താന്‍ ഇസ്‌ലാം സ്വീകരിച്ചത് സ്വയം ഇഷ്ട്പ്രകാരം; വിവാദങ്ങള്‍ക്ക് മറുപടിയുമായി സിഖ് യുവതി
തന്നെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും നിയപരമായി താന്‍ കോടതിപ്രകാരം വിവാഹിതയാണെന്നും യുവതി പറയുന്നു.
ശ്രീനനഗറിലെ രണ്ട് സ്ത്രീകളെ മറ്റൊരു മതത്തിലെ പുരുഷന്മാര്‍ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തി വിവാഹം കഴിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി യുവതി തന്നെ രംഗത്ത്. താന്‍ സ്വയം ഇഷ്ടപ്രകാരം മതംമാറിയതാണെന്നും തന്നെ ആരും തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ചതല്ലെന്നും യുവതി വിശദീകരിക്കുകയും ആരോപണങ്ങളെ തള്ളിക്കളയുകയും ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ യുവതി പറയുന്നതിങ്ങനെയാണ്.
'താന്‍ 29 വയസ്സ് പ്രായമുള്ളയാളാണ്, കുട്ടിയല്ല, മറ്റൊരു മതത്തില്‍പെട്ട ഒരാളെ വിവാഹം കഴിക്കാന്‍ തന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ല, മതത്തെയോ ന്വൂനപക്ഷങ്ങളെയോ അതിലേക്ക് കൊണ്ടുവരരുത്,സുപ്രീംകോടതി അനുവദിച്ച എന്റെ അവകാശങ്ങളെ കുറിച്ച് എനിക്കറിയാം, യുവതി വീഡിയോയില്‍ പറയുന്നു.
2012 ല്‍ ഇസ്‌ലാം മതം സ്വീകരിച്ചതായും തന്റെ ബാച്ച്‌മേറ്റായ മുസാഫിറിനെ 2014 ല്‍ കോടതിയുടെ സമ്മതത്തോടെ വിവാഹം കഴിച്ചതായും യുവതി പറഞ്ഞു.
അതേ സമയം തോക്കുചൂണ്ടി മതംമാറ്റാനും വിവാഹം കഴിക്കാനും നിര്‍ബന്ധിച്ചുവെന്നായിരുന്നു സിഖ് വിഭാഗം ആരോപിച്ചിരുന്നത്. അതിന് മറുപടിയായാണ് യുവതി തന്നെ വീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്.
സിഖുകാര്‍ കാശ്മീര്‍ സമൂഹത്തിന്റെ ഭാഗവുമാണെന്നും ഇസ്‌ലാമില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന് സ്ഥാനമില്ലെന്നും ജമ്മുകാശ്മീരിലെ ഗ്രാന്‍ഡ് മുഫ്തി നിസാര്‍ ഉല്‍ ഇസ്‌ലാം പറഞ്ഞു.