ഞാൻ പതിവായി റമളാനിൽ നോമ്പ് എടുക്കുന്ന വ്യക്തിയാണ്. നോമ്പ് എടുത്ത് പകലിൽ ഇടക്കിടെ പല്ലുകളുടെ ഇടയിൽ നിന്നും നില്കാതെ രക്തം വരുന്നു .ഈ രക്തം വായിലോട്ട് ഇറങ്ങിപ്പോയാൽ നോമ്പ് മുറിയുമോ ?
ചോദ്യകർത്താവ്
Muhammed sanjid
Jun 1, 2017
CODE :Fiq8568
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
സൂക്ഷിക്കാന്‍ പ്രയാസമാകും വിധം ഊനില്‍ നിന്ന് രക്തം വന്ന് അകത്തേക്കിറങ്ങിയാല്‍ നോമ്പ് മുറിയില്ല. അവന്‍ സാധ്യമാവുന്നത്ര അത് തുപ്പിക്കളയണം. എന്നിട്ടും രക്തം വന്നു കൊണ്ടിരിക്കുന്നുവെങ്കില്‍ അത് അറിഞ്ഞ് കൊണ്ട് തന്നെ അകത്തേക്കിറങ്ങിയാലും നോമ്പ് സാധുവാണ്. സദാസമയവും അവന്‍ വായ കഴുകിക്കൊണ്ടിരിക്കലും നിര്‍ബന്ധമില്ല. സുക്ഷിക്കാന്‍ പ്രയാസമല്ലാത്ത വിധം ഇടക്കിടക്ക് മാത്രം രക്തം വരുന്നുള്ളൂവെങ്കില്‍ തുപ്പിക്കളയലും ശേഷം വായ കഴുകി ശുദ്ധിയാക്കലും നിര്‍ബന്ധമാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിങക്കാനും നാഥന്‍ തുണക്കട്ടെ.