ഗ്യാന്‍വ്യാപി മസ്ജിദ്: യോഗിയുടെ വിവാദ പ്രസ്താവനക്കെതിരെ ഉവൈസി

ഗ്യാന്‍വ്യാപി മസ്ജിദ് വിഷയത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവനക്കെതിരെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ധീന്‍ ഉവൈസി രംഗത്ത്.

ഗ്യാന്‍വ്യാപി മസ്ജിദ് മുസ്‌ലിംകള്‍പറ്റിയ ചരിത്രപരമായ തെറ്റാണെന്നും അത് തിരുത്തണമെന്നുമായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിലുളള യോഗിയുടെ ഇത്തരം അഭിപ്രായ പ്രകടനം നീതിന്യായ വ്യവസ്ഥയെ ആക്രമിക്കുന്നതാണെന്നും അതിരുകടന്നതാണെന്നും അസദുദ്ധീന്‍ ഉവൈസി മാധ്യമങ്ങളോട് പ്രതികരിച്ചു. 

മസ്ജിദ് സംബന്ധിച്ചുള്ള പുരാവസ്തു വകുപ്പിന്റെ സര്‍വയെ മുസ് ലിംകള്‍ അലഹബാദ് ഹൈക്കോടതിയില്‍ എതിര്‍ത്തിട്ടുണ്ടെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിധിവരുമെന്നും യോഗിക്കറിയാം, ഈ സാഹചര്യത്തില്‍ ഇത്തരം പ്രസ്താവനകള്‍ ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നതാണെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു. കോടതി വിധിപറയുംമുമ്പ് ഇത്തരം വാദങ്ങള്‍ അതിരുകടന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter