അന്ത്യനാളില്‍ ഭൂമി പൊടിയാവുമെന്നു ഖുര്‍ ആനില്‍ കാണാം. അതിനു ശേഷം വരുന്ന മഹ്ശര്‍ ഈ ഭൂമിയില്‍ തന്നെ ആയിരിക്കുമോ?

ചോദ്യകർത്താവ്

Jamal

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഈ ഭൂമിയും പ്രപഞ്ചവും എല്ലാം അടങ്ങുന്നത്, അന്നേ ദിവസം മറ്റൊരു രൂപത്തിലേക്ക് മാറ്റപ്പെടുമെന്നും വളവോ തിരിവോ ഇല്ലാത്ത വിധം അതിനെ ഒരു സമപ്രതലമാക്കി മാറ്റുമെന്നും വിശുദ്ധ ഖുര്‍ആനില്‍ കാണാം. സൂറതുല്‍ ഇബ്റാഹീമിലെ 49-ാമത്തെ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ മുഫസ്സിറുകള്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ ഭൂമിയടങ്ങുന്ന ലോകം തന്നെയാണ് മഹ്ശര്‍ ആയി മാറ്റപ്പെടുന്നതെന്നാണ് പണ്ഡിതാഭിപ്രായം. മരണാനന്തരുമുള്ള ഭീകരരംഗങ്ങളില്‍ നിന്ന് അല്ലാഹു മോചനവും സമാധാനവും പ്രദാനം ചെയ്യട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter