പ്രസവിക്കപ്പെട്ട കുട്ടിയുടെ മുടിയുടെ തൂക്കം അനുസരിച്ച് എന്തെങ്കിലും സ്വദഖ കൊടുക്കുന്ന പതിവ് ഇസ്ലാമികമാണോ? വിശദീകരണം പ്രതീക്ഷിക്കുന്നു.

ചോദ്യകർത്താവ്

ABDUL VARIS

Apr 1, 2020

CODE :Fiq9667

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

പ്രസവിക്കപ്പെട്ട കുഞ്ഞിന് ഏഴാം ദിവസം മുടികളയലും മുടിയുടെ തൂക്കമനുസരിച്ച് സ്വര്‍ണമോ വെള്ളിയോ സ്വദഖ നല്‍കലും സുന്നത്താണ് (ഫത്ഹുല്‍മുഈന്‍)

നബി(സ്വ) ഫാത്വിമാബീവി(റ)യോട് ഹുസൈന്‍(റ)ന്‍റെ മുടി തൂക്കിനോക്കാനും അളവനുസരിച്ച് വെള്ളി സ്വദഖ നല്കാനും കല്‍പിച്ചതായും ഫാത്വിമാ(റ) അങ്ങനെ ചെയ്തതായും ഹദീസിലുണ്ട്.

വെള്ളിയുടെ തൂക്കം നോക്കി സ്വദഖ നല്‍കുന്നതിനേക്കാള്‍ ഉത്തമം സ്വര്‍ണത്തിന്‍റെ തൂക്കമനുസരിച്ച് സ്വദഖ നല്കലാണ് (ഇആനതുത്ത്വാലിബീന്‍ 2-563)

സാമ്പത്തികമായി കഴിവുള്ളവര്‍ക്ക് സ്വര്‍ണമോ അതിന് സമാനമായ തുകയോ നല്‍കാം. കഴിവില്ലാത്തവര്‍ക്ക് വെള്ളിയോ അതിന് സമാനമായ തുകയോ സ്വദഖ നല്കാവുന്നതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter