വിഷയം: ‍ ഹൈള്

എനിക്ക് വെള്ളപോക്കിന്റെ അസുഖം ഉണ്ട്.ആർത്തവത്തിന്റെ അവസാന ദിവസങ്ങളിൽ ചുവപ്പ് കളർ അല്ലെങ്കിൽ തവിട്ട് നിറം ഉള്ളതോ ആയിട്ടുള്ള രക്തം കലർന്ന കട്ടിയുള്ള ദ്രാവകം ആണ് പുറപ്പെടുക, ഇത് ഹൈള് ആയി പരിഗണിക്കുമോ?

ചോദ്യകർത്താവ്

Fathima

Aug 7, 2026

CODE :Dai16435

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ആർത്തവത്തിന്റെ അവസാന ദിവസങ്ങളിൽ കാണുന്ന ചുവപ്പോ തവിട്ടോ നിറത്തിലുള്ള രക്തകലർപ്പ് ആർത്തവരക്തം (ഹൈള്) ആയിത്തന്നെയാണ് പരിഗണിക്കുക. ഒരു വെളുത്ത തുണിയോ കോട്ടണോ ഉപയോഗിച്ച് പരിശോധിക്കുമ്പോൾ യാതൊരുവിധ നിറവ്യത്യാസവുമില്ലാതെ പൂർണ്ണമായും വെളുത്ത നിറത്തിൽ തന്നെ കാണപ്പെടുമ്പോൾ മാത്രമാണ് ആർത്തവം പൂർണ്ണമായി നിലച്ചു (ശുദ്ധിയായി) എന്ന് പറയാൻ സാധിക്കൂ

 
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter