ആദ്യം മഖ്ബറ ഉണ്ടാവുകയും കാല ക്രമേണ ആ മഖ്ബറയോട് ചേര്‍ത്ത് ഒരു പള്ളി നിര്‍മിക്കുകയും ചെയ്‌താല്‍ ആ പള്ളിയില്‍ നിസ്കരിക്കുന്നതിന്റെ വിധി എന്താണ്?

ചോദ്യകർത്താവ്

മുഹമ്മദ്‌ നിസാം താളിയില്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖബ്റിനരികില്‍ നിസ്കരിക്കുന്നത് കറാഹതാണ്. നജസിനോട് നേരിടല്‍ വരുന്നു എന്നാണ് കാരണം. എന്നാല്‍ സാധാരണ ഗതിയില്‍ ഖബ്റിന്റെ അടുത്ത് നില്‍ക്കുമ്പോഴാണ് ഈ കറാഹത് വരുക. ഖബ്റില്‍ നിന്നും വിദൂരത്താണെങ്കില്‍ കറാഹതല്ല. ഖബ്റിന്മേല്‍ പള്ളിയുണ്ടാക്കുമ്പോഴും പള്ളിയില്‍ ഖബ്റടക്കുമ്പോഴുമെല്ലാം ഇതാണ് നിയമം. അപ്പോള്‍ സാധാരണ നിലയില്‍ ഖബ്റ് വിദൂരത്താണ് എന്ന് പറയാന്‍ പറ്റിയ വിധത്തില്‍ സ്ലാബ് വെച്ചോ മണ്ണിട്ടോ ഉയര്‍ത്തിയാല്‍ കറാഹതല്ലെന്ന് മനസ്സിലാക്കാം. മഖ്ബറയുടെ വശത്ത് പള്ളിയുണ്ടാക്കുമ്പോഴും മഖ്ബറയില്‍ നിന്ന് അല്‍പം ദൂരത്തായി നിര്‍മ്മിക്കണം. അടുത്തായാല്‍ ശരീരത്തിന്റെ വശം കൊണ്ട് നജസിനോട് നേരിടുന്നു എന്ന കറാഹത് വരും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter