ആരോപണങ്ങൾ അടിസ്ഥാന രഹിതം, ധനസഹായം പുനരാരംഭിക്കുന്നു

ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഫലസ്തീന്‍ സംഘടനകള്‍ക്കുള്ള ധനസഹായം പുനരാരംഭിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. ചില പ്രമുഖ ഫലസ്തീന്‍ സംഘനടകളെ കുറിച്ച് ഇസ്റാഈല്‍ ഉന്നയിച്ച തീവ്രവാദ ആരോപണങ്ങളെ തുടര്‍ന്ന്, കഴിഞ്ഞ ഒരു വര്‍ഷമായി അവര്‍ക്കുള്ള ധനസഹായം നിര്‍ത്തിവെച്ചതായിരുന്നു യൂണിയന്‍.

ഫലസ്തീന്‍ സംഘടനകളായ  അൽ-ഹഖിനും ഫലസ്തീനിയൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്‌സ് (PCHR) നും യൂറോപ്യന്‍ യൂണിയന്‍ നല്കിയിരുന്ന സഹായങ്ങളാണ് നിര്‍ത്തലക്കായിരുന്നത്. പതിമൂന്ന് മാസങ്ങള്‍‍ക്ക് ശേഷം, അവ  നിരുപാധികം പുനരാരംഭിക്കുന്നതായി യൂറോപ്യൻ യൂണിയൻ ബന്ധപ്പെട്ടവരെ ഔദ്യോഗികമായി വിവരം അറിയിച്ചു. ഇസ്റാഈല്‍ ഉന്നയിച്ച ആരോപണവുമായി  ബന്ധപ്പെട്ട് തെളിവുകളൊന്നും ലഭിച്ചില്ലെന്ന് യൂറോപ്യൻ ആന്റി ഫ്രോഡ് ഓഫീസ് അറിയിച്ചതിനെ തുടര്‍ന്നാണ് ഈ സത്വര നടപടി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter