സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല; ഹർജി തള്ളി സുപ്രീംകോടതി

 സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല. 3-2 ന് ഹർജികൾ തള്ളി സുപ്രീം കോടതി.  ചീഫ് ജസ്റ്റിസും ജെ എസ് കൗളും സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത വേണമെന്ന ഹർജികളോട് യോജിച്ചപ്പോൾ ഹിമ, കൗലി, രവീന്ദ്ര ഭട്ട്, നരസിംഹ എന്നിവർ എതിർപ്പ് പ്രകടിപ്പിച്ചു. അതേസമയം, നാല് വ്യത്യസ്ത വിധികളായിരുന്നു സ്വവർഗ വിവാഹത്തിന്റെ നിയമസാധുതയിൽ ഉണ്ടായിരുന്നത്.

സ്വവർഗ വിവാഹത്തെ അനുകൂലിക്കുന്നുവെന്ന് പറഞ്ഞ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ‘ഇത് തുല്യതയുടെ വിഷയം ആണ്. കോടതിക്ക് നിയമനിർമാണം കഴിയില്ല, പക്ഷെ നിയമത്തെ വ്യാഖ്യാനിക്കാൻ കഴിയും. സ്പെഷ്യൽ മാരിയേജ് ആക്റ്റിലെ സെക്ക്ഷൻ 4 ഭരണഘടനാ വിരുദ്ധം. വിവാഹം മാറ്റമില്ലാത്ത വ്യവസ്ഥയല്ല. പങ്കാളികളെ കണ്ടെത്തുക വ്യക്തികളുടെ ഇഷ്ടമെന്നും പറഞ്ഞു. ഒരാളുടെ ലൈംഗികതയും ലിംഗവും ഒന്നായിരിക്കില്ല. സ്വവർഗ ദമ്പത്തികൾക്കും കുട്ടികളെ ദത്തെടുക്കാൻ അവകാശം ഉണ്ട്’, സ്വവർഗവിവാഹത്തിന്റെ നിയമസാധുതയിൽ വിധി പറയാനിരിക്കെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter