വിവാഹം കഴിഞ്ഞു മൂന്നാം ദിവസം പെണ്ണിന് മാനസികമായ പ്രശ്നം ഉണ്ടായിരിക്കെ തിരിച്ച് സ്വന്തം വീട്ടിലേക്ക് പോകുകയുണ്ടായി. മാനസിക നില ശരിയാവുന്നില്ല. വിവാഹം കഴിഞ്ഞ് 2 മാസം ആയി. അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ സന്ദർശിക്കുകയൊന്നും ഉണ്ടായിട്ടും ഇല്ല. തമ്മിൽ ശാരീരികമായും ഒന്നും നടന്നിട്ടും ഇല്ല. ആ ഭർത്താവ് കൊടുത്ത മഹർ തിരിച്ച് വാങ്ങൽ അനുവദനീയമാണോ? ഒന്ന് വിശദമാക്കി തരാമോ??

ചോദ്യകർത്താവ്

Rinaf Ot

Feb 29, 2020

CODE :Fiq9623

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

വിവാഹം കഴിഞ്ഞ ശേഷം വിവാഹബന്ധം തുടരുന്ന കാലത്തോളം സ്ത്രീ മഹ്റിന് അവകാശിയാണ്. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതോടെ നിശ്ചിത മഹ്റ്‍ മുഴുവന്‍ അവള്‍ക്ക് സ്ഥിരപ്പെടുന്നു. ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹബന്ധം മുറിയുന്നത് കൊണ്ട് മഹ്റ് തിരിച്ചുവാങ്ങാന്‍ പറ്റില്ല.

പരസ്പരം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് ത്വലാഖ് ചൊല്ലപ്പെട്ടാല്‍ മഹ്റിന്‍റെ പകുതി മാത്രമേ പെണ്ണിന് അവകാശമുള്ളൂ. എന്നാല്‍ സ്ത്രീയുടെ ഭാഗത്തുനിന്ന് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ്തന്നെ  വിവാഹബന്ധവിഛേദനം നടക്കുകയോ സ്ത്രീയുടെ ന്യൂനതകള്‍ കാരണം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ്തന്നെ പുരുഷന്‍ ഫസ്ഖ് ചെയ്യുകയോ ചെയ്താല്‍ സ്ത്രീക്ക് മഹ്റിന് തീരെ അവകാശമില്ല (ഫത്ഹുല്‍‌മുഈന്‍).

സ്ത്രീ മഹ്റിന്‍റെ പകുതിക്ക് മാത്രം അവകാശിയാകുമ്പോള്‍ പകുതിയും തീരെ അവകാശമില്ലാതാവുമ്പോള്‍ മുഴുവനും തിരിച്ചുവാങ്ങാവുന്നതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter