മുജാഹിദ് കളുട മസ്ജിദില്‍ ജുമുഅ നിസ്കരിക്കുന്നതിന്റ വിധിയെന്ത് ? അവിടെ ഖുതുബ മലയാളത്തിലാകുന്നത് കുഴപ്പമാണോ
ചോദ്യകർത്താവ്
സൈനുദ്ദീന്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
രണ്ടു ഖുതുബ ജുമുഅ നിസ്കാരം സ്വഹീഹാവാനുള്ള നിബന്ധനയാണ്. അവ അറബിയിലായിരിക്കണമെന്നതും നിബന്ധനയാണ്. മലയാളത്തില്‍ ഖുതുബ നിര്‍വ്വഹിച്ചാല്‍ ഖുതുബ ശരിയാവുകയില്ല. തന്നിമിത്തം ജുമുഅ നിസ്കാരവും ശരിയാവുകയില്ല. അതിനാല്‍ അത്തരം സ്ഥലങ്ങളില്‍ ജുമുഅക്ക് പോകല്‍ നിഷിദ്ധമാണ്. അവിടെ നിന്ന് നിസ്കരിച്ച ജുമുഅ അസ്വീകാര്യവും അത് ളുഹ്റായി മടക്കി നിസ്കരിക്കുകയും ചെയ്യണം.
അറബിയില്‍ ഖുതുബ നടത്തിയാല്‍ ഖുതുബയും നിസ്കാരവും ശരിയാകും. പക്ഷേ, മുബ്തദിഉകളെ തുടര്‍ന്ന് നിസ്കരിച്ചതാണെങ്കില്‍ അത് കറാഹത് ആണ്.
ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ.