റമളാന്‍ മാസം റഹ്മതിന്റെ പത്ത്, മഗ്ഫിറതിന്റെ പത്ത്,നരകമോചനതിന്റെ പത്ത് എന്നിങ്ങനെ പറയുന്ന ഹദീസ് ഇല്ല എന്നാണ് ചിലര്‍ പറയുന്നത്. അത് ഒന്ന് വിവരിക്കാമോ ?

ചോദ്യകർത്താവ്

അബ്ദുുല്‍ അസീസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഈ വിഷയത്തില്‍ വന്ന ഹദീസ് മുന്കറാണെന്നാണ് ഹദീസ് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ റമദാനിന്റെ ഫദീലതിലാണ് ഈ ഹദീസ് പറയപ്പെട്ടെതെന്നതിനാല്‍ അതനുസരിച്ച് പ്രവര്‍തിക്കാവുന്നതാണ്. ഇബാദതില്‍ താല‍്‍പര്യമുണ്ടാവാന്‍ ഇത്തരം ഹദീസുകള്‍ തന്നെ മതിയെന്ന് പണ്ഡിതന്മാരഭിപ്രായപ്പട്ടിട്ടുണ്ട്. ഈ ഹദീസിനെ ആധാരമാക്കി ധാരാളം പണ്ഡിതന്മാര്‍ റമളാനിനെ ഇങ്ങനെ വിഭജനം നടത്തുകയും അതില്‍ റഹ്മതും മഗ്ഫിറതും ഇത്ഖും ചോദിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ റമദാന്‍ മുഴുവനും റഹ്മതിന്റെയും മഗ്ഫിറതിന്റെയും ഇത്ഖിന്റെയും ദിനങ്ങളാണ്. ഈ പത്തുകളില്‍ മാത്രം അവ ചോദിക്കുന്നതിന് പകരം റമദാനിലെ എല്ലാ ദിനങ്ങളിലും അവ ചോദിക്കുന്നതില്‍ അശ്രദ്ധ കാണിക്കരുത്. പ്രസ്തുത പത്തുകളില്‍ അവ പ്രത്യേകം ചോദിക്കണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter