ഹജ്ജും ഉറയും കഴിഞ്ഞു വരുന്നവരുടെ, നാല്‍പത് ദിവസത്തെ ദുആക്ക് ഉത്തരം ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നത് ശരിയാണോ ?

ചോദ്യകർത്താവ്

അബ്ദുറഹ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.  ശരിയാണ്, ഹജ്ജ് കഴിഞ്ഞ് വന്ന ഹാജിക്ക് മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ഥന നടത്തലും ഹാജിയോട് ദുആ ചെയ്യാന്‍ ആവശ്യപ്പെടലും സുന്നത്താണ്. ഹജ്ജ് കഴിഞ്ഞു മടങ്ങിയെത്തിയതു മുതല്‍ 40 ദിവസം വരെ അവന്‍റെ(ഹാജിയുടെ) ദുആക്ക് ഉത്തരം നല്‍കപ്പെടുന്നതാണെന്ന് കിതാബുകളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter