വിഷയം: ‍ ഇദ്ദ സമയത്ത് നികാഹ്

ഇദ്ദയുടെ സമയത്ത് നികാഹ് ശരിയാവുമോ?

ചോദ്യകർത്താവ്

Thesnima Shamsu

Jun 7, 2021

CODE :Dai10182

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഇദ്ദയിലായിരിക്കെ ആ സ്തീയെ വിവാഹാലോചന നടത്തുന്നത് പോലും അനുവദനീയമല്ല. റജ്ഇയത്ത് (ഇദ്ദയുടെ കാലയളവില്‍ തിരിച്ചെടുക്കാവുന്നത്) ആയ ഇദ്ദയിരിക്കുന്ന സ്ത്രീയാവട്ടെ ബാഇന്‍ ((ഇദ്ദയുടെ കാലയളവില്‍ തിരിച്ചെടുക്കാന്‍ പറ്റാത്തത്) ആയ ഇദ്ദയിരിക്കുന്ന സ്തീ ആവട്ടെ; ത്വലാഖ് കൊണടോ ഫസ്ഖ് കൊണ്ടോ ഭര്‍ത്താവിന്‍റെ മരണം കൊണ്ടോ ഉള്ള ഇദ്ദയാവട്ടെ, ഇദ്ദയുടെ കാലാവധി തീരും മുമ്പ് ആ സ്തീയെ വിവാഹാലോചന അനുവദനീയമല്ല. ബാഇനായ ഇദ്ദയിലാണെങ്കില്‍ സൂചനാവാക്യങ്ങളുപയോഗിച്ച് വിവാഹാലോചന നടത്താം. അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് നേരിട്ട് പറയാതെ, നീ ഭംഗിയുള്ളവളാണ്/നിന്നെയാഗ്രഹിക്കുന്ന എത്രയെത്ര പേരുണ്ട് തുടങ്ങിയ വ്യംഗ്യമായ സംസാരങ്ങളിലൂടെ സുചന നല്‍കാം (ഫത്ഹുല്‍മുഈന്‍)

വിവാഹാലോചന തന്നെ പാടില്ലെന്ന് പറഞ്ഞതില്‍ നിന്ന് ഇദ്ദയിരിക്കുന്ന സ്ത്രീയെ നികാഹ് ചെയ്യല്‍ അനുവദനീയമല്ലെന്ന് വ്യക്തമായല്ലോ. നികാഹ് ചെയ്യപ്പെടുന്ന സ്തീ ഇദ്ദയില്‍ നിന്ന് ഒഴിഞ്ഞവളാകണമെന്നത് നികാഹ് അനുവദനീയമാകാനുള്ള നിബന്ധനയാണ് (ഫത്ഹുല്‍മുഈന്‍ - ബാബുന്നികാഹ്)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter