നബി (സ) ജനിച്ചതും മരിച്ചതും ഒരേ ദിവസമായത് കൊണ്ട് അന്നത്തെ ദിവസം ആഘോഷിക്കാമോ

ചോദ്യകർത്താവ്

റഹീം ടി എ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നബി ദിനത്തിന്റെ അടിസ്ഥാനത്തെ കുറിച്ച് ഈ ലിങ്കില്‍ വായിക്കാവുന്നതാണ്. നബി തങ്ങള്‍ വഫാതായതും റബീഉല്‍ അവ്വല്‍ 12 നായത് കൊണ്ട് അന്നേ ദിവസം ആഘോഷിക്കാമോ എന്ന ചോദ്യത്തിനു ഇമാം സുയൂത്വി (റ) ഇങ്ങനെ മറുപടി പറഞ്ഞു. നബി തങ്ങളുടെ ജീവിതം നമുക്ക് വലിയ അനുഗ്രഹമാണ്. നബിയുടെ വഫാത് വലിയ മുസ്വീബതുമാണ്. അനുഗ്രഹങ്ങളുടെ നന്ദി പ്രകടിപ്പിക്കാനും മുസ്വീബതിന്റെ മേല്‍ ക്ഷമിക്കാനും അത് മറച്ച് വെക്കാനുമാണ് ശരീഅത് കല്‍പിച്ചത്. കുട്ടി ജനിച്ചാല്‍ അഖീഖ അറുത്ത് സന്തോഷം പ്രകടിപ്പിക്കാന്‍ പറഞ്ഞ ശരീഅത് മരിക്കുന്ന അവസരത്തില്‍ അറുക്കാനോ മറ്റോ കല്‍പിച്ചിട്ടില്ലെന്ന് മാത്രമല്ല തേങ്ങിക്കരച്ചില്‍ പോലോത്ത ഖേദപ്രകടനങ്ങള്‍ നിരോധിക്കുകയും ചെയ്തു.  അപ്പോള്‍ ശരീഅതിന്റെ നിയമങ്ങളില്‍ നിന്ന് മനസ്സിലാവുന്നത് ഈ ദിവസം നബി തങ്ങളുടെ ജനനം ആഘോഷിക്കേണ്ടതും നബിയുടെ വഫാത് കാരണമായുള്ള ഖേദം പ്രകടിപ്പിക്കാതിരിക്കേണ്ടതുമാണ് എന്നാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter