15 വയസ്സിനു മുമ്പേ സ്വയംഭോഗം ചെയ്താൽ അതുമുതൽ പ്രായപൂർത്തിയായി കണക്കാക്കുമോ.?
ചോദ്യകർത്താവ്
Shuaib
Feb 26, 2020
CODE :Fiq9616
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
പുരുഷന് പ്രായപൂര്‍ത്തിയാകല്‍ 15 വയസ് തികയല്‍ കൊണ്ടോ മനിയ്യ് പുറപ്പെടല്‍ കൊണ്ടോ ആണ്. ഏതാണോ ആദ്യം സംഭവിക്കുന്നത് അതുകൊണ്ട് പ്രായപൂര്‍ത്തിയാകും. ആയതിനാല്‍ 15 വയസ് ആകുന്നതിന് മുമ്പ് തന്നെ സ്വയംഭോഗം ചെയ്ത് മനിയ്യ് പുറപ്പെട്ടാല്‍ അവന് പ്രായപൂര്‍ത്തിയായി.
കുട്ടികള്‍ക്ക് മനിയ്യ് പുറപ്പെടാനുള്ള സാധ്യത 9 വയസ് ആവുന്നതോടെയാണെന്ന് (ബുജൈരിമി 3/390) കാണാം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.