സ്വര്‍ഗ്ഗവും നരകവും ഖിയാമത്ത് നാള്‍ സംഭവിച്ചതിനു ശേഷം,വിചാരണക്ക് ശേഷം നടക്കുന്ന കാര്യമല്ലേ? അപ്പോള്‍ റസൂല്‍ (സ) മിഅ്റാജിന്റെ രാത്രി കണ്ട നരകം എതാണ്?

ചോദ്യകർത്താവ്

basheer

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്വര്‍ഗ്ഗവും നരകവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഭൂരിഭാഗപണ്ഡിതരും സമര്‍ത്ഥിക്കുന്നത്. മിഅ്റാജിന്റെ രാവില്‍ പ്രാവചകര്‍ (സ) സ്വര്‍ഗ്ഗവും നരകവും കണ്ടു എന്നത് തന്നെ ഇതിന് തെളിവായി ഉദ്ധരിക്കുന്നുണ്ട്. ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗ്ഗത്തിലേക്ക് നിങ്ങള്‍ അതിവേഗം പോകുക എന്ന് വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരാള്‍ ഖബ്റില്‍ വെക്കപ്പെടുന്നതോടെ ചോദ്യം ചെയ്യപ്പെടുമെന്നും അതിനനുസൃതമായി അയാളുടെ ഖബ്റില്‍നിന്ന് സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ വാതില്‍ തുറക്കപ്പെടുമെന്നുമൊക്കെ വിവിധ ഹദീസുകളില്‍ കാണാവുന്നതുമാണ്. വിവിധ കര്‍മ്മങ്ങള്‍ ചെയ്ത് സ്വര്‍ഗ്ഗത്തിലും ദോഷങ്ങള്‍ ചെയ്ത് നരകത്തിലും പ്രവേശിച്ച മുന്‍കാല സമൂഹത്തിലെ പലരെ കുറിച്ചും (നായക്ക് വെള്ളം കൊടുത്തതിന് സ്വര്‍ഗത്തില്‍ പ്രവേശിച്ചതും പൂച്ചയെ കെട്ടിയിട്ട് പീഢിപ്പിച്ചതിന് നരകത്തില്‍ പ്രവേശിച്ചതും പോലെ) വിവിധ ഹദീസുകളില്‍ പരാമര്‍ശം കാണാവുന്നതാണ്. സ്വര്‍ഗ്ഗവും നരകവും ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നും ഖിയാമത് നാളിന് ശേഷമേ അത് സൃഷ്ടിക്കപ്പെടൂ എന്നുമാണ് മുഅ്തസിലുകളുടെയും ഖവാരിജുകളുടെയും വിശ്വാസം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter