ഹജ്ജിന്റെ സമയത്ത് ബലി അറുക്കണം എന്ന് മനസ്സില്‍ കരുതുകയും ചില പ്രത്യേക സാഹചര്യം കാരണം ബലി മൃഗത്തെ വാങ്ങാന്‍ കാശ് തികയാതെ വരുകയും ചെയ്തതിനാല്‍ അറവ് നടത്താന്‍ സാധിച്ചില്ല. ഇനി ഇതിനു വേണ്ടി ഉദ്ദേശിച്ച പണം സ്വദഖ കൊടുത്താല്‍ മതിയോ?

ചോദ്യകർത്താവ്

M.A.RASHEED

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചോദ്യത്തില്‍നിന്ന് മനസ്സിലാവുന്നത്, ചെയ്യാന്‍ കരുതിയ ബലി സുന്നതായ ഉദ്ഹിയത് ആണെന്നാണ്.  നേര്‍ച്ചയാക്കിയാല്‍ അത് ചെയ്യേണ്ടതും വീട്ടേണ്ടതുമാണ്. നേര്‍ച്ചയല്ലാത്ത, വെറും കരുത്ത്  കൊണ്ട് മാത്രം അത് നിര്‍ബന്ധമാവുന്നില്ല, സുന്നത് തന്നെയാണ്.  സാധിച്ചാല്‍ ചെയ്യാം, ചെയ്താല്‍ പ്രതിഫലം ലഭിക്കും. ചെയ്യാന്‍ കഴിയാതിരുന്നത് കൊണ്ട്  അതിന്റെ തുക ആര്‍ക്കെങ്കിലും സ്വദഖ ചെയ്യണമെന്നില്ല. അത് ചെയ്യുന്നവന്റെ താല്‍പര്യം പോലെയാണ്. വേണമെങ്കില്‍ സ്വദഖയായി നല്‍കാം, നല്‍കിയാല്‍ സ്വദഖയുടെ പ്രതിഫലം ലഭിക്കും. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter