഗീകരിക്കുന്നില്ല. ഒരിക്കല്‍ റമളാനിലെ പകല്‍ ഉപദേശ പ്രസംഗം നടത്തികൊണ്ടിരിക്കെ മിര്‍സാ ഖാദിയാനി പരസ്യമായി വെള്ളം കുടിച്ചു.
സ്വന്തമായി പ്രത്യേക നോമ്പും നിസ്‌കാരവുമെല്ലാം അഹമദികള്‍ക്കുണ്ട്.
കേരള ഖാദിയാനികളുടെ സത്യദൂതന്‍ മാസിക പറയുന്നു
ഖലീഫത്തുല്‍ മസീഹ് ഹുസൂര്‍ തിരുമനസ്സ് 2005 മെയ് 27-ാംതിയ്യതി അടുത്ത മൂന്നുവര്‍ഷങ്ങളില്‍ ചെയ്യേണ്ടുന്ന പ്രാര്‍ത്ഥനകളെയും അനുഷ്ഠാനങ്ങളെയും നിര്‍ദ്ദേശിക്കുകയുണ്ടായി.
മ)ഓരോ മാസവും അവസാനത്തെ ആഴ്ചയില്‍ ഏതെങ്കിലും ഒരു ദിവസം നഫല്‍ നോമ്പനുഷ്ഠിക്കുക.
യ)ദിവസവും ഇശാ നമസ്‌കാരത്തിനു ശേഷം ഹജ്‌റിനു മുമ്പേ അല്ലെങ്കില്‍ ളുഹര്‍ നിസ്‌കാരത്തിനു ശേഷം രണ്ട് റകഅത്ത് നഫല്‍ നമസ്‌കാരം അനുഷ്ഠിക്കുക.(സത്യദൂതന്‍- 2006 ഏപ്രില്‍ പേജ് 14)
സകാത്ത്
മിര്‍സാഗുലാം ജീവിതത്തില്‍ സകാത്ത് കൊടുത്തിട്ടില്ല. അവസാനകാലത്ത് ആദായനികുതി നല്‍കാനുള്ള ഉത്തരവിനെതിരെ കേസ് കൊടുത്താണ് നികുതിയില്‍ നിന്ന് ഒഴിവായത്. മോതിര വില്‍പ്പനയില്‍ നിന്ന് മാത്രം മൂന്നു ലക്ഷം രൂപ സമ്പാദിച്ചതായി ഖാദിയാനി തന്നെ സമ്മതിച്ചിട്ടുണ്ട്.
ഹജ്ജ്
ഹജ്ജിനായി മക്കയില്‍ പോകേണ്ടതില്ലെന്നും ഡിസംബര്‍ മാസത്തില്‍ ഖാദിയാനില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് ഹജ്ജിന്റെ ബാധ്യത നിറവേറ്റണമെന്നുമാണ് ഖാദിയാനിമതം.
മക്കയിലെ ഹജ്ജ് ദുര്‍ബലപ്പെട്ടിരിക്കുന്നു. അതിനുപകരം ഖാദിയാനില്‍ വന്ന് ഹജ്ജിന്റെ പുണ്യം കരസ്ഥമാക്കുക. (അല്‍ഫസല്‍ 11.12.1932)
അഹമ്മദിയത്ത് ഒഴിച്ച് നിര്‍ത്തിക്കൊണ്ടുള്ള ഇസ്‌ലാം വരണ്ടതാണ്. ഖാദിയാനില്‍ നടക്കുന്ന നിഴല്‍ ഹജ്ജ് ഒഴികെയുള്ളത് വരണ്ട ഹജ്ജുമാണ്(പൈഗാമെ സുല്‍ഹ് 21/ പേജ്-22).വിശ്വാസ കാര്യങ്ങള്‍
അല്ലാഹുവിലും മലക്കുകളിലും പ്രവാചകന്മാരിലും കിതാബുകളിലുമൊക്കെയുള്ള വിശ്വാസങ്ങളില്‍ ഖാദിയാനി വൈകല്യങ്ങള്‍ ധാരാളമാണ്.
“അല്ലാഹുവിന് നിരവധി കൈകാലുകളുണ്ട്. അവയും മറ്റവയവങ്ങളും അതിരുകളില്ലാതെ നീണ്ടതും വിസ്തൃതവുമാണ്. കടുവയുടേതെന്ന പോലെ ആ മഹദ് പ്രഭാവത്തിന്റെ നഖങ്ങള്‍ പ്രപഞ്ചത്തെ മുഴുവന്‍ ചുറ്റിപ്പിടിച്ചിരിക്കുന്നു.(തൗസീഹെ മറാം പേജ് 75)
മലക്കുകള്‍ നക്ഷത്ര ബന്ധുക്കളാണെന്നും നക്ഷത്രങ്ങള്‍ തന്നെ ജിബ്‌രീല്‍. ഏറ്റവുമധികം പ്രകാശിക്കുന്ന നക്ഷത്രബന്ധമുള്ളതാണെന്നും ഖാദിയാനി പറയുന്നു (തൗസീഹെ മറാം പേജ് 69). ജിബ്‌രീല്‍ ഭൂമിയില്‍ വന്നിട്ടില്ലെന്നും (തൗസീഹെ മറാം-58) പറയുന്നു. ഖുര്‍ആനിലും മറ്റ് വേദങ്ങളിലും വിശ്വസിക്കുന്നതു പോലെ തന്റെ ഇല്‍ഹാമുകളിലും വിശ്വസിക്കണമെന്നും തനിക്കവതരിച്ച വചനങ്ങള്‍ 20 ജുസ്ഇല്‍ കുറയില്ലെന്നും മിര്‍സ പറയുന്നു. (നുസുല്‍ മസീഹ് പേജ് 99 ഹഖീഖത്തുല്‍ വഹ്‌യ് 211)


അല്ലാഹുവിനെ കുറിച്ച് ഇങ്ങനെയും
“അല്ലാഹുവിന്റെ ആസ്തിക്കും നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയും. അവന് ധാരാളം കൈകാലുകളുണ്ട്. നിരവധി അവയവങ്ങളുണ്ട്. അവ പരിമിതപ്പെടുത്താവുന്നതല്ല.(തൗസീഹുല്‍ മറാം പേജ് 75)
മുഹമ്മദീ ബീഗം  എന്ന ഭാര്യയില്‍ എനിക്കൊരു കുട്ടി ജനിക്കും ആ കുട്ടി അല്ലാഹുവിനെ പോലിരിക്കും’’. എന്നെനിക്ക് വഹ്‌യുണ്ടായി.(ഹഖീഖത്തുല്‍ വഹ്‌യ് 95)
പ്രവാചകന്മാരെ കുറിച്ച് പറയുന്നു
കഴിഞ്ഞ് പോയ അമ്പിയാ മുര്‍സലിങ്ങളൊന്നും അതിനര്‍ഹരല്ല. ഞാന്‍ അതിനര്‍ഹനാണ്.(ഹഖീഖത്തുല്‍ വഹ്‌യ് 390)
പ്രവാചകന്മാര്‍ വ്യാജം പറയുന്നവരായിരുന്നു(ഇസാലെ ഔഹാം 627)
ഈസ മദ്യം സേവിച്ച കാരണത്താലാണ് യൂറോപ്യന്‍ മുഴുവന്‍ മദ്യം സേവിക്കുന്നത്(കാശ്തിനൂഹ് 65)
ചതിയും വഞ്ചനയുമല്ലാതെ ഈസയുടെ വശം മറ്റൊന്നുമുണ്ടായിരുന്നില്ല.(ഇസാലെ ഔഹാം 303)
പ്രവാചകന്മാര്‍ക്ക് തെറ്റുപറ്റിയെന്ന് മിര്‍സാഖാദിയാനി പറയുന്നു. “ഗവേഷണ പരമായ എന്തെങ്കിലും തെറ്റുകള്‍ ചെയ്യാത്ത ഒരൊറ്റ പ്രവാചകനും ലോകത്ത് വന്നിട്ടില്ലെന്നാണ് എന്റെ വിശ്വാസം.(തതിമ്മയെ ഹഖീഖത്തുല്‍ വഹ്‌യ് പേജ് 135)
മറ്റു പ്രവാചകന്മാരെ തെറ്റുകാരായി പറയുകയും തങ്ങളുടെ പ്രവാചകന്‍ ഉലുല്‍ അസ്മുകളായ പ്രവാചകന്‍മാരെക്കാള്‍ ശ്രേഷ്ടനാകുന്നുവെന്നും ഖാദിയാനികള്‍ പറയുന്നു. (ഹഖീഖത്തുന്നുബുവ്വത്ത് പേജ് 257)
ഇങ്ങനെ വിശ്വാസ കാര്യങ്ങളിലും ഖാദിയാനിസം ഗുരുതരമായ കടന്നുകയറ്റമാണ് നടത്തിയത്.

സമസ്തയുടെ നിലപാട്
ഖാദിയാനിസം ഇസ്‌ലാമിക വൃത്തത്തില്‍ നിന്ന് പുറത്താണെന്ന് വ്യക്തമായ ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വളരെ നേരത്തെ തന്നെ വ്യക്തമാക്കി. 1933ല്‍ ഫറൂഖില്‍ നടന്ന 6-ാം സമ്മേളനത്തില്‍ വെച്ച് സമസ്ത ഖാദിയാനിസത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിച്ചു.
1974ലാണ് റാബിത്വത്തുല്‍ ആലമീന്‍ ഇസ്‌ലാമിയും പാക്കിസ്ഥാന്‍ ഗവണ്‍മെന്റുമൊക്കെ ഖാദിയാനികള്‍ ഇസ്‌ലാമിനു പുറത്താണെന്ന പ്രമേയം പാസ്സാക്കിയത്.
ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും മറ്റുപല രാജ്യങ്ങളിലെയും കോടതി വിധികളും  ഖാദിയാനികള്‍ മുസ്‌ലിംകളല്ല എന്നാണ്.
ഖാദിയാനിസം ബ്രിട്ടീഷ് ജാരസന്തതി
ഇസ്‌ലാമിനെ തകര്‍ക്കാനും മുസ്‌ലിംകളുടെ സമരവീര്യം കെടുത്താനും ബ്രിട്ടീഷ് സാമ്രാജ്യത്വം പടച്ചുണ്ടാക്കിയതാണ് യഥാര്‍ത്ഥത്തില്‍ ഖാദിയാനിസം. ഇന്ത്യയില്‍ നടന്ന സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ അതിശക്തരായ ശത്രുക്കള്‍ മുസ്‌ലിംകളാണ് എന്ന തിരിച്ചറിവാണ് അവരെ ഇങ്ങനെ ഒരു കുതന്ത്രത്തിന് പ്രേരിപ്പിച്ചത്. ഡല്‍ഹി, മീററ്റ്, ലക്‌നൗ, അയോധ്യ തുടങ്ങിയ പട്ടണങ്ങളില്‍ നടന്ന അതി രൂക്ഷമായ വിപ്ലവങ്ങള്‍ ബ്രിട്ടീഷുകാരെ പാഠം പഠിപ്പിച്ചു. ഇന്ത്യയിലെ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ പണവും ഉദ്യോഗങ്ങളും പ്രേരകമായെങ്കിലും മുസ്‌ലിംകളില്‍ അതിനൊന്നും ഒരു സ്വാധീനവുമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
മുസ്‌ലിംകളുടെ സമരവീര്യവും സ്വാതന്ത്ര്യബോധവും നിര്‍വീര്യമാക്കി തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള തന്ത്രങ്ങളാണ് ബ്രിട്ടീഷുകാര്‍ പിന്നീട് ആവിഷ്‌കരിച്ചത്. ഈ കാലത്ത് ഇസ്‌ലാമിനെതിരെ ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയിലേക്ക് പ്രശസ്ത പണ്ഡിതനായ ആഗാശോരിഷ് കശ്മീരി വെളിച്ചം വീശുന്നതിങ്ങനെയാണ്.

ഇന്ത്യയിലെ ബ്രിട്ടീഷ് മേല്‍ക്കോയ്മയുടെ നിലനില്‍പ്പിനുള്ള സാധ്യതകളെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ബ്രിട്ടീഷ് ഗവണ്‍മെന്റ് ഒരു ദൗത്യസംഘത്തെ 1869 ല്‍ ഇന്ത്യയിലേക്കയച്ചു. പാര്‍ലമെന്റ് അംഗങ്ങളും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പ്രതിനിധികളും പത്രാധിപന്‍മാരുമടങ്ങിയ ദൗത്യസംഘം സമര്‍പ്പിച്ച “ഇന്ത്യയില്‍ ബ്രിട്ടീഷാധിപത്യത്തിന്റെ പ്രവേശം’’ എന്ന റിപ്പോര്‍ട്ടില്‍ ഇന്ത്യക്കാരില്‍ ബ്രിട്ടീഷ് ആഭിമുഖ്യം വളര്‍ത്താനും അവരുടെ പിന്തുണ നേടാനും വിശിഷ്യാ മുസ്‌ലിം കളിലുള്ള സമരവീര്യം കെടുത്തി അവരെ വരുതിയില്‍ വരുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ വിശദമായി പ്രതിപാദിച്ചിരുന്നു.  റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗം നോക്കുക.
“ ഇന്ത്യന്‍ മുസ്‌ലിംകളില്‍ ഭൂരിഭാഗവും തങ്ങളുടെ ആത്മീയ നേതാക്കളോട് അന്ധമായ ആഭിമുഖ്യവും വിധേയത്വവും പുലര്‍ത്തുന്നവരാണ്. ഇസ്‌ലാമിലെ പ്രവാചകനായി  (അുീേെഹല ുൃീുവല േ) രംഗത്ത് വരാന്‍ തയ്യാറുള്ള ഒരാളെ ലഭിക്കുന്നതായാല്‍ അദ്ദേഹത്തെ ഗവണ്‍മെന്റ് സംരക്ഷണം നല്‍കി വളര്‍ത്തുന്നതിലൂടെ ബ്രിട്ടീഷ് താല്‍പര്യ സംരക്ഷണത്തിന് ഉപകാരപ്രദമായിരിക്കും. ഖാദിയാന്‍ സ്വദേശി മിര്‍സാഗുലാം അഹ്‌മദ് 1864 മുതല്‍ 1868 വരെയുള്ള കാലത്ത് പഞ്ചാബിലെ സിയാല്‍കോട്ട് കോടതിയില്‍ ക്ലര്‍ക്കായി ജോലി ചെയ്തിരുന്നു. അക്കാലത്ത് സിയാല്‍കോട്ട് ബിഷപ്പായിരുന്ന ഫാദര്‍ ബട്കര്‍ എം.എ യുമായി അദ്ദേഹം ബന്ധപ്പെടുകയും മതപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു. സ്വദേശമായ ഇംഗ്ലണ്ടിലേക്ക് തിരിക്കും മുമ്പ് ബിഷപ്പ് മിര്‍സുമായി സുദീര്‍ഘമായി രഹസ്യ ചര്‍ച്ച നടത്തുകയും ഡെപ്യൂട്ടി കമ്മീഷണറെ പരിചയപ്പെടുത്തുകയും ചെയ്തു. ഏറെ താമസിയാതെ ഉദ്യോഗം രാജിവെച്ച മിര്‍സ സാഹിബ് ഖാദിയാനിയിലേക്ക് തിരിച്ചു വന്നു. (തഹ്‌രീകെ അഹ്‌മതിയ്യത്ത് പേജ് 2,3).
1870കളില്‍ ഇസ്‌ലാമിന്റെ സംരക്ഷകനായിട്ടാണ് മിര്‍സ രംഗത്ത് വന്നത്. പ്രസംഗവും ലേഖനവുമായി പ്രചാരണം നടത്തിയ അയാള്‍ അണിയറയില്‍ പ്രവാചകത്വവാദത്തിന് ഒരുക്കങ്ങള്‍ കൂട്ടി. 1879 മുതല്‍ 1889 വരെ ഒരു ദശകത്തില്‍ ദിവ്യബോധനം (ഇല്‍ഹാം) വാദത്തിലൂടെ ലക്ഷ്യത്തിലേക്ക് പ്രയാണം തുടര്‍ന്നു. 1889ല്‍ അഹ്‌മദിയ്യ ജമാഅത്ത് സ്ഥാപിക്കുകയും 1891 ല്‍ താന്‍ മസീഹാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 1901-ല്‍ ഒരു പരിപൂര്‍ണ്ണ പ്രവാചകനായി രംഗത്ത് വരികയും ചെയ്തു.
ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഗൂഢാലോചനയുടെ ജാരസന്തതിയാണെന്നതിന് ശക്തമായ തെളിവുകള്‍ മിര്‍സയുടെ വരികള്‍ തന്നെയാണ്.
എന്റെ ജീവിതത്തിലെ അധിക ഭാഗവും ഈ ഇംഗ്ലീഷ് ഭരണകൂടത്തെ പിന്തുണക്കുന്നതിലാണ് ചെലവായത്. ഇംഗ്ലീഷുകാരെ അനുസരിക്കുന്നതിന്റെ അവശ്യകതയെയും ജിഹാദിന്റെ നിഷിദ്ധതയും വിവരിച്ചുകൊണ്ട് നിരവധി ഗ്രന്ഥങ്ങള്‍ ഞാന്‍ രചിച്ചിട്ടുണ്ട്. അവ ഒരുമിച്ചു കൂട്ടിയാല്‍ അമ്പത് അലമാരകള്‍ നിറഞ്ഞ് കവിയും.(തര്‍യാഖുല്‍ ഖുലൂബ് പേജ് 15) 
മിര്‍സ പറയുന്നു: “ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കാരുണ്യത്തിന്റെ നിഴല്‍ കൊണ്ട് എനിക്ക് തണലേകിയ അല്ലാഹുവിനെ ഞാന്‍ സ്തുതിക്കുന്നു. അല്ലാഹു പറഞ്ഞു. അല്ലാഹുവിനെയും റസൂലിനെയും കാര്യകര്‍ത്താക്കളെയും നിങ്ങള്‍ അനുസരിക്കണം. ഇവിടെ കാര്യകര്‍ത്താക്കള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് ബ്രിട്ടീഷ് സര്‍ക്കാരാണ്. അതുകൊണ്ട് എന്റെ അനുയായികളോടും ശിഷ്യരോടും ഇംഗ്ലീഷ് ഭരണകൂടത്തോടൊപ്പം നില്‍ക്കാനും നിഷ്‌കളങ്ക മനസ്സോടെ അവര്‍ക്ക് വഴിപെടാനും ഞാന്‍ ഉപദേശിക്കുന്നു.(തുഹ്ഫത്തുല്‍ ഖൈസരിയ്യ, പേജ് 28)
വീണ്ടും എഴുതുന്നു. “ഞാന്‍ പലവുരു വ്യക്തമാക്കിയത് പോലെ ഇസ്‌ലാമിന് രണ്ട് ഭാഗമുണ്ട്. . ഒന്ന് അല്ലാഹുവിനെ അനുസരിക്കല്‍ രണ്ട് സമാധാനം സ്ഥാപിക്കുകയും അക്രമികളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്ത ബ്രിട്ടീഷ് ഗവണ്‍മെന്റിനെ അനുസരിക്കല്‍. ഈ ഭരണകൂടത്തെ അനുസരിക്കാതിരിക്കുന്നത് അല്ലാഹുവിനോടും റസൂലിനോടും ഇസ്‌ലാമിനോടും ശത്രുത കാണിക്കുന്നതിന് തുല്യമാണ്.(ശഹാബത്തുല്‍ ഖുര്‍ആന്‍ പേജ് 59-60)
“ ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ ജിഹാദിന് വാളുയര്‍ത്തുന്നതും വഴക്കും വക്കാണവുമുണ്ടാക്കുന്നതും എല്ലാ മുസ്‌ലിംകള്‍ക്കും ഹറാമാണ്. കാരണം നാം അവരോട് കടപ്പെട്ടിരിക്കുന്നു. ഇന്നത്തെ ഒരു മുസ്‌ലിം ഭരണകൂടത്തില്‍ നിന്ന് പ്രതീക്ഷിക്കാന്‍ പോലും പറ്റാത്ത സംരക്ഷണവും അഭയവുമാണ് ഈ ഗവണ്‍മെന്റില്‍ നിന്നും നമുക്ക് ലഭിച്ചത്.(സമീമയെ ഹഖീഖത്തുല്‍ വഹ്‌യ് പേജ് 58)

ഖാദിയാനിസത്തിന്റെ ബ്രിട്ടീഷ് വിധേയത്വത്തെ പ്രസിദ്ധ പണ്ഡിതന്‍ അബുല്‍ ഹസന്‍ അലി നദ്‌വി വിലയിരുത്തുന്നത് ഇങ്ങനെയാണ്. “ഏതാനും ചാരന്മാരെ നിയോഗിച്ചുകൊണ്ട് ഈ പ്രസ്ഥാനം ബ്രിട്ടീഷ് ഭരണകൂടത്തെ എമ്പാടും സഹായിച്ചിട്ടുണ്ട്. വിശ്വസ്തരായ സ്‌നേഹിതരും ആവേശമുള്ള വളണ്ടിയര്‍മാരും അവര്‍ക്കുണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് അവരോട് മതിപ്പും വിശ്വാസവുമായിരുന്നു. ഇന്ത്യക്കകത്തും പുറത്തും അവര്‍ ബ്രിട്ടീഷുകാരെ സേവിച്ചു. അവര്‍ക്കുവേണ്ടി വളരെ ഉദാരമായിത്തന്നെ രക്തവും ജീവനുമര്‍പ്പിച്ചു. അഫ്ഗാനിസ്ഥാനിലെ ഖാദിയാനി പ്രബോധകനായിരുന്ന അബ്ദുല്ലത്തീഫ് ഖാദിയാനി അവരില്‍പ്പെടും. അഫ്ഗാനിലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തെ അയാള്‍ എതിര്‍ത്തു. അഫ്ഗാന്‍ ജനതയുടെ സമരാവേശം ഇയാളുടെ പ്രവര്‍ത്തനം കൊണ്ട് കുറഞ്ഞു പോകുമോ എന്ന് ഭയപ്പെട്ട അഫ്ഗാന്‍ ഗവണ്‍മെന്റ് അയാളെ വധിച്ചു. മുല്ല അബ്ദുള്‍ ഹലീമും മുല്ല നൂര്‍ അലിയും ബ്രിട്ടീഷ് എജന്റുമാരാണെന്നും അഫ്ഗാന്‍ ഗവണ്‍മെന്റിനെ അട്ടിമറിക്കുകയാണ് ലക്ഷ്യമെന്നും തെളിയിക്കുന്ന രേഖകള്‍ അവരില്‍ നിന്നു തന്നെ കണ്ടെടുത്തപ്പോള്‍ അവരെയും കൊല്ലേണ്ടി വന്നു. ഈ മരണങ്ങള്‍ അഭിമാനത്തോടെയാണ് ഖാദിയാനി പത്രം അല്‍ഫസല്‍ 1925 മാര്‍ച്ച് 3ന് ചിത്രീകരിച്ചത്(ഖാദിയാനിസം പേജ് 110-111).
ഖാദിയാനിസത്തില്‍ അംഗത്വം ലഭിക്കാനുള്ള ബൈഅത്തിന്റെ നാലാമത്തെ നിബന്ധന ബ്രിട്ടീഷ് ഗവണ്‍മെന്റിനെ അനുസരിക്കുക എന്നതത്രെ.(കിതാബുല്‍ ബരിയ പേജ് 13)

ഖാദിയാനിസം എന്ന ജാരസന്തതിയെ സൃഷ്ടിച്ചതിലൂടെ ബ്രിട്ടീഷുകാരുടെ ലക്ഷ്യം പൂര്‍ണമായും പൂവണിഞ്ഞില്ല. അവരുടെ ദീര്‍ഘദൃഷ്ടിയും കുല്‍സിതബുദ്ധിയും ദയനീയമായി പരാജയപ്പെട്ടു. മുസ്‌ലിംകളില്‍ സ്വാധീനം ചെലുത്താനോ അവരുടെ സമരാവേശം കെടുത്താനോ ഖാദിയാനിസത്തിന് കഴിഞ്ഞില്ല. എങ്കിലും ഖാദിയാനിസത്തിന്റെ വളര്‍ച്ച ഇസ്‌ലാമിനെ തകര്‍ക്കാന്‍ പര്യാപ്തമാകുമെന്ന് കരുതുന്ന ബ്രിട്ടീഷ് ഭരണകൂടം ഇന്നും അന്താരാഷ്ട്രതലത്തില്‍ ഖാദിയാനിസത്തെ സഹായിച്ചുകൊണ്ടിരിക്കുന്നു. ഖാദിയാനികള്‍ക്ക് ഒരു കേന്ദ്രം സ്ഥാപിക്കാന്‍ ലണ്ടനില്‍ അവര്‍ സ്ഥലം അനുവദിച്ചു. മറ്റേത് മുസ്‌ലിം സംഘടനകള്‍ക്കും അപ്രാപ്യമായ കാര്യമായിരുന്നു അത്.
1999 ജൂലൈയില്‍ യു.കെ.യില്‍ നടന്ന ഖാദിയാനികളുടെ വാര്‍ഷിക സമ്മേളനം അവലോകനം ചെയ്തുകൊണ്ട് കേരള ഖാദിയാനി മുഖപത്രമായ സത്യദൂതന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ബ്രിട്ടീഷ് ബന്ധത്തിന്റെ ആഴം വരച്ചു കാട്ടുന്നു.
“യു.കെ. സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിന്റെ ആശംസാ സന്ദേശം പാര്‍ലമെന്റംഗമായ ടോണി കോളമന്‍ തന്നെ ഹ്രസ്വമായി പരിചയപ്പെടുത്തിയ ശേഷം കേള്‍പ്പിക്കുകയുണ്ടായി’’.
“കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഞാന്‍ വര്‍ഷം തോറും  ഇവിടെ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുത്തു വരുന്നു. നിങ്ങളെല്ലാവരും സമ്മേളനം കഴിഞ്ഞാല്‍ ഇവിടെ നിന്ന് നാട്ടിലെക്ക് തിരിച്ച് േ
പാകും. പക്ഷെ, ഞങ്ങള്‍ വര്‍ഷം മുഴുവന്‍ ജമാഅത്തിന്റെ കൂടെയുണ്ടായിരിക്കും. അവരെ കാണുകയും ഒന്നിച്ചിരിക്കുകയുമൊക്കെ ചെയ്തുകൊണ്ടിരിക്കും’’.
ഇനി ഞാന്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ആശംസാസന്ദേശം കേള്‍പ്പിക്കട്ടെ,
അഹ്‌മദിയാ ജമാഅത്തിന്റെ വാര്‍ഷിക സമ്മേളനത്തിലേക്ക് ആശംസ നേര്‍ന്നുകൊണ്ട് സന്ദേശം അയക്കുന്നവരില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. സാധാരണ നിലയില്‍ പതിനേഴായിരമോ അതിലധികമോ അതില്‍ കുറവോ പ്രതിനിധികള്‍  ഈ സമ്മേളനത്തില്‍ പങ്കെടുക്കാറുണ്ടെന്ന് അറിയാം. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ ഇവിടെയെത്തുമ്പോള്‍ അത് ഞങ്ങളുടെ സംസ്‌കാരത്തിന് കരുത്തേകിക്കൊണ്ടിരിക്കുയാണ് ചെയ്യുന്നത.- ആത്മാര്‍ത്ഥതയോടെ ടോണി ബ്ലയര്‍(സത്യദൂതന്‍ മാസിക 1999 ആഗസ്റ്റ് പേജ് 39)
തങ്ങളുടെ മറ്റു മുസ്‌ലിംകളെപ്പോലെ ഒരുവിഭാഗമാണ് എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്ന ബ്രിട്ടീഷ് സൃഷ്ടിയായ ഈ വികല മതത്തെ വളരെ കരുതിയിരിക്കേണ്ടതുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter