എഴുപതാം വാര്‍ഷിക സമ്മേളനം

എഴുപതാം വാര്‍ഷികം

സമസ്തയുടെ 70-ാം വാര്‍ഷിക സമ്മേളനം 1996 മാര്‍ച്ച് 29,30,31 തിയ്യതികളില്‍ കോഴിക്കോട്ട് കടപ്പുറത്ത് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ വിപുലമായ നിലയില്‍ നടത്തപ്പെട്ടു. ശൈഖുന ശംസുല്‍ ഉലമാ ചെയര്‍മാനും, കെ.ടി. മാനുമുസ്‌ലിയാര്‍ കണ്‍വീനറുമായുള്ള സ്വാഗതസംഘമാണ് സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്ക് തേതൃത്വം നല്‍കിയത്.

29,30 തിയ്യതികളില്‍ ആയിരങ്ങള്‍ പങ്കെടുത്ത പഠനക്യാമ്പ് സമ്മേളനത്തിന്റെ പ്രത്യേകതയായിരുന്നു. 31-ന് കോഴിക്കോട് നഗരം ജനബാഹുല്യംകൊണ്ട് തിങ്ങിനിറഞ്ഞു. പ്രസിഡണ്ട് സയ്യിദ് അബ്ദുറഹിമാന്‍ ഇമ്പച്ചിക്കോയ തങ്ങള്‍ അസ്ഹരിയുടെ അദ്ധ്യക്ഷതയില്‍ ശംസുല്‍ ഉലമ ഉദ്ഘാടനം ചെയ്തു. ശംസുല്‍ ഉലമ ദീര്‍ഘമായി സംസാരിച്ചു. അറുപതും എഴുപതും വാര്‍ഷിക സമ്മേളനങ്ങളില്‍ ശൈഖുന ശംസുല്‍ ഉലമ ചെയ്ത പ്രസംഗങ്ങള്‍ ചരിത്രരേഖയാണ്. സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങള്‍ പൂര്‍ണ്ണമായി വിശദീകരിച്ചകൊണ്ട് ചെയ്ത പ്രസംഗത്തില്‍ വിടവാങ്ങലിന്റെ ധ്വനി ഉണ്ടായിരുന്നു. സമ്മേളനം കഴിഞ്ഞു 1996 ആഗസ്റ്റ് മാസത്തില്‍ ശൈഖുനാ ശംസുല്‍ ഉലമാ നമ്മോട് വിട പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter