ഖുർആൻ, ഹദീസ്, പ്രവാചകന്മാരുടെയും സ്വഹാബികളുടെയും മറ്റു മഹാന്മാരുടെയും പേരുകൾ എന്നിവ അടങ്ങിയ പേജുകൾ എങ്ങെനെയാണ് കളയേണ്ടത്? യുഎഇ ഔഖാഫ് വിതരണം ചെയ്യുന്ന കലണ്ടറിൽ ഹദീസുകളും മറ്റും ഉള്ളതിനാൽ ദിവസേന നാം അടർത്തിയെടുക്കുന്ന പേജുകൾ എന്ത് ചെയ്യണമെന്ന് വിശദീകരിക്കാമോ?
ചോദ്യകർത്താവ്
ഇസ്മായിൽ
Jun 10, 2020
CODE :Fiq9863
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
വിശുദ്ധഖുര്‍ആനും ഹദീസുകളും പ്രവാചകന്മാരുടെയും സ്വഹാബികളുടെയും മറ്റു മഹാന്മാരുടെയും പേരുകളുമെല്ലാം ഏറെ ആദരവരോടെയും ബഹുമാനത്തോടെയും മാത്രമേ കൈകാര്യം ചെയ്യാന്‍ പാടുള്ളൂ.
അല്ലാഹുവിന്‍റെ കലാം എഴുതപ്പെട്ട മുസ്ഹഫുകള്‍ ഇനിയൊരിക്കലും ഉപയോഗിക്കാനാകാത്ത വിധമായാല്‍ അവയിലെ എഴുത്ത് മായ്ച്ചുകളഞ്ഞോ അല്ലെങ്കില്‍ വളരെ ആദരവോടെ അവ കരിക്കുകയോ ചെയ്ത ശേഷം മായച്ചെടുത്ത മഷിവെള്ളവും കരിച്ചുകിട്ടിയ ചാരവും ഒരിക്കലും അനാദരവിന് സാധ്യതയില്ലാത്ത തരത്തില്‍ ഒഴിച്ചുകളയുകയാണ് വേണ്ടത്.
ചോദ്യത്തിലുന്നയിക്കപ്പെട്ട വന്ദിക്കപ്പെടേണ്ടതായ വസ്തുക്കളൊക്കെ ഒഴിവാക്കേണ്ടി വരുമ്പോള്‍ ഈ രിതിയില്‍ ആദരവ് നഷ്ട്പെടാതെ കൈകാര്യം ചെയ്യല്‍ അനിവാര്യമാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.