സ്ത്രീധനം കൊടുത്തത് കാരണം കട ബാധ്യത ഉള്ളവന് ഹജ്ജ് നിര്‍ബന്ധമുണ്ടോ ?
ചോദ്യകർത്താവ്
അശ്റഫ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
കടവും ചെലവുകളും കഴിച്ച് ഹജ്ജിന് പോകാനുള്ള സാമ്പത്തിക ശേഷി ഉള്ളവനാണ് ഹജ്ജ് നിര്‍ബന്ധമാവുന്നത്. കടക്കാരന്‍ കടം വീട്ടാനുള്ള സമയം നീട്ടി നല്‍കി ഹജ്ജിന് പോവാന്‍ സമ്മതം നല്‍കിയാലും നിര്‍ബന്ധമാവില്ല. എന്നാല്‍ കടം വീട്ടാന്‍ നിലവില്‍ മാര്‍ഗ്ഗങ്ങളുള്ളവനു ഹജ്ജ് നിര്‍ബന്ധമാവും. കടം വീട്ടേണ്ട സമയവാകുകയും അതിനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരിക്കുകയും ചെയ്താല്‍ ആ കടം പെട്ടെന്നു തന്നെ വീട്ടുകയാണ് വേണ്ടത്. കടക്കാരനു തൃപ്തിയില്ലാതെ അതു നീട്ടി കൊണ്ടു പോകുന്നതും മറ്റു നിര്‍ബന്ധമല്ലാത്ത കാര്യങ്ങളില്‍ ചെലവഴിക്കുന്നതും ആ കടക്കാരനോടു ചെയ്യുന്ന അക്രമമാണ്. ഹജ്ജ് നിര്‍ബന്ധമാകാത്തിടത്തോളം മറ്റൊരാളോടു അക്രമം പ്രവര്‍ത്തിച്ചു ഹജ്ജിന് പോകാതിരിക്കലാണല്ലോ വേണ്ടത്. അത്തരം കടമുള്ളവന്‍ കടക്കാരന്‍റെ സമ്മതമില്ലാതെ ഏതു യാത്ര ചെയ്യുന്നതും നിഷിദ്ധമാണ്.ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.