ഇസ്രയേലിലെ മാധ്യമ വിലക്ക് അപലപിച്ച് യു.എന്‍

ഗാസയിലെ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് അന്താരാഷ്ട്ര മാധ്യമങ്ങളെ വിലക്കുന്ന ഇസ്രയേല്‍ നടപടിയെ അപലപിച്ച്  ഐക്യരാഷ്ട്ര സംഘടന.ഇസ്രയേലിന് എന്താണ് മാധ്യമങ്ങളില്‍ നിന്ന് മൂടിവെക്കാനുള്ളതെന്ന് യു.എന്നിന്റെ പ്രത്യേക പ്രതിനിധി ഫ്രാന്‍സെസ്‌ക ചോദിച്ചു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയെ കുറിച്ചും അവിടുത്തെ ജനങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നതിനെ പറ്റിയും പാശ്ചാത്യ മാധ്യമങ്ങള്‍ ഇപ്പോള്‍ മിണ്ടുന്നില്ല. അതിനര്‍ഥം വംശഹത്യയും അടിച്ചമര്‍ത്തലും ഇപ്പോള്‍ നടക്കുന്നില്ല എന്നല്ലല്ലോ-അവര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.
ഇസ്രയേല്‍ തങ്ങളില്‍ നിന്ന് എന്താണ് മൂടിവെക്കുന്നത് എന്ന് ചോദിച്ച് മാധ്യമവിലക്കിനെതിരെ ഫോറിന്‍ പ്രസ് അസോസിയേഷന്‍ ഇറക്കിയ പ്രസ്താവന പങ്കിട്ടായിരുന്നു ഫ്രാന്‍സെസ്‌കയുടെ കുറിപ്പ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter