ഖബ്‍ര്‍ സിയാറത് ശിര്‍ക്കാണോ?

ചോദ്യകർത്താവ്

അബ്ദുര്‍ റഹീം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖബ്റ് സിയാറത് സുന്നതാണ്, പ്രവാചകര്‍ (സ) ശിര്‍കും അനുബന്ധ കാര്യങ്ങളും പാടെ ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായി ആദ്യകാലത്ത് അത് നിരോധിച്ചിരുന്നു. ശേഷം ജനങ്ങളുടെ വിശ്വാസം ഉറക്കുകയും ഇനി ഖബ്റ് സിയാറത് മരണത്തെ ഓര്‍ക്കാനേ സഹായിക്കൂവെന്നും അത് ശിര്‍കിലേക്ക് നയിക്കില്ലെന്നും ഉറപ്പായതോടെ അനുവദിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തുവെന്ന് ഇമാം മുസ്ലിമും തുര്‍മുദിയും മറ്റും നിവേദനം ചെയ്ത ഹദീസുകളില്‍ വ്യക്തമായി കാണാം. ആ ഹദീസുകള്‍ പ്രവാചകര്‍ (സ) ഉപയോഗിച്ച പദം കല്‍പനയുടേതാണെന്നും അതിനാല്‍ ജീവിതതത്തില്‍ ഒരിക്കലെങ്കിലും ഖബ്റ് സിയാറത് ചെയ്യല്‍ നിര്‍ബന്ധമാണെന്ന് പോലും ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇസ്തിഗാസയുമായി ബന്ധപ്പെട്ട് മുമ്പ് വിശദമായി പറഞ്ഞത്ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter