മുസ്‌ലിം വിദ്യാര്‍ത്ഥികളോട് പാകിസ്ഥാനില്‍ പോകാനാവശ്യപ്പെട്ട് കര്‍ണാടകയിലെ അധ്യാപിക

യു.പിയില്‍  ഒരു 7 വയസ്സുകാരനെ മുസ്‌ലിമായതിന്റെ പേരില്‍ സഹപാഠികളെകൊണ്ട് അടിപ്പിച്ച വിദ്വേഷത്തിന്റെ മുറിവുകളും വാര്‍ത്തകളും ഉണങ്ങാനിരിക്കെയാണ് കര്‍ണാടകയില്‍ നിന്ന് മറ്റൊരു വാര്‍ത്ത.
കര്‍ണാടകയിലെ അധ്യാപിക മഞ്ചുള ദേവിയാണ് രണ്ട് മുസ്‌ലിം വിദ്യാര്‍ത്ഥികളോട് പാകിസ്ഥാനില്‍ പോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കര്‍ണാടകയിലെ ടിപ്പു നഗറിലെ ശിവമോഗ ഗവണ്‍മെന്റ് സ്‌കൂളിലാണ് സംഭവം നടന്നത്.
'ഇത് നിങ്ങളുടെ രാജ്യമല്ല, ഇത് ഹിന്ദു രാജ്യമാണ്, പാകിസ്ഥാനിലേക്ക് പോകൂ, നിങ്ങളിവിടെ എപ്പോഴും ഞങ്ങളുടെ അടിമകളാണ്' ക്ലാസില്‍ ശ്രദ്ധിച്ചില്ലെന്ന പേരിലാണ് അധ്യാപിക വര്‍ഗീയ വിഷം തുപ്പിയത്.ജനതാ ദള്‍ സെക്യുലര്‍ ന്യൂനപക്ഷ ജില്ല പ്രസിഡണ്ട് നസറുല്ല വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പില്‍ പരാതി നല്‍കി.പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപിക മഞ്ചുള ദേവിക്ക് ട്രാന്‍സ്ഫര്‍ നല്‍കി വിദ്യഭ്യാസ വകുപ്പ് ഓഫീസര്‍ ബി. നാഗരാജിന്റെ നേതൃത്വത്തില്‍  അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter