ഉംറയിൽ സഫ മർവയുടെ ഇടയിലുള്ള നടത്തത്തിൽ പച്ച ലൈറ്റ് ഉള്ള ഭാഗത്ത് വേഗത്തിലുള്ള നടത്തം സുന്നതാണല്ലോ.ആ നടത്തം ഏഴ് തവണയും സുന്നത്തുണ്ടോ, അതോ ആദ്യത്തെ 3 സഅയിൽ മാത്രം മതിയോ?

ചോദ്യകർത്താവ്

ശമീം അജ്മല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വേഗത്തില്‍ നടക്കുക എന്നത് സഅയിലെ മധ്യഭാഗത്ത് സുന്നതാണ്. ഇത് എല്ലാ സഅയുകളിലും സുന്നതാണ്. ആദ്യത്തെ മൂന്നില്‍ സുന്നതാണ് എന്ന നിയമം ത്വവാഫിലാണ് ബാധകമാവുന്നത്. ത്വവാഫുകളില്‍ ആദ്യത്തെ മൂന്നെണ്ണത്തില്‍ വേഗത്തിലുള്ള നടത്തവും (റംല്) ശേഷമുള്ള നാലില്‍ സാധാരണ നടത്തവുമാണ് സുന്നത്. കൂടുതല്‍ കര്‍മ്മങ്ങള്‍ ചെയ്യാനും ചെയ്യുന്ന കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter