ഞാന്‍ ഉംറയില്‍ സഅ്യ് കഴിഞ്ഞ് മുടി മുറിക്കാന്‍ മറന്നു. എന്റെ ഉംറ ശരിയാവുമോ?
ചോദ്യകർത്താവ്
മുഹമ്മദ് ബഷീര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുടി മുറിച്ച് തഹല്ലുലാകുന്നത് ഉംറയുടെ അവസാനത്തെ റുക്നു ആണ്. അത് നിര്‍വ്വഹിക്കാന്‍ പ്രത്യേക സമയ പരിധിയൊന്നുമില്ലാത്തതിനാല് പെട്ടെന്നു തന്നെ മുടി മുറിച്ച് തഹല്ലുലാവുക. ഉംറ പൂര്‍ണ്ണമാകും. പക്ഷേ, ഇഹ്റാം ചെയ്തതു മുതല്‍ മുടി മുറിക്കുന്നതു വരെ ചുറ്റി തുന്നിയ വസ്ത്രം, തല മറക്കല്‍ തുടങ്ങി ധാരാളം കാര്യങ്ങള്‍ നിഷിദ്ധമാണ്. അങ്ങനെ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അവ ഓരോന്നിനും ഹറമില്‍ അറവു കൊടുക്കേണ്ടി വരും. കൂടുതല്‍ വിശദീകരണത്തിനു ഹജ്ജിന്റെ കര്‍മ്മശാസ്ത്രം എന്ന ഭാഗത്തിലെ നിഷിദ്ധ കാര്യങ്ങള്‍ എന്ന ലേഖനം വായിക്കുക. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള തൌഫീഖ് അല്ലാഹു നമുക്ക് പ്രദാനം ചെയ്യട്ടെ..!


