3വര്ഷം മുൻപ് കടമായി കൊടുത്ത 30000രൂപ കിട്ടുമെന്നു പ്രതീക്ഷ ഉള്ളതാണ് ഇതിനു ഞാൻ സകാത് കൊടുക്കണോ?കിട്ടിയിട്ട് കൊടുത്താൽ മതിയോ? എത്രയാണ് കൊടുക്കേണ്ടത്?
ചോദ്യകർത്താവ്
shuaib
Jun 6, 2019
CODE :Fin9312
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നല്‍കപ്പെട്ട (സകാത്തിന്റെ നിസ്വാബ് എത്തിയ) കടം എപ്പോള്‍ വേണമെങ്കിലും തിരിച്ചു കിട്ടുന്ന സ്ഥിതിയിലാണെങ്കില്‍ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അതിന്റെ രണ്ടര ശതമാനം സകാത്ത് കൊടുക്കണം. എന്നാല്‍ കിട്ടുമെന്ന് പ്രതീക്ഷയില്ലാത്ത കടമാണെങ്കില്‍ കിട്ടിയതിന് ശേഷം അതിന്റെ സകാത്ത് കൊടുത്താല്‍ മതി, അപ്പോള്‍ കഴിഞ്ഞ എല്ലാ ഓരോ വര്‍ഷത്തിന്റേയും സകാത്ത് രണ്ടര ശതമാനം വീതം കൊടുക്കണം. അതു പോലെത്തന്നെയാണ് പിന്തിക്കപ്പെട്ട കടവും. അഥവാ രണ്ടോ മൂന്നോ വര്‍ഷം വരേ അവധി കൊടുത്ത കടമാണെങ്കില്‍ അതു കിട്ടിയതിന് ശേഷം കഴി്ഞ്ഞ ഓരോ വര്‍ഷത്തിനുംരണ്ടര ശതമാനം വീതം കൊടുത്താല്‍ മതി.(തുഹ്ഫ).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.