തിരുന്നാവായ സമ്മേളനം 

തിരുന്നാവായ സമ്മേളനം 

സമസ്തയുടെ 23-ാം സമ്മേളനവും ജാമിയ നൂരിയ്യയുടെ 9-ാം വര്‍ഷിക 7-ാം ദ്ദാന സമ്മേളനവും സംയുക്തമായി നിളാനദീതീരത്ത് 1972 മെയ് 5,6,7 തിയ്യതികളില്‍ തിരുന്നാവായ മഖ്ദൂം നഗറില്‍ വിപുലമായപരികളോടെ നടന്നു. തിരുന്നാവായ പഞ്ചായത്തിലെ എടക്കുളത്ത് മുദരിസായിരുന്ന ഉസ്താദ് സി.എച്ച്. ഹൈദ്രൂസ് മുസ്‌ലിയാരും എടക്കുളം ഖാസിയും തിരൂര്‍ കോരങ്ങത്ത് മുദരിസുമായിരുന്ന ഹാജി എന്‍. അബൂബക്കര്‍ മുസ്‌ലിയാരും കൂടിയാണ് സമ്മേളനം തിരുന്നാവായയിലേക്ക് ആവശ്യപ്പെട്ടത്. 

പാണക്കാട് പൂക്കോയതങ്ങള്‍ ചെയര്‍മാനും, കിളിയമണ്ണില്‍ മൊയ്തുഹാജി കണ്‍വീനറുമായുള്ള സ്വാഗതസംഘമാണ് സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. ഒന്നാം ദിവസം എസ്.വൈ.എസ്.സമ്മേളനവും രണ്ടാം ദിവസം ജാമിഅ: സനദ്ദാന സമ്മേളനവും മൂന്നാം ദിവസം സമസ്തയുടെയും വിദ്യാഭ്യാസ ബോര്‍ഡിന്റെയും സംയുക്ത സമ്മേളനവുമായിരുന്നു. രണ്ടാം ദിവസം സമ്മേളനത്തോടെ ഭാരതപ്പുഴയില്‍ വെള്ളം നിറയുകയും സമാപന സമ്മേളനം നവാമുകുന്ദ ഹൈസ്‌കൂളിലേക്ക് മാറ്റുകയും ചെയ്തു.
 
06- ന് നടന്ന ജാമിഅ സനദ്ദാന സമ്മേളനത്തിലും 07-ന് പകല്‍ ഹൈസ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന സമസ്ത ജനറല്‍ബോഡി യോഗത്തിലും ബാഫഖി തങ്ങള്‍ പ്രസംഗിക്കുകയുണ്ടായി 07-ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തതും ബാഫഖി തങ്ങളായിരുന്നു. പ്രസ്തുത പ്രസംഗങ്ങളിലെല്ലാം ഒരു വിടവാങ്ങല്‍ പ്രസംഗത്തിന്റെ ധ്വനിയുണ്ടായിരുന്നു. പ്രസ്തുത സമ്മേളനം ധൃതിയില്‍ നടത്താന്‍ തീരുമാനിക്കുകയും സമ്മേളന വിജയത്തിനു കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്ത തങ്ങള്‍ സമസ്ത ജനറല്‍ബോഡി യോഗത്തില്‍ ചെയ്ത പ്രസംഗം പ്രവര്‍ത്തകരോടുള്ള ഉപദേശങ്ങളായിരുന്നു. പ്രസ്തുത പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു. 'എന്റെ ഉലമാക്കള്‍ സമ്മതം തരികയാണെങ്കില്‍ വൈകുന്നേരം പൊതുയോഗത്തിലും അല്‍പം പ്രസംഗിക്കുന്നതാണ്'.  സമാപന സമ്മേളനത്തില്‍, സമുദായത്തില്‍, ഭിന്നിപ്പുണ്ടാക്കിയത് വഹാബികള്‍ തുടങ്ങിയ പുത്തനാശയക്കാരാണെന്ന് തങ്ങള്‍ വ്യക്തമാക്കുകയുണ്ടായി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter