ഓണ്‍ലൈന്‍ ആത്മീയ തട്ടിപ്പുകള്‍ക്കെതിരെ പണ്ഡിതന്മാര്‍

സജീവമായിക്കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ ആത്മീയ തട്ടിപ്പുകള്‍ക്കെതിരെ പ്രതികരണവുമായി പണ്ഡിതന്മാര്‍ രംഗത്ത്.
എസ്.വൈ.എസ്. ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ഖാളിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറും സമസ്ത കേന്ദ്രമുശാവറ അംഗവുമായ ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി,അഡ്വ.ഓണമ്പിള്ളി മുഹമ്മദ് ഫൈസി തുടങ്ങിയ പണ്ഡിതരാണ് വ്യാപകമായിക്കൊണ്ടിരിക്കുന്ന ആത്മീയ തട്ടിപ്പുകള്‍ക്കെതിരെയും ചൂഷണത്തിനെതിരെയും രംഗത്തുവന്നിരിക്കുന്നത്.

പരിധിവിടുന്ന ആത്മീയ ചൂഷണങ്ങള്‍ക്കെതിരെയും സ്‌പോണ്‍സേഡ് ആത്മീയ ആള്‍കൂട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവര്‍ക്കെതിരെയും  സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തന്റെ ഫൈസ്ബുക്ക് കുറിപ്പിലൂടെ ശക്തമായി വിമര്‍ശിച്ചു.

ആത്മീയവാണിഭക്കാരുടെയും ചൂഷകരുടെയും അരങ്ങേറ്റം ഒരിടവേളക്ക് ശേഷം വീണ്ടും പ്രത്യക്ഷ്യപ്പെട്ടിരിക്കുകയാണെന്നും അത്തരം കപടവേഷധാരികളെ നാം തിരിച്ചറിയണമെന്നും ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി തന്റെ ഫൈസ്ബുക്കിലൂടെ പ്രതികരിച്ചു.

ഒരുതരം ഹാലിളക്ക ആത്മീയതയുമായി മതത്തെ ചുരുട്ടിക്കെട്ടാനുള്ള ശ്രമം നടത്തുന്ന ആത്മീയചൂഷകര്‍ പലയിടങ്ങളിലും വളര്‍ന്നുവരുന്നുണ്ടെന്നും ജീര്‍ണതക്കെതിരെ ജിഹാദിന് സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഓണംമ്പിള്ളി മുഹമ്മദ് ഫൈസി വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter