അല്ലാഹു അല്ലാത്തവരെ കൊണ്ട് സത്യം ചെയ്യാമോ ? സത്യം ചെയ്യാന്‍ പാടില്ലെന്ന് പലയിടത്തും കാണുന്നു. ഇതില്‍ പണ്ഡിതാഭിപ്രായം എന്താണ്?

ചോദ്യകർത്താവ്

ഇംതിയാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അല്ലാഹു അല്ലാത്തവരെ കൊണ്ട് സത്യം ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള ഒട്ടേറെ ഹദീസുകള്‍ കാണാവുന്നതാണ്. അല്ലാഹു അല്ലാത്തവരെ കൊണ്ട് ആരെങ്കിലും സത്യം ചെയ്താല്‍ അവന്‍ അല്ലാഹുവിനെ കൊണ്ട് അവിശ്വസിച്ചു എന്ന് ഹാകിം നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. എന്നാല്‍ ഇത്തരം ഹദീസുകളുടെ വ്യാഖ്യാനത്തില്‍ പണ്ഡിതര്‍ പറയുന്നത്, അല്ലാഹുവിനെ പോലെ മറ്റു വസ്തുക്കളെ ബഹുമാനിച്ച് കൊണ്ട് അവയെ പിടിച്ച് സത്യം ചെയ്യുകയാണെങ്കിലാണ് ഇത് ബാധകമാവുന്നത് എന്നാണ്. അത്തരം ബഹുമാനമൊന്നുമില്ലാത്ത, കേവലം ഒരു സത്യം ചെയ്യലാണ് ഉദ്ദേശ്യമെങ്കില്‍ അത് കറാഹത് ആണെന്നും പണ്ഡിതര്‍ പറയുന്നുണ്ട്. തുഹ്ഫ, മുഗ്നി, നിഹായ തുടങ്ങിയ ഫിഖ്ഹീ കിതാബുകളിലെല്ലാം ഇത് കാണാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter