മനോധൈര്യം വര്‍ധിക്കാന്‍ വല്ല ആയതോ ദുആയോ ഉണ്ടെങ്കില്‍ അറിയാന്‍ താല്പര്യപ്പെടുന്നു

ചോദ്യകർത്താവ്

basheer

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ കാര്യങ്ങള്‍ നന്നായി ആലോചിച്ച ശേഷം തീരുമാനിക്കുകയും തീരുമാനമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും (തവക്കുല്‍ ) ചെയ്യലാണ് വിശ്വാസിയുടെ രീതി. ശേഷം വരുന്ന നേട്ടമായാലും കോട്ടമായാലും അത് അല്ലാഹുവിന്റെ വിധിയും അനുഗ്രഹമോ പരീക്ഷണമോ  ആണെന്ന് മനസ്സിലാക്കാനുമാണ് അവന്‍ ശീലിക്കേണ്ടത്. അങ്ങനെ ചെയ്യുന്നതിലൂടെ മനോധൈര്യം വര്‍ദ്ദിക്കുകയും ഏതു കാര്യം ചെയ്യാനും സ്ഥൈര്യം ലഭിക്കുകയും ചെയ്യും. വേണ്ടവിധം ആലോചിച്ച ശേഷം പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ വേണ്ടവിധം വിജയം കാണാതിരുന്നാല്‍, അത് ചെയ്യേണ്ടിയിരുന്നില്ല എന്ന ചിന്ത തന്നെ അരുതെന്നും അത് പിശാചിന്റെ പ്രവര്‍ത്തനങ്ങളിലേക്കുള്ള വഴി തുറക്കുമെന്നും പ്രവാചകര്‍ (സ) ഒരു ഹദീസിലൂടെ വ്യക്തമാക്കുന്നുണ്ട്. സുറതുല്‍ഇന്‍ശിറാഹ് (അലം നശ്റഹ് ലക്....) മനോധൈര്യം വര്‍ദ്ദിക്കാന്‍ സഹായകമാവും. ദിവസവും മഗ്രിബ് നിസ്കാര ശേഷം പതിനൊന്ന് പ്രാവശ്യം ഈ സൂറത് ഓതുന്നത് പതിവാക്കുന്നതിലൂടെ ആത്മധൈര്യവും മനസ്സുറപ്പും വര്‍ദ്ധിക്കുന്നതാണെന്ന് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter