കച്ചവടത്തിന്‍റെ കണക്കെടുക്കുമ്പോള്‍, വര്‍ഷത്തിനിടക്ക് വാങ്ങി വിറ്റുപോയ സാധനങ്ങളുടെ കണക്ക് നോക്കേണ്ടതുണ്ടോ? ആഭരണത്തിലെ ഉര്‍ഫ് (നാട്ടുനടപ്പ്) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, ആകെയുള്ളതിന്‍റെ തൂക്കത്തിലാണോ ഓരോന്നിന്‍റെയും എണ്ണത്തിലാണോ?

ചോദ്യകർത്താവ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കച്ചവടത്തില്‍ വര്‍ഷം പൂര്‍ത്തിയാവുന്ന അന്നേദിവസം കടയില്‍ വില്‍പനക്കായുള്ള മുഴുവന്‍ സാധനങ്ങളുടെയും കണക്ക് മാത്രമാണ് എടുക്കേണ്ടത്. ഇടയില്‍ വാങ്ങി വിറ്റുപോയവയുടെ കണക്ക് നോക്കേണ്ടതില്ല. ആഭരണത്തില്‍ എണ്ണത്തിലും തൂക്കത്തിലുമെല്ലാം നാട്ടുനടപ്പ് പരിഗണിക്കണമെന്നാണ് ഗ്രന്ഥങ്ങളില്‍നിന്ന് മനസ്സിലാവുന്നത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter