മാരകമായ രോഗങ്ങള്‍ വരാതിരിക്കാന്‍ പതിവായി ചൊല്ലേണ്ട എന്തെങ്കിലും ആയതുകളോ ദിക്റുകളോ ഉണ്ടോ? യാ ഹയ്യ്‌ എന്ന് മൂന്നു ലക്ഷം തവണ ചൊല്ലിയാല്‍ മാരകരോഗങ്ങള്‍ വരില്ല എന്ന് പറയാറുണ്ട്. അത് ശരിയാണോ?

ചോദ്യകർത്താവ്

ശബീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മാരകമായ അസുഖങ്ങളില്‍ നിന്ന് കാവല്‍ ചോദിച്ചുകൊണ്ട് പ്രവാചകര്‍ (സ) നടത്താറുണ്ടായിരുന്ന പ്രാര്‍ത്ഥനയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും മുമ്പ് നാം വിശദമാക്കിയതാണ്. അത്ഇവിടെ വായിക്കാവുന്നതാണ്. യാഹയ്യ് എന്ന ദിക്റിന് ഏറെ ഫലങ്ങളുള്ളതായി അദ്കാറിന്‍റെ പല ഗ്രന്ഥങ്ങളിലും കാണാം. ദീര്‍ഘായുസ്സ് രോഗശമനവും പെട്ടെന്നുള്ള മരണത്തില്‍നിന്ന് രക്ഷയുമെല്ലാം അതില്‍ ഏറെ പ്രധാന ഫലങ്ങളായി പലരും എണ്ണിയിട്ടുണ്ട്. എന്നാല്‍ മൂന്ന് ലക്ഷം തവണ എന്ന നിര്‍ണ്ണിതമായ എണ്ണം പറയപ്പെട്ടതായി ഇതുവരെ കാണാനായിട്ടില്ല. ആത്മാര്‍ത്ഥമായി ഖുശൂഓടെ നിസ്കരിക്കാനും ചെയ്യുന്ന കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter