വിഷയം: ‍ ചിന്ത

ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹം കഴിക്കാനുള്ള തൻറെ ആഗ്രഹം അവളെ അറിയിക്കുന്നു. സമയമാകുമ്പോൾ തന്റെ വീട്ടിൽ വന്ന് മാതാപിതാക്കളെ കണ്ട് സംസാരിക്കാൻ അവൾ ആവശ്യപ്പെടുന്നു. ഇൻഷാ അള്ളാ എന്ന് തിരിച്ചു പറയുന്നു. എന്നാൽ മനസ്സിലെപ്പോഴും ഇവളെക്കുറിച്ചുള്ള ചിന്ത വരുന്നു. അവളെ ഹഗ് ചെയ്യാനും ഉമ്മ വെക്കാനും തുടങ്ങിയ ചിന്തകളെല്ലാം എല്ലാം ഒരു ഭർത്താവ് എന്ന നിലയിൽ ആഗ്രഹിച്ചു പോകുന്നു. തൻറെ ആഗ്രഹങ്ങൾ വാട്സപ്പ് വഴി ഇമോജികൾ / ഗിഫ് ആയിട്ടും തൻറെ വധുവിനെ അറിയിക്കുന്നു. നിക്കാഹ് കഴിയുന്നതിന് മുന്നേ ഇത്തരം കാര്യങ്ങളിൽ ചിന്തിക്കുന്നതും അത് അവരെ അറിയിക്കുന്നതും തെറ്റ് ആണോ ? എന്താണ് ഇസ്ലാമിക വിധി ?

ചോദ്യകർത്താവ്

Ashida

Mar 17, 2024

CODE :Dai13323

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

 ഒരു പുരുഷന് ഒരു സ്ത്രീയൊട് ഇങ്ങനെയുള്ള ചിന്തകൾ തോന്നുന്നത് പ്രകൃതിപരമാണ്. പക്ഷേ, അത് അവളോട് അറിയിക്കേണ്ടതും അവളുമായി വൈകാരികമായി ചാറ്റിങ്ങ് നടത്തേണ്ടതും വിവാഹനന്തരമാകണമന്ന് മാത്രം. വിവാഹത്തിന് മുമ്പ് ഇങ്ങനെയുള്ള ചിന്തകൾ നിയന്തിക്കുകയും വേണം.  അവളുടെ മാതാപിതാക്കളുമായി സംസാരിച്ചു ഉറപ്പിച്ചുട്ടുണ്ടെങ്കിലും വിവാഹത്തിനു മുമ്പ് അവളുമായി ചാറ്റിങ്ങ് അരുത്. 


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter