മൊറോക്കോ
ഈ നാടിന് പണ്ട് മഗ്രിബുൽ അഖ്സ എന്നായിരുന്നു പേര്. അറബികൾ മഗ്രിബ് എന്നും വിളിക്കുന്ന ഈ നാട് ഉത്തരാഫ്രിക്കയിലെ ഇസ്ലാമിക സംസ്കാരത്തിന്റെ ഏറ്റവും വലിയ കേന്ദ്രമാണ്. ആദ്യകാലത്ത് തന്നെ ഇസ്ലാമിലേക്ക് കടന്ന് വന്ന പ്രദേശമാണ് മൊറോക്കോ. കേന്ദ്ര ഖിലാഫത്തിൽ നിന്നും മാറി സ്വന്തം വ്യക്തിത്വം പുലർത്തി. മുറാബിത്തുകളും മുവഹ്ഹിദുകളും ഈ നാട് ഭരിച്ചു. സ്പെയിനിലെ മുസ്ലിംകൾക്ക് സഹായം നൽകിയത് മൊറോക്കോകളാണ്.
Also Read:ലിബിയയിലെ ഇസ്ലാമിക ചരിത്രം
പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗലും സ്പെയിനും പ്രധാന തുറമുഖങ്ങൾ പിടിച്ചെടുത്തു. അന്ന് മുതൽ ഫ്രാൻസിന്റ സംരക്ഷിത കേന്ദ്രമായി മാറി, അതോടെ രാജ്യത്ത് വിമോചന സമരം തുടങ്ങി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സുൽത്താൻ സീതി മുഹമ്മദ് പോരാട്ടത്തിന് നേതൃത്വം നൽകി. 1956 ഫ്രാൻസ് അടിയുറവ് വെച്ചു. സീതി മുഹമ്മദ് രാജാവായി. അദ്ദേഹത്തിന് ശേഷം അദ്ദേഹത്തിന്റെ മകനും ഭരിച്ചു.
1962 ൽ പുതിയ ഭരണഘടനയും പാർലമെന്റും നിലവിൽ വന്നു. ജാമിഅത്തുൽ ഖറവീൻ യൂണിവേഴ്സിറ്റി വലിയ വിജ്ഞാന കേന്ദ്രമാണ്. ധാരാളം പ്രതിഭ ശാലികളെ ലോകത്തിന് നൽകിയ നാടാണ് മൊറോക്കോ.