ഹജ്ജിന്റെയോ ഉംറയുടെയോ സമയത്ത് സ്ത്രീകള്‍ക്ക് ഹൈള് വന്നാൽ എന്ത് ചെയ്യണം? പരിശുദ്ധമായ പള്ളികളിൽ പ്രവേശിക്കാൻ പറ്റുമോ?

ചോദ്യകർത്താവ്

യഹ്സാദ് കല്ലറക്കല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹജ്ജ്, ഉംറ എന്നവയില്‍ ത്വവാഫ് ചെയ്യുവാനാണ് ശുദ്ധി നിര്‍ബന്ധമുള്ളത്. ത്വവാഫ് പൂര്‍ത്തിയാക്കുന്നതിന് മുമ്പായാണ് ഹൈള് ഉണ്ടായതെങ്കില്‍ ഹൈള് തീരുന്നത് വരെ കാത്തിരിക്കുകയും ശേഷം അത് പൂര്‍ത്തിയാക്കി ബാക്കി കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്യണമെന്നതാണ് നിയമം. ത്വവാഫിന് ശേഷമാണ് ഹൈള് സംഭവിച്ചതെങ്കില്‍ ബാക്കി കര്‍മ്മങ്ങളൊക്കെ സാധാരണ പോലെ പൂര്‍ത്തിയാക്കേണ്ടതാണ്. ഹൈള് ഉള്ള സ്ത്രീകള്‍ക്ക് പള്ളിയില്‍ കയറല്‍ അനുവദനീയമല്ല. ഇരു ഹറമുകളിലെ പള്ളികളിലും അത് തന്നെയാണ് വിധി. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter