സുഡാനില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍ രൂപവത്കരിക്കുമെന്ന് സൈനിക മേധാവി

സുഡാനില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരണം വേഗത്തിലാക്കുമെന്ന് സൈനിക മൈധാവി ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ബുര്‍ഹാന്‍. അറസ്റ്റിലായ പ്രധാനമന്ത്രി അബ്ദുല്ല ഹംദോക്കിനെയും പുറത്താക്കപ്പെട്ട സര്‍ക്കാറിലെ നാലു മന്ത്രിമാരെയും അല്‍ബുര്‍ഹാന്‍ മോചിപ്പിച്ചിരുന്നു. ഇത് സമവായ നീക്കത്തിന് ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. 

കഴിഞ്ഞ ദിവസം യു.എസ് വിദേശകാര്യ സെക്രട്ടറി ബില്‍ ക്ലിന്റണുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനും ചര്‍ച്ചക്കും ശേഷമാണ് മന്ത്രിമാരുടെ മോചനവും പുതിയ സര്‍ക്കാര്‍ രൂപവത്കരണ നീക്കത്തെ കുറിച്ച് അല്‍ബുര്‍ഹാന്റെ പ്രതികരണവും പുറത്തുവന്നത്. 

പുതിയ സര്‍ക്കാര്‍ രൂപവത്കരണത്തിനായി രണ്ടു രാഷ്ട്രീയ പാര്‍ട്ടികളുമായി ധാരണയിലെത്തിയതായും സൈനിക മേധാവി വിശദീകരിച്ചു. 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter