തബ്‌ലീഗ് ജമാഅത്ത്:നിരാകരണത്തിന്റെ നിര്‍ണയങ്ങള്‍
ഉത്തര്‍പ്രദേശിലെ ദയൂബന്ദ് ദാറുല്‍ ഉലൂം കേന്ദ്രീകരിച്ച് രൂപീകൃതമായ നവീന ചിന്തയുടെ കര്‍മധാരയാണ് തബ്‌ലീഗ് ജമാഅത്ത്. 1926-ല്‍ ശാ മുഹമ്മദ് ഇല്യാസാണ് ആത്മീയോല്‍കര്‍ഷം ലക്ഷ്യംവെച്ച് ഈ പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. പക്ഷെ, നിലപാടുകളിലും കാഴ്ചപ്പാടുകളിലും വ്യക്തമായ ആശയവൈകല്യങ്ങള്‍ തുടക്കത്തില്‍ തന്നെ പ്രസ്ഥാനത്തെ പിടികൂടി. പ്രത്യക്ഷത്തില്‍ അപകടസാധ്യത കുറവായതിനാല്‍ സാധാരണക്കാര്‍ പെട്ടെന്നകപ്പെട്ടുപോകുന്ന ആദര്‍ശരാഹിത്യങ്ങളാണ് തബ്‌ലീഗിയന്‍ ചിന്ത. തുടക്കം മുതലെ അതിനെ സുന്നീ പണ്ഡിതന്മാര്‍ ശക്തിയുക്തം എതിര്‍ത്തുപോന്നു. തബ്‌ലീഗുകാരുടെ മുന്‍കാല നേതാക്കളുടെ ഗ്രന്ഥങ്ങളില്‍ അടങ്ങിയതും സുന്നത്തുജമാഅത്തിന്റെ ആശയങ്ങള്‍ക്കു വിരുദ്ധമായതുമായ ചിന്താഗതികളാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
1. അദൃശ്യജ്ഞാനം
മഹാന്മാര്‍ക്ക് വിശിഷ്യ റസൂല്‍ (സ) ക്ക് അല്ലാഹു നല്‍കിയ അദൃശ്യജ്ഞാനത്തെ അധികരിച്ച് ദയൂബന്തികള്‍ക്കും സുന്നികള്‍ക്കുമിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നു. ആദ്യമായി ദയൂബന്തികളുടെ പ്രാമാണിക ഗ്രന്ഥങ്ങളില്‍ നിന്നു ചില പരാമര്‍ശങ്ങള്‍ ഉദ്ധരിക്കാം.
കൈവശം വെക്കലും വായിക്കലുമൊക്കെ പുണ്യമെന്നു ദയൂബന്തീ നേതാവ് ഫത്‌വ നല്‍കിയ 'തഖ്‌വിയത്തുല്‍ ഈമാനില്‍' ഇസ്മാഈല്‍ ദഹ്‌ലവി എഴുതുന്നു: ''അല്ലാഹു അടിമകളോട് ഇഹലോകം, ഖബര്‍, പരലോകം എന്നിവിടങ്ങളില്‍ നിന്ന് ഏതു രൂപത്തില്‍ പെരുമാറുമെന്ന് ആര്‍ക്കും വലിയ്യ്, നബിയ്യ് തുടങ്ങിയവര്‍ക്കു പോലും അറിയില്ല. വഹ്‌യ് മുഖേന. ആര്‍ക്കെങ്കിലും ഇക്കാര്യം അറിയാന്‍ കഴിഞ്ഞാല്‍ തന്നെ മൊത്തത്തിലുള്ള അറിവു മാത്രമാണ്. അതിലപ്പുറം അറിയല്‍ കഴിവിന്നതീതമാണ്. (ത്വഖിയത്തുല്‍ ഈമാന്‍ പേജ് 35)
മറ്റൊരു സ്ഥലത്ത് പറയുന്നു: ''ഏതെങ്കിലുമൊരാള്‍ മറ്റൊരാളുടെ ഹൃദയത്തില്‍ എന്തു ചിന്തയാണുള്ളതെന്നോ അവന്റെ കല്യാണമെന്നാണെന്നോ ഒരു മരത്തില്‍ എത്ര ഇലകളുണ്ടെന്നോ ആകാശത്ത് എത്ര നക്ഷത്രങ്ങളുണ്ടെന്നോ ചോദിച്ചാല്‍ അതിനുമറുപടിയായി ''അല്ലാഹുവും അവന്റെ റസൂലും അറിയും' എന്നു പറയരുത്. കാരണം അദൃശ്യം അല്ലാഹു മാത്രമേ അറിയുകയുള്ളൂ റസൂല്‍ അറിയില്ല'' (തഖ്‌വിയതുല്‍ ഈമാന്‍ പേജ് 68)
റസൂല്‍ (സ) തങ്ങള്‍ക്ക് എല്ലാ അദൃശ്യകാര്യങ്ങളും അറിയാമായിരുന്നു വെന്നു വിശ്യസിക്കല്‍ ശിര്‍ക്കാണെന്ന് ഖലീല്‍ അഹ്‌മദ് സഹാറന്‍പൂരി അല്‍ബറാഹീനുല്‍ ഖാത്വിഅ എന്ന ഗ്രന്ഥത്തിലെഴുതിയിട്ടുണ്ട്.
അദ്ദേഹം ചേര്‍ത്ത് പറയുന്നു: ''യാതൊരു തെളിവുമില്ലാതെ തെറ്റായ താരതമ്യത്തിലൂടെ ഖണ്ഡിത പ്രമാണങ്ങള്‍ക്കു വിരുദ്ധമായി ഭൂമിയെ മുഴുവന്‍ ചുറ്റുന്ന അറിവ് റസൂല്‍ (സ) തങ്ങള്‍ക്കുണ്ടായിരുന്നെന്നു വിശ്വസിക്കുന്നത് ശിര്‍ക്കല്ലെങ്കില്‍ പിന്നെ ഏതു ഈമാനിന്റെ ഭാഗമാണ് (അല്‍ബറാഹീനുല്‍ ഖാത്വിഅ, പേജ് 122)
അശ്‌റഫ് അലി ഥാനവി ''ബസ്ത്വൂല്‍ ബനാന്‍'' എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ഞാന്‍ അദൃശ്യജ്ഞാനമറിയുന്നവനായിരുന്നുവെങ്കില്‍ നന്മ വര്‍ദ്ധിപ്പിക്കുമായിരുന്നു എന്നെ വിഷമം പിടിപെടുകയും ചെയ്യുമായിരുന്നില്ല. ''അദൃശ്യമറിയുമായിരുന്നെങ്കില്‍ വിഷമം പിടിപെടുമായിരുന്നില്ല'' എന്നുപറഞ്ഞതില്‍ നിന്നും വിഷമം പിടിപ്പെട്ട കാലമത്രയും അവസാന നാള്‍വരെ ലോകത്ത് സംഭവിക്കാന്‍ പോകുന്ന സര്‍വകാര്യങ്ങളെ കുറിച്ചുമുള്ള അറിവ് നബി(സ)ക്കുണ്ടായിരുന്നില്ലെന്നു മനസ്സിലാക്കാം..... ആയതില്‍ നിന്നും ഹദീസില്‍ നിന്നും വ്യക്തമാവുന്നത് അവസാന നിമിഷം വരെയും ചില പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ നബി(സ)ക്ക് അവ്യക്തമായി കിടന്നിരുന്നുവെന്നതാണ്. (ബസ്ത്വുബനാന്‍, പേജ് 28)
ഇത്രയും പറഞ്ഞതില്‍ നിന്നും റസൂല്‍ (സ) യുടെ ജ്ഞാനസംബന്ധിയായ ദയൂബന്തീ പണ്ഡിതരുടെ വീക്ഷണം ഇങ്ങനെ സംഗ്രഹിക്കാം.
1. സ്വന്തമായി അറിയുന്നവന്‍ അല്ലാഹു മാത്രമാണ്.
2. അല്ലാഹു തന്റെ ഇഷ്ട ജനങ്ങള്‍ക്ക് ചില അദൃശ്യകാര്യങ്ങള്‍ അറിയിച്ചുകൊടുക്കാം. അങ്ങനെ കൊടുത്തിട്ടുണ്ട്.
3. അന്ത്യനാള്‍ വരെയുളള എല്ലാകാര്യങ്ങളും റസൂല്‍ (സ) അറിഞ്ഞിരുന്നുവെന്ന് വിശ്വസിക്കുന്നതിന് ഖുര്‍ആനിലോ ഹദീസിലോ തെളിവില്ല.
4. ഭൂമി വലയം ചെയ്യുന്ന അറിവ് (പിശാചിന്റെയും മലക്കുല്‍ മൗത്തിന്റെയും അറിവുപോലെ) നബി തിരുമേനി (സ) ക്ക് ഉണ്ടെന്നു വിശ്വസിക്കല്‍ ശിര്‍ക്കാണ് എന്ന് അല്‍ബറാഹീനുല്‍ ഖാത്വിഅ രേഖപ്പെടുത്തുന്നു.
5. പല അദൃശ്യകാര്യങ്ങളും നബി(സ)ക്കറിയാമെങ്കിലും അതിന്റെ പേരില്‍ തിരുമേനിയെ ആലിമുല്‍ ഗൈബ് (അദൃശ്യമറിയുന്നവര്‍) എന്നു വിളിക്കാവുന്നതല്ല. അങ്ങനെ വിളിക്കാമെങ്കില്‍ ചില അദൃശ്യകാര്യങ്ങളറിയുന്ന ആരെയും - മൃഗങ്ങളെയോ ഭ്രാന്തന്‍മാരെയോ അപ്രകാരം വിളിക്കേണ്ടിവരും.
അമ്പിയാക്കള്‍ക്കോ ഔലിയാക്കള്‍ക്കോ (അമ്പിയാക്കളില്‍ റസൂല്‍ തിരുമേനി (സ)യും പെട്ടുവല്ലോ) തങ്ങളുടെയോ മറ്റുള്ളവരുടെയോ അന്ത്യത്തെയോ ഖബ്ര്‍ ജീവിതത്തെയോ പരലോക ജീവിതത്തെയോ കുറിച്ച് അറിയില്ല. അല്ലാഹു അറിയിച്ചു കൊടുത്താല്‍ തന്നെ ഒരു മൊത്തത്തിലുള്ള അറിവ് മാത്രമായിരിക്കും അത്.
നമ്മുടെ വീക്ഷണം
അദൃശ്യജ്ഞാനത്തെകുറിച്ച് സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതന്മാര്‍ എന്തു പറയുന്നുവെന്നു പരിശോധിക്കാം. ദയൂബന്തികള്‍ക്കെതിരെ രംഗത്തുവന്ന് സുന്നത്ത് ജമാഅത്തിന്റെ പ്രചാരണത്തിനായി പ്രയത്‌നിച്ച അഹ്‌മദ് റസാഖാന്‍ ബറേല്‍വി(റ) ഈ വിഷയകമായി അദ്ദൗലത്തുല്‍ മക്കിയ്യ ബില്‍ മാദ്ദത്തില്‍ ഗൈബിയ്യ (വിശദവിവരം പിന്നീടുവരും) എന്നപേരില്‍ ഒരുഗ്രന്ഥംതന്നെ രചിച്ചിട്ടുണ്ട്.
അദ്ദേഹം എഴുതുന്നു: ''ജ്ഞാനം അതിന്റെ സ്രോതസ്സിനെ അപേക്ഷിച്ച് രണ്ട് വിധമുണ്ട്. ഒന്ന് സ്വന്തമായ അറിവ്. രണ്ട്. മറ്റൊരാള്‍ക്ക് നല്‍കിയ അറിവ്. ആദ്യത്തേത് അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്. അതില്‍ നിന്ന് ഒരു അണുമണി അളവ് സൃഷടികളില്‍ ആര്‍ക്കെങ്കിലും ഉണ്ടെന്നു വാദിക്കുന്നവന്‍ സത്യനിഷേധിയും മുശ്‌രിക്കും നശിച്ചവനും അപകടകാരിയുമാണ്. (അദ്ദൗലത്തുല്‍ മക്കിയ്യ പേജ് 12,13 ആശയ വിവര്‍ത്തനം)
ജ്ഞാനത്തിന്റെ സ്രോതസ്സിലേക്കു നോക്കിയുള്ള വിഭജനമാണിത്. ഇനി മറ്റൊരു വിഭജനം കാണുക. ''ജ്ഞാനം രണ്ടുവിധമാണ്. ഒന്ന് ബാഹ്യജ്ഞാനം അഥവാ ഒരാള്‍ക്ക് ഏതെങ്കിലുമൊരു കാര്യത്തെക്കുറിച്ച് വല്ല അറിവുമുണ്ടെങ്കില്‍ അയാളെ ബാഹ്യജ്ഞാനമുള്ളയാള്‍ എന്നു പറയാം. അറിവിന്റെ ഒരു രൂപംപോലും അവനിലില്ലെങ്കില്‍ മാത്രമേ മുത്വ്‌ലഖുല്‍ ഇല്‍മ് ഇല്ലെന്നു പറയാന്‍ പറ്റുകയുള്ളൂ. രണ്ട് സമ്പൂര്‍ണ്ണ ജ്ഞാനം (അല്‍ ഇല്‍മുല്‍ മുത്വ്‌ലഖ്) എല്ലാ വിഷയത്തെക്കുറിച്ചും അറിവുണ്ടെങ്കില്‍ സമ്പൂര്‍ണ്ണ ജ്ഞാനം ഉണ്ടെന്നു പറയാം. ഏതെങ്കിലും ഒരിനം ഇല്ലാതായാല്‍ തന്നെ സമ്പൂര്‍ണ്ണജ്ഞാനം ഇല്ലെന്നു പറയാം. ഇവ രണ്ടും രണ്ടു രൂപത്തിലുണ്ട് ഒന്ന് വിശദമായ അറിവ്, രണ്ട് മൊത്തത്തിലുള്ള അറിവ്. വിശദമായ അറിവ് എന്നാല്‍ ലോകത്ത് കഴിഞ്ഞതും നടക്കാനിരിക്കുന്നതും നിലവിലുള്ളതുമായ കാര്യങ്ങള്‍ ഓരോന്നും വേര്‍ത്തിരിച്ചറിയുന്നതോടൊപ്പം ഒന്നുമറ്റൊന്നിനോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഒരേ അളവില്‍ ഒരേക്രമത്തില്‍ എല്ലായ്‌പ്പോഴും യാതൊരു മാറ്റവും സംഭവിക്കാതെ അറിയലാണ്. ചുരുക്കത്തില്‍ അറിവിന്റെ നാല് ഇനങ്ങള്‍ ഇവിടെ തെളിഞ്ഞുവരുന്നു.
1. വിശദമായ ബാഹ്യജ്ഞാനം
2. മൊത്തത്തിലുള്ള ബാഹ്യജ്ഞാനം
3. വിശദമായ സമ്പൂര്‍ണ്ണ വിജ്ഞാനം
4. മൊത്തത്തിലുള്ള സമ്പൂര്‍ണ്ണ ജ്ഞാനം
ഈ നാലെണ്ണത്തില്‍ മൂന്നാമതു പറഞ്ഞത് (എല്ലാ വിഷയത്തെക്കുറിച്ചും വിശദവും തുല്യവും മാറ്റം സ്വീകരിക്കാത്തതുമായ അറിവ്) അല്ലാഹുവിനുമാത്രം പ്രത്യേകമായതാണ്. ബാക്കി മൂന്നെണ്ണം അടിമകള്‍ക്കു അല്ലാഹു നല്‍കുന്നതിലൂടെ കരഗതമാക്കാവുന്നതും. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാത്തതുകൊണ്ടാണ് നബിതിരുമേനി(സ)ക്ക് അറിയിച്ചു കൊടുക്കപ്പെട്ടിട്ടുണ്ടെന്നു പറയുമ്പോഴേക്ക് ചിലര്‍ക്കു ഹാലിളകുന്നത്. അല്ലാഹുവിന്റെ ജ്ഞാനത്തില്‍ അടിമകളെ പങ്കുചേര്‍ക്കലാണ് ഇതെന്ന് അവര്‍ കൊട്ടിഘോഷിക്കുന്നു. വാസ്തവത്തില്‍ അല്ലാഹുവിന്റെ അറിവിനെ കുറച്ചുകാട്ടുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.
ഇത്രയും മനസ്സിലാക്കിയ സ്ഥിതിക്ക് അദൃശ്യജ്ഞാനത്തെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ പരിശോധിക്കാം. അദ്ദേഹം പറയുന്നു. ''ഗൈബിന്റെ ഖജനാവുകള്‍ അവന്റെയടുക്കലാണ്. അവനല്ലാതെ അതറിയില്ല. അന്‍ആം.
മറ്റൊരായത്തില്‍ അല്ലാഹു പറയുന്നു: അല്ലാഹു മാത്രമാണ് ഗൈബ് അറിയുന്നവന്‍. അവന്‍ പൊരുത്തപ്പെട്ട ദൂതന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും ആ അദൃശ്യജ്ഞാനം വെളിപ്പെടുത്തകയില്ല. (ജിന്ന്)
ആദ്യത്തെ ആയത്തില്‍ അല്ലാഹു മാത്രമേ അറിയൂ എന്നു പറഞ്ഞ 'മാഫ്തീഹുല്‍ ഗൈബ്' കൊണ്ടുദ്ദേശ്യം ഖിയാമത്ത് നാളിന്റെ സമയം മഴവര്‍ഷിക്കുന്നത്, ഗര്‍ഭസ്ഥ ശിശുവിന്റെ അവസ്ഥകള്‍, ഓരോ ശരീരവും വരും കാലത്ത് എന്ത് പ്രവര്‍ത്തിക്കുമെന്ന്, ഓരോരുത്തരുടെയും മരണസ്ഥലം എന്നീ അഞ്ചുകാര്യങ്ങള്‍ ഖുര്‍ആന്‍ വ്യാഖ്യാതക്കളും ഹദീസ് പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.
നബി(സ) ക്കും മറ്റു പ്രവാചകന്മാര്‍ അദൃശ്യജ്ഞാനം അറിയിക്കപ്പെടുമെന്നു ഖുര്‍ആനില്‍ പല സ്ഥലത്തുമുണ്ട് (സൂറത്തുല്‍ ജിന്നിലെ ഉപര്യുക്ത ആയത്ത് ഉദാഹരണം) എന്നാല്‍ അഅ്‌റാഫ് സൂറത്തിലെ (ñസ്ഥഏ യ്യല Š™ന്ദˆക്കടത്സ …ശ്ലണ്‍റഏ മ്പപ്പഥഏ ‰മ്ലര ള്‍റവ) എന്ന ആയത്ത് തങ്ങള്‍ക്ക് അദൃശ്യജ്ഞാനമില്ല എന്നു സൂചിപ്പിക്കുന്നു. ഈ ആയത്തുകള്‍ പരസ്പര വിരുദ്ധമല്ല. മറിച്ച് അദൃശ്യജ്ഞാനം അറിയില്ലെന്നതുകൊണ്ടുള്ള വിവക്ഷ സ്വന്തമായ അറിവാണ്. അത് അല്ലാഹുവിനു മാത്രം പ്രത്യേകമായതുമാണ്. എന്നാല്‍ അല്ലാഹു അറിയിച്ചുകൊടുത്താല്‍ ലോകോല്‍പത്തി മുതല്‍ അന്ത്യനാള്‍വരെയും അതിനപ്പുറവുമുള്ള കാര്യങ്ങള്‍ പ്രവാചകന്മാര്‍ക്ക് ലഭിക്കും. മുമ്പുകഴിഞ്ഞതും ഇനിവരാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും നബി(സ)ക്ക് അറിയിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം എഴുതുന്നു.
ഇഹലോകത്തും പരലോകത്തും ഉണ്ടാവുന്ന മുഴുവന്‍ അദൃശ്യകാര്യങ്ങള്‍ നബി(സ) ക്ക് അല്ലാഹു അറിയിച്ചുകൊടുത്തതിനു ശേഷം മാത്രമേ അവിടുന്ന് ഇഹലോക വാസം വെടിഞ്ഞിട്ടുള്ളൂ എന്ന് വിശ്വസിക്കല്‍ അനിവാര്യമാണ്. ദൃഢതരമായി തന്നെ അവിടുന്ന് എല്ലാ അദൃശജ്ഞാനങ്ങളും അറിയും(സാവി വാല്യം 2 പേജ്).
തബ്‌ലീഗുകാര്‍ പോലും അംഗീകരിക്കുന്ന പ്രസിദ്ധ ഹദീസ് പണ്ഡിതന്‍ ശൈഖ് അബ്ദുല്‍ ഹഖ്ഖ് മുഹദ്ദിസ് ദഹ്‌ലവി (റ) എഴുതുന്നു.
(കƒന്ദക്കžല) ല്‍പ്പറഏ ൂത്സഏ ൂയ്യറ്റബ്ലപ്പഞ്ചഷ ത്സ ക്ലബ്ലച
അല്ലാഹു മാത്രം അറിയുന്ന കാര്യങ്ങളുണ്ട് - മിശ്കാത്ത് ഈ ഹദീസിന്റെ വിവക്ഷ സ്വന്തം ബുദ്ധിയുപയോഗിച്ച് ആര്‍ക്കും അതറിയാന്‍ കഴിഞ്ഞില്ലെന്നാണ് അല്ലാഹു അറിയിച്ചു കൊടുത്താല്‍ അറിയും (അദ്ദൗലത്തുല്‍ മക്കി പേജ് 91 നോക്കുക)
ഇമാം മുസ്‌ലിം (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ്:
(ദ്ദള്ക്കന്ദറഏ †ƒഒ മ്പപ്പക്കല) ഏ˜ഴ ശ്ശലƒദ്ധല ന്ധ ല്‍ˆഷഇഏഝ യ്യരഏ ജ്ഞ ശ്ശക്കഠ യ്യല ƒല മുമ്പു കണ്ടിട്ടില്ലാത്ത എല്ലാ വസ്തുക്കളും എന്റെ ഈ നില്‍പില്‍ കണ്ടിട്ടുണ്ട്. മുസ്‌ലിം വാള്യം 1 പേജ് 298 അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ കാര്യങ്ങളും നബിക്കറിയിച്ചുകൊടുത്തതിന് ഇതുപോലെ ധാരാളം ഹദീസുകളുണ്ട്.
അബ്ദുല്‍ ഹഖ്ഖിദ്ദഹ് ലവി (റ) തന്റെ മദാരിജുന്നുബുവ്വ എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ നബി(സ)യെ വിശേഷിപ്പിക്കുന്നു.
അല്ലാഹുവിന്റെ ദാത്ത്, വിശേഷണങ്ങള്‍, നാമങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി എല്ലാ വസ്തുക്കളെക്കുറിച്ചും നബി (സ) അറിയുന്നവരാണ്. ആന്തരികവും ബാഹ്യവും ആദ്യത്തേതും അവസാനത്തേതുമായ എല്ലാ ജ്ഞാനങ്ങളെക്കുറിച്ചും നബി (സ) അറിയുന്നവരാണ്. ആന്തരികവും ബാഹ്യവും ആദ്യത്തേതും അവസാനത്തേതുമായ എല്ലാ ജ്ഞാനങ്ങളും വിശുദ്ധ രൂപത്തില്‍ നബിതിരുമേനി(സ) ക്ക് അറിയാം. അതിനാല്‍ തങ്ങളെക്കുറിച്ച് എല്ലാ ജ്ഞാനികളുടെയും മുകളിലുള്ളവര്‍ എന്ന് പറയാവുന്നതാണ് (അദ്ദൗലത്തുല്‍ മക്കിയ്യ പേജ് 134)
പ്രഗത്ഭരായ ഇത്തരം പണ്ഡിതരുടെ അഭിപ്രായം കണ്ടില്ലെന്നു നടിക്കുക വഴി പണ്ഡിതോചിതമല്ലാത്ത രീതിയാണ് ദയൂബന്തീ നേതാക്കള്‍ സ്വീകരിച്ചിട്ടുള്ളത്. ആലിമുല്‍ ഗൈബ് അല്ലാഹു മുഴുകാര്യങ്ങള്‍ റസൂല്‍ (സ) തങ്ങള്‍ക്ക് അവിടുത്തെ കുറിച്ച് ആലിമുല്‍ ഗൈബ് എന്ന പ്രയോഗം ശരിയാകുമോ? ഈ ചോദ്യത്തിന്റെ മറുപടിയായിട്ടാണ് അശ്‌റഫ് അലി ഥാനവി ഹിഫ്‌ളുല്‍ ഈമാന്‍ എന്ന ഗ്രന്ഥമെഴുതിയത്. ചോദ്യമിതായിരുന്നു. ഒരാള്‍ പറയുന്നു: അദൃശ്യജ്ഞാനം (ഇല്‍മുല്‍ഗൈബ്) രണ്ടുതരമാണ്. ഒന്ന് സ്വന്തമായി അറിയല്‍ ഇത് അനുസരിച്ച് അല്ലാഹു മാത്രമാണ് ആലിമുല്‍ ഗൈബ്. രണ്ട് മറ്റൊരാള്‍ മുഖേന അറിയല്‍. ഇതനുസരിച്ച് റസൂല്‍ (സ) തങ്ങള്‍ ആലിമുല് ഗൈബായിരുന്നു. ഈ വിശയത്തെക്കുറിച്ച് എന്താണഭിപ്രായം? ഥാനവിയുടെ അഭിപ്രായത്തിന്റെ ചുരുക്കം. അദ്ദേഹത്തിന്റെ ഹിഫ്‌ളുല്‍ ഈമാന്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന് നമുക്കിങ്ങനെ സംഗ്രഹിക്കാം.
നുബുവ്വതിന് എത്രജ്ഞാനം ആവശ്യമാണോ അതുമുഴുവനും തിരുമേനി(സ) ക്ക് ലഭിച്ചിരുന്നു. മുഴുവന്‍ വിവരവും ലഭിച്ചുവെന്നാല്‍ അതേ ഉദ്ദേശിക്കുന്നുള്ളൂ. ബില്‍ഖീസ് രാജ്ഞിയെക്കുറിച്ച് അവള്‍ക്ക് എല്ലാ വസ്തുക്കളും നല്‍കപ്പെട്ടു എന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. ഇന്നത്തെ അത്യാധുനിക ഉപകരണങ്ങള്‍ അവരുടെ കൈയിലില്ലായിരുന്നുവെന്ന കാര്യം നിസ്തര്‍ക്കമാണ്. അപ്പോള്‍ അന്ന് ഒരു രാജാവിനാവശ്യമായ എല്ലാ വസ്തുക്കളും എന്നു മാത്രമേ ഉദ്ദേശ്യമുള്ളൂ ഇത്രയും പറഞ്ഞതില്‍ നിന്നു ചോദ്യകര്‍ത്താവിന്റെ വിശ്വാസം പൂര്‍ണ്ണമായും ശറഇനു വിരുദ്ധമാണെന്നും അവന്‍ തൗബാ ചെയ്തു മടങ്ങേണമെന്നും ബോധ്യപ്പെട്ടു. (ഹിഫ്‌ളുല്‍ ഈമാന്‍ പേജ് 18)
മാത്രമല്ല ചില അദൃശ്യജ്ഞാനങ്ങള്‍ റസൂല്‍ (സ) തങ്ങള്‍ക്ക് അല്ലാഹു മുഖേന ലഭിച്ചതിന്റെ പേരില്‍ അവിടുത്തെ ആലിമുല്‍ ഗൈബ് എന്ന് വിളിക്കാമെങ്കില്‍ ചില അദൃശ്യജ്ഞാനം സാധാമനുഷ്യരും മൃഗങ്ങളും ഭ്രാന്തന്മാരും അറിയുന്നവരാണല്ലോ. അപ്പോള്‍ അവരെയും അങ്ങനെ വിളിക്കേണ്ടി വരും.
അശ്‌റഫലി ഥാനവിയെ പോലുള്ള വിവരമുള്ള ഒരു പണ്ഡിതന് ഇത്രയും വലിയ അബദ്ധം പറ്റിയതില്‍ നാം സഹതപിക്കുകയാണ്. അല്ലാഹു അവനിഷ്ടപ്പെട്ട ദൂതന്മാര്‍ക്കുമാത്രമേ ഇന്ദ്രിയാതീതജ്ഞാനം നല്‍കൂ എന്ന് ഖുര്‍ആന്‍ പറഞ്ഞിരിക്കെ പിന്നെങ്ങനെയാണ് മൃഗങ്ങള്‍ക്കും ഭ്രാന്തന്‍മാര്‍ക്കും ഈ ജ്ഞാനമുണ്ടാവുക? ഇതിനു തിരുത്തുന്നതിനു പകരം ന്യായീകരിക്കുയാണ് ബസ്ഥുല്‍ ബാനാന്‍ എന്ന ഗ്രന്ഥത്തിലൂടെ അദ്ദേഹം ചെയ്തിരിക്കുന്നത്. ഇവിടെ രണ്ടാലൊരബദ്ധം അദ്ദേഹത്തിന് സംഭവിച്ചിരിക്കുന്നു. ഒന്നുകില്‍ ഗൈബ് എന്നതിനു വെറും മറഞ്ഞകാര്യമെന്ന് അര്‍ത്ഥം വെച്ചുകണ്ടിട്ടുണ്ടാവണം. പക്ഷേ, നാമിവിടെ ചര്‍ച്ച ചെയ്യുന്നതും അമ്പിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും അല്ലാഹു അറിയിച്ചുകൊടുക്കുന്നതുമായ ഗൈബ് അതല്ല. മറിച്ച് മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ക്കൊരിക്കലും ഗോചരീഭവിക്കാത്ത കാര്യങ്ങളാണവ. ഇവയില്‍ നിന്നൊരംശം പോലും മൃഗങ്ങള്‍ക്കോ മറ്റോ ലഭിക്കില്ല. അല്ലെങ്കില്‍ മൃഗങ്ങളും ഭ്രാന്തന്‍മാരുമൊക്കെ അല്ലാഹു ഇഷ്ടപ്പെട്ട ദൂതന്മാരാണെന്നു വിശ്വിസിച്ചിരിക്കണം. ഒരു മുസ്‌ലിമും ഇപ്രകാരം വിശ്വസിക്കില്ല. അപ്പോള്‍ ഒന്നാമത്തെ അബദ്ധമാണു പിണഞ്ഞതെന്നു വ്യക്തം. ചുരുക്കത്തില്‍ അല്ലാഹു ഇഷ്ടപ്പെട്ട ദൂതന്മാര്‍ക്കു മാത്രമേ ഗൈബ് ലഭിക്കുകയുള്ളൂ. ആ അര്‍ത്ഥത്തിലും അവരെ കുറിച്ച് ആലിമുല്‍ ഗൈബ് (അദൃശ്യജ്ഞാനം ലഭിക്കുന്നവര്‍ എന്നു വിളിക്കുന്നതില്‍ തെറ്റില്ല(ഫതാവല്‍ ഹദിയ്യ പേജ് 312)
പ്രവാചകന്‍(സ്വ)യുടെ വിശാല ജ്ഞാനത്തെ എതിര്‍ത്ത ദയൂബന്തികള്‍ക്കെതിരെ ശക്തവും ഖണ്ഡിതവുമായ പ്രമാണങ്ങളടിസ്ഥാനപ്പെടുത്തി ഗ്രന്ഥങ്ങളെഴുതിയ അഹ്‌മദ് റസാഖാന്‍ ബറേല്‍വി(റ)യുടെ ഇവ്വിഷയകമായ വിവരങ്ങള്‍ മുമ്പ് സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്.
നാം കണ്ണുകൊണ്ട് കാണുന്ന പോലെ, ചെവികൊണ്ട് കേള്‍ക്കുന്നപോലെ ആവശ്യമുള്ളപ്പോള്‍ സ്വേഷ്ടപ്രകാരം ഗൈബ് അറിയാനുള്ള കഴിവ് നബി തിരുമേനി(ശ)ക്കുണ്ടോ എന്ന ചോദ്യം ഇവിടെ ഉയര്‍ന്നുവരുന്നു.
അപ്രകാരം അറിയാനുള്ള കഴിവ് അമ്പിയാക്കള്‍ക്കോ ഔലിയാക്കള്‍ക്കോ ഇല്ലെന്നും അദ്ദേഹം ഉദ്ദേശിക്കുമ്പോള്‍ ഒരു പ്രത്യേക അളവില്‍ അവന്‍ അറിയിച്ചുകൊടുക്കുന്നതുമാത്രമേ അവര്‍ അറിയുകയുള്ളൂ എന്നാണ് ദയൂബന്തികള്‍ പറയുന്നത് (തഖിവിയതുല്‍ ഈമാന്‍ പേജ് 29)
എന്നാല്‍ ഇമാം ഗസ്സാലി (റ) തന്റെ ഇഹ്‌യാ ഉലൂമുദ്ദീനില്‍ രേഖപ്പെടുത്തുന്നു:
നബി(സ)ക്ക് വിവിധയിനം പ്രത്യേകതകളുണ്ട്; ആഗ്രഹിക്കുന്നത് ചെയ്യാനുള്ള കഴിവ് നമുക്കുള്ളതുപോലെ, അസാധാരണ സംഭവങ്ങള്‍ സാധ്യമാക്കാനുള്ള കഴിവ്. അതാണ് ഖുദ്‌റത്ത്. കഴിവും അതിനെ തുടര്‍ന്നുണ്ടാവുന്ന പ്രവര്‍ത്തനം അല്ലാഹുവിന്റെ പക്കല്‍ നിന്നാണെങ്കിലും ശരി. അന്ധനില്‍ നിന്നും വ്യതിരക്തനാകുന്ന വിശേഷണം കാഴ്ചയുള്ളവനുള്ളതുപോലെ മലക്കുകളെ നേരില്‍ ദര്‍ശിക്കാന്‍ പറ്റുന്ന വിശേഷണം നബി(സ) ക്കുണ്ട്. വരാനിരിക്കുന്ന കാര്യങ്ങള്‍ ദര്‍ശിക്കാന്‍ പറ്റുന്ന ഒരു വിശേഷണവും നബിക്കുണ്ട്. അത് ഉറക്കിലോ മറ്റോ ആകാം. (ഇഹ്‌യാഉലൂമുദ്ദീന്‍)
ഇമാം ഗസാലി (റ)യുടെ സമര്‍ത്ഥനത്തിനെതിരാണ് ദയൂബന്തികളുടെ വാദം എന്നത് ശ്രദ്ധേയമാണ്.
അല്ലാഹുവിന്റെ അടുത്താണ് അദൃശ്യജ്ഞാനങ്ങളുടെയെല്ലാം ഖജനാവെന്നും അതറിയാനുള്ള കഴിവ് തിരുമേനി (സ)ക്കില്ലായിരുന്നുവെന്നും പറയുന്നവര്‍ ഉദ്ധരിക്കുന്ന സൂറത്തുല്‍ അഹ്‌റാഫിലെ ഈ ആയത്ത്.
ñസ്ഥഏ യ്യല Š™ന്ദˆക്കട ത്സ …ശ്ലണ്‍റഏ മ്പപ്പഥഏ ‰മ്ലരള്‍റവ
അള്ക്കറഏ ശ്ശമ്ലക്കല ƒലവ
എനിക്ക് ഇന്ദ്രീയാതീത കാര്യങ്ങള്‍ അറിയാമായിരുന്നെങ്കില്‍ ഞാന്‍ നന്മ വര്‍ദ്ധിപ്പിക്കുമായിരുന്നു വിഷമം എന്നെ സ്പര്‍ശിക്കുകയും ചെയ്യുമായിരുന്നില്ല. എന്നാല്‍ ഇത് സംബന്ധിച്ച് പ്രസിദ്ധ പണ്ഡിതന്‍ സുലൈമാനുല്‍ ജമല്‍(റ). തഫ്‌സീറുല്‍ ജലാലൈനിയുടെ വ്യാഖ്യാനത്തില്‍ എഴുതുന്നു.
റസൂല്‍(സ) വിനയവും മര്യാദയും പ്രകടിപ്പിക്കാനായി ഇപ്രകാരം പറഞ്ഞതാകാനാണ് സാധ്യത അഥവാ അല്ലാഹു കഴിവു നല്‍കുകയും അറിയിച്ചു തരികയും ചെയ്താലല്ലാതെ ഞാന്‍ അദൃശ്യകാര്യം അറിയില്ലെന്നു സാരം. അല്ലെങ്കില്‍ അല്ലാഹു ഇന്ദ്രീയാതീത കാര്യങ്ങള്‍ അവിടുത്തേക്കു വെളിവാക്കി കൊടുക്കുന്നതിനു മുമ്പ് പറഞ്ഞതായിരിക്കണം. (തഫ്‌സീര്‍ ജമാല്‍ വാല്യം 2 പേജ് 217)
പുത്തന്‍വാദികള്‍ക്ക് ഈ ആയത്ത് തെളിവല്ലെന്ന് ഈ വ്യാഖ്യാനത്തില്‍ നിന്നും സ്പഷ്ടമാക്കുന്നു.
ഇവിടെ ഒരു ചോദ്യമുദിക്കുന്നു. റസൂല്‍(സ)ക്ക് അദൃശ്യ കാര്യങ്ങളറിയാമെന്നു വന്നാല്‍ രണ്ട് സാധ്യതകള്‍ ഉണ്ടാകുന്നു. ഒന്നുകില്‍ എല്ലാ കാര്യങ്ങളുമറിയാം. അല്ലെങ്കില്‍ ചിലതുമാത്രം. എല്ലാ കാര്യങ്ങളുമറിയാം എന്നു വെച്ചാല്‍ അല്ലാഹുവിന്റെ ജ്ഞാനത്തോട് തുലനപ്പെടുത്തലാണ്. അത് ശിര്‍ക്കാണുതാനും. ചിലതു മാത്രമാണെങ്കില്‍ ദയൂബന്തികളും അതു സമ്മതിക്കുന്നുണ്ട്. പിന്നെ നാമും അവരും തമ്മില്‍ എന്തു വ്യത്യാസം?
ഇവിടെ നാം മനസ്സിലാക്കേണ്ടത് അല്ലാഹുവിന്റെ ജ്ഞാനത്തോട് ഒരിക്കലും സൃഷ്ടികളുടെ ജ്ഞാനം തുല്യമാവുകയില്ല എന്നതാണ്. ഉദാഹരണമായി ഒരു ചെറിയ മണല്‍ത്തരി അതിനെക്കുറിച്ച് അല്ലാഹുവിന്റെ ജ്ഞാനം നമുക്ക് ഊഹിക്കാവുന്നതിലുമപ്പുറമാണ്. ആ മണല്‍ത്തരി മുന്‍കാലത്തുണ്ടായ, ഇപ്പോഴുള്ള, ഇനിയുണ്ടാവാന്‍ സാധ്യതയുള്ള മറ്റു മണല്‍തരികളുമായി എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് അല്ലാഹുവിന്നറിയാം. തമ്മിലുള്ള ദൂരം വലിപ്പം തൂക്കം വിവിധ കാലങ്ങളില്‍ അവയില്‍ വരാവുന്ന മാറ്റങ്ങള്‍ എല്ലാം ഒരേസമയത്ത് യാതൊരു മാറ്റവും വരാതെ അവന്റെ അറിവിലുണ്ട്. ഇങ്ങനെ വരുമ്പോള്‍ അല്ലാഹുവിന്റെ ജ്ഞാനം നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത രൂപത്തില്‍ വ്യാപിച്ച് കിടക്കുന്നു. (വിശദവിവരണത്തിന് അഹ്‌മദ് റസാഖാന്‍ ബറേല്‍വി(റ)യുടെ അദ്ദൗലത്തുല്‍ മക്കിയ്യ എന്ന ഗ്രന്ഥം വായിക്കുക). ഈ അര്‍ത്ഥത്തില്‍ നബി തങ്ങള്‍ക്ക് ചില കാര്യങ്ങളെ കുറിച്ചുള്ള അറിവാണ് അല്ലാഹു നല്‍കിയതെന്ന് പറയാം. പക്ഷേ നാം പറയുന്നതും ദയൂബന്തികള്‍ പറയുന്നതും തമ്മില്‍ അജഗജാന്തരമുണ്ട്. കഴിഞ്ഞതും വരാനിരിക്കുന്നതുമായ കാര്യങ്ങള്‍ നബി(സ)ക്ക് അറിയിക്കപ്പെട്ടിട്ടുണ്ടെന്ന പണ്ഡിതാഭിപ്രായം ശിര്‍ക്കിലേക്ക് നയിക്കുമെന്നു പറയുന്നവര്‍ ഈ യാഥാര്‍ത്ഥ്യം ആലോചിച്ചിട്ടില്ല.
ചുരുക്കത്തില്‍ അല്ലാഹുവിന്റെ അറിവിനോട് എല്ലാ അര്‍ത്ഥത്തിലും തുല്ല്യമാകുന്ന അറിവ് നബി (സ) ക്കുണ്ടെന്ന് ആരും പറയുന്നില്ല. അല്ലാഹുവിന്റെ അറിവ് സ്വതന്ത്രവും തുടക്കമോ അവസാനമോ ഇല്ലാത്തതും അനശ്വരവുമാണ്. എന്നാല്‍ സൃഷ്ടികളുടേത് അല്ലാഹു നല്‍കിയതും പുതുതായുണ്ടായതും നശിക്കാവുന്നതുമാണ്.
ഇസ്തിഗാസ
അദൃശ്യജ്ഞാനം സംബന്ധിച്ച ദയൂബന്തികളുടെ വിശ്വാസമാണ് ഇതുവരെ പ്രതിപാദിച്ചത്. ഇനി ഇസ്തിഗാസയെകുറിച്ച് അവരുടെ വീക്ഷണം പരിശോധിക്കാം. ഖബ്ര്‍ സന്ദര്‍ശനവും തവസ്സുലും എതിര്‍ക്കുന്നവരാണ് തബ്‌ലീഗ് കാരെന്ന് ചിലര്‍ പറയാറുണ്ട്. ഇത് ശരിയല്ല. ഇസ്തിഗാസയില്‍ മാത്രമാണ് അവര്‍ക്ക് ഭിന്ന വീക്ഷണമുള്ളത്. ഖബ്ര്‍ സന്ദര്‍ശനവും തവസ്സുലും മരിച്ചവര്‍ക്ക് വേണ്ടി ഫാതിഹ ഓതലുമൊക്കെ അവര്‍ അംഗീകരിക്കുന്നുണ്ട്. അതിന് അവരുടെ ഗ്രന്ഥങ്ങളും അനുഭവങ്ങളും തെളിവാണ്. ഇസ്തിഗാസയെക്കുറിച്ച് തഖ്‌വിയതുല്‍ ഈമാനില്‍ ഇങ്ങനെ വായിക്കാം.
ഏതെങ്കിലും ജനത മഹാന്മാരെ ദൂരെ നിന്ന് വിളിച്ച് അല്ലായോ മഹാനവരെ ഞങ്ങളുടെ ആവശ്യപൂര്‍ത്തീകരണത്തിനായി അങ്ങ് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും എന്നു മാത്രം പറയുന്നത് ശിര്‍ക്കാണ്. ഇവിടെ പ്രാര്‍ത്ഥന നടത്തിയത് അല്ലാഹുവോടാണെങ്കില്‍ വിളികൊണ്ട് അവനില്‍ ശിര്‍ക്കുണ്ടാകുന്നു. കാരണം അടുത്തുനിന്നും ദൂരെനിന്നും ആ മഹാന്‍ ഒരുപോലെ കേള്‍ക്കുമെന്ന് അവന്‍ വിശ്വസിക്കുന്നു. അത് അല്ലാഹുവിന്റെ പ്രത്യേകതയാണ്. (തഖ്വവിയത്തുല്‍ ഈമാന്‍ 32).
വിഷമഘട്ടങ്ങളില്‍ ഗൗസുല്‍ അഅ്‌ളമിനെയും മറ്റുമഹാന്മാരെയും വിളിച്ച് രക്ഷതേടുന്ന പതിവ് സുന്നികള്‍ക്കുണ്ട്. ഇതാണ് ഇസ്തിഗാസ എന്നറിയപ്പെടുന്നത്. ഇവിടെ യഥാര്‍ത്ഥത്തില്‍ നാം പ്രാര്‍ത്ഥിക്കുന്നത് അല്ലാഹുവിനോടാണ്. വിഷമഘട്ടത്തിലുള്ള ഈ വിളിപോലും ശിര്‍ക്കാണെന്ന് തഖ്‌വിയത്തുല്‍ ഈമാന്‍ സ്ഥാപിക്കുന്നു. തന്നെയാണ് വിളിക്കുന്ന ആള്‍ക്കുള്ളതെങ്കിലും ശിര്‍ക്കാണ് തഖ്വിയത്തുല്‍ ഈമാന്‍ സ്ഥാപിക്കുന്നു. വിളിക്കപ്പെടുന്ന വ്യക്തി അല്ലാഹുവിന്റെ അടിമയാണെന്ന ധാരണ തന്നെയാണ് വിളിക്കുന്ന ആള്‍ക്കുള്ളതെങ്കിലും ശിര്‍ക്കാണെന്ന് പ്രസ്തുത ഗ്രന്ഥം ഉല്‍ഘോഷിക്കുന്നു. (പേജ് 15 നോക്കുക)
ഇസ്തിഗാസ(സഹായാഭ്യര്‍ത്ഥന)യെക്കുറിച്ച് റശീദ് അഹ്‌മദ് ഗംഗോഹി എഴുതുന്നു: ''സഹായാര്‍ത്ഥന മൂന്ന് വിധമുണ്ട്. ഒന്ന് ഇന്നാലിന്ന മഹാന്റെ ബറക്കത്ത് കൊണ്ട് എന്റെ കാര്യം സാധിപ്പിച്ചു തരണമെന്ന് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക. ഇത് അനുവദനീയമാണെന്നതില്‍ തര്‍ക്കമില്ല. രണ്ട്, ഖബ്‌റാളിയോട് നിങ്ങളെന്റെ കാര്യം സാധിപ്പിച്ചുതരിക. ഇത് ഖബ്‌റിനടുത്തു വെച്ചായാലും ദൂരെ നിന്നായാലും ശിര്‍ക്കാണ്. ഖബ്‌റിന്നരികില്‍ വെച്ച് എന്റെ ആവശ്യപൂര്‍ത്തീകരണത്തിനായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്ന് ഖബ്‌റാളിയോട് പറയുക. ഇതില്‍ പണ്ഡിതന്മാര്‍ക്ക് ഭിന്ന വീക്ഷണങ്ങളുണ്ട്. (ഫതാവാ റസീദിയ്യ പേജ് 123)
ഈ ഫത്‌വ അനുസരിച്ച് മുഹ്‌യിദ്ധീന്‍ ശൈഖേ കാക്കണേ എന്ന് പറയുന്ന സുന്നികള്‍ മുശ്‌രിക്കുകളാണ്. ഇത് തന്നെയാണല്ലോ വഹാബികളും പറഞ്ഞുകൊണ്ടിരിക്കുന്നത്.
മൗലിദാഘോഷം
മൗലീദു പാരായണം, നബിദിനാഘോഷം തുടങ്ങിയവയെക്കുറിച്ചും തബ്‌ലീഗ് നേതാക്കള്‍ എന്തുപറയുന്നുവെന്നു പരിശോധിക്കാം. റസൂല്‍(സ)യുടെ മദ്ഹ് പാരായണം നിരുപാധികമാണെങ്കില്‍ സുന്നത്താണെന്ന് തബ്‌ലീഗുകാരും പറയുന്നുണ്ട്. പക്ഷേ ഒരു പ്രത്യേക ദിനത്തിലും രൂപത്തിലുമാവുമ്പോള്‍ അതുപാടില്ലപോലും. ഇനി ദയൂബന്തികളുടെ വീക്ഷണം സവിസ്താരം പ്രതിപാദിച്ച അല്‍ ബറാഹീനുല്‍ ഖാഥിഅ എന്ന ഗ്രന്ഥത്തിലെ ചില പരാമര്‍ശങ്ങള്‍ പരിശോധിക്കാം.
റബീഉല്‍ അവ്വലിലെ ഒരു പ്രത്യേക ദിനത്തില്‍ മൗലീദ് കഴിക്കുന്നതിനെ എതിര്‍ക്കുന്ന ഒരുവാക്യം അപ്പോള്‍ റബീഉല്‍ അവ്വലിലെ ഏതെങ്കിലും തിയ്യതി നിര്‍ബന്ധ രൂപത്തില്‍ നിശ്ചയിക്കല്‍ മക്‌റൂഹ് ആണെന്നുവരും. (അല്‍ ബറാഹീന്‍ പേജ് 320)
മൗലീദിന്റെ തെളിവുകള്‍ വിവരിച്ച് സുന്നി പണ്ഡിതനായ മൗലാനാ അബ്ദുസ്സമദ് രാംപുരി എഴുതിയ അല്‍ അന്‍വാറുസ്സ്വഥിഅ എന്നതിനു ഖണ്ഡനമായി വിരചിതമായാതാണ് അല്‍ ബറാഹീനുല്‍ ഖാഥിഅ എന്നു മുമ്പ് സൂചിപ്പിച്ചു മൗലാദാ അബ്ദുസ്സമീഅ് എഴുതുന്നു.
പ്രവാചക പ്രകീര്‍ത്തനം സന്തോഷദായകമായതിനാല്‍ സന്തോഷം പകരുന്ന കാര്യങ്ങള്‍, കൂട്ടുകാരും സഹോദന്മാരും ഒരുമിച്ചുകൂടല്‍ തുടങ്ങിയവ അത്തരം സദസ്സുകളില്‍ ഉള്‍പ്പെടുത്തുന്നത് പണ്ഡിതന്മാര്‍ അനുവദിച്ചു. ഇതിനെ ഖണ്ഡിച്ച് അല്‍ ബറാഹീനുല്‍ ഖാഥിഅ എഴുതുന്നു: ''സന്തോഷദായക കാര്യങ്ങള്‍ ആദ്യമൂന്ന് നൂറ്റാണ്ടുകളില്‍ ഇല്ലായിരുന്നു വെന്നും ഹിജ്‌റ. 600 നു ശേഷം ഉദയം ചെയ്തതാണെന്നും അദ്ദേഹവും സമ്മതിക്കുന്നുണ്ടല്ലോ... ഇത്തരം സന്തോഷദായക കാര്യങ്ങള്‍ മൗലീദ് സദസ്സില്‍ ഉള്‍പ്പെടുത്തുന്നതിന് വല്ല ഖണ്ഡിത പ്രമാണവുമുണ്ടായിരുന്നെങ്കില്‍ പ്രതിപാദിക്കേണ്ടിയിരുന്നു. കേവല മാനദണ്ഡത്തിലൂടെയാണ് അദ്ദേഹം തന്റെ ആശയം സ്ഥാപിച്ചതെങ്കില്‍ ഖണ്ഡിത പ്രമാണത്തിന് എതിരായ തുലനം ചെയ്യലുകള്‍ തള്ളപ്പെടേണ്ടതാണ്''(അല്‍ ബറാഹിന്‍ പേത് 327).
ഇന്നും നാം ചെയ്യുന്ന രൂപത്തില്‍ മൗലീദ് സദസ്സ് സംഘടിപ്പിക്കുന്നതും മൗലീദാഘോഷങ്ങള്‍ നടത്തുന്നതും എതിര്‍ക്കുന്ന പ്രസ്താവന ബറാഹീനുല്‍ ഖാഥിഅയില്‍ ഇങ്ങനെ വായിക്കാം: സ്വഹാബത്തിന്റെയും, താബിഉകളുടെയും അനുയായികളുടെയും കാലം മുതല്‍ ഹിജ്‌റ 600 വരെ നബിതിരുമേനിയുടെ ജനനം, ജനത്തിന് മുമ്പും ശേഷവും ഉണ്ടായ സംഭവങ്ങള്‍ നെഞ്ച് പിളര്‍ത്തിയ സംഭവം മുതലായവ അദ്യാപന പഠനരീതിയില്‍ ആണ് - ദര്‍സില്‍ നടക്കുന്നത് പോലെ നടന്നുവരുന്നത്. പ്രത്യേക സദസ്സ് സംഘടിപ്പിക്കലോ ഭക്ഷണവിതരണമോ ഉണ്ടായിരുന്നില്ല. 600 ന് ശേഷം മുളഫ്ര്‍ രാജാവ് കണ്ട് പിടിച്ച മൗലീദിന്റെ രൂപം ഇപ്രകാരം ആയിരുന്നു. അഥവാ പണ്ഡിതരും സജ്ജനങ്ങളും സമ്മേളിച്ച് നബിയുടെ ജനനം അമാനുഷിക സംഭവങ്ങള്‍ മുതലായവ അയവിറക്കി ഭക്ഷണം കഴിച്ച് പിരിയും. ഇതേ കുറിച്ച് ഇമാം സുയൂതി(റ) ഹുസ്‌നുല്‍ മഖ്‌സത് ഫീ അമലില്‍ മൗലീദ് എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു. ജനങ്ങള്‍ ഒരുമിച്ച് കൂടി ഖുര്‍ആനും നബിയുടെ ജനനവും ആദ്യകാലവും പ്രതിപാദിക്കുന്ന ഹദീസുകള്‍ ഓതി ഭക്ഷണം വിതരണം ചെയ്യുകയും ഇതില്‍ അധികമായി ഒന്നും ചെയ്യാതെ പിരിയുന്ന മൗലിദ് ബിദ്അത്ത് അഹ്‌സനില്‍ പെടുന്നു.
''ചുരുക്കത്തില്‍ ഈ കണ്ടുപിടുത്തത്തില്‍ തീയ്യതി നിശ്ചയിക്കുക, ഒരുമിച്ച് കൂടുക, ഭക്ഷണം വിതരണം ചെയ്യുക തുടങ്ങിയ ഉപാധികള്‍ ഉണ്ട്. സുയൂഥിയുടെ കാലം വരെയും അതിന് ശേഷവും രാജാവിനെകുറിച്ച് വ്യത്യസ്ഥ വീക്ഷണങ്ങളുണ്ട്. ചിലര്‍ അദ്ദേഹം നീതിമാനാണെന്നു വിധിയെഴുതുമ്പോള്‍ മറ്റുചിലര്‍ തെമ്മാടിയെന്നും കള്ളനെന്നും പറയുന്നു. പക്ഷേ ഈ സാധുവായ എനിക്ക് അത് അന്വേഷിക്കേണ്ട കാര്യമില്ല. ഈ സന്ദര്‍ഭത്തില്‍ അല്ലാമാ ഫാകിഹാനിയും അനുയായികളും മൗലീദ് എതിര്‍ക്കുകയും പുത്തന്‍ വാദമെന്ന് മുദ്രകുത്തുകയും ചെയ്തു. ഈ സാധുവിന് സദുദ്ദേശ്യപൂര്‍വ്വം ബിദ്അത്ത് ഹസനയാണ് മൗലീദ് എന്നു പറഞ്ഞ പണ്ഡിതരെ ന്യായീകരിക്കാന്‍ കഴിയുമെങ്കിലും ഫാകിഹാനി പറഞ്ഞിടത്താണ് സത്യം കിടക്കുന്നത്. ഏഴു നൂറ്റാണ്ടു കഴിഞ്ഞിട്ടും ഇന്നേവരെ ആരും ഇന്നത്തെ രൂപത്തില്‍ മൗലീദ് അനുവദനീയമാണെന്നതിന് ആയത്തോ ഹദീസോ കൊണ്ട് വന്നിട്ടില്ല'' (അല്‍ ബറാഹീനുല്‍ ഖാഥിഅ പേജ് 340).
ഇസ്‌ലാമിന്റെ നാലു പ്രമാണങ്ങളില്‍ ഒന്നുപോലും മൗലീദുകള്‍ സംഘടിപ്പിക്കുന്നത് അംഗീകരിക്കുന്നില്ലെന്നാണ് ഖലീല്‍ അഹ്‌മദ് സാറാന്‍പുരിയുടെ അഭിപ്രായം അദ്ദേഹം കുറിക്കുന്നു:
''ശറഇന്റെ നാലു പ്രമാണങ്ങളും ഈ വിഷയത്തിലില്ല. അതുകൊണ്ട് ഈ രൂപത്തില്‍ (മൗലീദുസദസ്സ്) ഉണ്ടാക്കലും പ്രത്യേക ദിനം നിര്‍ണ്ണയിക്കലും ഒരിക്കലും അനുവദനീയമല്ല. മറിച്ച് പിഴച്ച പുത്തന്‍വാദമാണെന്ന് ശ്രദ്ധിച്ചുകൊള്ളുക''(അല്‍ബറാഹീനുല്‍ ഖാഥിഅ പേജ് 343).
മൗലീദ് പുണ്യമുള്ള കാര്യമാണെന്ന് സ്ഥാപിച്ച് അല്ലാമാ ഇബ്‌നുഹജരില്‍ അസ്ഖലാനി(റ)യെയും സഹാറന്‍ലൂരി ഖണ്ഡിച്ചിട്ടുണ്ട്. നബി തിരുമേനി(സ)യുടെ ജന്മദിനത്തില്‍ ആഘോഷങ്ങളും സന്തോഷ പ്രകടനങ്ങളും നടത്തുന്നത് ഹൈന്ദവരോട് സാമ്യതയുള്ള പ്രവര്‍ത്തനങ്ങളാണെന്ന് അല്‍ബറാഹീനുല്‍ ഖാഥിഅ തുറന്നടിക്കുന്നു. അന്‍വാറുസ്സാഥിഅയില്‍ മൗലാനാ അബ്ദുസ്സമീഅ് എഴുതി: (ദയൂബന്തികള്‍) നമ്മെ ആക്ഷേപിക്കുന്നു. നാം എല്ലാവര്‍ഷവും നബിദിനം ആഘോഷിക്കുന്നത് കന്യാദേവതയുടെ ജന്മദിനാഘോഷത്തിനു തുല്യമാണ് എന്ന് ക്രിസ്ത്യാനികളുടെ ആഘോഷത്തോടും സാമ്യതയുണ്ടത്രെ. അല്ലാഹു കാക്കട്ടെ. ഇതിന് നമുക്കിപ്രകാരം മറുപടിപറയാം. ഇന്ത്യയിലാണ് ഈ പ്രവര്‍ത്തനം തുടങ്ങിയതെങ്കില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ ഹിന്ദുക്കളില്‍ നിന്നു കണ്ടുപഠിച്ചതാണെന്നു പറയാമായിരുന്നു. പക്ഷേ കന്യയെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത ഇറാഖിലെ മൗസിലില്‍ നടന്നിരുന്ന മൗലീദാഘോഷത്തിന് ഹിന്ദുക്കളുമായി യാതൊരു സാമ്യതയുമില്ലെന്നും അതുപുണ്യവുമാണെന്ന് സുന്നിപണ്ഡിതനായ മൗലാനാ അബ്ദുസ്സമീഅ് ഇവിടെ തെളിയിച്ചിരിക്കുന്നത് പക്ഷേ ഇതിനെ ഖണ്ഡിച്ചുകൊണ്ട് സഹാറന്‍പുരി എഴുതുന്നു.
ജന്മദിനം ആഘോഷിക്കുകയും ആഘോഷദിനങ്ങള്‍ പോലെ സന്തോഷപ്രകടനം നടത്തുകയും ചെയ്യുന്നതിലാണ് സാമ്യതയുള്ളത്. അപ്രകാരമാണ് ഹിന്ദുക്കളും ചെയ്യുന്നത്(അല്‍ ബറാഹീന്‍ പേജ് 356).
ക്രിസ്ത്യാനികളോടും സാമ്യതയില്ലെന്ന് സ്ഥാപിച്ച് മൗലാനാ അബ്ദുസ്സമീഅ് എഴുതുന്നു: ക്രിസ്ത്യാനികളോടും മൗലീദില്‍ സാമ്യതയില്ല കാരണം ക്രിസ്ത്യാനികള്‍ ആഘോഷ ദിനത്തില്‍ ചെയ്യുന്നത് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിംകള്‍ ചെയ്യാന്‍ തുടങ്ങിയാല്‍ സാമ്യതയുണ്ടെന്നു പറയാം. പക്ഷേ ഇവിടെ അങ്ങനെയില്ലല്ലോ.
സഹാറാന്‍പൂരി അതിനെ ഖണ്ഡിക്കുന്നു:
ജന്മദിനത്തില്‍ ആഘോഷം നടത്തുക എന്നത് തന്നെ ഒരു ആചാരമാണ്. എല്ലാ വിഷയത്തിലും സാമ്യമാകണമെന്നില്ല. (പ്രസ്തുത ആചാരത്തില്‍ ക്രിസ്ത്യാനികളോട് സാമ്യമായതിനാല്‍ പാടില്ലെന്നര്‍ത്ഥം) (അല്‍ ബറാഹീന്‍ പേജ് 358.)
മൗലീദിലുള്ള ദയൂബന്തി വീക്ഷണം നമുക്കിങ്ങനെ സംഗ്രഹിക്കാം.
1. യാതൊരു ഉപാധിയും വെക്കാതെ പ്രവാചക പ്രകീര്‍ത്തനം നടത്തല്‍ സുന്നത്തായ കാര്യങ്ങളാണ്.
2. ഇന്നത്തെ രൂപത്തിലുള്ള മൗലീദ് സദസ്സുകള്‍ പില്‍ക്കാലത്തുണ്ടായതിനാല്‍ പിഴച്ച പുത്തനാശയമാണ്.
3. ഒരു പ്രത്യേക അക്കം നിര്‍ണ്ണയിക്കള്‍ പോലുള്ള ഉപാധികള്‍ വെക്കുക മൂലം മൗലീദ് അനാചാരമായി മാറും.
4. മൗലീദ് അനുവദനീയവും പുണ്യവുമെന്ന് ഇമാം സുയ്യൂത്വിയും ഇമാം ഇബ്‌നുഹജറും പറഞ്ഞിരിക്കുന്നത് ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നീ പ്രമാണങ്ങളില്‍ നിന്ന് ഒന്നിന്റെയും പിന്‍ബലമില്ലാതെയാണുപോലും.
5. പല വിഷയങ്ങളും മുന്‍കാലത്ത് അനുവദനീയമായത് പിന്നീട് നിഷിദ്ധമാവാറുണ്ട്. അതില്‍ പെടുന്നതാണ് മൗലീദ്.
6. ശറഇന്നു വിരുദ്ധമായി ഒന്നുമില്ലെങ്കില്‍ പോലും ഇന്നത്തെ കാലത്ത് മൗലീദ് അനുവദനീയമല്ല.
7. എല്ലാ വര്‍ഷവും റബീഉല്‍ അവ്വല്‍ പന്ത്രണ്ട് എന്ന ഒരു പ്രത്യേക ദിനത്തില്‍ നബിദിനാഘോഷം നടത്തുന്നത് ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടും സാമ്യമാകലാണ്.
ഒരു കാര്യവും കൂടി പറഞ്ഞ് ഈ ചര്‍ച്ചയവസാനിപ്പിക്കാം. മൗലീദ് ബിദ്അത്താണെന്നു പറഞ്ഞ ദയൂബന്തികള്‍ക്ക് പല പ്രമുഖ പണ്ഡിതരെയും തള്ളിപ്പറയേണ്ടി വന്നിട്ടുണ്ട്. 1034 ല്‍ വഫാത്തായ പ്രസിദ്ധ ശാഫിഈ മുഫ്തി സൈനീദഹ്‌ലാനെക്കുറിച്ച് റാഫിളിയ്യില്‍ നിന്ന് അച്ചാരം വാങ്ങി അബൂത്വാലിബിനെ മുസ്‌ലിമാക്കിയ വ്യക്തി എന്നാണ് ഖലീല്‍ അഹ്‌മദ് സഹാന്‍ വിശേഷിപ്പിച്ചത്.
എന്നാല്‍ മൗലീദ് ബിദ്അത്തും ഹറാമുമാണെന്നു പറഞ്ഞ അന്ധനായ പണ്ഡിതനെ കുറിച്ച് യഥാര്‍ത്ഥ പണ്ഡിതന്‍ എന്നാണ് അതേ സഹാറന്‍പൂരി എഴുതിയത് (ബറാഹീനെ ഖാത്വിഅ പേജ് 47,49)
4. മരണാനന്തര ക്രിയകള്‍.
മരണശേഷം നാം ആചരിച്ചുവരുന്ന മൂന്ന്, നാല്പത്, ആണ്ട് തുടങ്ങിയവ അനാചാരവും ഒഴിവാക്കേണ്ടതുമാണെന്നാണ് തബ്‌ലീഗ് നേതാക്കള്‍ ഫത്‌വ നല്‍കിയിരിക്കുന്നത്. ഫതാവാ റശീദിയ്യില്‍ ഇങ്ങനെ വായിക്കാം.
ചോദ്യം: മൂന്ന്, ഏഴ്, നാല്പത് തുടങ്ങിയവ ഇമാം അബൂഹനീഫയുടെ മദ്ഹബിലോ കര്‍മ്മശാസ്ത്രത്തിന്റെ ഏതെങ്കിലും അംഗീകൃത ഗ്രന്ഥങ്ങളിലോ ഉണ്ടോ? അപ്രകാരം ചെയ്യല്‍ അനുവദനീയമാണോ?
ഉത്തരം: മൂന്ന്, പത്ത് തുടങ്ങിയവ പിഴച്ച പുത്തനാശയങ്ങളാണ്. എവിടെയും അതിന് അടിസ്ഥാനമില്ല. ഉപാധി വെക്കുന്നതാണ് കുഴപ്പം. മരിച്ചവര്‍ക്കു പ്രതിഫലമെത്തിച്ചു കൊടുക്കുന്നത് നിരുപാധികമാണെങ്കില്‍ വിരോധമില്ല. (ഫതാവാ റശീദിയ്യ പേജ് 135)
മറ്റൊരു ഫത്‌വ കാണുക:
ചോദ്യം: മരിച്ചതിനു മൂന്നാം ദിവസം സൂറത്തുല്‍ ഇഖ്‌ലാസ് ഓതുക. ഏതാനും കൂട്ടുകുടംംബങ്ങളെ ഒരുമിച്ചുകൂട്ടി സൂറത്തുല്‍ ഇഖ്‌ലാസ്വ്, അല്‍ബഖറ തുടക്കം മുതല്‍ ര്‍ള്‍‘പ്പത്തല വരെ ഓതാന്‍, അതിനു ശേഷം ~ങഇഏ ƒഒഏ ~ബ്ലണ്ഡ ര്‍ƒരƒല എന്ന ആയത്ത് ഓതി കരമുയര്‍ത്തി മരിച്ചവരുടെ ആത്മാക്കള്‍ക്കു പ്രതിഫലം എത്തിച്ചു കൊടുക്കാനായി പ്രാര്‍ത്ഥിക്കല്‍. ശേഷം കുടുംബക്കാര്‍ക്ക് ഭക്ഷണം നല്‍കി പിരിഞ്ഞുപോകല്‍ തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാനമുള്ളതാണോ?
ഉത്തര: മരിച്ചവനു വേണ്ടി മൂന്നാം ദിനം ഒരുമിച്ച് കൂടല്‍ ഹിന്ദുക്കള്‍ക്കിടയില്‍ നിലവിലുള്ള ആചാരമാണ്. അവരോട് സാമ്യമുള്ളതിനാല്‍ ഈ ആചാരം ഹറാമാണ് (ഫതാവാ റശീദിയ്യ പേജ് 146)
ആണ്ട് നേര്‍ച്ചയെക്കുറിച്ച് ഒരു ചോദ്യവും ഉത്തരവും നമുക്കിങ്ങനെ വായിക്കാം.
ചോദ്യം: ശൈഖിന്റെയോ ഗുരുനാഥന്റെയോ ആണ്ടുകഴിക്കുന്നത് അഥവാ മരണശേഷം ഒരു വര്‍ഷം തികഞ്ഞാല്‍ പ്രത്യേക ദിനം നിശ്ചയിക്കുകയും അതിന് ഉറൂസ് ശരീഫ് എന്നു പേരിടുകയും അന്നു ഭക്ഷണം പാകം ചെയ്ത് സാധുക്കള്‍ക്ക് വിതരണം ചെയ്യുകയും ഖുര്‍ആന്‍ ഖത്തം തീര്‍ക്കുകയും ചെയ്യുന്നത് ശരീഅത്തിലും സൂഫികളുടെ അഭിപ്രായത്തിലും അനുവദനീയമാണോ?
ഉത്തരം: മുന്തിക്കുകയോ പിന്തിക്കുകയോ ചെയ്യാതെ ഒരു പ്രത്യേക ദിനത്തില്‍ ഭക്ഷണം കഴിപ്പിക്കല്‍ ബിദ്അത്താണ്. പ്രതിഫലം മയ്യിത്തിനെത്തുമെങ്കിലും ഉറൂസിന്റെ നിശ്ചിതരൂപം സുന്നത്തിലെത്താതിരികുന്നതിനാല്‍ ബിദ്അത്താണ്. പ്രത്യേക ദിനം നിശ്ചയിക്കാതെ നടത്തല്‍ അനുവദനീയമാണ് (ഫതാവാ റസീദിയ്യ പേജ് 147)
മറ്റൊരു ഫത്‌വ
ചോദ്യം: ഖുര്‍ആന്‍ പാരായണവും മധുരവിതരണവും ഉറൂസില്‍ പങ്കെടുക്കലും അനുവദനീയമാണോ?
ഉത്തരം: അവയില്‍ പങ്കെടുക്കുന്നതും ശരിയല്ല. ഒരു തരത്തിലുള്ള ഉറൂസും മൗലീദും ശരിയല്ല (ഫതാവാ റശീദിയ്യ പേജ് 248)
മറ്റൊരു ചോദ്യത്തിനുത്തരമായി എഴുതുന്നു. ഒരു പ്രത്യേക തിയ്യതി നിശ്ചയിച്ച് ഖബ്‌റിനരികില്‍ ഒരുമിച്ചുകൂടലും മറ്റും പ്രാര്‍ത്ഥിക്കല്‍ ഇല്ലെങ്കില്‍ പോലും കുറ്റകരമാണ്. (ഫതാവാ റശീദിയ്യ പേജ് 248)
ഇന്ന് സുന്നികളായ നാം നടത്തിവരാറുള്ള ആണ്ടു നേര്‍ച്ച നിഷിദ്ധവും കുറ്റകരവുമാണെന്ന് റശീദ് അഹ്‌മദ് ഗംഗോഹിയുടെ ഈ ഫത്‌വകള്‍ വിളിച്ചോതുന്നു. പക്ഷെ ഇവിടെ ഒരു സംശയം ജനിക്കുന്നു. അഥവാ ഏതു തരത്തിലുള്ള ഉറൂസും കുറ്റകരമാണെങ്കില്‍ രണ്ടാം സഹസ്രാബ്ദത്തിന്റെ പരിഷ്‌കര്‍ത്താവും ദയൂബന്തികള്‍ പോലും തങ്ങളുടെ നേതാവെന്നു പെരുമ്പറ കൊട്ടുന്ന മഹാ പണ്ഡിതനുമായ ശൈഖ് അഹ്‌മദ് സര്‍ഹിന്ദി (റ) ഈ കുറ്റം ചെയ്തുവെന്നു പറയേണ്ടി വരും. കാരണം അദ്ദേഹം വിഖ്യാതമായ മക്തുബാത്തില്‍ തന്റെ ശൈഖിന്റെ ഉറൂസില്‍ പങ്കെടുക്കാന്‍ പോകാറുണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം എഴുതുന്നു. ബഹുമാനപ്പെട്ട ശൈഖ് ഫരീദിന്റെ സവിധത്തിലേക്ക് നമ്മെ റസൂല്‍(സ)യുടെ തിരുപന്ഥാവില്‍ അല്ലാഹു ഉറപ്പിച്ചു നിര്‍ത്തട്ടെ. ഹസ്രത്ത് ഖാജാ (ശൈഖ് സര്‍ഹിന്ദിയുടെ ആദ്ധ്യാത്മിക ഗുരുവായ ഖാജാ ബാഖീബില്ല) അവര്‍കളുടെ ഉറൂസ് ദിനങ്ങളില്‍ ഞാന്‍ ഡല്‍ഹിയില്‍ വന്നപ്പോള്‍ നിങ്ങളെ കാണണമെന്നു കരുതിയതാണ്. പക്ഷേ അതിനിടയിലാണ് നിങ്ങള്‍ തിരിച്ചുപോയിട്ടുണ്ടെന്ന വിവരം ലഭിച്ചത്. അത്‌കൊണ്ട് ഏതാനും വരികളെഴുതി നിങ്ങളെ ബുദ്ധിമുട്ടിക്കേണ്ടി വന്നു. (മക്തൂബാത് വാല്യം 1 മക്തൂബ് 233)
ആണ്ടുനേര്‍ച്ച മഹാന്‍മാരുടെ ചര്യയാണെന്ന് ഇതില്‍ നിന്നു ഗ്രഹിക്കാവുന്നതാണല്ലോ.
5. സ്വലാത്തുത്താജ്
വളരെ പുണ്യമുള്ളതും പ്രതിഫലാര്‍ഹവുമെന്ന് നാം വിശ്വസിക്കുന്ന സ്വലാത്തുത്താജിനെക്കുറിച്ച് ഗംഗോഹി നല്‍കിയ ഒരു ഫത്‌വ പരിശോധിക്കുന്നതു സന്ദര്‍ഭോചിതമായിരിക്കും. ചോദ്യം ദീനിന്റെ പണ്ഡിതന്മാരെ സ്വലാത്തുത്താജിന്റെ ശ്രേഷ്ടത പ്രതിഫലം എന്നിവയെക്കുറിച്ച് നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്. അതിലെ ചില പദങ്ങള്‍ ബുദ്ധിമുട്ട്, മാറാവ്യാധി, ക്ഷയ രോഗം, വേദന എന്നിവ തടയുന്നവരെന്ന് റസൂല്‍(സ)യിലേക്ക് ചേര്‍ക്കപ്പെടുന്നുണ്ട്. അത് ചൊല്ലലും അതിനു ശ്രേഷ്ഠതയും പ്രതിഫലവുമുണ്ടെന്ന് വിശ്വസിക്കലും ഗ്രന്ഥങ്ങള്‍ കൊണ്ടു സ്ഥിരപ്പെട്ടതും അനുവദനീയവുമാണോ? അതോ ശിര്‍ക്കും ബിദ്അത്തുമാണോ?
ഉത്തരം: ഈ സ്വലാത്തിന്റെ ശ്രേഷ്ഠതകള്‍. ചില വിവരദോഷികള്‍ പറയുന്നത് പോലെ തീര്‍ത്തും തെറ്റാണ്. അതിന്റെ സ്ഥാനം നബി തിരുമേനി (സ) യുടെ വിവരണത്തില്‍ നിന്നല്ലാതെ മനസ്സിലാക്കാന്‍ അസംഭവ്യമാണ്. നൂറിലേറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ സ്വലാത്ത് വരചിതമായിട്ടുള്ളത് എന്നിരിക്കെ ഹദീസില്‍ വന്ന സ്വലാത്തിന്റെ വചനങ്ങള്‍ മാറ്റിവെച്ച് ഇതിനു പുണ്യമുണ്ടെന്ന് വിശ്വസിക്കുന്നതെങ്ങനെ? ഇതില്‍ ധാരാളം പ്രതിഫലമുണ്ടെന്നു ധരിച്ച് നിത്യമാക്കല്‍ പിഴച്ച ബിദ്അത്താണ്. ശിര്‍ക്കിന്റെ വാചകങ്ങള്‍ അടങ്ങിയതിനാല്‍ സാധാരണക്കാരുടെ വിശ്വാസം തന്നെ പിഴച്ചുപോകാന്‍ സാധ്യതയുണ്ട്. അതിനാല്‍ അതുചൊല്ലല്‍ നിഷിദ്ധമാണ്. കൂടാതെ സ്വലാത്തുത്താജ് പഠിപ്പിച്ചുകൊടുക്കല്‍ സാധാരണക്കാര്‍ക്കു മാരക വിഷം നല്‍കുന്നതിന് തുല്ല്യമാണ്. കാരണം അതുമൂലം നൂറുക്കണക്കിനാളുകള്‍ ശിര്‍ക്കില്‍ അകപ്പെടുകയും അവരുടെ നാശത്തിന്റെ ഹേതുവായി മാറുകയും ചെയ്യുന്നു. (ഫതാവാ റശീദിയ്യ പേജ് 143)
വിഷമമകറ്റുന്നവര്‍ പോലെ അര്‍ത്ഥമുള്ള പദങ്ങള്‍ റസൂല്‍(സ) തങ്ങളിലേക്കു ചേര്‍ത്തതിനാലാണ് സ്വലാത്തുത്താജ് മാരക വിഷമാകുന്നത്. ഇസ്തിഗാസാ വിരോധത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു ഫത്വ്‌വ നല്‍കേണ്ടിവന്നത്. വിഷമഘട്ടങ്ങളില്‍ റസൂല്‍(സ)യെ വിളിച്ച് ഞങ്ങളുടെ വിഷമമകറ്റിത്തരേണമേ എന്നതു പോലുള്ള ആവലാതികള്‍ സമര്‍പ്പിക്കരുത്. ഒരിക്കലും അവിടത്തില്‍ ദൈവീകതയുണ്ടെന്ന വിശ്വാസത്തിലല്ല. പ്രത്യുത അവിടുന്ന് മുഖേന അല്ലാഹു വിഷമമകറ്റണമെന്നു മാത്രമാണ് ഉദ്ദേശിക്കുന്നത്.
6. അല്ലാഹുവും കളവും
തബ്‌ലീഗുകാര്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ഏറ്റവും വലിയ ആക്ഷേപങ്ങളിലൊന്നാണ് അല്ലാഹു കളവ് പറയുമെന്നത്. ഇതിന്റെ സത്യാവസ്ഥ നമുക്ക് പരിശോധിക്കാം. പലരും തെറ്റിദ്ധരിച്ചത് പോലെ അല്ലാഹു കളവ് പറയുന്നവനാണെന്ന് ലാഘവത്തോടെ ഒരു ദയൂബന്തീ പണ്ഡിതനും പറഞ്ഞിട്ടില്ല. ഒരു മുസ്‌ലിമും പറയാത്ത അബദ്ധജഡിലമായ വാക്കാണത്, എന്നുമാത്രമല്ല അല്ലാഹു കളവ് പറയുമെന്ന വിശ്വാസം ആരെങ്കിലും വെച്ചു പുലര്‍ത്തിയാല്‍ അവന്‍ മുര്‍തദ്ദാണെന്ന് അവര്‍ തന്നെ ഫത്‌വ നല്‍കിയിട്ടുമുണ്ട്. റശീദ് അഹ്‌മ്മദ് ഗംഗൂഹിയുടെ ഒരു ഫത്‌വ നമുക്ക് ഇങ്ങനെ വായിക്കാം.
ചോദ്യം: അല്ലാഹുവിന് കളവ് എന്ന വിശേഷണം ഉണ്ടോ? അല്ലാഹു കള്ളം പറയുന്നു എന്നു വിശ്വസിക്കുന്നവന്റെ വിധി എന്ത്?
ഉത്തരം: അല്ലാഹുവിന്റെ ദാത്ത് വളരെ പരിശുദ്ധമാണ്. ആദിയുഗത്തില്‍ കളവെന്ന വിശേഷണം ഉണ്ടെന്ന് വിശ്വസിക്കുകയോ? അല്ലാഹു കാക്കട്ടെ! അവന്റെ സംസ്‌കാരത്തില്‍ ഒരിക്കലും കളവിന്റെ അംശമുണ്ടാവില്ല. ആരെങ്കിലും ഇപ്രകാരം വിശ്വസിക്കുകയോ നാവ്‌കൊണ്ട് പറയുകയോ ചെയ്താല്‍ അവന്‍ നിസ്സംശയം കാഫിറും ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ് എന്നിവക്ക് എതിരെ പ്രവര്‍ത്ഥിച്ചവരും ആണ്. (ഹതാവാ റശീദിയ്യ പേജ് 207)
അല്ലാഹുവിനെ സംബന്ധിച്ചെടുത്തോളം കളവ് സംഭവ്യമായ വിശേഷണമാണെന്ന് ഖലീല്‍ അഹ്‌മദ് സഹാന്‍പരി എഴുതിയിട്ടുണ്ട്. അതിന്റെ വിവക്ഷ ദയൂബന്തി പണ്ഡിതര്‍ വിവരിക്കുന്നത് സംഗ്രഹിക്കാം.
എന്തൊക്കെ വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ അവയ്ക്ക് എല്ലാം എതിരായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവനാണ് അല്ലാഹു. ഉദാഹരണമായി ഫിര്‍ഔനിനെ നരകത്തില്‍ കടത്തുന്ന കാര്യം അല്ലാഹു തീര്‍ത്തു പറഞ്ഞതാണ്. എന്നാല്‍ അതേ ഫിര്‍ഔനിനെ സ്വര്‍ഗത്തില്‍ കടത്താനും അല്ലാഹുവിനു കഴിയും. പക്ഷേ അല്ലാഹു ഒരിക്കലും അങ്ങനെ ചെയ്യില്ല. നരകപ്രവേശം ഉറപ്പായ ഫറോവയെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നത് താക്കീതിനു വിപരീതമായ പ്രവര്‍ത്തനമാണ്. വാക്കിന്നു വിരുദ്ധമായി വിശേഷണത്തെ അല്ലാഹുവിന്റെ ഖുദ്‌റത്ത് ഉള്‍ക്കൊള്ളുമെന്നും ഒരിക്കലും അവനതു ചെയ്യില്ലെന്നും ബോധ്യമായി. (ഫതാവാ റസീദിയ്യ പേജ് 227, ബറാഹിനെ ഖാത്വിഅ പേജ് 11, അല്‍ മുഹന്നദു അലല്‍ മുഫന്നദ് പേജ് 91-101 എന്നിവനോക്കുക)
ചുരുക്കത്തില്‍ താന്‍ ചെയ്ത താക്കീതിനു വിപരീതമായ പ്രവര്‍ത്തനമാണ് വാക്കിനു വിരുദ്ധമായ വിശേഷണത്തെ അല്ലാഹുവിന്റെ ഖുദ്‌റത്ത് ഉള്‍ക്കൊള്ളുമെന്നും ഒരിക്കലും അവനത് ചെയ്യില്ലെന്നും ബോധ്യമായി (ഫതാവാ റശീദിയ്യ പേജ് 227, ബറാഹീനെ ഖാത്വിഅ പേജ് 11 അല്‍ മുഹന്നദുഅലല്‍ മുഫന്നദ് പേജ് 91-101 എന്നിവ നോക്കുക)
ചുരുക്കത്തില്‍ താന്‍ ചെയ്ത താക്കീതുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാനുള്ള അല്ലാഹുവിന്റെ കഴിവിന്ന് നുണയെന്ന് പേര് നല്‍കിയതാണ് ദയബന്തികള്‍ക്കു പറ്റിയ അബദ്ധം. പക്ഷേ അത് അല്ലാഹുവില്‍ നിന്നു ഒരിക്കലും സംഭവിക്കുകയില്ലെന്ന് അവരും തുറന്നു സമ്മതിക്കുന്നു. ഇതിനെ സാങ്കേതിക അര്‍ത്ഥത്തില്‍ നമുക്ക് ഇങ്ങനെ പറയാം. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം കളവ് ñണ്‍പ്പഒ പ്ലശ്ല‘ക്കല Šഏ˜റƒഒ യ്യന്ദക്ത ഉം ആയ വിശേഷണമാണ്. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയുടെ പണ്ഡിതന്മാര്‍ ഇവ്വിഷയകമായി എന്തു പറയുന്നുവെന്നു നോക്കാം. പ്രസിദ്ധ പണ്ഡിതന്‍ ഇബ്‌നുല്‍ ഹുമാം (റ) തന്റെ അല്‍ മുസായറ എന്ന ഗ്രന്ഥത്തില്‍ പറയുന്നു.
''നുണ, അജ്ഞത പോലുള്ള ന്യൂനതയുടെ വിശേഷണങ്ങള്‍ അല്ലാഹുവിനുണ്ടാവല്‍ അസംഭവ്യമാണ്.''
ഇതിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നു അബീശരീഫ് (റ) രേഖപ്പെടുത്തുന്നു.
യ്യല îര ര്‍ത്സ ക്ലŸദ്ധള ത്സവ ƒറ്റശ്ലമ ബ്ബƒബ്ലര ത്സ ‡ത്തക്കഡ പ്ലര ല്‍ശ്ലപ്പഥ പ്ല‘ˆക്കഷ പ്ലഒ
ബ്ബƒബ്ലര ‡ത്തക്കഡ ല്‍റത്സഏ Šƒത്തക്കഡ
എന്നു മാത്രമല്ല. പൂര്‍ണതയും ന്യൂനതയും രണ്ടുമില്ലാത്ത മുഴുവന്‍ വിശേഷണങ്ങളും അല്ലാഹുവിന്റെ മേല്‍ അസംഭവ്യമാണ്. കാരണം അല്ലാഹുവിന്റെ വിശേഷണങ്ങള്‍ മുഴുവന്‍ പൂര്‍ണതയുടേതാണ്.
തുടര്‍ന്ന് പറയുന്നു: അടിമകള്‍ക്ക് ന്യൂനതയായി മനസ്സിലാക്കപ്പെടുന്ന എല്ലാ വിശേഷണങ്ങളും അല്ലാഹുവിന്റെ കാര്യത്തില്‍ അസംഭവ്യമാണെന്നതിലും അവയില്‍ നിന്നും അവന്‍ പരിശുദ്ധനാണെന്നതിലും അശ്അരികള്‍ക്കും മറ്റുള്ളവര്‍ക്കുമിടയില്‍ തര്‍ക്കമില്ല. ശര്‍ഹുസ്സനുസീയ്യ എന്ന ഗ്രന്ഥത്തില്‍ കാണാം.: അല്ലാഹുവിന്റെ കാര്യത്തില്‍ അസംഭവ്യമായ വിശേഷണമാണ് കളവ് (ശാഹ് ഫള്‌ലുര്‍റസൂല്‍ അല്‍ ഖാദിരി എഴുതിയ അല്‍മുഅതഖദുല്‍ മുന്‍തഖദ് പേജ് 65,66 നോക്കുക)
കളവിനോട് അല്ലാഹുവിന്റെ ഖുദ്‌റത്ത് ബന്ധിക്കുമെന്നു പറഞ്ഞതും ശരിയല്ല. കാരണം സംഭവ്യമായ കാര്യങ്ങളോടു മാത്രമേ അവന്റെ ഖുദ്‌റത്ത് ബന്ധിക്കുയുള്‌ലൂ.
7. ശിര്‍ക്ക്
അല്ലാഹു ഒരിക്കലും പൊറുക്കാത്ത പാപമാണ് ശിര്‍ക്ക്. ശിര്‍ക്ക് ചെയ്തവന്‍ നരകത്തില്‍ ശാശ്വതനായിരിക്കും. എന്നാല്‍ ദയൂബന്ധികളുടെ നേതാവ് ഇസ്മാഈല്‍ ദഹ്‌ലവി ശിര്‍ക്കിനെ രണ്ടുവിഭാഗമായി തരംതിരിക്കുന്നു.
ഒന്ന്: മനുഷ്യനെ സത്യനിഷേധിയാക്കുന്ന ശിര്‍ക്ക് അഥവാ വലിയ ശിര്‍ക്ക്.
രണ്ട്: താഴ്ന്ന പദവിയിലുള്ള ശിര്‍ക്ക്
ഇതില്‍ വലിയ ശിര്‍ക്ക് ചെയ്ത വ്യക്തി കാഫിറും ശാശ്വത നരകാവകാശിയുമാണ്. എന്നാല്‍ താഴ്ന്ന പദിവിയുള്ള ശിര്‍ക്ക് ചെയ്തവന്ന് വിധിക്കപ്പെട്ട ശിക്ഷ ലഭിക്കുക തന്നെ ചെയ്യും. അവനൊരിക്കലും മാപ്പര്‍ഹിക്കുന്നില്ല. മറ്റു പാവങ്ങള്‍ക്ക് അല്ലാഹു മാപ്പ് നല്‍കുകയോ ശിക്ഷ വിധിക്കുകയോ ചെയ്യാം. (തഖ്‌വിയത്തുല്‍ ഈമാന്‍ പേജ് 21 നോക്കുക).
സുന്നത്ത് ജമാഅത്തിന്റെ ആശയത്തിനെതിരാണ് ഈ വര്‍ഗീകരണം. കാരണം ശിര്‍ക്കല്ലാത്ത മറ്റെല്ലാ പാപങ്ങളും അല്ലാഹു മാപ്പ് ചെയ്തുകൊടുക്കാം എന്നാണ് നമ്മുടെ വിശ്വാസം. ഇതിനു നേര്‍വിപരീതമായി അല്ലാഹുവിന്റെ മാപ്പര്‍ഹിക്കാത്തവയും പാപങ്ങളുടെ കൂട്ടത്തിലുണ്ടെന്ന് ഇസ്മാഈല്‍ ദഹ്‌ലവി കണ്ടെത്തിയിരിക്കുന്നു. മഹാന്‍മാരോട് സഹായാഭ്യര്‍ത്ഥന നടത്തുന്നവര്‍ മുശ്‌രിക്കാകുമ്പോള്‍ കാഫിറാകുന്നില്ലെന്നു വരുത്തിത്തീര്‍ക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും തഖിയ്യതുല്‍ ഈമാന്‍ വായിക്കുന്ന ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും.
8. ശഫാഅത്ത്
മഹാനായ റസൂല്‍ (സ) അന്ത്യനാളില്‍ നമുക്ക് വേണ്ടി ശഫാഅത്ത് ചെയ്യുമെന്നും അതിലൂടെ രക്ഷപ്പെടാമെന്നും നാം വിശ്വസിക്കുന്നത്.
എന്നാല്‍ ഇതുപോലും നിഷേധിക്കുന്ന പ്രസ്താവനകള്‍ തബ്‌ലീഗുകാരുടെ പ്രസിദ്ധ ഗ്രന്ഥമായ തഖ്‌വിയതുല്‍ ഈമാനിലുണ്ട്. വന്‍ദോഷങ്ങള്‍ സ്ഥിരമായി ചെയ്ത് ഖേദിച്ച് മടങ്ങാത്ത വ്യക്തി ഒരിക്കലും ശഫാഅത്ത് അര്‍ഹിക്കുന്നില്ലെന്ന ആശയമാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. ഒരു പരാമര്‍ശം ശ്രദ്ധിക്കുക:
''രാജാക്കന്‍മാരും ഭരണകര്‍ത്താക്കളും ഭൗതിക ലോകത്തെ പ്രമുഖ ജനങ്ങളും വിവിധ തരത്തിലുള്ള ശുപാര്‍ശകള്‍ പതിവാക്കിയിട്ടുണ്ട്. വിഷമഘട്ടങ്ങളില്‍ അവര്‍ അത് ഉപയോഗപ്പെടുത്തുന്നു. ആദ്യമായി നമുക്ക് അത് ചര്‍ച്ച ചെയ്യാം. വിശുദ്ധ ഖുര്‍ആന്‍ അംഗീകരിക്കുന്ന ശഫാഅത്തും ഭൗതികലോകത്തെ ഭരണകര്‍ത്താക്കള്‍ക്കിടയിലുള്ള വ്യത്യാസം അപ്പോള്‍ ബോധ്യപ്പെടും.'' ശേഷം ഭൗതിക ലോകത്ത് നടക്കുന്ന ശഫാഅത്തിന്റെ വിവിധ രൂപങ്ങള്‍ ഒരു ഉദാഹരണത്തിലൂടെ അദ്ദേഹം വിവരിക്കുന്നു:
ഈ ലോകത്ത് ശഫാഅത്തിന്റെ വിവിധ രൂപങ്ങളുണ്ട്. പ്രജകളില്‍ ഒരാള്‍ മോഷണം നടത്തിയെന്നുവെക്കുക. രാജാവിന്റെ മുമ്പില്‍ മോഷണം ഉറപ്പായി. ഏതെങ്കിലും മന്ത്രിയോ ഗവര്‍ണറോ ശുപാര്‍ശ ചെയ്ത് അവനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു. അപ്പോള്‍ രാജാവ് അവനെ മോചിപ്പിക്കുകയും മാപ്പു കൊടുക്കുകയും ചെയ്യുന്നു. ഇതിന്ന് വിവിധ രൂപങ്ങളുണ്ട്.
ഒന്നും രണ്ടും രൂപങ്ങള്‍ക്കു ശേഷം ശുപാര്‍ശയുടെ മൂന്നാമത്തെ രൂപം വിവരിക്കുന്നു. മോഷണം രാജാവിന്റെയടുക്കല്‍ സ്ഥിരപ്പെട്ടു. പക്ഷേ അവന്‍ ഒരിക്കലും മോഷണം പതിവാക്കിയ വ്യക്തിയായിരുന്നില്ല. നിര്‍ഭാഗ്യവശാല്‍ വന്നുപോയതാണ്. അവന്‍ ലജ്ജിച്ചു തലതാഴ്ത്തിയിരിക്കുന്നു. രാപ്പകല്‍ ശിക്ഷ പേടിക്കുന്ന താന്‍ പാപിയും ശിക്ഷാര്‍ഹനുമാണെന്ന് അവന്‍ മനസ്സിലാക്കുന്നു. രാജാവിനെ വിട്ട് മറ്റൊരു ഗവര്‍ണറെയോ മന്ത്രിയെയോ അവര്‍ സമീപിക്കുന്നില്ല.
സദാ രാജാവിന്റെ മുഖത്തേക്ക് നോക്കി നില്‍ക്കുന്നു. ഇവന്റെ അവസ്ഥ കണ്ട് രാജാവിന്നു കരുണ തോന്നുകയും മാപ്പ് ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. പക്ഷെ ഭരണഘടനയുടെ വിശുദ്ധി കാത്ത് സൂക്ഷിക്കാനും ജനങ്ങളുടെ കണ്ണില്‍ നിയമത്തിന്റെ മഹത്വം നഷ്ടപ്പെടാതിരിക്കാനും കൊതിക്കുന്നു. (കാരണം മോഷ്ടാവിന്ന് മാപ്പ് കൊടുക്കുകയാണെങ്കില്‍ രാഷ്ട്രത്തിന്റെ ശിക്ഷാ നിയമത്തിന്റെ പ്രസക്തി നഷ്ടപ്പെടും. ഈ പ്രശ്‌നം ഒഴിക്കാനും ജനങ്ങളുടെ ദൃഷ്ടിയില്‍ നിയമത്തിന്റെ മഹത്വം നഷ്ടപ്പെടാതിരിക്കാനും വേണ്ടി) രാജാവ് തന്റെ ഏതെങ്കിലും മന്ത്രിയെ ശുപാര്‍ശകന്‍ ആയി നിര്‍ത്തുന്നു. മന്ത്രിയുടെ ശുപാര്‍ശ അംഗീകരിക്കുകയാണെന്ന് പ്രത്യക്ഷത്തില്‍ തോന്നുംവിധം രാജാവ് പൊറുത്തുകൊടുക്കുന്നു. അല്ലാഹുവിന്റെ അടുക്കല്‍ ഈ രൂപത്തില്‍ ഉള്ള ശഫാഹത്ത് മാത്രമാണ് സ്വീകാര്യം. ഖുര്‍ആനില്‍ ഏതൊക്കെ വലിയിന്റെയും നബിയുടെയും ശഫാഅത്തിനെക്കുറിച്ച് പരാമര്‍ശം ഉണ്ട്. അത് ഈ ഗണത്തില്‍ പെടുന്നു. അത്‌കൊണ്ട്തന്നെ അല്ലാഹുവിനെ പേടിക്കലും പ്രാര്‍ത്ഥിക്കലും എല്ലാ മനുഷ്യരുടെയും ബാധ്യതയാണ്. (തഖ്‌വിയത്തുല്‍ ഈമാന്‍, പേജ് 40,41 നോക്കുക)
ഈ പരാമര്‍ശത്തില്‍ നിന്നു വ്യക്തമാകുന്ന കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.
1. സ്ഥിരമായി പാപം ചെയ്യുന്ന വ്യക്തി ഒരിക്കലും ശഫാഅത്ത് ലഭിക്കാന്‍ അര്‍ഹനല്ല. ദൗര്‍ഭാഗ്യവശാല്‍ പാപം വന്നുപോയവന്‍ മാത്രമാണ് അര്‍ഹന്‍.
2. ചെയ്ത പാപത്തില്‍ നിന്ന് സദാ ഖേദിച്ചു പശ്ചാത്തപിച്ചാല്‍ മാത്രമേ ശുപാര്‍ശ ലഭിക്കുകയുള്ളൂ.
3. ശുപാര്‍ശകന്‍ മുഖേനെ അല്ലാത്ത പാപം പൊറുത്തുകൊടുത്താല്‍ ജനങ്ങളുടെ ദൃഷ്ടിയില്‍ നിയമത്തിന്റെ പ്രാധാന്യം നഷ്ടപ്പെടും. അത്‌പോലെ നിയമ സംരക്ഷണത്തിന് മാധ്യമം ആവശ്യമാണ്.
4. പാപം പൊറുക്കുന്നതിലോ മാപ്പ് ചെയ്യുന്നതിലോ ശഫാഅത്തിന് യാതൊരു പങ്കും ഇല്ല. അതുകേവലം ബാഹ്യപ്രകടനം മാത്രമാണ്.
ഒരു ഭേദഗതി
തഖ്‌വിയ്യത്തുല്‍ ഈമാനില്‍ പില്‍ക്കാലത്ത് ചില ഭേദഗതികള്‍ നടന്നിരുന്നു. ശഫാഅത്ത് പരാമര്‍ശിക്കുന്ന സ്ഥലത്തും ഉണ്ടെന്ന് അഹ്‌മദ് റസാഖാന്‍(റ) അഭിപ്രായപ്പെടുന്നുണ്ട്. ശാഫള്‌ലൂര്‍ റസൂല്‍ അല്‍ ഖാദിരിയുടെ അല്‍ മഅതഖതുല്‍ മുന്‍തഖദ് എന്ന ഗ്രന്ഥത്തിന്ന് അദ്ദേഹം എഴുതിയ അല്‍മുസ്തനദുന്‍ മുഅത്തമദ് എന്ന വ്യാഖ്യാനത്തില്‍ ആണ് ഈ കാര്യം പറഞ്ഞിട്ടുള്ളത്. ശാഹ് ഫള്‌ലൂര്‍ റസൂല്‍ എഴുതുന്നു.
''നജ്ദികളുടെ തലവന്‍ ഇസ്മാഈല്‍ ദഹ്‌ലവി തഖ്‌വീയതുല്‍ ഈമാന്‍ എന്ന ഗ്രന്ഥത്തില്‍ അല്ലാഹുവിനെ ഒരു രാജാവിനോട് ഉപമിച്ചിരിക്കുന്നു. ആ രാജാവ് തന്റെ പ്രജകളില്‍ പെട്ട ഒരു മോഷ്ടാവിനോട്(അവന്‍ മോഷണം പതിവാക്കിയവനായിരുന്നില്ല) ശാരീരിക പ്രേരണയാല്‍ വന്നുപോയതാണ്. അത് കാരണം അവന്‍ ഖേദിക്കുകയും രാപ്പകല്‍ ഭേദമന്യേ പേടിക്കുകയും ചെയ്യുന്നു. കരുണ ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഭരണഘടന നോക്കിയപ്പോള്‍ ഒരുകാരണവും ഇല്ലാതെ മാപ്പ് ചെയ്യാന്‍ ആവില്ല. അങ്ങനെ ചെയ്താല്‍ ജനഹൃദയങ്ങളില്‍ നിയമപ്രാധാന്യം നഷ്ടപ്പെടും. അല്‍മുഅ്തകത്, പേജ് 98)
ഇവിടെ യാതൊരു കാരണവും കൂടാതെ മാപ്പ് ചെയ്യാന്‍ അവന് കഴിയില്ല എന്ന വാക്യം അല്ലാഹുവിന്ന് കാരണം ഇല്ലാതെ മാപ്പ് ചെയ്യാന്‍ സാധ്യമല്ലെന്നും, ഒരു കാരണത്തെ ആശ്രയിക്കേണ്ടി വരും എന്നുള്ള അബദ്ധജഡിലമായ വിശ്വാസത്തിലേക്ക് കൊണ്ടെത്തിക്കുന്നു. ഈ അബദ്ധത്തില്‍ നിന്നു രക്ഷപ്പെടാനായി പില്‍ക്കാലത്തു വന്ന ഇസ്മാഈല്‍ ദഹ്‌ലവിയുടെ അനുയായികള്‍ക്ക് കഴിയുകയില്ല എന്ന സ്ഥാനത്ത് കഴിയുമെങ്കിലും ചെയ്യുകയില്ല എന്ന് ഭേദഗതി വരുത്തിയിരിക്കുന്നു. ഇതേ കുറിച്ച് റസാഖാന്‍ പറയുന്നു.
ƒക്കു~യ ട്ടള്‍ക്ഷറഏ പ്ലക്കഡത്സഏ ര്‍ƒക്കുത്സഏ ‡ഷള്‍ദ്ധഖ ല്‍ഒƒˆര ന്ധ ര്‍ƒര ഏ˜ന്ദഴ
ല്‍ˆമ™ങ മ്പഗ ശ്ശറ്ററഛ മ്മîക്കറഏ ഝഏഛ ‡ഞ്ചശ്ലക്ഷക്കു
~ഞ്ചഒ ള്‍ഴവ ഝ~ദ്ധഷ ത്സ ര്‍ƒന്ദല പ്ലഞ്ചത്തഷ ത്സ ഏള്‍പ്പഞ്ചഘവ ~ഞ്ചഒ യ്യല ല്‍ഒƒളജഏ ല്‍ˆമജഏ
(~ബ്ലˆഞ്ചന്ഥഏ ~ˆക്കറഏ) îക്കഢ യ്യഥള്‍പ്പ”ഷ ത്സ സ്ല™ഖ ƒബ്ലര
''ഡല്‍ഹിയിലെ ദാറുസലാം പ്രസില്‍ പഴയകാലത്ത് അടിക്കപ്പെട്ട തഖ്‌വിയത്തുല്‍ ഈമാന്റെ അടിസ്ഥാന പതിപ്പില്‍ ഝ~ദ്ധഷ ത്സ എന്നായിരുന്നു ഉണ്ടായിരുന്നത്. പക്ഷെ അദ്ദേഹത്തിന്റെ അനുയായികള്‍ അതില്‍ ഭേദഗതി വരുത്തുകയും ഝ~ദ്ധഷ ത്സ എന്നതിന് പ്ലഞ്ചത്തഷ ത്സ എന്നാക്കിമാറ്റുകയും ചെയ്തു.'' (അല്‍ മുസ്തനദ്, പേജ് 98) (തഖ്‌വിയത്തുല്‍ ഈമാന്‍ അറബിയിലായിരുന്നു ആദ്യം എഴുതപ്പെട്ടത്. പിന്നീട് ഇസ്മാഈല്‍ ദഹലി തന്നെ ഉര്‍ദുവിലേക്കു പരിഭാഷപ്പെടുത്തിയതാണ്).
സുന്നത്ത് ജമാഅത്തിന്റെ വീക്ഷണം പരിശോധിക്കാം. പ്രസിദ്ധ പണ്ഡിതന്‍ ഉമറുന്നസഫി (റ) എഴുതുന്നു.
പ്രവാചകന്മാര്‍ക്കും സജ്ജനങ്ങള്‍ക്കും വന്‍ദോശികളുടെ കാര്യത്തില്‍ ശഫാഅത്ത് സ്ഥിരപ്പെട്ടതാണ്(ശര്‍ഹുല്‍ അകാഹിദ്, പേജ് 114).
മഹാനായ സഅ്ദുദ്ദീന്‍ തഫ്ത്തതാസാനി (റ) ശഫാഅത്തിനുള്ള വിവിധ തെളിവുദ്ധരിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിലെ രുശ്ലഞ്ചമƒക്കžറഏ ‡ഥƒത്തക്കഠ മ്പറ്റഞ്ചത്തമ്ലഖ ƒബ്ലമ എന്ന ആയത്ത് വിശ്വാസികള്‍ക്ക് ശഫാഅത്ത് ഉപകരിക്കും എന്നതിനുള്ള തെളിവാണ്. കാരണം ആ ആയത്തില്‍ പറയുന്നത് സത്യനിഷേധികള്‍ക്ക് യാതൊരു ശിപാര്‍ശയും പ്രയോജനപ്പെടില്ലെന്നാണ്. സത്യവിശ്വാസികള്‍ക്കുപ്രയോജനപ്പെടുമെന്നര്‍ത്ഥം.
ഒരു ഹദീസില്‍ വന്നിട്ടുണ്ട്. എന്റെ സമുദായത്തില്‍ പെട്ട വന്‍ദോഷികള്‍ക്കാണ് എന്റെ ശഫാഅത്ത്. ഇവിടെ മറ്റൊരു കാര്യം ശ്രദ്ധേയമാണ്. അറിയാതെ കോപം വന്നുപോയതിന്റെ പേരില്‍ രാപ്പകല്‍ ഖേദിക്കുന്ന വ്യക്തിക്കു മാത്രമേ ശഫാഅത്തു ലഭിക്കുകയുള്ളൂ എന്നാണ് ഇസ്മാഈല്‍ ദഹ്‌ലവിയുടെ വീക്ഷണം. പക്ഷേ സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതന്മാര്‍ പറയുന്നത് വന്‍ദോഷങ്ങള്‍ തൗബയില്ലാതെ തന്നെ പൊറുക്കപ്പെടാം എന്നാണ്. അങ്ങനെയെങ്കില്‍ ശഫാഅത്തിലൂടെ പൊറുക്കപ്പെടുമെന്നത് സുവ്യക്തമാണ്. (ശര്‍ഹുല്‍ അഖാഇദ്, പേജ് 115 നോക്കുക.)
സജ്ജനങ്ങള്‍ക്കും ശഫാഅത്തിനുള്ള അര്‍ഹതയുണ്ടെന്ന് ശര്‍ഹുല്‍ അഖാഇദില്‍ നിന്ന് മനസ്സിലാക്കിക്കഴിഞ്ഞു. എന്നാല്‍ ഇസ്മാഈല്‍ ദഹ്‌ലവി തഖ്‌വിയത്തുല്‍ ഈമാനില്‍ എഴുതുന്നത് ഒരു വ്യക്തിക്ക് താന്‍ ചെയ്ത പ്രവര്‍ത്തനത്തിലൂടെ മാത്രമേ രക്ഷപ്പെടാന്‍ കഴിയൂ എന്നാണ്.
ഫാത്വിമാ നിന്റെ ശരീരത്തെ നരകത്തില്‍ നിന്ന് നീ രക്ഷപ്പെടുത്തുക. അല്ലാഹുവിന്റെ മുമ്പില്‍ നിനക്ക് യാതൊരു ഉപകാരവും ചെയ്യാന്‍ എനിക്കു സാധ്യമല്ലെന്ന ഹദീസാണ് അതിന് തെളിവായി അദ്ദേഹം ഉദ്ധരിക്കുന്നത്. എന്നാല്‍ പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവ് അല്ലമാ സാവി (റ) രേഖപ്പെടുത്തുന്നു.
റസൂല്‍(സ)യുടെ പ്രിയപുത്രി ഫാത്വിമാ ബീവിയോട് അല്ലാഹുവിന്റെ മുമ്പില്‍ നിനക്ക് യാതൊരു ഉപകാരവും ചെയ്യാന്‍ എനിക്ക് കഴിയില്ലെന്നു പറഞ്ഞത് കുടുംബബന്ധം മുറിഞ്ഞു പോകുന്ന കുഫ്‌റില്‍ നിന്ന് സൂക്ഷിക്കാനായി അറിയിക്കാന്‍ വേണ്ടിയാണ് (സ്വാവി, വാല്യം 5 പേജ്)
പിതാവിന് സ്വന്തം മകന് ഉപകാരം ചെയ്യാന്‍ സാധിക്കാത്ത ദിനം നിങ്ങള്‍ പേടിക്കുക എന്ന സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ അദ്ദേഹം രേഖപ്പെടുത്തുന്നു. മ്പറ്റക്കസ്സഞ്ചഒ യ്യല ര്‍ള്‍ഞ്ചത്തˆമ്ലശ്ലമ ര്ള്ബ്ലപ്പക്കന്ഥഏ ƒലഏവ ഝƒത്തന്ദറƒഒ ‡ക്കഡള്‍ക്കŸത്മ ‡ഷഇത്സഏ ല്ല˜ഴവ (ഈ ആയത്ത് സത്യനിഷേധികള്‍ക്കു മാത്രം ബാധകമായതാണ്. മുസ്‌ലിംകള്‍ക്ക് ചിലരില്‍ നിന്ന് ഉപകാരം ലഭിക്കും. സ്വാവി, വാല്യം 5 പേജ് 12)
9. മഹാന്മാരുടെ കഴിവ്
അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ക്ക് മരണശേഷവും ഈ ലോകത്തു വിഹരിക്കാനുള്ള കഴിവുണ്ടാകാമെന്നാണ് സുന്നത്ത് ജമാഅത്തിന്റെ വിശ്വാസം. എന്നാല്‍ എത്ര വലിയവരാണെങ്കിലും മരണത്തോടെ ഈ ലോകവുമായുള്ള ബന്ധം അസ്തമിക്കുമെന്ന് ഇസ്മാഈല്‍ ദഹ്‌ലവിയുടെ സ്വിറാഥെ മുസ്തഖീം എന്ന ഗ്രന്ഥത്തിലുണ്ട്. തന്റെ ശൈഖായ സയ്യിദ് അഹ്‌മദ് ശഹീദിന്റെ വാമൊഴികളുടെ സമാഹരണമാണു പ്രസ്തുത ഗ്രന്ഥം. അതിലെ ഒരു പരാമര്‍ശം ശ്രദ്ധിക്കുക.
അല്ലാഹുവിന്റെ ഔലിയാക്കളുടെയും ഇഷ്ടദാസന്മാരുടെയും മരണം അവരെ തങ്ങളുടെ ഇഷ്ട ഭാജനത്തിലേക്കടുപ്പിക്കുന്ന ഒരു പാലമാണ്. ഈ ലോകത്ത് ജീവിച്ചിരിക്കുന്നവര്‍ക്ക് വളരെ വിരളമായി മാത്രം ലഭിക്കുന്ന അനുഗ്രഹങ്ങളും വിജ്ഞാനീയങ്ങളും അവര്‍ക്ക് ലഭിക്കുന്നു. ഈ അര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുന്നവരാണെന്നു പറയാം. പക്ഷേ ഈ ലോകത്തിന്റെ നിയമവ്യവസ്ഥിതികളുമായി താരതമ്യം ചെയ്യുമ്പോള്‍ നിസ്സംശയം അവര്‍ മരിച്ചവര്‍ തന്നെയാണ്. ഈ ലോകത്ത് ജീവിക്കുന്നവര്‍ക്കുള്ള കഴിവുകളും ശക്തിയുമൊന്നും അവര്‍ക്കില്ല. യഥാര്‍ത്ഥത്തില്‍ ഇത്തരം കഴിവും ശക്തിയും അവര്‍ക്കുണ്ട് എന്നു സ്ഥിരപ്പെട്ട് ഖബ്‌റുകള്‍ക്കരികില്‍ താമസിക്കുന്നതുമൂലം ലക്ഷ്യം സാക്ഷാത്കൃതമാവുമായിരുന്നെങ്കില്‍ മുഴുവന്‍ മദീനയിലേക്കൊഴുകുമായിരുന്നു. കൂടെ ഇവിടെയുള്ള സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വ്യഥാവിലാകുകയും ചെയ്യും. ചുരുക്കത്തില്‍ ആത്മികശിക്ഷണം ജീവിച്ചിരിക്കുന്നവരില്‍ നിന്ന് നേടുകയെന്നതാണ് അല്ലാഹുവിന്റെ ചര്യ. പ്രശ്‌നപരിഹാരത്തിന് ജീവിച്ചിരിക്കുന്നവരെ ലഭിച്ചില്ലെങ്കില്‍ ദൂരദേശങ്ങളിലേക്കു ഖബ്ര്‍ സന്ദര്‍ശനാര്‍ത്ഥം യാത്ര ചെയ്യേണ്ടതില്ല. ഖുര്‍ആനും ഹദീസുമനുസരിച്ച് ജീവിക്കുയാണു വേണ്ടത് (സിറാഥെമുസ്തഖീം, പേജ് 87,88)
അവസാന ഭാഗങ്ങള്‍ വായിക്കുമ്പോള്‍ ഏതൊരു മുസല്‍മാന്റെയും ഉള്ളം കിടിലം കൊള്ളുന്നു. പുണ്യറസൂല്‍ (സ) ക്കുപോലം ഈ ലോകത്തെക്കുറിച്ച് യാതൊരു ബോധവുമില്ലെന്നും ഈ ലോകവുമായി അവരുടെ ബന്ധം പൂര്‍ണ്ണാര്‍ത്ഥത്തില്‍ മുറിഞ്ഞുപോയിട്ടുണ്ടെന്നുമുള്ള അപകടകരമായ വിശ്വാസം അതില്‍ പതിയിരിപ്പുണ്ട്.
ഇസ്മാഈല്‍ ദഹ്‌ലവി തന്നെ തഖ്‌വിയതുല്‍ ഈമാനില്‍ എഴുതുന്നു: അല്ലാഹുവിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ വല്ല നബിയെ വലിയ്യിനെയോ ഒരാള്‍ വിളിക്കുമ്പോള്‍ അല്ലാഹു അവനോട് എത്രയോ അടുത്തവനാണെന്നും ആ നബിയും വലിയ്യും എത്രയോ വിദൂരത്തുമാണെന്ന് തിരിച്ചറിയുന്നില്ല (തഖ്‌വിയതുല്‍ ഈമാന്‍ പേജ് 42) ശേഷം മഹാന്മാരെ വിളിക്കുന്നത് നിഷ്ഫലമാണെന്ന് ഒരു ഉദാഹരണത്തിലൂടെ അദ്ദേഹം രേഖപ്പെടുത്തുന്നു.
ഉദാഹരണമായി ഒരു രാജാവിന്നു ഒരൊറ്റ അടിമയുണ്ട്. രാജാവ് അവന്റെ അപേക്ഷ കേള്‍ക്കാന്‍ എപ്പോഴും സന്നദ്ധനാണ് പക്ഷേ ആ അടിമ ഏതെങ്കിലും അവതരിക്കണമെന്നു പറഞ്ഞാല്‍ ആ കുട്ടിയെക്കുറിച്ച് നാമെന്ത് പറയും ഒന്നുകില്‍ അവര്‍ അന്ധനാണ്. അല്ലെങ്കില്‍ ഭ്രാന്തനാണെന്ന് വ്യക്തമാണ് (തഖ്‌വിയതുല്‍ ഈമാന്‍, പേജ് 43) മഹാന്‍മാരോട് ഇസ്തിശ്ഫാഅ് നടത്തുന്നവര്‍ അന്ധന്മാരും ഭ്രാന്തന്മാരുമാണെന്നാണ് ഇവിടെ ഉദ്ധേശിക്കുന്നത്.
മക്കയിലെ മുശ്‌രിക്കുകള്‍ ചെയ്യുന്ന അതേ പ്രവര്‍ത്തനമാണ് മഹാന്മാരോട് ശഫാഅത്ത് തേടുന്നവരും ചെയ്യുന്നത് എന്ന് അദ്ദേഹം പറയുന്നു. മക്കയിലെ മുശ്‌രിക്കുകള്‍ ബിംബങ്ങളെ അല്ലാഹുവിനു സമാനമായി കണക്കാക്കിയിരുന്നില്ല. അവ അല്ലാഹുവിന്റെ അടിമകളും സൃഷ്ടികളുമാണെന്നും തന്നെയാണ് അവര്‍ വിശ്വസിച്ചിരുന്നത് അവയില്‍ ദൈവിക ശക്തിയില്ലെന്നും മനസ്സിലാക്കിയിരുന്നു. എന്നാല്‍ അവയെ മധ്യവര്‍ത്തികളും ശിപാര്‍ശകരുമായി കണക്കാക്കലായിരുന്നു അവരുടെ ബഹുദൈവാരാധന. ഇത്രയും പറഞ്ഞതില്‍ നിന്ന് ആരെങ്കിലും അല്ലാഹുവിന്റെ സൃഷ്ടിയും അടിമയുമാണെന്നു മനസ്സിലാക്കിത്തന്നെ ഈ രൂപത്തില്‍ വര്‍ത്തിച്ചാല്‍ അവനും അബുജഹലും ശിര്‍ക്കിന്റെ വിശയത്തില്‍ തുല്യരാണ് (തഖ്‌വിയതുല്‍ ഈമാന്‍ പേജ് 15)
ചുരുക്കത്തില്‍ മഹാന്മാരുടെ മരണശേഷമുള്ള കഴിവിനെ നിഷേധിക്കുന്നതാണ് ഉപര്യുക്ത പ്രസ്ഥാവങ്ങളില്‍ നാം കണ്ടത്.
ഇനി പ്രസിദ്ധ പണ്ഡിതന്‍ അല്ലാമാ ഇബ്‌നു ഹജരില്‍ ഹൈതമി(റ) യുടെ അല്‍ഫതാവല്‍ ഹദീസിയ്യയില്‍ നിന്നുള്ള ചില ഉദ്ധരണികള്‍ കാണുക ദയബന്തികളുടെ ഗ്രന്ഥത്തിലടങ്ങിയ അപകടങ്ങള്‍ മനസ്സിലാക്കാന്‍ അതു മതിയാകും. അദ്ദേഹം രേഖപ്പെടുത്തുന്നു.
യാഫിഈ(റ) യും മറ്റുള്ളവരും ശൈഖ് അബൂ അബ്ദില്ലാഹില്‍ ഖുറശിയില്‍ നിന്നുദ്ധരിക്കുന്നു. ഈജിപ്തില്‍ കൊടും വരള്‍ച്ച പിടിപെട്ടപ്പോള്‍ ഈ വിഷയത്തില്‍ നിങ്ങളിലാരുടെയും പ്രാര്‍ത്ഥന സ്വീകരിക്കപ്പെടില്ല എന്നു പറയപ്പെട്ടു. അങ്ങനെ ഞാന്‍ സിറിയയിലേക്കു യാത്ര ചെയ്തു ഖലീലുല്ലാഹി ഇബ്‌റാഹീം നബി (അ) യുടെ ഖബ്‌റിന്നരികിലെത്തിയപ്പോള്‍ ഇബ്‌റാഹിം നബി (അ) എന്നെ കാണുകയും ഞാന്‍ മഹാനോട് ഇപ്രകാരം പറയുകയും ചെയ്തു. അല്ലാഹുവിന്റെ ദൂതരേ, ഈജിപ്തുകാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് അങ്ങെനിക്ക് ആതിഥ്യമരുളുക. അങ്ങനെ ഇബ്‌റാഹീം നബി (അ) പ്രാര്‍ത്ഥിക്കുകയും അവരുടെ വിഷമം നീങ്ങുകയും ചെയ്തു (അല്‍ ഫതാവല്‍ ഹദീയ്യ പേജ് 299). മഹാന്‍മാര്‍ക്കു മരണശേഷവും ഈ ലോകവുമായി ബന്ധമുണ്ടെന്ന് ഉപര്യുക്ത വാക്കുകളില്‍ നിന്നു വ്യക്തമാണല്ലോ. മഹാനായ നബി(സ) ക്കു പോലും വഫാത്തിനു ശേഷം ഈ ലോകവുമായി ബന്ധമില്ലെന്നല്ലേ സ്വിറാഥെ മുസ്ഖീമില്‍ നിന്നു വ്യക്തമാകുന്നത്. എന്നാല്‍ ഇബ്‌നുഹജര്‍(റ) രേഖപ്പെടുത്തുന്നു.
''നബി(സ)യെ ആത്മാവും ശരീരവമുള്ള തടിയോടെത്തന്നെ കാണാന്‍ പറ്റുമെന്ന് നാം പറഞ്ഞതുപോലെ ഇബ്‌നുല്‍ അറബി(റ) വ്യക്തമാക്കിയതായി ഞാന്‍ കണ്ടിട്ടുണ്ട്. കാരണം തിരമേനിയും മറ്റുപ്രവാചകന്മാരും വഫാത്തായതിനു ശേഷം ആത്മാക്കള്‍ തിരിച്ചു നല്‍കപ്പെടുക വഴി ജീവിച്ചിരിക്കുന്നവരാണ് തങ്ങളുടെ ഖബ്‌റുകളില്‍ നിന്നു പുറത്തേക്കു വരാനും ഉപരിലോകത്തും ഇഹലോകത്തും വിഹരിക്കാനും അവര്‍ക്കു അനുമതി നല്‍കപ്പെട്ടിരിക്കുന്നു. ഒരേ സമയം പലയാളുകള്‍ തങ്ങളെ ദര്‍ശിക്കുന്നതിന് തടസ്സമില്ല. കാരണം തങ്ങള്‍ സൂര്യനോപോലെയാണ് താജുദ്ദീന്‍ ഇബ്‌നു അത്വാഇല്ലാഹ് പറഞ്ഞതു പ്രകാരം (ഔലിയാക്കളില്‍ നിന്നുള്ള) ഖതുബ് ലോകം നിറഞ്ഞു നില്‍ക്കണമെങ്കില്‍ തിരുമേനി (സ) യെക്കുറിച്ച് നീ എന്താണ് മനസ്സിലാക്കിയിട്ടുള്ളത്?''(അല്‍ ഫതാവല്‍ ഹദീസിയ്യ, പേജ് 300)
ഓരോ മുസ്‌ലിമിന്റെയും വീട്ടില്‍ നബിതിരുമേനി (സ) യുടെ ആത്മാവുണ്ടാകുമെന്ന് ഖാദീ ഇയാദ് (റ) തന്റെ അശ്ശിഫാ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വഫാത്തിനു ശേഷവും ലോകത്തെ നിയന്ത്രിക്കാനുള്ള കഴിവ് നബിതങ്ങള്‍ക്ക് അല്ലാഹു നല്‍കിയിട്ടുണ്ടെന്നാണ് ഇത്തരം മഹാന്മാരുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.
മക്കയിലെ ഖുറൈശികള്‍ തങ്ങളുടെ ബിംബങ്ങളെ ദൈവങ്ങളായി കണ്ടിരുന്നില്ലെന്ന വാദവും വാസ്തവ വിരുദ്ധമാണ്. മഹാന്മാരോടുള്ള ഇസ്തിശ്ഫാഇനെ എതിര്‍ക്കാന്‍ വേണ്ടി കണ്ടെത്തിയ അഭിപ്രായമെന്നേ അതിനെ വിശേഷിപ്പിക്കാന്‍ പറ്റുകയുള്ളൂ. വിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇബ്‌നു ജരീനിത്ത്വബ്‌രി (റ) സൂറത്തുല്‍ റഹ്ദിനെ 14.ാമത്തെ സൂക്തമായ ശ്ശക്കžഒ മ്പറ്ററ ര്‍ള്‍Žˆക്കഷ ത്സ ല്‍ളവഛ യ്യല ര്‍ള്‍ഥ~ഷ യ്യഷ˜റഏവ എന്ന വ്യാഖ്യാനത്തില്‍ എഴുതുന്നു. ‡റ്ററഏവ †ƒഒഝഇഏ ര്‍ള്‍ര™ക്കžന്ഥഏ ƒഴള്‍ഥ~ഷ ശ്ശˆറഏ ‡റ്ററഇത്സഏവ ക™രജ ഗ്മƒഞ്ചˆറ മുശ്‌രിക്കുകള്‍ ഇലാഹ് എന്നും റബ്ബ് എന്നും പേര് വിളിക്കുന്ന ദൈവങ്ങള്‍ (അവര്‍ക്കു ഉപകാരമോ ഉപദ്രവമോ ചെയ്യില്ല) തൊട്ടടുത്ത് തന്നെ അദ്ദേഹം എഴുതുന്നു. ഈ മുശ്‌രിക്കുകള്‍ ദൈവങ്ങള്‍ എന്നു വിളിക്കുന്ന വസ്തുക്കള്‍ അവര്‍ക്ക് ഉപകാരപ്രമദോ ഉപദ്രവകരമായോ ഒരു തരത്തിലും ഉത്തരം ചെയ്യുകയില്ല. (തഫ്‌സീര്‍ ത്വബ്‌രി, വാല്യം 13 പേജ് 169-179)
10. നിസ്‌കാരത്തില്‍ നബി(സ)യെ ഓര്‍ക്കല്‍
നിസ്‌കാരത്തിനിടയില്‍ മഹാനായ റസൂല്‍ തിരുമേനി(സ) തങ്ങളെയോ ശൈഖന്മാരെയോ ഓര്‍ക്കുന്നത് കാള, കഴുത മുതലായവയുടെ രൂപങ്ങളില്‍ മുഴുകുന്നതിനേക്കാളും മോശമാണെന്നു ഇസ്മാഈല്‍ ദഹ്‌ലവി തന്റെ ശൈഖിന്റെ വാമൊഴികളിലായി സിറാഥെ മുസ്തഖീമിലുണ്ട്. ന്യായീകരണങ്ങളിലൂടെ ശരിപ്പെടുത്താന്‍ തബ്‌ലീഗുകാര്‍ ശ്രമിച്ചെങ്കിലും നബി(സ)യെ മാനസക്കൊട്ടാരത്തില്‍ താലോലിക്കുന്ന ഏതൊരു മുസല്‍മാനും കേള്‍ക്കാന്‍ വെറുക്കുന്ന വാചകമായിപ്പോയി ഇത്. ആ പരാമര്‍ശം ഇങ്ങനെ വായിക്കാം.
നിസ്‌കാരത്തില്‍ ശൈഖിന്റെയോ മറ്റു മഹാന്മാരിലോ നബി (സ) യില്‍ പോലും ചിന്ത പതിക്കുന്നത് കാളയിലോ കഴുതയിലോ ചിന്ത പതിപ്പിക്കുന്നതിലും മോശമാണ്. കാരണം ശൈഖിനെക്കുറിച്ചുള്ള ചിന്ത ബഹുമാനപൂര്‍വ്വമാണ് മനുഷ്യ മനസ്സിലേക്ക് കടന്നുവരുന്നത്. കാള,കഴുത എന്നിവയെക്കുറിച്ചുള്ള ചിന്ത വളരെ നിന്ദ്യമായ രൂപത്തിലാണ് കടന്നുവരി. അന്യരോടുള്ള ഈ ബഹുമാനം ശിര്‍ക്കിലേക്കു വലിച്ചിഴക്കുന്നതാണ് (സിറാഥെ മുസ്തഖീം, പേജ് 148)
ചുരുക്കത്തില്‍ നിസ്‌കാരത്തില്‍ തന്റെ ശൈഖിലോ റസൂല്‍ (സ) യെയോ ബഹുമാനപൂര്‍വ്വം ഓര്‍ക്കുന്നതു ശരിയല്ല എന്നാണ് ഇവിടെ എഴുതിയിരിക്കുന്നത്. എന്നാല്‍ ദയൂബന്ദികള്‍ തങ്ങളുടെ നേതാവാണെന്ന് കൊട്ടിഘോഷിക്കുന്ന വിഖ്യാതപണ്ഡതിന്‍ ശൈഖ് അഹ്ദ് സര്‍ഹിന്ദി (റ) യുടെ മക്തൂബാത്ത് ഈ ആശയം ഒരിക്കലും അംഗീകരിക്കുന്നില്ല. (മക്തുബത്ത് വാള്യം 2 മക്തൂബ് 30 നോക്കുക)
അതോടൊപ്പം അത്തഹിയ്യാത്തിലെ അസ്സലാമു അലൈക അയ്യുഹന്നബിയ്യ് എന്നു ചൊല്ലുന്ന സമയത്ത് നബി(സ) യെ മനസ്സില്‍ കൊണ്ടുവരണമെന്ന് ഇമാം ഗസാലി (റ) രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം എഴുതന്നു.
നീ ഹൃദയത്തില്‍ റസൂല്‍ (സ) യെ തടിയോടൊപ്പം ഹാജറാക്കി. സലാമുന്‍ അലൈക അയ്യുഹന്നബിയ്യു വറഹ്‌മതുല്ലാഹി വബറാകതുരു അവിടെത്തേക്കെത്തുമെന്നും അതിലേറെ പൂര്‍ണമായ രൂപത്തില്‍ മടക്കുമെന്നും നീ ഉറപ്പിക്കുക(ഇഹ്‌യാ 1 പേജ് 169).
ബഹുമാനപൂര്‍വ്വം മനസ്സിലേക്കു കടന്നുവരുന്നത് ശിര്‍ക്കിലേക്കു വലിച്ചിഴക്കുമെങ്കില്‍ ഇമാം ഗസാലി (റ) ശിര്‍ക്കിനു പ്രേരിപ്പിച്ചുവെന്നു പറയേണ്ടിവരും.
ഇവിടെ തബ്‌ലീഗുകാര്‍ മറുപടി പറയുന്നത് മഹാന്മാരിലേക്ക് സ്വര്‍ഫുല്‍ ഹിമ്മത്ത് നടത്തുന്നതിനെ മാത്രമാണ് സിറാഥെ മുസ്തഖീം എതിര്‍ത്തത് എന്നാണ്. സ്വര്‍ഫുല്‍ ഹിമ്മത്ത് തടയുന്നതിനെ മാത്രമാണ് സിറാഥെ മുസ്തഖീം എതിര്‍ത്തത് എന്നാണ്. സ്വര്‍ഫുല്‍ ഹിമ്മത്ത് എന്നാല്‍ മുഴുവന്‍ ശ്രദ്ധ ഒരാളില്‍ കേന്ദ്രീകരിക്കലും ~ശ്ലഞ്ചള ന്മƒഷഏ (നിന്നെമാത്രം ഞാന്‍ ആരാധിക്കുന്നു) എന്നു പറയുമ്പോള്‍ പോലും ആ വ്യക്തിയെ ഉദ്ദേശിക്കലുമാണ്. പക്ഷേ ഈ മറുപടികൊണ്ട് സിറാഥെ മുസ്തഖീമിലെ പരാമര്‍ശം ന്യായീകരിക്കാവതല്ല. കാരണം മഹാന്മാരെ ഓര്‍ക്കുന്നത് മോശമാണെന്നതിനെ അത് ശിര്‍ക്കിലേക്കു വലിച്ചിഴക്കും എന്നാണ് മോശമാണെന്നതിനെ അത് ശിര്‍ക്കിലേക്കു വലിച്ചിഴക്കും എന്നാണ് തബ്‌ലീഗുകാര്‍ ന്യായീകരിച്ചതുപോലെ സ്വര്‍ഫുല്‍ ഹിമ്മത്തായിരുന്നു കാര്യമെങ്കില്‍ അത് ശിര്‍ക്കിലേക്കു വലിച്ചിഴക്കുമെന്നതിനു പകരം അതു വ്യക്തമായ ശിര്‍ക്കാണെന്ന് പറയേണ്ടിയിരുന്നു. കാരണം മുഴുശ്രദ്ധയും ഒരാളിലേക്ക് കേന്ദ്രീകരിച്ച് നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നുവെന്ന് പറഞ്ഞാല്‍ അത് ശിര്‍ക്കാണെന്നതു നിസ്തര്‍ക്കമായ കാര്യമാണല്ലോ. എല്ലാറ്റിനും പുറമെ റസൂല്‍ (സ) യോട് മൃഗങ്ങളെ താരതമ്യപ്പെടുത്തിയത് എന്തുമാത്രം മോശമായിപ്പോയി.
ഒരു ഗ്രന്ഥത്തിന്റെ തമാശകള്‍
തബ്‌ലീഗുകാര്‍ അങ്ങേയറ്റം ആദരിക്കുകയും വായിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണ് ഇസ്മാഈല്‍ ദഹ്‌ലവിയുടെ തഖ്‌വിയതുല്‍ ഈമാന്‍. പുത്തന്‍വാദം എത്രമാത്രം ഈ വിഭാഗത്തില്‍ വേരോടിയിട്ടുണ്ടെന്ന് ഇതു വായിക്കുന്ന ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാം. പക്ഷെ ഇതിലെ പല ആശയങ്ങളും തബ്‌ലീഗുകാരോട് പറയുമ്പോള്‍, ഇല്‍യാസ് ജനിക്കുന്നതിന്റെ നൂറുവര്‍ഷം മുമ്പ് വിരചിതമായ ഗ്രന്ഥമാണെന്നും അതുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നും പറഞ്ഞൊഴിഞ്ഞുമാറലാണ് പതിവ്.
പ്രസിദ്ധ പണ്ഡിതന്‍ അഹ്‌മദ് കോയ ശാലിയാത്തിയുടെ ചാലിയത്തെ അസ്ഹരിയ്യ, കുതുബുഖാനയില്‍ തഖ്‌വിയത്തുല്‍ ഈമാനിന്റെ ഒരു പഴയ പതിപ്പ് ഉണ്ട്. അതിന്റെ തുടക്കത്തില്‍ ശാലിയാത്തി (റ) എഴുതി വെച്ചിരിക്കുന്നു:
''ഇത് ഇന്ത്യയിലെ വഹാബി തലവന്റെ ഗ്രന്ഥവും ദയൂബന്തിലെ പിഴച്ച വിഭാഗത്തിന്റെ അടിത്തറയുമാണ്. ഇന്ത്യയിലെയും സിന്ധിലെയും ഹറമൈനിലെയും അറബു-ലോകത്തെയും പണ്ഡിത ശ്രേഷ്ഠര്‍ ഇതിനെ എതിര്‍ത്തിട്ടുണ്ട്. ഇതിന്റെ ഉള്ളടക്കത്തില്‍ നീ വഞ്ചിതരാവരുത്. കാരണം സത്യവിരുദ്ധമായ ഒരുപാട് കാര്യങ്ങള്‍ ഇതിലുണ്ട്. ശരിക്കും ആലോചിക്കുക''. ഇതുമായി തബ്‌ലീഗുകാര്‍ക്കുള്ള ബന്ധം വിശദീകരിക്കുന്ന ചിലഫത്‌വകള്‍ താഴെ ചേര്‍ക്കുന്നു.
റശീദ് അഹ്‌മദ് ഗംഗോഹിയുടെ ഫത്‌വ
ചോദ്യം: സയ്യിദ് അഹ്‌മദ് സാഹിബിന്റെ കൂടെ രക്തസാക്ഷിയായ മുഹമ്മദ് ഇസ്മാഈല്‍ ദഹ്‌ലവിയെ പിഴച്ചവന്‍, അവിശ്വാസി, സത്യനിഷേധി എന്നൊക്കെ പറയുന്നത് ശരിയാണോ? ശരിയല്ലെങ്കില്‍ അപ്രകാരം പറയുന്നവന്റെ വിധിയെന്ത്? അദ്ദേഹം രചിച്ച തഖിവിയത്തുല്‍ ഈമാന്‍ പാരായണവും മറ്റുള്ളവരെ പഠിപ്പിക്കലും ശരിയാണോ?
ഉത്തരം: മൗലവി മുഹമ്മദ് ഇസ്മാഈല്‍(റ) പണ്ഡിതനും ഭക്തനുമാണ്. പുത്തന്‍വാദത്തെ പിഴുതെറിയാനും സുന്നത്തിനെ നടപ്പിലാക്കാനും ഖുര്‍ആനും ഹദീസും അനുസരിച്ച് പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നവനും ജനങ്ങളെ സന്മാര്‍ഗദര്‍ശനം നടത്തുന്നവനുമായിരുന്നു. ജീവിതാന്ത്യം വരെ ഇതേയവസ്ഥയില്‍ നിലകൊള്ളുകയും അവസാനം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്‍മ്മയുദ്ധം നടത്തി സത്യനിഷേധികളുടെ കയ്യാല്‍ രക്തസാക്ഷിയാവുകയും ചെയ്തു. ബാഹ്യമായി ഇങ്ങനെയുള്ള ഒരാള്‍ അല്ലാഹുവിന്റെ വലിയ്യും ശഹീദുമാണ്. അല്ലാഹു പറയുന്നു: അവന്റെ ഔലിയാക്കള്‍ ഭയഭക്തരല്ലാതെയല്ല.
തഖിയതുല്‍ ഈമാന്‍ എന്ന ഗ്രന്ഥം വളരെ ഉത്തമവും ശിര്‍ക്കും ബിദ്അത്തും തടയുന്നതില്‍ തുല്യതയില്ലാത്തതുമാണ്. അതില്‍ പ്രമാണമായി സ്വീകരിക്കപ്പെട്ടത് പൂര്‍ണ്ണമായും ഖുര്‍ആനും ഹദീസുമാണ്. അതു കൈവശം വെക്കലും വായിക്കലും അതനുസരിച്ച് പ്രവര്‍ത്തിക്കലും തന്നെയാണ് ഇസ്‌ലാം. അതോടൊപ്പം പ്രതിഫലാര്‍ഹവുമാണ് അത് കൈവശം വെക്കുന്നത് തെറ്റാണെന്ന് പറയുന്നവര്‍ തെമ്മാടിയും പുത്തന്‍വാദിയുമാണ്. അജ്ഞത കാരണം അതിന്റെ മഹത്വം മനസ്സിലാക്കാനാവാത്തത് അവന്റെ ബുദ്ധിക്കുറവാണ്. ഗ്രന്ഥത്തിനും ഗ്രന്ഥകാരനും എന്തു കുഴപ്പം? വലിയ വലിയ പണ്ഡിതര്‍ ഇതിനെ സ്‌നേഹിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഏതെങ്കിലും വഴിവിട്ടവന്‍ ഇത് മോശമെന്ന് പറഞ്ഞാല്‍ അവന്‍ പിഴച്ചവനും മറ്റുള്ളവരെ പിഴപ്പിക്കുന്നവനുമാണ്. (ഫതാവാ റശീദിയ്യ, പേജ് 92)
മറ്റൊരു ചോദ്യവും ഉത്തരവും
ചോദ്യം: തഖ്‌വിയത്തുല്‍ ഈമാനില്‍ ഏതെങ്കിലും വിഷയം പ്രവര്‍ത്തനയോഗ്യമല്ലാത്തതായിട്ടുണ്ടോ? അതല്ല സര്‍വ്വതും മതപണ്ഡിത വീക്ഷണത്തില്‍ സ്വീകാര്യയോഗ്യമാണോ?
മൗലവി ഇസ്മാഈല്‍ ശഹീദ് മരണ സമയത്ത് ധാരാളം ജനങ്ങള്‍ക്കു മുമ്പില്‍ തഖിയതുല്‍ ഈമാനിലെ ചില വിഷയങ്ങളില്‍ നിന്നും പശ്ചാത്തപിച്ചുവെന്ന് ഒരു ശ്രുതിയുണ്ട്. നിങ്ങള്‍ അപ്രകാരം കേട്ടിട്ടുണ്ടോ?
ഉത്തരം: ഈ വിനീതന്റെ അഭിപ്രായത്തില്‍ അതിലെ മുഴുവന്‍ വിഷയങ്ങളും ശരിയാണ്. ചില വിഷയങ്ങളില്‍ തീവ്ര സമീപനമുണ്ടെന്നു പ്രത്യക്ഷത്തില്‍ തോന്നിയേക്കാം. ചില വിഷയങ്ങളില്‍ നിന്നദ്ദേഹം പശ്ചാത്തപിച്ചു മടങ്ങിയെന്നതു പുത്തന്‍വാദികള്‍ മെനഞ്ഞുണ്ടാക്കിയതാണ്. (ഫതാവാ റശീദിയ്യ, പേജ് 199)
മുഹമ്മദ് ഇല്‍യാസ് എന്ന തബ്‌ലീഗ് സ്ഥാപകന്റെ ആദര്‍ശ ഗുരു, ഗംഗോഹിയുടെ ഫത്‌വയാണ് മുകളില്‍ ഉദ്ധരിക്കുന്നത്. തഖ്‌വിയതുല്‍ ഈമാന്‍ തന്നെയാണ് ഇസ്‌ലാം എന്ന അദ്ദേഹത്തിന്റെ അഭിപ്രായം ശ്രദ്ധിച്ചല്ലോ, തബ്‌ലീഗുകാര്‍ക്ക് വിട്ടുമാറാന്‍ പറ്റാത്ത ബന്ധമാണ് അതുമായുള്ളതെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ.
ഖബ്ര്‍ സിയാറത്ത്
മഹാന്മാരുടെ ഖബര്‍ സന്ദര്‍ശനവും അതിനുവേണ്ടി യാത്ര ചെയ്യലും പുണ്യകര്‍മ്മമാണെന്നാണു സുന്നികളുടെ വിശ്വാസം. എന്നാല്‍ തഖ്‌വിയതുല്‍ ഈമാനിലെ ഒരു പരാമര്‍ശം കാണുക.
''ഏതെങ്കിലുമൊരാള്‍ നബിക്കോ വലിയ്യിനോ ഭൂതപ്രേതങ്ങള്‍ക്കോ പിശാചിനോ ജിന്നിനോ യഥാര്‍ത്ഥമോ വ്യാജമോ ആയ ഖബ്‌റിനോ സാഷ്ടാംഗ പ്രണാമമര്‍പ്പിക്കുക, അവര്‍ക്കു വേണ്ടി നോമ്പനുഷ്ഠിക്കുക, കൈ കെട്ടി വിനയത്തോടെ നില്‍ക്കുക, ഖബ്‌റിനെ ചുംബിക്കുകയോ അവിടെ വിളക്കു കത്തിക്കുകയോ ചെയ്യുക, ഖബ്‌റിന്‍മേല്‍ വസ്ത്രം വിരിക്കുകയും... സമീപസ്ഥനായി സേവനമനുഷ്ഠിക്കുകയും ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടാല്‍ അവന്‍ പരസ്യമായി ശിര്‍ക്കു ചെയ്തിരിക്കുന്നു. (തഖിയതുല്‍ ഈമാന്‍ പേജ് 18)
സുന്നികള്‍ക്കിടയില്‍ സ്വീകാര്യമായ പല പുണ്യകര്‍മ്മങ്ങളും ശിര്‍ക്കിന്റെ കൂട്ടത്തില്‍ എണ്ണിയിരിക്കുന്നു.
അദൃശ്യജ്ഞാനം
തബ്‌ലീഗുകാര്‍ക്കും സുന്നികള്‍ക്കുമിടയില്‍ വിവാദമായി നിലകൊള്ളുന്ന വിഷയമാണ് മഹാന്മാരുടെ അദൃശ്യജ്ഞാനം. തഖ്‌വിയത്തുല്‍ ഈമാനിലെ ഒരു പരാമര്‍ശം ഇങ്ങനെ വായിക്കാം:
അല്ലാഹു അടിമകളോട് ഈ ലോകത്തോ പരലോകത്തോ ഖബ്‌റിലോ വെച്ച് എങ്ങനെ വര്‍ത്തിക്കുമെന്ന് ഒരാള്‍ക്കുമറിയില്ല. പ്രവാചകനും വലിയ്യും അങ്ങനെ തന്നെ തന്റെയും മറ്റുള്ളവരുടെയും അവസ്ഥകളെ കുറിച്ച് അവര്‍ അജ്ഞരാണ്. വഹ്‌യ് മുഖേനെ ആര്‍ക്കെങ്കിലും ഒരാളുടെ അന്ത്യം ശുഭകരമായിരിക്കുമെന്ന് വിവരം ലഭിച്ചാല്‍ തന്നെ അത് മൊത്തത്തിലുള്ള അറിവ് മാത്രമാണ്. അതിനപ്പുറം അറിയുക അവരുടെ കഴിവിന്നതീതമാണ്(തഖ്‌വിയത്തുല്‍ ഈമാന്‍ പേജ് 35).
പ്രവാചകന്മാര്‍ക്കും ഔലിയാക്കള്‍ക്കും തങ്ങളുടെ ഖബ്ര്‍ ജീവിത്തെക്കുറിച്ച് യാതൊര വിവരമില്ലെന്ന അപകടകരമായ വാദമാണ് നാമിവിടെ ദര്‍ശിക്കുന്നത്. നബി(സ)തങ്ങള്‍ അല്ലാഹു നല്‍കിയ വിശാലജ്ഞാനം പോലും ഇവിടെ നിഷേധിക്കപ്പെടുന്നു. ജനങ്ങള്‍ക്കിടയില്‍ ഏ ശൈഖവര്‍കളേ അല്ലാഹു മുഖേന ഞങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു തരൂ എന്ന വാചകം പ്രസിദ്ധമാണ്. ഇത് പരസ്യമായ ശിര്‍ക്കാണ്. അല്ലാഹു മുസ്‌ലിംകളെ അതില്‍ നിന്നും രക്ഷിക്കട്ടെ (തഖിയത്തുല്‍ ഈമാന്‍ പേജ് 66)
മഹാനായ ഗൗസുല്‍ അഅ്‌ളമിനെ ആയിരവും അതിലപ്പുറവും തവണ വിളിക്കുന്ന സുന്നികള്‍ ഒന്നടങ്കം മുശ്‌രിക്കായി മാറുന്ന കാഴ്ചയാണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത്.
മറ്റൊരു ഭേദഗതി
തഖ്‌വിയത്തുല്‍ ഈമാനില്‍ പോലും പില്‍ക്കാലത്തു ഭേദഗതികള്‍ വന്നിട്ടുണ്ട്. ഉദാഹരണമായി ഖൈസിന്‍ സഅ്ദ്(റ)ല്‍ നിന്നുള്ള ഒരു ഹദീസ് തഖ്‌വിയതുല്‍ ഈമാനില്‍ ഉദ്ധരിക്കുന്നു.
ഖൈസ്(റ) പറയുന്നു: ഒരു ദിവസം ഞാന്‍ ഹിറാ എന്ന സ്ഥലത്ത് പോയി. അപ്പോള്‍ ജനങ്ങള്‍ അവരുടെ നേതാവിനു സുജൂദ് ചെയ്യുന്നത് കണ്ടു. ഞാന്‍ റസൂല്‍ (സ) യുടെ അടുക്കല്‍ ചെന്ന് പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരായ അങ്ങാണ് സുജൂദ് ചെയ്യപ്പെടാന്‍ ഏറ്റവും അര്‍ഹന്‍.'' അപ്പോള്‍ അവിടുന്ന് പ്രതികരിച്ചു: ''എന്റെ ഖബ്‌റിന്നരികിലൂടെ നടന്നുപോകുമ്പോള്‍ നീ അതിനു സാഷ്ടാംഗം ചെയ്യുമോ?'' ഇതു വിവരിച്ച ശേഷം ഇസ്മാഈല്‍ ദഹ്‌ലവി എഴുതുന്നു: അഥവാ ഒരു ദിവസം ഞാനും മരിച്ചു മണ്ണോടുചേരും. ഈ ആശയം സൂചിപ്പിക്കാന്‍ ദഹ്‌ലവി ഉപയോഗിച്ച വാചകം ഇപ്രകാരമാണ് (ഞാനും മരിച്ച് മണ്ണോട് ചേരും). നബി (സ) മണ്ണോട് ചേര്‍ന്നുവെന്ന അപകടകരമായ ആശയം ഇതില്‍ പതിയിരിക്കുന്നതു കാരണം സുന്നീ പണ്ഡിതര്‍ രംഗത്തുവന്നു. അഹ്‌മദ് റസാഖാന്‍ ബറേല്‍വിയെ പോലുള്ള പണ്ഡിതര്‍ ശക്തമായി ആഞ്ഞടിക്കുകയും ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. ആ പ്രയോഗത്തെക്കുറിച്ച് തബ്‌ലീഗുകാരുടെ നേതാവായ റശീദ് അഹ്‌മദ് ഗംഗോഹിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.
''മണ്ണോടു ചേരുകയെന്നതിനു രണ്ടര്‍ത്ഥമുണ്ട്. ഒന്ന് മണ്ണായി മാറുകയും ആ മണ്ണ് ഭൂമിയുമായി കൂടിക്കലരുകയും ചെയ്യുക. രണ്ട് മണ്ണോട് ചേര്‍ന്നു നില്‍ക്കുക. ഇവിടെ രണ്ടാമത്തെതാണ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. . പ്രവാചകന്മാരുടെ ശരീരം മണ്ണാവുകയില്ലെന്നു മൗലാനയും (ദഹ്‌ലവി) പറഞ്ഞിട്ടുണ്ട്. മരിച്ചവനെ നാലുഭാഗത്തുനിന്നും മണ്ണ് ചുറ്റി അടിഭാഗത്തുള്ള മണ്ണുമായി കഫന്‍ പുടയോടൊപ്പം ചേരുന്നതിനാല്‍ മണ്ണോടു ചേരും എന്നു പറയുന്നതില്‍ യാതൊരു കുഴപ്പമില്ല.''
റശീദ് അഹ്‌മദ് ഗംഗോഹി ഇസ്മാഈല്‍ ദഹ്‌വിയുടെ വാചകത്തെ ന്യായീകരിക്കുയാണ് ചെയ്യുന്നത്. ഏതായാലും അപമര്യാദരൂപത്തിലുള്ള ഒരു പ്രയോഗമായിപ്പോയി അതെന്നു ഒരു നിഷ്പക്ഷ വീക്ഷകനു വിലയിരുത്താന്‍ കഴിയും.
എന്നാല്‍ ഫൈസല്‍ പബ്ലിക്കേഷന്‍സ് ഡല്‍ഹി 1999 ല്‍ മുഹമ്മദ് സുഹൈബ് സ്വിദ്ദീഖിയുടെ മേല്‍നോട്ടത്തില്‍ പ്രസിദ്ധീകരിച്ച തഖ്‌വിയതുല്‍ ഈമാനിലെ ഉപര്യക്ത പരാമര്‍ശത്തില്‍ ചില്ലറ ഭേദഗതി വരുത്തിയിരിക്കുന്നു. അതിപ്രകാരമാണ്.
''ഞാനും മരണമടഞ്ഞ് ഖബ്‌റിന്റെ മടിത്തട്ടില്‍ ചെന്നു കിടന്നുറങ്ങും.'' ഇസ്മാഈല്‍ ദഹ്‌ലവിക്ക് തെറ്റുപറ്റിയെന്ന തിരിച്ചറിവാണോ അതല്ല, ആളുകളെ ആശയക്കുഴപ്പത്തിലാക്കലാണോ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ചേതോവികാരമെന്നറിയില്ല. (തഖീയതുല്‍ ഈമാന്‍ പേജ് 71, ഫതാവാ റശീദിയ്യ പേജ് 226)
പുണ്യകര്‍മങ്ങള്‍ക്കെതിരെ
വായിക്കാന്‍ പുണ്യമുള്ള ഗ്രന്ഥമെന്നു തബ്‌ലീഗുകാരുടെ നേതാവ് ഫത്‌വകൊടുത്ത തഖ്‌വിയതുല്‍ ഈമാന്‍ ഒട്ടേറെ പണ്യകര്‍മ്മങ്ങളെ അനിസ്‌ലാമികമായി ചിത്രീകരിക്കുന്നു അദ്ദേഹം എഴുതുന്നു.
''റബീഉല്‍ അവ്വലില്‍ നബിദിനമാഘോഷിക്കുക നബിദിനാഘോഷ സദസ്സില്‍ റസൂല്‍ (സ) യുടെ ജന്മം പരാമര്‍ശിക്കപ്പെടുമ്പോള്‍ അവിടുത്തെ ആത്മാവ് സന്നിഹിതമായിട്ടുണ്ടെന്ന വിശ്വാസത്തോടെ സ്വാഗതം ചെയ്യാനായി എഴുന്നേറ്റു നില്‍ക്കുക, റബീഉല്‍ ആഖിര്‍ പതിനൊന്ന് (ഗൗസുല്‍ അഅ്‌ളമിന്റെ ആണ്ട് ആഘോഷിക്കുക), മൂന്ന്, പത്ത്, നാല്പത്, ആറുമാസം, ആണ്ട് (മരിച്ചവര്‍ക്കുവേണ്ടി ഈ കാലയളവില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തുന്നത് നേര്‍ച്ച മുതലായവ കൊണ്ടാടുക, വിദൂരെ നിന്നും ഖബ്ര്‍ സന്ദര്‍ശനാര്‍ത്ഥം യാത്ര ചെയ്ത് വരിക ഈ കാര്യങ്ങളും ഇതുപോലുള്ള ആയിരക്കണക്കിന് ആചാരങ്ങളും തീര്‍ച്ചയായും ദീനിനെതിരാണ്'' (തഖ്‌വിയതുല്‍ ഈമാന്‍ പേജ് 89)
ഇസ്തിഗാസയെ എതിര്‍ത്തുകൊണ്ടെഴുതുന്നു: മഹാന്മാരെ ദൂരെ നിന്നും വിളിച്ച് തങ്ങളുടെ ആവശ്യസാഫല്യത്തിനുവേണ്ടി അങ്ങു പ്രാര്‍ത്ഥിക്കണമെന്നു പറഞ്ഞാല്‍ അത് ശിര്‍ക്കാണ്. ഇവിടെ ആവശ്യ പൂര്‍ത്തീകരണത്തിനായി അല്ലാഹുവിനോട് മാത്രമാണ് പ്രാര്‍ത്ഥന നടത്തിയിട്ടുള്ളതെങ്കില്‍ വിളികൊണ്ട് ശിര്‍ക്ക് വന്നുപെട്ടു. കാരണം അവര്‍ ദൂരെ നിന്നും അടുത്തുനിന്നും ഒരേപോലെ കേള്‍ക്കുമെന്ന് അത് അല്ലാഹുവിന്റെ പ്രത്യേകതയാണ് അവന്‍ വിശ്വിസിച്ചിരിക്കുന്നു. ഈ ആയത്തില്‍ (അഹ്ഖാഫിലെ 5.ാം ആയത്ത്) അല്ലാഹു പറഞ്ഞതിന്റെ സാരമാണിത്. ''അവര്‍ അവന്റെ വിളിയെക്കുറിച്ച് അജ്ഞരാണ്. വിളിക്കുന്നവര്‍ ഖിയാമത്ത് നാള്‍ വരെ അലറിയാലും അവര്‍ വിളികേള്‍ക്കുകയില്ല.'' (തഖീതുല്‍ ഈമാന്‍ പേജ് 32)
സഹായാഭ്യര്‍ത്ഥനയുടെ വിഷയത്തില്‍ ബിംബങ്ങളുടെ അതേ സ്ഥാനമാണ് മഹാന്മാരായ പ്രവാചകന്മാര്‍ക്കും ഔലിയാക്കള്‍ക്കുമുള്ളതെന്ന് ഇസ്മാഈല്‍ ദഹ്‌ലവി തന്റെ ഒരു കത്തിലൂടെ വ്യക്തമാക്കുന്നു. അസ്സയിദ് അബ്ദുല്ലാഹില്‍ ബഗ്ദാദി എന്ന വ്യക്തിക്ക് അദ്ദേഹം എഴുതുന്നതു കാണുക.
''ഇന്ത്യന്‍ മുസ്‌ലിംകളിലെ സാധാരണക്കാര്‍ വിവരക്കേടു കാരണം ബഹുദൈവാരാധനയും പുത്തന്‍വാദങ്ങളില്‍ അകപ്പെട്ട് ബാലിശ വിശ്വാസങ്ങള്‍ മുറുകെ പിടിക്കുന്നു. ഖബ്‌റിനെയും ഖബ്‌റാളികളെയും ആരാധിക്കുന്നു. അവരോട് മുഴുവന്‍ ആവശ്യങ്ങളും അല്ലെങ്കില്‍ അധിക ആവശ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങുന്നു. അപ്പോള്‍ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുന്നതിനെ പ്രതിരോധിക്കാന്‍ ഞാനൊരു ഗ്രന്ഥം രചിച്ചു. അല്ലാഹുവിന്റെ വിശുദ്ധ വചനങ്ങളില്‍ നിന്നു 26 ആയത്തുകള്‍ ഞാനതില്‍ തെളിവായി ഉദ്ധരിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാനും അവരുടെ തെറ്റായ വിശ്വാസങ്ങളുടെയും തെളിവുകളുടെയും മൂടുപടം നീക്കാനുമായി ഞാനത് ഇന്ത്യന്‍ ഭാഷയിലേക്ക് (ഉര്‍ദു) വിവര്‍ത്തനം ചെയ്തു. ആയിരക്കണക്കിനാളുകള്‍ സന്മാര്‍ഗം സ്വീകരിച്ചതില്‍ അല്ലാഹുവിന്ന് സ്തുതി. വിവരദോഷികളായ ചില എതിരാളികള്‍ മാത്രമാണ് ശങ്കിച്ചു നിന്നിട്ടുള്ളത്.''
എന്റെ ആ ഗ്രന്ഥം നിങ്ങള്‍ സമക്ഷം വായിക്കപ്പെട്ടതായി ഞാന്‍ അറിഞ്ഞു. പക്ഷേ സ്വയം കഴിവില്ലെന്നതിലും സൃഷ്ടിയാണെന്നതിലും ബിംബങ്ങളും പ്രവാചകന്മാരടക്കമുള്ള മുഴുജനങ്ങളും തുല്യരാണ്. എങ്കിലും അപ്രകാരം പറയല്‍ ഒരുതരം അപമര്യാദയാണെന്നു നിങ്ങള്‍ പറഞ്ഞതായി അറിഞ്ഞു. അതുപറയണമെങ്കില്‍ തെളിവും പ്രമാണവും ആവശ്യമാണെന്നാണ് നിങ്ങളുടെ ഭാഷ്യം കാരണം ബിംബം അശുദ്ധ (നജസ്) വസ്തുവുമാണ് പിന്നെ എങ്ങനെയാണ് വിശുദ്ധരുടെ നേതാവായ റസൂല്‍ (സ) തങ്ങളുടെ കൂടെ പറയപ്പെടുക!
ഞാന്‍ പറയട്ടെ, സൗഭാഗ്യം നല്‍കുന്നവന്‍ അല്ലാഹുവാണ് ഈ വാചകം എന്റെ ഗ്രന്ഥത്തില്‍ സാധാരണക്കാരുടെ സംശയങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ടി പറഞ്ഞതാണ് അവര്‍ പറയുന്നത്, സഹയാഭ്യര്‍ത്ഥനയും ആരാധനയും സാഷ്ടാംഗവും ബിംബങ്ങള്‍ക്കു മുന്നില്‍ മാത്രമാണ് നിഷിദ്ധമെന്നും പ്രവാചകന്മാരുടെയും ഉന്നതരായ ഔലിയാക്കളുടെയും മുന്നില്‍ നിഷിദ്ധമല്ലെന്നുമാണ് ഞാന്‍ പറഞ്ഞു. യഥാര്‍ത്ഥ സഹായാഭ്യര്‍ത്ഥന ലോകത്തെ നിയന്ത്രിക്കുന്നതില്‍ സ്വയം കഴിവുള്ളവനോടല്ലാതെ പാടില്ലെന്നതാണ് ബുദ്ധിക്കു സ്വീകാര്യം ഖുര്‍ആന്റെ ഖണ്ഡിത പ്രമാണങ്ങളില്‍ നിന്നു സ്വയം കഴിവുള്ളവന്‍ അല്ലാഹു മാത്രമാണെന്ന് തെളിഞ്ഞിട്ടുണ്ട്. അതിനാല്‍ സാഷ്ടാംഗമര്‍പിക്കുന്നതിലും മഴ വര്‍ഷിപ്പിക്കുന്നതിലും സന്താനങ്ങള്‍ നല്‍കുന്നതിലും അമ്പിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും ബിംബങ്ങളെക്കാളോ സാധാരണ ജനങ്ങളെക്കാളോ യാതൊരു മേന്മയുമില്ല. അല്ലാഹുവിന്റെ അടുക്കല്‍ അമ്പിയാക്കള്‍ക്കുള്ള സാമീപ്യവും ഔന്നിത്യവും മഹത്വവും അംഗീകരിക്കുന്നതോടൊപ്പം അതിനു ദൈവികതയിലോ പരിപാലനത്തിലോ യാതൊരു പങ്കുമില്ല.
1999 ല്‍ ഫൈസ്വല്‍ പബ്ലിക്കേഷന്‍സ് ഡല്‍ഹി പുറത്തിറക്കിയ തഖ്‌വിയതുല്‍ ഈമാനിന്റെ അവസാനഭാഗത്തും ഈ കത്ത് ചേര്‍ത്തിട്ടുണ്ട്. സഹായാഭ്യര്‍ത്ഥനയുടെ വിഷയത്തില്‍ ബിംബങ്ങളുടെ അതേ സ്ഥാനമാണ് മഹാന്‍മാര്‍ക്കുള്ളതെന്നും മുശ്‌രിക്കുകളുടെ അതേ കാഴ്ചപ്പാടോടുകൂടിയാണ് മുസ്‌ലിംകളുടെ ഇസ്തിഗാസയെന്നും വരുത്തിതീര്‍ക്കലാണ് വരികളില്‍ ഒളിപ്പിച്ചിട്ടുള്ളത്. ഇല്ലാത്ത വിശ്വാസം മുസ്‌ലിംകളില്‍ ആരോപിക്കുകയും ചെയ്യുന്നു. തഖ്‌വിയതുല്‍ ഈമാനിലെ ഏതാനും ചില ഉദ്ധരണികള്‍ മാത്രമാണ് ഇവിടെ ചേര്‍ത്തിട്ടുള്ളത്. തികച്ചും മുഹമ്മദ്ബ്‌നു അബ്ദില്‍ വഹ്ഹാബ് നജ്ദിയുടെ ആശയമാണ് അതില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതെന്ന് ഒരാവര്‍ത്തി വായിക്കുന്ന ആര്‍ക്കും മനസ്സിലാകും. ആഗ്രന്ഥം തന്നെയാണ് ഇസ്‌ലാം എന്നു വാദിക്കുന്നവരുടെ പിന്‍ഗാമികളായ തബ്‌ലീഗുകാര്‍ ഇതെല്ലാം കണ്ടില്ലെന്നു നടിക്കുകയാണ്.



Leave A Comment