ഹജ്ജിനു പോകുമ്പോള്‍ സാമ്പത്തിക ബാധ്യതകളും കുടുംബ ചെലവുകളും മറൊരാളെ (പിതാവിനെ ) ഏല്പിച് പോകാന്‍ കഴിയുമോ ?

ചോദ്യകർത്താവ്

Mohamed Haris

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. യാത്രാ ചെലവുകള്‍ വഹിക്കാനുള്ള സാമ്പത്തിക ശേഷിയും ശാരീരിക ആരോഗ്യവും വഴി സൌകര്യങ്ങളും ഒത്തു ചേര്‍ന്നതിനു പുറമെ ചെലവു കൊടുക്കല്‍ നിര്‍ബന്ധമായവരുടെ ചെലവുകള്‍ തിരിച്ചെത്തുന്നതുവരെ നിര്‍വ്വഹിക്കാനുള്ള നീക്കിയിരിപ്പു കൂടി ഉണ്ടായങ്കിലേ ഹജ്ജ് നിര്‍ബന്ധമാവൂ. ഇങ്ങനെയൊരു നീക്കിയിരിപ്പില്ലാത്ത അവസ്ഥയില്‍ ഹജ്ജിനു പോകുന്നത് അനുവദനീയമല്ല. എന്നാല്‍ തന്‍റെ ബാധ്യതകള്‍ നിറവേറ്റാന്‍ പ്രാപ്തനായ ഒരാളെ ഏല്പിച്ചു പോകുന്നത് അനുവദനീയമാണ്. ഹജ്ജിന്‍റെ വിധിവിലക്കുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഹജ്ജിന്‍റെ കര്‍മ്മശാസ്ത്രം എന്ന ഭാഗം വായിക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter