ഉംറക്ക് പോകുന്നതിന്‍റെ തൊട്ടുമുമ്പ് താടി മുടി എന്നിവ വെട്ടി നന്നാക്കുന്നതിന്‍റെ വിധി എന്ത്?

ചോദ്യകർത്താവ്

മുഹമ്മദ് അശ്റഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുടി പൂര്‍ണ്ണമായും കളഞ്ഞോ കൃത്യമായി വെട്ടിയോ പരിപാലിച്ചോ വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. താടി പൂര്‍ണ്ണമായും വളര്‍ത്തലാണ് ഉത്തമം. ഇതുമായി ബന്ധപ്പെട്ടത് മുമ്പ് നാം പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. ഉംറക്ക് പോവുന്നതിന് മുമ്പുള്ള ദിവസത്തിലും ഇതുതന്നെയാണ് വിധി. എന്നാല്‍, ഇഹ്റാമിന് വേണ്ടി സുന്നത്തായ മറ്റു മുടികള്‍ നീക്കുന്നതാണ് ഉദ്ദേശ്യമെങ്കില്‍, അത് കഴിയുന്നത്ര ഇഹ്റാമിനോട് അടുത്ത സമയത്ത് ആവുന്നതാണ് ഉത്തമം. അതിന് മുമ്പ് ചെയ്യുന്നത്, ഇഹ്റാമിന് വേണ്ടിയുള്ള സുന്നതായ നീക്കലാണ് എന്ന കരുത്തുണ്ടെങ്കിലും പ്രതിഫലം ലഭിക്കുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter