ജിദ്ദയിലെ താമസക്കാര്‍ ഉംറക്ക് പോയാല്‍ ഓരോ പ്രാവശ്യവും വിദാഇന്റെ ത്വവാഫ് ചെയ്യേണ്ടതുണ്ടോ ? ചിലര്‍ നാട്ടില്‍ ലീവില്‍ പോവുമ്പോള്‍ മാത്രം വിദാഇന്റെ ത്വവാഫ് ചെയ്യുന്നത് കാണുന്നു.
ചോദ്യകർത്താവ്
അബുഷറഫ് ജിദ്ദ
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഹജ്ജ്, ഉംറ നിര്‍വ്വഹിച്ചു കഴിഞ്ഞവരോ മറ്റുള്ളവരോ മക്കയില്‍ നിന്ന് രണ്ടു മര്‍ഹല (132 കി. മി.) ദൂരത്തേക്ക് യാത്ര പോകുമ്പോള്‍ വിദാഇന്‍റെ ഥവാഫ് നിര്‍ബന്ധമാണ്. എന്നാല്‍ ഹറമിനു പുറത്ത് രണ്ടു മര്‍ഹലയില്‍ കുറഞ്ഞ ദൂര പരിധിയില്‍ താമസിക്കുന്നവര്‍ രണ്ടു മര്‍ഹലക്കു താഴെയാണെങ്കിലും മക്ക വിടുമ്പോള്‍ വിദാഇന്‍റെ ഥവാഫ് ചെയ്യണം. ജിദ്ദ മക്കയുടെ പരിധിയില്‍ പെട്ടതല്ല. അതിനാല്‍ ജിദ്ദയില്‍ താമസിക്കുന്നവര്‍ ഉംറ കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ വിദാഇന്‍റെ ത്വവാഫ് ചെയ്യണം.യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.