കൈത്തണ്ടയില്‍ മന്ത്രിച്ച നൂല് കെട്ടാമോ ?

ചോദ്യകർത്താവ്

അഫ്‍സല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.

അനുവദനീയ മന്ത്രങ്ങളുച്ചരിച്ച് ഊതിയ നൂലോ ചരടോ കൈതണ്ടയിലോ മറ്റോ കെട്ടുന്നതില്‍ വിരോധമില്ല.
കെട്ടുകളില്‍ ഊതുന്നവരുടെ നാശത്തെ തൊട്ട് കാവല്‍ ചോദിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.. (സൂറത്തുല്‍ ഫലഖ്). ഇതിനെക്കുറിച്ച് ഇമാം റാസി പറയുന്നു: ശരീരത്തെയും ആത്മാവിനെയും വിഷമിപ്പിക്കുന്ന മാരണം (സിഹ്‌റ്) ആകുമ്പോഴാണ് കെട്ടുകളില്‍ ഊതുന്നത് ആക്ഷേപാര്‍ഹമാവുക. തടിയെയും റൂഹിനെയും ശരിപ്പെടുത്തി നന്നാക്കാനാണ് ഊതുന്നതെങ്കില്‍ അത് ഹറാമല്ലെന്ന് പറയല്‍ അനിവാര്യമാണ്. (തഫ്‌സീര്‍ റാസി 32/189).
മന്ത്രത്തെ കുറിച്ചു കൂടുതലറിയാന്‍ താഴെ കണ്ണികളില്‍ നെക്കുക

ഇസ്ലാമും മാന്ത്രിക ചികിത്സയും?

പ്രവാചകരുടെ ആത്മിക ചികിത്സകള്‍

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter