നബിദിന ആഘോഷത്തിന്റെ ഇസ്ലാമിക വീക്ഷണം ഒന്ന് പറയാമോ?
ചോദ്യകർത്താവ്
സഅ്ദ് മുബാറക്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നബിദിനാഘോഷം തികച്ചും ഇസ്ലാമികമാണ്. പ്രവാചകരോടുള്ള ബഹുമാനവും സ്നേഹവും പ്രകടിപ്പിക്കുകയും അത് പുതുതലമുറക്ക് കൈമാറലുമാണ്. നിങ്ങള്‍ മക്കളെ മൂന്ന് കാര്യം ശീലിപ്പിക്കുക, പ്രവാചകരോടുള്ള സ്നേഹം, പ്രവാചക കുടുംബത്തോടുള്ള സ്നേഹം, ഖുര്‍ആന്‍ പാരായണം എന്നിവയാണ് അവ, എന്ന് പറയുന്ന ഹദീസ് തീര്‍ച്ചയായും തത്വത്തില്‍ ഇതിന് പ്രോല്‍സാഹനമാണ്. ഇതുമായി ബന്ധപ്പെട്ടതെല്ലാം വിശദമായി ഇവിടെയും നബിദിനം അനിസ്ലാമികമാണെന്ന് പറയുന്നവരുടെ മുന്‍കാല നേതാക്കള്‍ തന്നെ അതിനെ അനുകൂലിച്ചത് ഇവിടെയും വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.


