ശിയാക്കളോട് സലാം പറയാന്‍ പറ്റുമോ? അവര്‍ പുത്തന്‍ പ്രസ്ഥാനങ്ങളുടെ കൂട്ടത്തിലാണോ ഉള്‍പ്പെടുക അതോ മതത്തില്‍നിന്ന് പുറത്താണോ?
ചോദ്യകർത്താവ്
റാഹില
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ശിയാക്കളില്‍ വിവിധ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരുണ്ട്. ഏറെ അന്ധവും അപകടകരവുമായ ചില വിശ്വാസങ്ങള്‍ ദീനില്‍നിന്ന് തന്നെ പുറത്തുപോവാന്‍ കാരണമാവുന്നവയാണ്. ഇത് മുമ്പ് നാം പ്രതിപാദിച്ചത് ഇവിടെ വായിക്കാവുന്നതാണ്. അത്തരം വിശ്വാസമുള്ളവര്‍ ദീനില്‍നിന്ന് പുറത്താണെന്ന് പറയേണ്ടതില്ലല്ലോ. അവരോട് സലാം പറയാന്‍ പാടില്ലാത്തതാകുന്നു. അല്ലാത്തവരെ ബിദ്അതുകാരെ പോലെ പരിഗണിക്കാം. ബിദ്അതുകാരോട് സലാം പറയുന്നതും അതിന്റെ കാര്യകാരണങ്ങളുമെല്ലാം മുമ്പ് നാം വിശദമാക്കിയതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.


