പ്രശസ്ത ആക്ടിവിസ്റ്റും വിദ്യഭ്യാസ വിചക്ഷണയുമായ ശബരിമല ജയകാന്തന്‍ ഇസ്‌ലാം സ്വീകരിച്ചു

പ്രമുഖ ആക്ടിവിസ്റ്റും വിദ്യഭ്യാസ വിചക്ഷണയും മോട്ടിവേഷണല്‍ സ്പീക്കറുമാമായ ശബരിമല ജയകാന്തന്‍ ഇസ്‌ലാം മതം സ്വീകരിച്ചു. സൗദി അറേബ്യയിലെ മക്കയില്‍ നിന്ന് ഈ വാര്‍ത്ത പങ്കുവെച്ചത്. 
ഇസ് ലാം ആശ്ലേഷണത്തെ കുറിച്ച് ടിറ്റ്വറില്‍ പങ്കുവെച്ച വീഡിയോയില്‍ അവര്‍ പറയുന്നു:' ഈ (ഇന്ത്യ) രാജ്യത്ത് മുസ്‌ലിംകളോട് ഇത്രയധികം വിദ്വേഷം ഉള്ളത് എന്തുകൊണ്ടാണെന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു, ഞാന്‍ ഖുര്‍ആന്‍ നിഷ്പക്ഷമായി വായിക്കാന്‍ തുടങ്ങി,അതിന് ശേഷം ഞാന്‍ സത്യം മനസ്സിലാക്കി, ഇപ്പോള്‍ എന്നേക്കാള്‍ കൂടുതല്‍ ഇസ്‌ലാം എനിക്ക് വേണമെന്നായി, '

ഖുര്‍ആന്റെ സന്ദേശം എല്ലാവരിലേക്കും എത്തിക്കണമെന്നും അവര്‍ വീഡിയോയില്‍ മുസ്‌ലിംകളോട് അഭ്യര്‍ത്ഥിച്ചു. 'ലോകം ഈ ഗ്രന്ഥം വായിക്കണം' അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഇസ്‌ലാം സ്വീകരിച്ച ശേഷം ശബരിമല ജയകാന്തന്‍ എന്ന പേര് മാറ്റി ഫാത്തിമ എന്നാക്കിയിട്ടുണ്ട്. നീറ്റ് പരീക്ഷനിയമനടപടികള്‍ക്കെതിരെ നേരത്തെ അവര്‍ ശബ്ദമുയര്‍ത്തിയിരുന്നു. നീറ്റ് പരീക്ഷക്കെതിരെ അവര്‍ നിരാഹര സമരം നടത്തുകയും അധ്യാപന ജോലി ഉപേക്ഷിച്ച് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങിത്തിരിക്കുകയും ചെയ്തിരുന്നു. നിര്‍ധരരായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിദ്യഭ്യാസ ചെലവുകള്‍ക്കായുള്ള സാമ്പത്തിക സഹായം അവര്‍ നല്‍കിയിരുന്നു. അധ്യാപിക എന്നതിന് പുറമെ അവര്‍ ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയാണ് ശബരിമല ജയകാന്തന്‍. വിവിധ വിഷയങ്ങളെ കുറിച്ചുള്ള അവരുടെ പ്രഭാഷണ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ലഭ്യമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter