ഞാന്‍ ഫാത്തിമ ബീവിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ വിക്കിപീഡിയ വായിച്ചു.. അതില്‍ ഫാത്തിമ ബീവി (റ)യുടെ വഫാത് ആകുന്നത്‌ ഉമര് (ര) വിന്റെ മര്ദനതിന്റെ ഫലമായിട്ടാണ് എന്ന് കണ്ടു. ഇതിന്റെ വാസ്ഥവം ?

ചോദ്യകർത്താവ്

ശുകൂര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശിആ ചരിത്രങ്ങളുടെ വൈകല്യങ്ങളിലെ ഒന്നു മാത്രമാണ് ഇത്. അലി(റ)വില്‍ നിന്ന് ശൈഖാനി (അബൂബക്‍ര്‍ (റ), ഉമര്‍(റ)) ഖിലാഫത് അന്യായമായി തട്ടിയെടുത്തെതെന്ന അവരുടെ ആശയം അനുയായികളില്‍ ഊട്ടി ഉറപ്പിക്കുന്നതിന്‍റെ ഭാഗമായി ശൈഖാനിയെ അക്രമികളും അധികാര ഭ്രമമുള്ളവരുമാക്കി ചിത്രീകരിക്കാന്‍ അവര്‍ ധാരാളം നുണക്കഥകള്‍ മെനഞ്ഞെടുത്തിട്ടുണ്ട്. അത്തരം കള്ളക്കഥകളില്‍ ഒന്നാണ് ഫാഥിമ(റ)വിന്‍റെ വഫാത് ഉമര്‍(റ)വിന്‍റെ മര്‍ദ്ദനത്തിന്‍റെ ഫലമായി രക്തസാക്ഷിത്വമായിരുന്നുവെന്നത്. വിശ്വാസ യോഗ്യമായ ചരിത്രകാരന്മാരെല്ലാം ഫാഥിമ(റ)യുടെ വഫാത് സ്വാഭാവിക മരണമായിരുന്നുവെന്ന് തന്നെയാണ്. പിതാവ്(സ) വിടപറഞ്ഞതിനു ശേഷം അവര്‍ വളരെ ദുഃഖിതയായിരുന്നു. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter